Slider

കിടപ്പറ ! (നർമ്മ കഥ)

0

കിടപ്പറ ! (നർമ്മ കഥ)
=========
'' ആരാടി രാവിലെ മോട്ടർ ഓണാക്കിയത്, ?'
കിടക്കയിൽ കിടന്നു കൊണ്ട് ഞാൻ വിളിച്ച് ചോദിച്ചു,
മറുപടിയില്ല,
ദെെവമേ കരണ്ട് ചാർജിന്റെ ബില്ല് കണ്ട് ഹെെയായ പ്രഷർ ഒന്ന് ലെവലായി വരുന്നതേയുളളു,, നേരം വെളുക്കന്നതിന് മുമ്പേ ആരാണ് മോട്ടർ ഓൺ ചെയ്തത്, ഇന്നലെ ടാങ്കിൽ ഫുൾ വെളളമടിച്ചിട്ടിട്ടാണല്ലോ ഉറങ്ങാൻ കിടന്നത്, !
'' ആരാ മോട്ടർ ഓൺ ചെയ്തതെന്ന് '' കുറച്ച്
ഉച്ഛത്തിൽ ഞാൻ ചോദിച്ചു, !!
''ഒന്ന് മിണ്ടാതെ കെടക്ക് മനുഷ്യാ ,''
അത് മോട്ടറിന്റെ ശബ്ദമൊന്നുമല്ലാ ,
ഹെ മനുഷ്യനെ കൂർക്കം വലിച്ചുറങ്ങാനും സമ്മതിക്കൂലാന്ന് വച്ചാ , കഷ്ടമാണ് !!
ങെ, ! ശബ്ദം കേട്ടത് കട്ടിലിനടിയിൽ നിന്നാണല്ലോ, ദെെവമേ, അത് സ്വന്തം ഭാര്യയുടെ മാരക സൗണ്ടല്ലേ,
അപ്പോൾ കേട്ടത്
മോട്ടർ ഓണാക്കിയ ശബ്ദമല്ല,
ഇവളുടെ കൂർക്കം വലി സൗണ്ടായിരുന്നു . അല്ലേ,===! ഇവളെങ്ങനെ കട്ടിലിനടിയിൽ എത്തി
ഇന്നലെ ഒന്നിച്ച് ഒരു പാത്രത്തിലുണ്ട് ഒരു പായിൽ കിടന്നവൾ നേരം വെളുത്തപ്പോൾ
 അവൾ കട്ടിലിന് കീഴെ, ഞാൻ അതുക്കും മേലേ, !! വല്ല ചാത്തന്റെ ശല്ല്യവുമാണോ, ??
അല്ല, ഇവളുടെ അടുത്ത് ശല്ല്യമായി വരാനുളള ധെെര്യം ചാത്തനുണ്ടോ ??
കിടന്ന പായും ചുരുട്ടി എടുത്ത് കക്ഷത്തിൽ വച്ച് പെട്ടന്നവൾ ചാടി എണീറ്റു, , എന്റെ നേരെ തിരിഞ്ഞു,,
'' മേലാൽ നിങ്ങളോടൊപ്പം കിടക്കാൻ ഞാനില്ല, !! തറയിൽ പാ വിരിച്ച് കിടന്നോളണം, !!
''അതിനർത്ഥം നിന്നോടൊപ്പം ഞാൻ കിടക്കരുതെന്നല്ലേ, ഭർത്താവിനെ തന്ത്രപരമായി കിടപ്പറയിൽ നിന്ന് ഒഴിവാക്കാനാണ് പദ്ധതി, ഈ അവഗണന ലോകത്ത് ഒരു ഭർത്താവും സഹിക്കില്ല, പൊറുക്കില്ല ,മറക്കില്ല,,
'' എന്തു പറ്റിയെടി, എന്താ പ്രോബ്ളം, ?
ഞാൻ ദേഷ്യം മറച്ച് വച്ച് ചോദിച്ചു, !
''എന്താണന്നോ, ഈ മുഖത്തേക്ക് നിങ്ങളൊന്ന് സൂക്ഷിച്ച് നോക്കിക്കേ,!!
''പണ്ട് പെണ്ണ് കാണാൻ വന്നപ്പോൾ നിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കാതിരുന്നതിന്റെ ഫലമാണെടി , ഞാനിപ്പോൾ അനുഭവിക്കുന്നത്, ????
''എന്താ നിങ്ങൾ വല്ലതും പറഞ്ഞോ, ??
''ഹേയ്, ഒന്നുമില്ല , എന്താടി മുഖത്തിനെന്തു പറ്റി, ??
''അവസാനമായി ഞാൻ പറയുകയാ
 ഉറങ്ങുന്നതിന് മുമ്പ്
 ഫേസ്ബുക്കിൽ ലെെക്ക് കൊടുക്കുന്ന പരിപാടി നിർത്തിക്കോ, ഉറക്കത്തിലും ലെെക്ക് കൊടുക്കലാണ് നിങ്ങൾക്ക് പണി, കൊടുക്കുന്ന
,ലെെക്ക് വന്ന് വീഴുന്നതോ എന്റെ മുഖത്തും, നെഞ്ചത്തും, ! , പല തവണ കെെ ഞാൻ തട്ടി മാറ്റി, ന്റെ മുഖം മൊത്തം നഖക്ഷതങ്ങളാ, !!!
''വെറുതെയല്ല മുഖത്തിനൊരു മാറ്റം, !!
മനസ്സിലായി അല്ലേ,!!!''
'' ''അല്ല മേയ്ക്കപ്പെല്ലാം മാന്തി കളഞ്ഞപ്പോൾ മുഖത്തിന് നല്ല ഒർജിനാലിറ്റി, !!
''ദേ ഇതവസാനത്തെ വാണിംങ്ങാണ്
 മറക്കണ്ടാ, !!!
'' പെട്ടന്ന് ഞാനടവ് മാറ്റി, സങ്കടപ്പെട്ട മുഖ ഭാവത്തോടെ അവളെ നോക്കി,, സങ്കടം നിറഞ്ഞ് കവിഞ്ഞ മുഖം ,
ബെസ്റ്റാക്ടറായി ഞാൻ,
മുല്ലപ്പെരിയാർ ഡാം പോലെ
 ഇപ്പ പൊട്ടും,
നാളെ പൊട്ടും,
എന്നതു പോലെ ഒരു ഭാവമങ്ങ് വരുത്തി,
അതു കണ്ടപ്പോൾ അവൾക്ക് വല്ലായ്ക തോന്നി ,, അവളെന്റെ അടുത്തേക്ക് വന്നു,!
''പിണങ്ങിയോ, ?
''ഒന്നിച്ച് കിടക്കണ്ട എന്നൊക്കൊ പറഞ്ഞപ്പോൾ , ആ അവഗണന സഹിക്കാൻ പറ്റിയില്ലാ, !! എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ സ്ഥലമല്ലേ നമ്മുടെ കിടപ്പറ,
കിടപ്പറയിൽ നിന്ന് ഭാര്യ ഇറക്കി വിട്ട
ഭർത്താവും,
കെ എസ് ആർ ടി സി ബസ്സിൽ
 നിന്ന് കൺണ്ടക്ടർ ഇടവഴിക്കിറക്കി വിടുന്ന യാത്രക്കാരനും ഒരു പോലെയാടീ,
കെെകാണിച്ചാലും പുറകെ വരുന്ന ഒറ്റ ബസ്സും നിർത്തത്തില്ലെടി ,
പിണങ്ങുന്നതും, ഇണങ്ങുന്നതും,
സ്വപ്നങ്ങൾ കാ ണുന്നതും, പ്രതീക്ഷകളും, ആഗ്രഹങ്ങളും,
എല്ലാം സമ്മേളിക്കുന്ന സ്ഥലം,
അവിടെ,
നമുക്ക് ഒറ്റയ്ക്ക് കഴിയണ്ട,
അവിടെ,
ഏകാന്തത വേണ്ട,
അവിടെ,
ദീർഘ നിശ്വാസങ്ങൾ വേണ്ട,
അവിടെ,,
സന്തോഷം മാത്രം മതി,
ഞാനും, നീയും നമ്മുടെ സന്തോഷങ്ങളും ,!!
'അവളെന്നെ കെട്ടിപ്പിടിച്ചു,
പുലി പോലെ വന്നവൾ എലി പോലെ ചുരുണ്ട് കൂടി
പാവം, ഭാര്യമാരിങ്ങനെയാ,
ദേഷ്യത്തോടെ എന്തെങ്കിലും പറയും
ഭർത്താവിന്റെ മുഖമൊന്നു വാടിയാൽ
അതുങ്ങളുടെ ഹ്യദയം പിടയ്ക്കും, !!
പെട്ടന്ന് മൊബെെലിൽ
ക്ണിം, ക്ണിം ശബ്ദം,
ദെെവമേ
ഇന്നും തറയിൽ പാ വിരിച്ച് തനിച്ച് കിടക്കേണ്ടി വരുമോ, ?
. ==============.
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!
25/05/2017_
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo