നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു കുടുംബത്തിന്റെ ചിത്രമാണിത്


"വിവേക് മോനുന്റെ കാര്യത്തിൽ എന്താ തീരുമാനം എനിക്ക് എപ്പോഴും ലീവ് എടുത്ത്‌ അവന്റടുത്തു നിൽക്കാൻ പറ്റില്ല.. ഇപ്പോൾ തന്നെ ആ മാനേജരുടെ മുഖം കാണണം " മീര രോഷം കൊണ്ടു.
നീ അവന്റെ അമ്മയല്ലേ അവനെ നോക്കണ്ട ചുമതലയും നിനക്കാണ്.എന്നോട് കലി കൊണ്ടിട്ട് എന്തെങ്കിലും ഫലം ഉണ്ടോ.എന്റെ അമ്മ വന്നു നിന്നതല്ലേ മോനെ നോക്കാൻ.. എന്റെ അമ്മ തൊട്ടതെല്ലാം കുറ്റം അല്ലേ നിനക്ക്.. അമ്മ പിണങ്ങി പോയപ്പോളല്ലേ കുഞ്ഞിനെ നോക്കുന്നതിന്റെ ബുദ്ധിമുട്ട് നിനക്ക് മനസിലായത്.ജോലിക്ക് പോയില്ലെങ്കിലും സാരമില്ല കുഞ്ഞിനെ നോക്ക് ഇവിടിരുന്ന്‌..
ദേ വിവേക് എനിക്ക് ദേഷ്യം വരുന്നുണ്ട്.. ആശിച്ചു കിട്ടിയ ജോലിയാ അത് കളയാനോ.. എനിക്ക് പറ്റില്ല.. നിങ്ങടെ അമ്മയ്ക്കു മോളുടെ കൂടെ നിൽക്കുന്നതാണ് ഇഷ്ടം അതാ ഓരോ കാരണം പറഞ്ഞു ഇവിടുന്നു പോയത്‌.ഡേയ്ക്കറിൽ വിടാന്ന് വച്ചാൽ നമ്മൾ ഓഫീസിൽ നിന്ന് ഇറങ്ങുന്ന സമയത്തിന് മുൻപ് അവനെ വിടും.. അതും ബുദ്ധിമുട്ടാകും.. എന്താ ഇപ്പോൾ ചെയ്യുക വിവേക്...
എന്നോട് ചോദിച്ചാൽ എന്ത് മറുപടി പറയാനാ അവനിപ്പോൾ അമ്മയുടെ പരിചരണം ആവശ്യമുള്ള സമയമാണ്.. ജോലിയല്ല പ്രധാനം നമ്മുടെ കുഞ്ഞാ.. നീ അതെന്താ മനസിലാകാത്തത്
ആരെങ്കിലും ഏല്പിച്ചു പോയിന്നു തന്നെ വിചാരിക്ക് പക്ഷെ എന്തൊക്കെ കഥകളാണ് ദിവസോം ന്യൂസ്പേപ്പറിൽ കാണുന്നെ. മോനെ നോക്കണ്ട സമയത്ത് നോക്കണം. അല്ലാതെ മറ്റൊന്നും ഇപ്പോൾ ചിന്തിക്കണ്ട... മീരയുടെ മുഖം തെളിഞ്ഞിട്ടില്ല എങ്കിലും വിവേക് പറഞ്ഞു നിർത്തി...
നമ്മുക്ക് ഒരു കാര്യം ചെയ്താലോ വിവേക് മോനെ നോക്കാൻ ഒരു സെർവെന്റിനെ വെച്ചാലോ.. പറയുന്ന ശമ്പളം കൊടുക്കാം നമ്മുക്ക്..
അതൊന്നും വേണ്ട നീ നോക്കും പോലെ വരുവോ കുഞ്ഞിനെ ഒരു ജോലിക്കാരി നോക്കിയാൽ... പിന്നിട് അതൊക്കെ പൊല്ലാപ്പാകും..
വിവേക് ഒന്നും പറയണ്ട ഞാൻ തീരുമാനിച്ചു.. അടുത്ത വില്ലേലെ ശാന്തേച്ചിടെ മോളുടെ കുഞ്ഞിനെ നോക്കാൻ ബ്രോക്കെർ കുമാരൻ ഒരു ആയയെ കൊണ്ട് കൊടുത്തിരുന്നു.. ഞാൻ ചേച്ചിയെ ഒന്ന് വിളിച് നമ്മുടെ കാര്യോം പറയട്ടെ.. ചേച്ചി ബ്രോക്കറോട് പറഞ്ഞോളും..
നീ എന്താന്ന്‌ വച്ചാൽ ചെയ് എന്റെ കുഞ്ഞിനൊരു പോറല് പോലും ഏൽക്കരുത്..
രണ്ട് ദിവസങ്ങൾക്ക് ശേഷം വിവേക് വീട്ടിലെത്തിയപ്പോൾ മീര വളരെ അധികം സന്തോഷവതിയായിരുന്നു..
വിവേക് നാളെ മുതൽ എനിക്ക് ജോലിക്ക് പോയി തുടങ്ങാം.. മോനെ നോക്കാനുള്ള ജോലിക്കാരി നാളെ എത്തും...
വിവേകിന് അത് കേട്ടപ്പോൾ വേദന ആണ് തോന്നിയത് ഒന്നും അറിയാതെ ഹാളിലിരുന്നു കളിക്കുന്ന മോനുവിന്റെ നിഷ്കളങ്കമായ മുഖം വിവേകിന്റെ നെഞ്ചിനെ വല്ലാതെ മുറിപ്പെടുത്തി...
മോനുവിനെ കോരിയെടുത്തു.. നടക്കാനായി അവൻ ഇപ്പോൾ....
അടുത്ത മാസം അവന്റെ മൂന്നാം പിറന്നാളുമാണ്...
"നിന്നെ നിന്റെ അമ്മ ഏതോ ജോലിക്കാരിയെ ഏൽപിച്ചു പോകാൻ പോകുവാ... മോൻ നല്ല കുട്ടിയായിരിക്കണം.. കാര്യം മനസിലായില്ലെങ്കിലും കുഞ്ഞു ചിരി തുടർന്നു...
മായ അതാണ് സെർവെന്റിന്റെ പേര്.. ഭർത്താവ് നേരത്തെ മരിച്ചു കുട്ടികളും ഇല്ല.. ചോദിച്ച ശമ്പളം കുറച്ചു കൂടുതലാ എന്നാലും കുഴപ്പമില്ല ഒരാളെ കിട്ടാൻ എന്ത് പ്രയാസമുള്ള സമയാ.. നിന്ന് കിട്ടിയാൽ ഭാഗ്യം...
"എന്റെ അമ്മ അല്ല ജോലിക്കാരി കുറച്ചു മയത്തിൽ പെരുമാറിയാൽ നിനക്ക് കൊള്ളാം... ഇതും പറഞ്ഞു വിവേക് അകത്തേക്ക് പോയി..
ദേഷ്യം വന്നെങ്കിലും മീര ഒന്നും മിണ്ടിയില്ല...
രാവിലെ തന്നെ ജോലിക്കാരിയെത്തി...പ്രായം കുറച്ചു കുറവാണല്ലോ എന്ന് മീര മനസിലോർത്തെങ്കിലും ഒന്നും ചോദിച്ചില്ല... കുഞ്ഞിന്റെ കാര്യങ്ങളെല്ലാം പറഞ്ഞേൽപ്പിച്ചു.. ഇറങ്ങാൻ നേരം വിവേക് അവരെ ഒന്ന് നോക്കിയ മാത്രം ചെയ്തു...
മോനു ഇതാണ് മോന്റെ ആയ.. മായ ആന്റി.. മോന്റെ എല്ലാ കാര്യങ്ങളും ഇനി ആന്റി നോക്കും... അമ്മ ജോലിക്ക് പോയിട്ട് വരാമേ.. ബൈ... മായ ഞാൻ ഇറങ്ങുവ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ...
ശരി മാഡം എല്ലാം വേണ്ടപോലെ നോക്കിക്കോളാം... വാ മോനെ അന്റിടടുത്തത്ത്‌...
ആദ്യം വാശി കാണിച്ചെങ്കിലും മായയുടെ അടുത്തു മോനു വേഗം ഇണങ്ങി... അവനിപ്പോൾ എല്ലാത്തിനും മായ വേണം... ആയമ്മേ എന്നാണ് മോനു ഇപ്പൊ അവളെ വിളിക്കുന്നത്.. അവന്റെ കളിയിലും ചിരിയിലും തനിക്ക് ആരൊക്കെയോ ഉണ്ടായത് പോലെ മായയ്ക്കും തോന്നി... ഇപ്പൊ മായ കൊടുത്താലേ അവൻ ഭക്ഷണം പോലും നന്നായിട്ട് കഴിക്കു... രാവിലെ മായ വരുന്നതും നോക്കി അവനിരിക്കും... മോനു കുഞ്ഞിനോട് കൂടുതൽ അടുപ്പം കാണിക്കുന്നതിൽ മീരയ്ക്ക് ഉള്ളിൽ അസൂയ വന്നു തുടങ്ങിയിരുന്നു... അവന്റെ കാര്യങ്ങൾ നന്നായിട്ട് പോകുന്നത് കൊണ്ട്‌ ഷെമിക്കുകയാണ് ഇപ്പൊ... വിവേകിനോട് ഇക്കാര്യം സൂചിപ്പിച്ചെങ്കിലും അവൻ പരിഹസിക്കുകയാണ് ചെയ്തത്....
"മോന്റെ പിറന്നാൾ ആഘോഷിക്കണം നമ്മുക്ക് എല്ലാവരെയും ്ഷേണിക്കണം.. ഗ്രാൻഡ്‌ ആയിട്ട് നടത്തണം "...
അതിനു വേണ്ടുന്ന എല്ലാ ഏർപ്പാടും ഞാൻ ചെയ്തിട്ടുണ്ട്.. കേക്ക് വരെ ഓർഡർ ചെയ്തു.. നീ എന്താ വിചാരിച്ചേ മോനുന്റെ കാര്യങ്ങൾ നീ പറഞ്ഞിട്ട് വേണോ ചെയ്യാൻ "
സോറി വിവേക്... മീര ആ സംസാരം അവസാനിപ്പിച്ചു
പിറന്നാൾ ദിവസം വന്നെത്തി.. മോനു ആയമ്മേടെ തോളിൽ തന്നെയാണ്.. എത്ര വിളിച്ചിട്ടും മീരയുടെ ഒപ്പം ചെന്നില്ല.. നല്ലൊരു ദിവസമായിട്ടു അവനെ വിഷമിപ്പിക്കണ്ട എന്നോർത്ത് മീര വഴക്കൊന്നും പറഞ്ഞില്ല... മായ തന്നെ ആണ് പുതിയ ഉടോപ്പൊക്കെ ഇട്ട് അവനെ അണിയിച്ചൊരുക്കിയതും..
അഥിതികളൊക്കെ എത്തിച്ചേർന്നു.. മീരയും വിവേകും എല്ലാവരെയും ക്ഷണിച്ചു ഇരുത്തി.. കേക്ക് മുറിക്കാൻ സമയമായി.. മോനുവിന്റെ കൈ പിടിച്ചു വിവേകും മീരയും കേക്ക് മുറിച്ചു...
ആദ്യം അമ്മയ്ക്ക് കൊടുക്ക്‌ മോനു.... വിവേക് അവനോടു പറഞ്ഞു.. ചുറ്റും കണ്ണോടിച്ചതിനു ശേഷം അവൻ ഓടി പോയി തന്റെ ആയമ്മയുടെ വായിൽ ആദ്യത്തെ കഷണം കേക്ക് വച്ചു കൊടുത്തു.. എല്ലാവരും അന്തിച്ചു നിന്നു.. താൻ കൂടിയിരിക്കുന്ന ആളുകളുടെ മുന്നിൽ ചെറുതായത് പോലെ തോന്നി മീരയ്ക്ക്...
ഇതെന്താ അമ്മയ്ക്ക് കൊടുക്കാൻ പറഞ്ഞപ്പോൾ മോൻ കേക്ക് സെർവന്റിന് കൊടുത്തത്..കൂടത്തിൽ ആരോ ചോദിച്ചു.. മീരയ്ക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു..
വിവേക് പറഞ്ഞു..
അവനെ നോക്കുന്നത് ആയമ്മ ആണ് അവന്റെ സ്നേഹമാണ് തിരിച്ചു കൊടുത്തത്...മീര മനസിലാക്കാൻ ഇങ്ങനൊന്ന് സംഭവിച്ചത് നന്നായി. ആയമ്മ അവനെ അത്രയ്ക്ക് സ്‌നേഹിക്കുന്നുണ്ടെന്ന് അവനറിയാം.. കുഞ്ഞുങ്ങൾ വളർന്ന് വരുമ്പോൾ അവന്റെ അച്ഛനമ്മമാരാണ് മാതൃകയാകേണ്ടത്. ഇന്നത്തെ സമൂഹത്തിന് ഓട്ടപാച്ചിലിനിടയിൽ കുഞ്ഞുങ്ങളുടെ മുഖത്തേയ്ക്ക് നോക്കാൻ പോലും നേരമില്ല... അവർക്ക് ഇ സമയത്ത് കിട്ടേണ്ട സ്നേഹവും പരിചരണവും നമ്മൾ നിഷേധിച്ചാൽ അത് കിട്ടുന്നിടത്തേക്ക് പോകുന്നത് സ്വാഭാവികം മാത്രമാണ്... ഇനിയെങ്കിലും നീ അത് മനസിലാക്കണം....
മീരയ്ക്ക് ബോധ്യമായ തന്റെ തെറ്റ് കുഞ്ഞുങ്ങൾക്ക്‌ സ്നേഹവും പരിചരണവും കൊടുക്കേണ്ട സമയത്ത് കൊടുക്കാത്ത എല്ലാ മാതാപിതാക്കൾക്കും കൂടി ബോധ്യമാകട്ടെ......
Nb... ഞാൻ കണ്ട ഒരു കുടുംബത്തിന്റെ ചിത്രമാണിത്... നമ്മൾ അങ്ങാനാകാതിരിക്കട്ടെ... മക്കളെക്കാൾ വിലമതിക്കുന്ന ഒന്നും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കട്ടെ...
അശ്വതി....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot