നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മായ - ഭാഗം : രണ്ട്


ഭാഗം : രണ്ട്
മായ

തുടരെ തുടരെ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് ഗായത്രി കണ്ണു തുറക്കുന്നത്.
ഹോ!!!!ഇത്രവേഗം നേരം വെളുത്തോ?....ഞാനങ്ങ് കിടന്നതെ ഉള്ളല്ലോ...
കണ്ണ് തിരുമ്മി അവള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആണ് അവള്‍ ശ്രദ്ധിച്ചത്. വെറും തറയിലാണ് താന്‍ കിടക്കുന്നത്. അമ്പരപ്പോടെ അവള്‍ ചുറ്റും നോക്കി .
അപ്പോഴും വാതില്‍ തട്ടണ ശബ്ദം അസഹനീയമായി. ഉറക്കച്ചടവോടേ പോയി വാതില്‍ തുറന്നു.
ആകെ ദേഷ്യത്തില്‍ അമ്മ നില്‍ക്കുന്നു.
എന്താ..നിനക്ക് കാതു കേട്ടു കൂടെ എത്ര നേരായി വിളിക്കുന്നു. അതെങ്ങനാ ഉച്ചവരെ അല്ലേ ഉറക്കം ,അഹംങ്കാരം ഇത്തിരി കൂടണുണ്ട്,നാളെ മറ്റൊരു കുടുംബത്തില്‍ ചെന്നു കേറേണ്ടവളാ,നിക്കണ നിപ്പ് കണ്ടില്ലേ.പോയി കുളിച്ചിട്ട് വാടീ....അമ്പലത്തില്‍ പോകണം
ഇത്രയും പറഞ്ഞ് അമ്മ തിരിച്ചു പോയി..
ഗായത്രി ഒന്നും മിണ്ടാതെ അകത്തേക്ക് തിരിച്ചു വന്നു. ബെഡില്‍ ഇരുന്നു.എന്തൊക്കയോ ഒാര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
രാത്രിയില്‍ എന്താണ് സംഭവിച്ചത്.?ഓരോന്നും ഒാര്‍ത്തെടുത്തവള്‍ മുറിയിലാകമാനം നോക്കി.ജനലിന്റെ ഒരു പാളി തുറന്നു കിടന്നു . ബെഡില്‍ നോക്കി ഇലഞ്ഞി പൂക്കള്‍ ഇല്ല.ടേബിളിനു താഴേ നോക്കി .അവിടെ ആല്‍ബമോ,ഫോട്ടോയോ ഇല്ല. ഒന്നും കത്തിയതിന്റെ ഒരു അടയാളം പോലും ഇല്ല.ഫാന്‍ ഓഫ് ആണ്
അപ്പോള്‍ അതോക്കെ സ്വപ്നമോ????യാഥാര്‍ത്ഥ്യമോ????ഒന്നും മനസിലാകുന്നില്ല.
ഒരോന്നും ചിന്തിച്ചവള്‍ ബാത്റൂമിലേക്ക് കേറി ,ഇല്ലെങ്കില്‍ അമ്മ വീണ്ടും വരും,
ഇതേ സമയം ഗായത്രി യുടെ അമ്മ ,രാധാമണി ടീച്ചര്‍ ആയിരുന്നു. ഇപ്പോള്‍ റിട്ടേര്‍ഡ് ആണ്. കുലീനയും സ്നേഹമയിയും ഒത്ത തറവാടിത്തവും പാചകത്തില്‍ കൈപുണ്യവും കൈമുതലായുണ്ട്,
അച്ചന്‍ ചന്ദശേഖര്‍ ,ഒരപ്പുരക്കല്‍ ചന്ദ്രശേഖരന്‍ എന്നു പറഞ്ഞാല്‍ നാട്ടില്‍ അറിയപ്പെടുന്ന പ്രമാണി ആണ്. ഒരു കാലത്ത് കൊല്ലും കൊലയും നടത്തി പിടച്ചടക്കി നാടു വാണിരുന്ന ഒരപുരക്കല്‍ മനയിലെ ഇപ്പോഴത്തെ കാരണവര്‍
ഇവരുടെ മക്കള്‍ സുധീഷ്,ഗായത്രി ,
പഠിത്തം കഴിഞ്ഞു . ഗായത്രി ,ടീച്ചര്‍ ആകാനാണ് ഇഷ്ടം. ബി എഡ് കഴിഞ്ഞു . കണക്ക് പഠിപ്പിക്കാണ് കൂടുതല്‍ ഇഷ്ടം. കാണാന്‍ സുന്ദരി യാണ്.സ്വഭാവം നിങ്ങള്‍ക്ക് വഴിയെ മനസിലാകും.
കണക്കിലധികം സ്വത്ത് ഉണ്ടെങ്കിലും .ഒരു വേലക്കാരിയെ വീട്ടില്‍ വക്കില്ല. അടുക്കള പണി അന്നും ഇന്നും തനിയെ ചെയ്യുന്നതാണ് ടീച്ചര്‍ക്കിഷ്ടം.പുറം പണിക്ക് രണ്ട് പേരുണ്ട്. ഭവാനിയും അവരുടെ ഭര്‍ത്താവ് കരുണനും.
അടുക്കള പണി ഒതുക്കി ,ടീച്ചര്‍ കുളിച്ചു വന്നു. എന്നിട്ടും ഗായത്രി വന്നില്ല.
ഇവള്‍ അവിടെ എന്തെടുക്കുവാ..ഗായത്രി !!!!! ടീച്ചര്‍ ഉറക്കെ വിളിച്ചു .
അമ്മയുടെ വിളി കേട്ടവള്‍ ഒാടി വന്നു . വാ പോകാം.അവള്‍ മുന്നെ ഇറങ്ങി കുറച്ച് ദൂരം നടക്കണം. പാറേകാവ് ക്ഷേത്രത്തിലെത്താന്‍. സമയം ആറ് മണി കഴിഞ്ഞു .
പോകുന്ന വഴിയില്‍ , ഭവാനിയെ കണ്ടു.ടീച്ചര്‍ അവരെ കണ്ടതും പറഞ്ഞു . ആ ഭവാനി മുറ്റമൊക്കെ നന്നായ് വ്യത്തിയാക്കണം. പുല്ലൊക്കെ പറച്ചോളു. കഴുകാനുള്ള പാത്രവും ,തുണിയും വെളിയില്‍ വച്ചിട്ടുണ്ട്.
ശരി ടീച്ചറമ്മേന്ന് ഭവ്യതയോടെ അവര്‍ പറഞ്ഞു . എല്ലാവരും ടീച്ചറെ ടീച്ചറമ്മ എന്നാണ് വിളിക്കാറ്.
ഇത്രയും പറഞ്ഞ് മുന്നോട്ട് നടന്ന ടീച്ചര്‍ വീണ്ടും തിരിഞ്ഞ് നിന്നു പറഞ്ഞു .അതേ.... ഭവാനി ..കരുണനോട് പറയണം തൊടിയിലെ വാഴക്കുല ഒന്നുരണ്ടെണ്ണം വെട്ടി വക്കാന്‍ നല്ല മൂത്തത് വേണം...
ശരി ടീച്ചറമ്മേ....അവര്‍ വീണ്ടും പറഞ്ഞു .
ടീച്ചറും ഗായത്രിയും നടന്നകന്നു.
മണിക്കൂറുകള്‍ ശരവേഗത്തില്‍ പാഞ്ഞു പോയി.
പകല്‍ എരിഞ്ഞടങ്ങി, അന്തിമാനചോപ്പ് പടര്‍ന്നു.
ഇവളെവിടെ പോയി?....വിളക്ക് വക്കാന്‍ നേരമായി. ഗായത്രി !!!!!!! ടീച്ചറുടെ വിളി കേട്ട ഗായത്രി അലമാരക്കുള്ളില്‍ എന്തോ തിരയുകയായിരുന്നു.തിരച്ചില്‍ നിര്‍ത്തി,വേഗം അമ്മയുടെ അടുത്തെത്തി.
എന്നാലും അതെവിടാരിക്കും?അവള്‍ സ്വയം പറഞ്ഞു .അതുകേട്ട ടീച്ചര്‍ എന്താടി ,,,
ഇല്ല...ഒന്നും ഒന്നൂല്ലാ അവള്‍ വിക്കി വിക്കി പറഞ്ഞു .
മ് ശരി പോയ് വിളക്ക് വക്ക്.ടീച്ചര്‍ പറഞ്ഞു
സന്ധ്യക്ക് മുന്നേ കുളിച്ച് ശരീരശുദ്ധി വരുത്തീരുന്നു.അതിനാല്‍ ഒന്നൂടെ കൈകാല്‍ കഴുകി ശുദ്ധിയാക്കി
വിളക്ക് തെളിച്ചു.നാമം ജപിച്ചു. മുറ്റത്തെ തുളസി തറയിലും തിരിതെളിയിച്ചു. തിരികെ ഉമ്മറത്ത് വിളക്ക് വച്ചു.
തൊടിയില്‍ ഒരു കാവുണ്ട് അവിടെയും തിരി തെളിയിക്കണം. അതിനായ് കരുതി വച്ചിരുന്ന ചെറിയ വിളക്കുമായി അവള്‍ അങ്ങോട്ട് നടന്നു.
കാവിനോട് അടുമ്പോള്‍ .ഒരു ചെറുകാറ്റ് വീശി വിളക്ക് കെടാതെ കൈ മറച്ചു പിടിച്ചു .
പെട്ടന്നവിടെ ചെമ്പകപൂവിന്റെയും ഇലഞ്ഞി പൂവിന്റെയും വശ്യ ഗന്ധം പടര്‍ന്നു. കാറ്റിന് ശക്തി കൂടിയോ???
പരിഭ്രമത്തോടെ അവള്‍ ചുറ്റും നോക്കി .ആ പരിസരത്ത് ആരും വരാന്‍ സാധ്യത ഇല്ല. അതും ഈ സമയത്ത്
കാട്ടുപ്പൂക്കള്‍ അല്ലാതെ മറ്റൊരു പൂക്കളും ഇല്ല ഇത്രക്ക് മണം വരാന്‍
വിളക്ക് അവള്‍ താഴേ വച്ചു പ്രാര്‍ത്ഥിച്ചു.
ഇലഞ്ഞി പൂവിന്റെ മണം അധീകരിച്ചു,,അവള്‍ക്കപ്പോ രാത്രിയിലെ സംഭവം ഒാര്‍മ്മ വന്നു. ഉള്ളില്‍ ഭയം കടന്നുകൂടി.
പിന്നില്‍ ഉണങ്ങിയ കരിയിലകള്‍ ഞെരിയുന്ന ശബ്ദം കേട്ടു.ആരോ നടന്നടുക്കുംപോലെ അവള്‍ക്ക് തിരിഞ്ഞു നോക്കാന്‍ ഭയം തോന്നി .
എങ്കിലും മെല്ലെ തിരിഞ്ഞു നോക്കി . ഇല്ല അവിടെ ആരുമില്ല ചിലപ്പോ തന്റെ തോന്നലാവാം
വിളക്ക് വച്ച് പ്രര്‍ത്ഥിച്ച് വേഗം പോകൊന്‍ തുടങ്ങിയ അവള്‍ ഒന്നു നിശ്ചലമായി. ആരോ തന്റെ പേരു ചൊല്ലി വിളിച്ചു .
പേടച്ചു പോയ അവള്‍ ചുറ്റും നോക്കി ആരൂല്ല. പിന്നെ ആരാണ് തന്നെ വിളിച്ചത്.???
ഭയന്നു പോയ അവള്‍ വേഗം തിരിഞ്ഞു വീട്ടിലേക്ക് പോകാന്‍, അപ്പോഴാണ് അവളുടെ കാല് പാദത്തില്‍ തണുപ്പ് തോന്നി ,
കാല് അനക്കാതെ തന്നെ കാലിലേക്ക് നോക്കി അവള്‍ .പേടികൊണ്ട് ഒന്നനങ്ങാനോ...ശബ്ദിക്കാനോ അവള്‍ക്കായില്ല..
ഇതുവരെ അങ്ങനൊരു കാഴ്ച അവള്‍ കണ്ടിട്ടില്ല. വിളക്ക് വക്കാന്‍ വന്നിട്ട്.
ഒരു പാമ്പ് തന്റെ കാലില്‍ , തലയുയര്‍ത്തി തന്നെ ഉറ്റു നോക്കി കിടക്കുന്നു
സര്‍വ്വ ദൈവത്തേയും മനസില്‍ വിളിച്ചു .കണ്ണടച്ച് ഒന്നൂടെ നോക്കി,അപ്പോള്‍ ആ പാമ്പ് അവിടെ ഉണ്ടാരുന്നില്ല.
മനസില്‍ ധൈര്യം സംഭരിച്ച് വീട്ടീലേക്ക് ഒാടാന്‍ തിരിഞ്ഞ ഗായത്രി മുന്നിലെ കാഴ്ച കണ്ട് ,സര്‍വ്വ നാഡികളും തളര്‍ന്ന് നിന്നു പോയ്
ഒന്നലറി വിളിക്കാന്‍ ശബ്ദം പോലും വരുന്നില്ല.
മുന്നില്‍ സുന്ദരിയായ ഒരു യുവതി, നീണ്ട മുടി അങ്ങനെ ഇടതൂര്‍ന്ന് കിടക്കുന്നു. കരിനീലകണ്ണുകള്‍ . ആകണ്ണുകളില്‍ രൗദ്ര ഭാവം
അത് മായ ആരുന്നു
ഗായത്രി യുടെ കൂട്ടുകാരി. അവള്‍ ഗായത്രി യോട് പറഞ്ഞു
ഞാന്‍ വന്നു ...എന്റെ ജീവിതം തകര്‍ത്തവരോട് കണക്ക് തീര്‍ക്കാന്‍ ,,,,എന്നെജീവിക്കാന്‍ അനുദിക്കാത്തവരെ ഇനി ഞാനും ജീവിക്കാന്‍ അനുവധിക്കില്ല.
കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം സമചിത്തത വീണ്ടേടുത്ത ഗായത്രി പറഞ്ഞു
എന്തിന്????? നീ അല്ലേ...എല്ലാം വിട്ടകന്ന് പോയത്... വിട്ടു കൊടുത്തതും നി അല്ലേ.....
നിര്‍ത്ത്.....കൈ ഉയര്‍ത്തി ഗായത്രിയെ തടഞ്ഞ് മായ പറഞ്ഞു .ഇല്ല നിനക്കോന്നും അറിയില്ല. ഇപ്പോള്‍ നീ പോക്കോളു ഇനിയും നമ്മള്‍ കാണും.
ഇത്രയും പറഞ്ഞ് ഒരു ചെറു ചിരിയോടെ മായ തിരിഞ്ഞു ...
അവിടെ നിന്നും അപ്രത്യക്ഷയായി..ഇലഞ്ഞി പൂവിന്റെ മണം മാത്രം അവിടെ ഉണ്ടാരുന്നു.
എന്താരുന്നു അപ്പോള്‍ മായക്ക് സംഭവിച്ചത്.......???????
(തുടരും)
മെറീനാ ജെറീഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot