Slider

പൂച്ചകളും വാട്സാപ്പും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ..

0

പൂച്ചകളും വാട്സാപ്പും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ..
സംശയിക്കണ്ട ബന്ധമുണ്ട്..
അതിവേഗം മനുഷ്യനുമായി ഇണങ്ങുന്ന ജീവിയാണ് പൂച്ച..
വട്സാപ്പും പെട്ടന്ന് തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായില്ലേ..
ഒട്ടുമിക്ക പൂച്ചകൾക്കും അവർ സ്വന്തമായി ഉണ്ടാക്കിയെടുത്ത കോളനികളുണ്ടാവും..
പുറത്തു നിന്നാരെങ്കിലും അവിടേക്കു വന്നാൽ ശബ്ദമുണ്ടാക്കി പല്ലും നഖവും ഉപയോഗിച്ചു ആക്രമിച്ചോടിക്കും അവർ..
വാട്സപ്പിലാണെൽ പറയണ്ട..
ആളൊന്നിനു ഗ്രൂപ്പാണിപ്പോൾ..
അറിയാത്ത അല്ലെങ്കി ഇഷ്ടപെടാത്ത ആരെങ്കിലും ഗ്രൂപ്പിലുണ്ടെങ്കിൽ സ്‌മൈലി ഇട്ടും വോയിസ് ഇട്ടും ഓടിച്ചു വിടുന്നതാണ് അവരുടെ രീതി..
ഇണചേരുന്നതിൽ പൂച്ചകൾക്ക് പ്രത്യെക നിഷ്കർഷയൊന്നുമില്ല..
വാട്സ്ആപ്പിൽ ഫ്രണ്ടാവാനും അങ്ങനെ വലിയ നിബന്ധനകളൊന്നുമില്ല..
ഒരൊറ്റ പ്രസവത്തിൽ തന്നെ പൂച്ചക്ക് അഞ്ചോളം കുഞ്ഞുങ്ങളാണ് ഉണ്ടാവുന്നതെങ്കിൽ വാട്സാപ്പിലെ ഒരു പോസ്റ്റ് ഡെലിവെർഡ് ആയാൽ കുഞ്ഞുങ്ങളുടെ എണ്ണം കോടികൾ കടന്നേക്കാം..
തന്തയാരാണെന്നതോ അവിഹിത ഗർഭമാണെന്നതായൊന്നും പൂച്ചകളെ അലോസരപ്പെടുത്താറില്ല..
വാട്സാപ്പിലും ഏതാണ്ട് അങ്ങനൊക്കെ തന്നെ..
ആരുടെ പിതൃത്വവും ഏറ്റെടുത്തു നിർവൃതിയടയും..
പലർക്കും ഉടമയാരാണെന്നു പോലും നിശ്ചയമുണ്ടാവില്ല..
പൂച്ചകൾ കളിക്കുന്ന രീതികണ്ടിട്ടുണ്ടോ..
ഒരു നൂൽക്കഷ്ണമോ കടലാസോ കിട്ടിയാൽ പോലും അതുമായി സമയം കളയും..
വാട്സാപ്പിലും അതുപോലെ രസകരമായ കളികളുണ്ട്..
എത്ര ഓടിത്തഴഞ്ഞ പോസ്റ്റാണെങ്കിലും പിന്നെയും കൊണ്ടുവന്നു വെറുപ്പിക്കും..
ആക്രമിച്ചു കീഴ്പ്പെടുത്തിയ പല്ലിയെയും എലിയെയുമൊക്കെ അഭിമാനത്തോടെ വീട്ടിലേക്കു കൊണ്ടുവരുന്ന പൂച്ചകളുണ്ട്..
അതുപോലെ ചിലരുണ്ട് വാട്സാപ്പിലും..
അഭിമാനത്തൊടെ ചിലപോസ്റ്റുകൾ കൊണ്ടുവന്നു മറ്റുളളവരുടെ മുന്നിൽ ആളാവാൻ ശ്രമിക്കുന്നവർ..
സ്വന്തം പരിശ്രമം ആവില്ലെന്ന് മാത്രം..
അലഞ്ഞു തിരിഞു നടക്കുന്ന പൂച്ചകളെ പോലെ വാട്സാപ്പിലുമുണ്ടാവും ചിലർ..
പൂച്ചകൾക്കു മാന്താൻ ഇഷ്ടമാണത്രെ..
വാട്സപ്പിലാണെൽ ചിലർക്കെന്നും ചൊറിഞ്ഞോണ്ടിരിക്കാനാ ഇഷ്ടം..
ഇനി വീട്ടുപൂച്ചകളുടെ കാര്യമാണേൽ ആദ്യമൊക്കെ വളരെ ഒതുങ്ങി സൗമ്യഭാവം പൂണ്ടുനിക്കുന്ന പൂച്ചകൾ പതിയെ പതിയെ അധികാര ഭാവത്തോടെ ബെഡ്റൂമിൽ വരെ കേറിക്കിടക്കും..
ചില വാട്സ്ആപ് ഫ്രണ്ട്സും അങ്ങനെതന്നെ..
അദ്യമൊക്കെ പച്ചപ്പാവമായിരിക്കും..
തനിനിറം അറിയുമ്പോഴേക്കും വൈകിപ്പോയിട്ടുണ്ടാവും..
എത്ര തന്നെ കഴിക്കാൻ കിട്ടിയാലും ചിലപൂച്ചകൾക്കു മോഷ്ടിച്ച് കഴിക്കാനാവും ഇഷ്ടം..
വാട്സാപ്പിലുമുണ്ട് അത്തരക്കാർ..
പൂച്ചകളോട് കൂടെ എത്രസമയം മെനക്കെട്ടാലും നേരംപോവുന്നതറീല്ല..
വാട്സാപ്പിലും അതുപോലൊക്കെ തന്നെ..
ഇങ്ങനൊക്കെയാണെലും പൂച്ചകളെ ഒരുപരിധിക്കപ്പുറം അടുപ്പിച്ചാലും വലിയ കുഴപ്പമൊന്നുണ്ടാവുല്ല..
പക്ഷേ വാട്സാപ്പിനെ ഒരുപരിധിക്കപ്പുറം വിശ്വസിച്ചു കൂടെക്കൂട്ടാത്തതാണ് ആരോഗ്യത്തിനും മനസ്സമാധാനത്തിനും നല്ലതു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo