Slider

സ്വത്തിനോടുള്ള സ്നേഹം

0

സ്വത്തിനോടുള്ള സ്നേഹം
----/-----------------------=-----------------/-----
അന്ന് ആ പട്ടണത്തിൽ പതിവിൽ കൂടുതൽ തിരക്കുള്ളതായി എനിക്ക് അനുഭവപ്പെട്ടു... ഞാൻ വിട്ടിലേക്ക് പോകുവാൻ ബസ്സ്‌ പിടിക്കുവാനായി ബസ്സ്‌ സ്റ്റാന്റിലേക്ക് നടക്കുകയായിരുന്നു.... അപ്പോഴാണ് പിറകിൽ നിന്നും.. മോനെ.. എന്നൊരു വിളി കേട്ട് ഇതാരാന്നു ചിന്തിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നോക്കി... 70വയസ്സോളം പ്രായം തോന്നിപ്പിക്കുന്ന വയസ്സായ ഒരു അമ്മ..ഞാൻ അവരെ അടിമുടി ഒന്ന് നോക്കി.. മാന്യമായ രീതിയിൽ വസ്ത്രമൊക്കെ ധരിച്ച അവരെ കണ്ടാൽ തന്നെ ഏതോ നല്ല കുടുംബത്തിലെ അമ്മയെ പോലെ തോന്നി ...ഇങ്ങനെ ചിന്തിച്ചു നിന്നപ്പോൾ .... ദാഹിച്ചു വയ്യ മോനെ ഒരു വെള്ളം വാങ്ങി തരുമോ..... എന്ന് ആ അമ്മ എന്നോട് ചോദിച്ചു..... അതിനെന്താ വരൂ എന്ന് പറഞ്ഞു ഞാൻ അവരെയും വിളിച്ചു അടുത്തുള്ള ഒരു കടയിൽ കയറി ... ഒരു വെള്ളം വാങ്ങി കൊടുത്തു.. അവരതു കുടിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി പാവത്തിന് നല്ല ദാഹമുണ്ടായിരുനെന്നു... ... അമ്മ എവിടെ നിന്നും വരുന്നു.. ഒറ്റയ്ക്കേ ഉള്ളോ....ഞാൻ ചോദിച്ചു..ആ അമ്മ പറഞ്ഞു... ഒറ്റയ്ക്കല്ല മോനെ കൂടെ മോനും മരുമോളും ഉണ്ടായിരുന്നു...കാറിലാ നമ്മളു വന്നത് എവിടേയോ കാർ നിർത്തി നമ്മൾ മൂന്നുപേരും ഇറങ്ങി നടന്നതാ കുറെ കഴിഞ്ഞു നോക്കിയപ്പോൾ അവരെ കാണുനില്ല..... കാണുന്നില്ലന്ന് കേട്ടതും എന്റെ മനസ്സിൽ എന്തക്കയോ ചിന്തകൾ കടന്നു വന്നു ഞാൻ വീണ്ടും ചോദിച്ചു... അമ്മയുടെ സ്ഥലം എവിടായ..... ഇവിടെ എന്തിനാ വന്നത്.... ആ അമ്മ പറഞ്ഞു... സ്ഥലം....ഇവിടെന്നും അല്ല മോനെ കുറെ ദൂരയാ.... ഇവിടെ വന്നത് എന്തിനാണോ എന്തോ അറിയില്ല ...ഒരു സ്ഥലം വരെ പോകുവാൻ ഉണ്ട് അമ്മകൂടി വന്നോളു എന്ന് പറഞ്ഞത് കൊണ്ട് ഞാനും അവരുടെ കൂടെ വന്നതാ... ...
ഇത്രയും കേട്ടതോടെ എന്റെ മനസ്സിലെ സംശയങ്ങൾക്ക് ബലം കൂടി... ഒന്ന് ഞാൻ ഉറപ്പിച്ചു ... ദൂരെ എവിടെ നിന്നോ വന്നു...ഇ പട്ടണത്തിലെ തിരക്കിനിടയിൽ ആ മോനും മരുമോളും കൂടി അമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാകും എന്ന്.. ... ഇന്നി എന്തു ചെയ്യും...ഇ അമ്മ ഒരു പക്ഷെ എനിക്കൊരു ബാധ്യതയാകുമോ... അങ്ങനെ നൂറുകണക്കിന് കാര്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി....എന്റെ ചിന്ത കണ്ടിട്ടാകാം ആ അമ്മ പറഞ്ഞു... മോൻ ചിന്തിക്കും പോലെ എന്നെ അവർ ഉപേക്ഷിച്ചു പോകില്ല കേട്ടോ....പാവം എന്റെ മോൻ ഇപ്പൊ എന്നെ കാണാതെ തിരക്കി നടക്കുകയാകും... എന്തായാലും അവൻ എന്നെ തിരക്കി കണ്ടുപിടിച്ചോളും..... അമ്മയുടെ ആ വാക്കുകൾ കേട്ട് എനിക്ക് സങ്കടം വന്നു കാരണം ഞാൻ ഉറപ്പിച്ചായിരുന്നു ഇ അമ്മയെ അവർ ഉപേക്ഷിച്ചത് തന്നെയെന്ന്..... പാവം അമ്മ..... മകൻ ഉപേക്ഷിച്ചതാന്നു അറിയാതെ തന്നെ തിരക്കി മോൻ വരുമെന്ന് പ്രതിക്ഷിച്ചു നിൽക്കുന്ന അവരെ ഇന്നി എന്ത് ചെയ്യും എന്നായി എന്റെ ചിന്ത .... അവസാനം ഞാൻ കരുതി ആ അമ്മയെ പോലീസ് സ്റ്റേഷനിൽ കൊണ്ട് ഏല്പിക്കാമെന്നു... അങ്ങനെ അവരേയും കൂട്ടി അടുത്തുള്ള പോലീസ്സ്റ്റേഷനിലേക്ക് ഞാൻ നടന്നു...
പോകുന്ന വഴിയിലൊക്കെ മകൻ എവിടയാണോ എന്തോ ... പാവം അവൻ തന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും എന്നൊക്കെ ആ അമ്മ പറഞ്ഞു കൊണ്ടിരുന്നു....
പോലീസ് സ്റ്റേഷൻ എത്തുന്നതിനു മുന്നേ...... ആ അമ്മയുടെ മകനും മരുമോളും വിയർത്തു തളർന്ന വേഷവുമായി... നടന്നു പൊയ്ക്കൊണ്ടിരുന്ന ഞങ്ങൾക്ക് മുന്നിൽ എത്തി.... ദാ എന്റെ മോൻ....എന്നോടായി ആ അമ്മ പറഞ്ഞു... അപ്പോഴേക്കും മോനും അമ്മയെ കണ്ടിരുന്നു..... അമ്മാ....വന്നപ്പോഴേ പറഞ്ഞതല്ലേ കൈവിട്ടു പൊയ്കളയല്ലേയെന്നു... ഞാനും ഇവളും കൂടി ഇ വെയിലത്ത്‌ എവിടെയെല്ലാം അമ്മയെ തിരക്കി നടനെന്നോ .... എന്തിനാ അമ്മ പറയാതെ കാറിൽ നിന്നും ഇറങ്ങി പോയത്‌.... ബാക്കിയുള്ളവരെ വിഷമിപ്പിക്കുവാൻ എന്നും പറഞ്ഞു ആ മകൻ അമ്മയെ കെട്ടിപിടിച്ചു...ആ സമയത്ത് മരുമോളുടെ മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ അവരുടെ മുഖത്തും അമ്മയെ കണ്ട സന്തോഷം എനിക്ക് കാണുവാൻ കഴിഞ്ഞു...... . ആ അമ്മയും മോനും എന്നോട് നന്ദി പറഞ്ഞു അവരുടെ കാർ കിടക്കുന്നിടത്തേക്ക് നടന്നു ....ഒരു നിമിഷമെങ്കിലും ആ മോനെയും മരുമോളെയും കുറിച്ച് അരുതാത്തത് ചിന്തിച്ചതിൽ എനിക്ക് വിഷമം തോന്നി.... വയസ്സായ അമ്മയോട് ഇത്രയധികം സ്നേഹം ഇ കാലത്തും കാണിക്കുന്ന അവരെ കുറിച്ച് ഓർത്തപോൾ എനിക്ക് രോമാഞ്ചം ഉണ്ടാകുന്നതു പോലെ തോന്നി ... ഈ കാലത്ത് മാതാപിതാക്കളെ ഒരു ബാധ്യതയായി കാണുന്ന മക്കൾക്കിടയിലും ഇങ്ങനെ നന്മയുള്ളവർ ഉണ്ടല്ലോ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ ബസ്സ്‌ സ്റ്റാൻറ്റിലേക്ക് നടക്കാൻ തുടങ്ങിയപ്പോ... പിറകിൽ നിന്നും വീണ്ടും ആ അമ്മയുടെ മോനെ എന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞ് നോക്കി.....അപ്പോഴേക്കും അമ്മ എന്റെ അടുതെത്തിയിരുന്നു ... ഞാൻ നോക്കിയപ്പോൾ മോനും മരുമോളും കുറെ ദൂരെ നമ്മളെ നോക്കി നില്കുന്നു... എന്താ അമ്മേ... ഞാൻ ചോദിച്ചു.... അവർ ഒരു ചെറിയ ചിരിയോടെ പറഞ്ഞു തുടങ്ങി.... മോനെ ഇപ്പൊ നിന്റെ മനസ്സിൽ എന്റെ മോനെയും മരുമോളെയും കുറിച്ച്... ഭയങ്കരമായ ധാരണകൾ ആയിരിക്കും അല്ലേ... എന്നാലേ അത്തരം ധാരണകൾ ഒന്നും വേണ്ട കേട്ടോ... ഇ കാണിച്ചതൊക്കെ വെറും പൊള്ളയായ സ്നേഹമാണ്.... ആ അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ വായും തുറന്ന് നിന്നു അവർ വീണ്ടും തുടർന്നു.... എന്റെ കെട്ടിയോൻ ഉണ്ടല്ലോ അയാൾ മരിക്കാൻ കിടക്കുന്ന സമയത്ത് സ്വത്തെല്ലാം എഴുതി നമ്മുടെ ഇടവകയിലെ അച്ഛനെ ഏല്പിച്ചു... അയാൾക്ക് മോനെ അത്രയ്ക്ക് വിശ്വാസമുള്ളതുകൊണ്ട് അതിൽ ഇങ്ങനെ എഴുതി വച്ചിരുന്നു..... എന്നെ മരിക്കുംവരെ നല്ലപോലെ നോക്കിയാൽ സ്വത്ത് മോന്... അല്ലെങ്കിൽ പളളിയിലെ അനാഥാലയത്തിനെന്നു.... അതുകൊണ്ട് ആ സ്വത്തിനോടുള്ള സ്നേഹമാണ് ഇ കാണിക്കുന്നത്...... അതുകൊണ്ടാണ് മോനെ എന്നെ തിരക്കി അവരു വരുമെന്ന് എനിക്ക് വിശ്വാസമുണ്ടാരുന്നത്..... ഇതും പറഞ്ഞു ആ അമ്മ തിരിച്ചു നടന്നുപോയി....എന്റെ മനസ്സിൽ ആകട്ടെ ആ മോനെയും മരുമോളെയും കുറിച്ച് അതുവരെ ഉണ്ടാരുന്നതെല്ലാം ഒറ്റ നിമിഷം കൊണ്ട് അലിഞ്ഞു പോയി....... മനസ്സിൽ മുഴുവൻ ആ അമ്മയുടെ കെട്ടിയോന്റെ ബുദ്ധിയെ കുറിച്ചാരുന്നു......
ഡിനുരാജ് വാമനപുരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo