എന്റെ പുലരികളിൽ നീയാം മഞ്ഞുതുള്ളി
ഓർമ്മയിൽ നിറയുന്ന മോഹന ചന്ദ്രിക
ഓർമ്മയിൽ നിറയുന്ന മോഹന ചന്ദ്രിക
നിന്റെ സ്വരം നാദമായ് ഞാനറിയുന്നു
എന്നാത്മാവിൽ നീ പെയ്തിറങ്ങുന്നു
എന്നാത്മാവിൽ നീ പെയ്തിറങ്ങുന്നു
ഒരു കുളിർ തെന്നലായ് നിന്നെ ഞാനറിയുന്നു
നിന്നിൽ ഞാനലിയുന്നു ..ആരുമറിയാതെ..
നിന്നിൽ ഞാനലിയുന്നു ..ആരുമറിയാതെ..
ഞാനെന്നെ മറക്കട്ടെ ഇത്തിരി നേരം..
നിന്റെ ചിരിയിലലിയുന്നെൻ കണ്ണുനീർ
പിരിയുവതെങ്ങിനെ നിന്നെയെന്നനുരാഗമേ?
പിരിയുവതെങ്ങിനെ നിന്നെയെന്നനുരാഗമേ?
By Maya Dinesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക