Slider

താജ്മഹൽ

0

താജ്മഹൽ
##########
അറിവ് വെച്ച കാലം മുതലേ
ഉളളിലുദിച്ച മോഹമാണ്
താജ്മഹൽ കാണാനുള്ളത്.
വായിച്ച് പഠിച്ചും ,കേട്ടറിഞ്ഞും
ചിത്രമായ് കണ്ടും ........
ഭാവനയുടെ വെണ്ണക്കല്ലിൽ
ഉസ്താദ് അഹമ്മദ് ലാഹോറിയെ
വെല്ലും മനസ്സെന്ന ശിൽപ്പി
അകക്കണ്ണിൽ കൊത്തി
വെച്ചിട്ടുണ്ടോരു താജ്മഹൽ.
പ്രണയം തുടങ്ങിയപ്പോൾ
അകക്കണ്ണിലെ കുടീരം
മിനുങ്ങി മിനുങ്ങി
കൂടുതൽ തെളിയുന്നുണ്ടായിരുന്നു
നാമൊരുമിച്ചുള്ള ആദ്യ യാത്ര
താജ്മഹൽ കാണാനായിരിക്കണം
അവളോടെത്രയോ തവണ മന്ത്രിച്ചു.
ജീവിത വഴിയിൽ
പ്രണയം നഷ്ടപ്പെട്ടെങ്കിലും
താജ്മഹലിനോടുള്ള പ്രണയം,
കാണാനുള്ള കൊതി
കൂടുക തന്നെയായിരുന്നു.
ഇപ്പോഴിതാ ആഗ്രയിൽ
യമുനാ നദിക്കരയിൽ
ഷാജഹാൻ മുംതാസ് മഹലിനായ്
തീർത്ത സ്നേഹത്തിന്റെ
മാർബിൾ തണുപ്പിൽ ......
എല്ലാം മറന്ന്, ജീവിതം മറന്ന്
മടങ്ങാനൊട്ടും കൊതി തോന്നാതെ.....
മടക്കയാത്രയിൽ പക്ഷേ....
മനസ്സെന്ന മാന്ത്രികനിങ്ങനെ ചിന്തിക്കുന്നു
കാണേണ്ടായിരുന്നു,
കാണാനേറ്റവും കൊതിച്ച്.....
കാണാനുണ്ടല്ലോ താജ്മഹൽ
എന്ന ഒരു ആനന്ദമായിരുന്നില്ലേ
സുഖം, സുഖപ്രദം.
"""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo