Showing posts with label മെറീനാ ജെറീഷ്. Show all posts
Showing posts with label മെറീനാ ജെറീഷ്. Show all posts

ഭാഗം: നാല് മായ

ഭാഗം: നാല്
മായ
ദിവസങ്ങള്‍ കടന്ന് പോയി. ഒരു ശനിയാഴ്ച സുധീഷ് ദേവുനെ കാണാന്‍ അവളുടെ വീട്ടില്‍ എത്തി.
ഉമ്മറത്തേക്ക് കയറാന്‍ തുടങ്ങിയ സുധീഷ് നോട് ഗോവിന്ദന്‍ പറഞ്ഞു . അവിടെ നിക്ക്. നിനക്കെന്താണിവിടെ കാര്യം.
പുറത്തേ ശബ്ദം കേട്ട ദേവു അകത്തുനിന്നും ഒാടി വന്നു. സുധീഷിനെ കണ്ടതും മുഖം കുനിച്ചു.
അതുകണ്ട സുധീഷ് ചോദിച്ചു ..എന്താ ദേവു ഇത്.?
ദേവു മിണ്ടാതെ നിന്നു . അപ്പോഴേക്കും അവളുടെ അമ്മയും സഹോദരനും വന്നു അങ്ങോട്ട് ആരും ഒന്നും മിണ്ടണൂല്ല.
എന്തോ പന്തികേടു തോന്നി അവന്.അപ്പോള്‍ ഗോവിന്ദന്‍ ദേവുനോട് ചോദിച്ചു ...
നിനക്ക് അച്ഛനെ വേണോ???????അതോ ഇവനെ വേണോ???????
സുധീഷ് ഞെട്ടിത്തരിച്ചു നിന്നു ....
അച്ഛന്റെ ചോദ്യത്തിന് മുന്നില്‍ ദേവു മുഖം കുനിച്ചു ....വീണ്ടും അയാള്‍ ചോദിച്ചു ഒട്ടും ആലോചിക്കാതെ അവള്‍ മറുപടി പറഞ്ഞു ``എനിക്ക് അച്ഛനെ മതി"
പകച്ചു പോയ സുധീഷ് ഒരു നിമിഷം താന്‍ ഭൂമി പിളര്‍ന്ന് താഴേക്ക് പോയെങ്കില്‍ എന്നാഗ്രഹിച്ചു.അത്രക്ക് അവളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു .
അവിടെ നടന്നതൊക്കെ ഒരു നാടകം പോലെ തോന്നി...
ചതി!!!!!!ചതിക്കുകയായിരുന്നു എല്ലാവരും കൂടി.ഒന്നും മിണ്ടാതെ അവന്‍ തിരിഞ്ഞു നടന്നു .കൈകാലുകള്‍ക്ക് ഭാരം കൂടിയ പോലെ നടക്കാനാകുന്നില്ല. ഒരു വിധം വീട്ടിലെത്തി.
രണ്ട് ദിവസം മുറിക്കുള്ളില്‍ കഴിഞ്ഞു . മൂന്നാം നാള്‍ ആരോടും പറയാതെ പോയതാണ്. എവിടെ ആണെന്നോ????എന്തായെന്നോ??? ഒന്നും അറിയില്ല ...അന്വേഷിക്കാത്ത സ്ഥലങ്ങള്‍ ഇല്ല.
ഏട്ടനെ കുറിച്ച് ചിന്തിച്ച് കിടന്ന് ഗായത്രി മയങ്ങി പോയി......
ഗായത്രി !!!!!!!
ആരോ വിളിക്കുന്നത് കേട്ടാണ് അവള്‍ കണ്ണു തുറന്നത്. മുറിയില്‍ ലൈറ്റ് ഉണ്ട്. ചുറ്റും നോക്കി ആരേയും കണ്ടില്ല.
അമ്മ ആകുമെന്ന് വിചാരിച്ച് വാതിക്കല്‍ വന്നു അവിടെയും ആരേയും കണ്ടില്ല .
അവള്‍തിരിഞ്ഞു ക്ളോക്കില്‍ നോക്കി സമയം എട്ട് കഴിഞ്ഞു .ഇന്ന് ഇനി ആരും അത്താഴം കഴിക്കില്ല. അതറിയാവുന്ന അവള്‍ വാതില്‍ അടച്ച് ബെഡില്‍ വന്നിരുന്നു
അപ്പോഴാണ് കുറച്ച് മുമ്പ് കണ്ടുമടക്കി വച്ച ആല്‍ബം തുറന്നിരിക്കുന്നു.അവിടെ ആകെ ഇലഞ്ഞി പൂമണം പരന്നു.അവള്‍ക്ക് മനസിലായി.മായ വന്നിരിക്കുന്നു. അവള്‍ ചുറ്റും നോക്കി പ്രത്യേകിച്ച് ഒന്നും കണ്ടില്ല .
അവള്‍ എണീറ്റ് ജനലരുകില്‍ വന്നു. പുറത്തേക്ക് നോക്കി .പുറത്ത് ഇരുട്ട് വ്യാപിച്ചു. ചീവീടുകള്‍ കരയുന്നു. അങ്ങകലെ ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിതുടങ്ങി.എങ്ങുനിന്നോ വന്ന ഒരു കുളിര്‍ക്കാറ്റ് വീശീയടിച്ച് അവളെ കടന്ന് അകത്തേക്ക് പോയി.ആ കാറ്റില്‍ അഴിഞ്ഞുലഞ്ഞ മുടിയിഴകള്‍ പാറി മുഖത്തേക്ക് വീണു.
ഇരുട്ടിലേക്ക് നോക്കി നിന്ന അവള്‍ക്ക് നേരിയ ഭയം തോന്നി. മെല്ലെ ജനല്‍ അടച്ച് പാറിപറന്ന മുടി മാടിയൊതുക്കി തിരിഞ്ഞു .
ഹ്ഹേയ്!!!!!!തിരിഞ്ഞു വന്നപ്പോള്‍ മുന്നില്‍ പുകപോലോരു രൂപം കണ്ട അവളില്‍ നിന്നും ആ ശബ്ദം ഉയര്‍ന്നു.
പേടിച്ചരണ്ട് അലറി വിളിക്കാന്‍ വാ തുറന്നു .ആ പുക രൂപം തെളിഞ്ഞു വന്നു അത് മായ ആയിരുന്നു .മായ അവള്‍ക്ക് നേരെ കൈ ഉയര്‍ത്തി.
ഒരു ചെറുശബ്ദം പോലും അവളില്‍ നിന്നും ഉണ്ടാരുന്നില്ല .മായയുടെ മായാവലയത്തില്‍ ആയവള്‍.
സാധാരണയെന്നപോലെ മായ പറഞ്ഞു . എനിക്ക് എന്നും നീ അല്ലേ സഹായം ഉണ്ടാരുന്നുള്ളൂ. ഇനിയും എനിക്ക് നിന്റെ സഹായം വേണം.
യാന്ത്രികമെന്നോണം ഗായത്രി ചോദിച്ചു .എന്തു വേണം????എന്താണ് ഞാന്‍ ചെയ്യേണ്ടത്.മറുപടിയായി മായ പറഞ്ഞു .അതു ഞാന്‍ പിന്നീട് പറയാം.
ഇത്രയും പറഞ്ഞു അവളുടെ കവിളില്‍ ഒന്നു തൊട്ടു മായ അപ്രത്യക്ഷയായി.കുറച്ച് നേരം കൂടി കഴിഞ്ഞാണ് ഗായത്രി ക്ക് സ്ഥലകാലബോധം ഉണ്ടായത്.
ഗായത്രി ബെഡില്‍ വന്നു കിടന്നു.
★★★★★★★★★★★★★★★
പാതിരാത്രി....പാതിരാക്കോഴി കൂവി.,, ഇനിയും തൈപറമ്പില്‍ കുഞ്ഞിരാമന്റെ വീട്ടില്‍ ലെറ്റ് അണഞ്ഞിട്ടില്ല.ആരെയോ കാത്തിരിക്കുന്ന ഉഷാറാണി. കുഞ്ഞിരാമന്റെ ഭാര്യയാണ്. നാല്പഞ്ച് വയസുണ്ട്. എന്നാലും മുപ്പത്തഞ്ചിന്റെ പകിട്ടാണ്.ഒരു ആനച്ചന്തം ഒക്കെ യുണ്ട് മട്ടും ഭാവവും കണ്ടാല്‍ താനാണ് ലോകസുന്ദരി എന്ന ഭാവം . കുശുമ്പും കൂട്ടികുത്തിന്റെയും അവതാരം.
കുഞ്ഞിരാമന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു.
വാതില്‍ മുട്ടുന്ന ശബ്ദം കേട്ട ഉഷറാണി. ഹാളിലെ സോഫയില്‍ ഇരുന്നു മയങ്ങി പോയിരുന്നതിനാല്‍ ഞെട്ടി എണീറ്റു. വന്ന് കതക് തുറന്നു .....
തുറന്നതും ഒരു കാറ്റ് ശക്തമായി വീശി.ആ കാറ്റില്‍ ഡോര്‍ കര്‍ട്ടന്‍ ഇളകിയാടി പറന്ന് ആര്‍ക്കോവേണ്ടി എന്ന പോലെ വഴിമാറി കൊടുത്തു.
ലൈറ്റ് ഒാഫ് ആക്കാത്തതിനാന്‍ പുറത്ത് നല്ല വെട്ടം ഉണ്ടായിരുന്നു. പക്ഷേ അവിടെ ആരേയും കാണാന്‍ ഇല്ലായിരുന്നു
ഇനി തനിക്ക് തോന്നീതാവുന്ന് വിചാരിച്ച് വാതില്‍ അടച്ച് വീണ്ടും സോഫയില്‍ വന്നിരുന്നു.
അഞ്ച് മിനറ്റ് കഴിഞ്ഞിട്ടുകും അപ്പോഴും കേട്ടു. കതകില്‍ തുടരെ മുട്ട്. അല്പം പേടിയോടെ പോയി കതക് തുറന്നു.
മുന്നില്‍ കണ്ട കാഴ്ച കണ്ട് അവര്‍ അമ്പരന്നു പോയി. പേടിച്ച് വിറച്ച് വിയര്‍പ്പില്‍ കുളിച്ച് ശരീരത്തില്‍ അങ്ങിങ്ങ് മുറിവ്കളുമായി . ശരത്ത്
ഉഷയുടെ മകന്‍ ഇരുപത്തഞ്ച് വയസ് കാണും. വെളുത്ത് സുന്ദരനാണ്‌. സകല കൊള്ളരുതായ്മകളുടേയും ഉറവിടം അമ്മ എല്ലാത്തിനും കൂട്ട്.ആരേയും ഒന്നിനേയും വക വക്കാത്തവന്‍.മദ്യപാനിയും. ഇപ്പോഴും മദ്യപിച്ചിട്ടുണ്ട് .എന്നും പാതി രാത്രിക്കാണ് വരവ്.ഈ വയസിനിടയില്‍ ഇവന്‍ കാരണം എത്രയോ കുടുംബം കണ്ണീരുമായി കഴിയുന്നു.
പാതിരാവ് വരെ കൂട്ടുകാരുമൊത്ത് കുടിയും കൂത്താട്ടവും
അവന്‍ വേഗം അകത്തേക്ക് കയറി വാതില്‍ അടച്ചു.പേടിയോട് ചുറ്റും നോക്കി .
എന്തോ പന്തികേടുതോന്നി. ഉഷ ചോദിച്ചു ....എന്താ മോനേ????....
എന്തു പറ്റി???
അവന്‍ പറഞ്ഞു .അമ്മേ....അവളെ......അവളെ.....ഞാന്‍ കണ്ടു .
ആരേ...?അവള്‍ ചോദിച്ചു .
അവന്‍ പറഞ്ഞു തുടങ്ങി....
അന്നത്തെ കലാപരിപാടിക്ക് ശേഷം .കൂട്ടുകാര്‍പിരിഞ്ഞു .വീട്ടില്‍ പോരുവാനായി ബൈക്ക് സ്റ്റാര്‍ട്ട് ആക്കി മുന്നോട്ട് എടുത്തു .
വീട്ടിലേക്ക് പോകും വഴി ഒരു ഇലഞ്ഞി മരം ഉണ്ട്. അവിടെ നിന്നും ഒരു കിലോമീറ്റര്‍ ദൂരം ഉണ്ട് വീട്ടിലേക്ക്.അവിടെ എത്താറായപ്പോള്‍ ബൈക്ക് നിന്നു പോയി. വണ്ടിയില്‍ നിന്നും ഇറങ്ങി പരിശോധിച്ചു......അവന്‍ തലയില്‍ കൈ വച്ചു ...പെട്രോള്‍ കഴിഞ്ഞു ...ഇനി നടന്നു പോകണം. .
വണ്ടി സൈഡ് ഒതുക്കി വച്ചു. അവന്‍ മുന്നോട്ട് നടന്നു .
ഇലഞ്ഞി ചുവട് വന്നപ്പോള്‍ അവിടെ ആരോ മുന്‍മ്പേ നടക്കും പോലെ.എന്നാല്‍ കൂട്ടാവും എന്നു വിചാരിച്ച് ഒപ്പം വരാന്‍ നോക്കി .എത്ര നടന്നിട്ടും ഒപ്പം എത്തുന്നില്ല.കൈയില്‍ വെട്ടവും ഇല്ല. നേരിയ നിലാവെട്ടം ഉണ്ടായിരുന്നു....മരങ്ങളുടെ നിഴല്‍ കാരണം ആണോ പെണ്ണോ എന്നറിയില്ലാരുന്നു.ഒന്നും വ്യക്തമല്ല..കുറേ ദൂരം നടന്നു.നടന്നിട്ടും എത്തണില്ല.
സ്ട്രീറ്റ് ലൈറ്റിന്റെ അടുത്തു വരുമ്പോള്‍ ആളെ കാണില്ല.... എല്ലാം തോന്നലാകൂന്ന് വിചാരിച്ച് ഒപ്പം എത്താന്‍ ഒാടി ഒരു വിധം അടുത്തെത്തി.അപ്പോ അവിടെ ഇലഞ്ഞി പൂത്ത മണം ഉണ്ടായിരുന്നു പക്ഷേ അവിടെയെങ്ങും ഇലഞ്ഞി ഇല്ലായിരുന്നു.
വീടിനടുത്തായ് ഒരു കാവുണ്ട്.....
കാവിന് അടുത്തെത്തിയപ്പോള്‍ ആള്‍ നിന്നു.
ആരാണെന്ന് അറിയാനായ്. ഞാന്‍ ലൈറ്റര്‍ തെളിച്ച് ആ രൂപത്തിന് നേരെ പിടിച്ചു .മുഖം വ്യക്തമായി കണ്ടു ....തന്നെക്കാള്‍ രണ്ടിരട്ടി വലിപ്പത്തിലായി. മുടിഅഴിച്ചിട്ട് ചുവന്ന കണ്ണുകള്‍ ..ജ്വലിക്കുന്നു. എങ്കിലും ആ മുഖം ശാന്തമായിരുന്നു.....തന്റെ നേരെ നീണ്ടു വന്ന രണ്ട് കൈകള്‍.പെട്ടെന്നാണ് എന്നെ കാവിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചറിയും പോലെ തള്ളിയിട്ടത്.
ഒരുവിധമാണ് ഞാനിവിടെ എത്തിയത്.
കുറച്ച് വെള്ളം താ....വല്ലാതെ ദാഹിക്കുന്നു....അവന്‍ പറഞ്ഞു .ഉഷ ചോദിച്ചു ആരെയാ നീ കണ്ടേന്നു പറഞ്ഞില്ല.
അപ്പോള്‍ അവന്റെ മുന്നിലേക്ക് രണ്ട് കൈകള്‍ നീണ്ടുവന്നു ഒരു പാത്രത്തില്‍ വെള്ളവുമായി.
അത് കണ്ട് വീണ്ടും ഭയന്നു കണ്ണുംമിഴിച്ച് നിന്നുപോയി ശരത്ത്. അവന്റെ നില്‍പ്പ് കണ്ട ഉഷയും നോക്കി എന്താ സംഭവിച്ചത് എന്ന്.അപ്പോഴാണ് രണ്ട് കൈകള്‍ മാത്രം വെള്ളവുമായി.........
ക്രമേണ കൈകള്‍ക്ക് പിന്നില്‍ ആ രൂപം തെളിഞ്ഞു വന്നു.....
(തുടരും)
തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കുക
 മെറീനാ ജെറീഷ്
വൈകിയതില്‍ ക്ഷമിക്കുക ...

ഭാഗം :മൂന്ന് മായാ


ഭാഗം :മൂന്ന്
മായാ
♡★☆
കാവില്‍ വിളക്ക് വക്കാന്‍ പോയ ഗായത്രിയെ കാണാഞ്ഞിട്ട് അവളെ തിരക്കി വരികയായിരുന്നു ടീച്ചര്‍ .മുറ്റത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയ അവര്‍ കണ്ടു .എന്തോ ചിന്തിച്ച് നഖം കടിച്ചു കൊണ്ട് വരികയാണ് ഗായത്രി .
ഈ മൂവന്തി നേരത്ത് നീ അവിടെ എന്തെടുക്കാരുന്നു.വിളക്ക് വച്ച് വേഗം വരണമെന്നറിഞ്ഞൂടെ. ടീച്ചര്‍ ദേഷ്യത്തോടെ അവളോട് ചോദിച്ചു .
അമ്മയുടെ ശബ്ദം കേട്ടവള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു. മുഖം ഉയര്‍ത്തി അമ്മയെ നോക്കി .
കാലത്ത് മുതല്‍ നിന്നെ ശ്രദ്ധിക്കണതാ എന്താ ഇത്ര ആലോചനാ ? മനസില്‍ അരുതാത്തത് എന്തേലും ഉണ്ടെങ്ങില്‍ ഇപ്പോഴേ മാറ്റിക്കോളു. അറിയാല്ലോ..നിന്റെ ചേട്ടന്റെ കാര്യം.? ശാസനാ സ്വരത്തില്‍ വീണ്ടും അവളോടു പറഞ്ഞു
ഇത് കേട്ട് ദേഷ്യം വന്ന ഗായത്രി ഹോ!!!!!!! എന്റെ അമ്മ ഒന്നു മിണ്ടാതിരിക്ക് .എഴുതാപ്പുറം വായിക്കണ്ട.പിന്നെ....ഏട്ടന് പറ്റിയത്..അതേട്ടന്റെ പിടിപ്പ് കേട്.അതിന് ആരേയും കുറ്റം പറയണ്ട.
മറുപടിക്ക് കാത്ത് നിക്കാതെ അവള്‍ അകത്തേക്ക് പോയി.
ടീച്ചര്‍ അടുക്കളയിലേക്കും.
മുറിയില്‍ എത്തിയ ഗായത്രി
അലമാരിയില്‍ നിന്നും ഒരു ആല്‍ബം എടുത്തു .അതില്‍ നിറയെ ഗ്രൂപ്പ് ഫോട്ടോസ് ആയിരുന്നു.അഞ്ച് പേര്‍ ഒന്നിച്ചു നിക്കണ ഫോട്ടോ ,അതില്‍ ഒരാള്‍ ഇന്നില്ല.
(GMRSV )/(ഫൈവ് സ്റ്റാര്‍)/ (കാപാലിക)എന്ന് നിരവധി പേരുകളില്‍ അറിയപ്പെടന്ന.അഞ്ച് പേര്‍
ഗായത്രി ,മായ,രേഷ്മ, സല്‍മ,വിനീത,
കഴിഞ്ഞു പോയ ആ കാലത്തിലേക്ക് ഒരെത്തി നോട്ടം,
മിനിറ്റുകള്‍ കടന്ന് പോയി. മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു. അതില്‍ നിന്നും ചന്ദ്ര ശേഖര്‍ ഇറങ്ങി. പ്രായം അന്‍പത് ഉണ്ടെങ്കിലും ഒരു നരപോലും ബാധിച്ചിട്ടില്ല.
വണ്ടി ശബ്ദം കേട്ടതും അച്ഛന്‍ ആണെന്ന് അറിഞ്ഞ ഗായത്രി ആല്‍ബം മടക്കി വച്ച് അങ്ങോട്ട് വന്നു ഒപ്പം ടീച്ചറും.
വന്ന പാടെ അയാള്‍ ഉമ്മറത്തെ ചാരുകസേരയിലേക്ക് ഇരുന്നു.മുഖത്തൊരു വിഷാദ ഭാവം. കുറച്ച് നാളായ് ആ വീടും അങ്ങനെ തന്നെ ആണ്.
കുടിക്കാന്‍ എന്തെങ്കിലും വേണോ? ടീച്ചര്‍ ചോദിച്ചു
വേണ്ടാ...... ഞാന്‍ വരും വഴി രാജശേഖറിന്റെ വീട്ടിലൊന്നു കേറി അവിടെന്നു കുടിച്ചു.
അയാളുടെ സഹോദരീ ഭര്‍ത്താവ് ആണ് രാജശേഖര്‍ ,സഹോദരി സുമംഗല,അവര്‍ക്ക് രണ്ട് മക്കള്‍ അപര്‍ണ്ണ, അനൂപ്.
പോയ കാര്യം എന്തായ് അച്ഛാ? ഗായത്രി അയാളോട് ചോദിച്ചു .
ഒന്നും പറയാറായിട്ടില്ല. അവര്‍ അന്വേഷിക്കുന്നു.ഇതുവരെ ആരും കണ്ടതായി അറിവില്ല. പൊതുവെ ഗാംഭീരശബ്ദമുള്ള അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു .
അതിലറിയാമാരുന്നു.എത്രത്തോളം ദുഃഖിതനാണെന്ന്
പൊടുന്നനെ ഒരു അടക്കിപിടിച്ച ഒരു തേങ്ങല്‍ പുറത്ത് വന്നു .അത് ടീച്ചറില്‍ നിന്നാരുന്നു.മിഴിനിറഞ്ഞൊഴുകി.
ഒഴുകി വന്ന കണ്ണീര്‍ തുടച്ച് ഗായത്രി മുറിയിലേക്ക് പോയി.അപ്പോള്‍ അവള്‍ മായയെ മറന്നു.....
ബെഡില്‍ വന്നിരിക്കുമ്പോള്‍ അവള്‍ക്ക് ഏട്ടന്റെ മുഖം മനസില്‍ തെളിഞ്ഞു.പാവമായിരുന്നു ഏട്ടന്‍ ,കാണാന്‍ സുന്ദരനും ശാന്ത സ്വഭാവവും ആയിരുന്നു,പെട്ടെന്ന് അലിയുന്ന മനസ് .സുധീഷ്.....എല്ലാരും സുധി എന്നാണ് വിളിക്കുന്നത്..
എന്നെ ഒരുപാടിഷ്ടാരുന്നു. എല്ലാം കാര്യങ്ങളും എന്നോട് പറയും. പഠിക്കുന്ന കാലം തൊട്ടേ സ്പോര്‍ട് താരമായിരുന്നു. വോളീ ബോളിലാണ് താല്പര്യം. ഒരുപാട് സമ്മാനങ്ങളും വാങ്ങീട്ടും ഉണ്ട്.
ഒരുപാട് ആരാധികമാരും ഉണ്ടാരുന്നു. പക്ഷേ ആരേയും മൈന്‍ഡ് ചെയ്യില്ല. എന്റെ അടുത്തും വരും കൂട്ടുകാരികള്‍ റെക്കമെന്റേഷനുമായി. എന്നിട്ടും ഒരു ഫലവും ഇല്ല.ആള് തിരിഞ്ഞു നോക്കില്ല.
പിന്നീട് എന്തു പറ്റി ആവോ????ഇങ്ങനെ തോന്നാന്‍.. ഗായത്രി വീണ്ടും ഒാര്‍മ്മിക്കാന്‍ ശ്രമിച്ചു.
നാല് കൊല്ലം മുന്‍പ് അമ്മ വീട്ടില്‍ ട്യൂഷന്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു.അധികവും പത്തില്‍ പഠിക്കുന്നവരായിരുന്നു.
ഏട്ടന് എറണാകുളത്ത് ആണ് ജോലി. ഏട്ടന്‍ എല്ലാം ശനിയാഴ്ചയും വീട്ടില്‍ വരും,
അന്നൊരു ദിവസം ഏട്ടന്‍ നേരത്തെ വന്നു.അന്ന് ട്യൂഷര്‍ പിള്ളേര്‍ ഉണ്ടായിരുന്നു. എല്ലാവരേയും ഏട്ടന്‍ പരിചയപ്പെട്ടു.
പിന്നീട് എല്ലാ ശനിയാഴ്ചയും നേരത്തേ വരാന്‍ തുടങ്ങി.ആരും അതത്രകാര്യമായി ശ്രദ്ധിച്ചില്ല.
മാസങ്ങള്‍ കടന്ന് പോയി. ഒാണം വന്നു ,ഒാണത്തിന് രണ്ട് നാള്‍ മുന്നേ സുധി വന്നു. കൈയ്യില്‍ ഒരു പായ്ക്കറ്റ് ഉണ്ടാരുന്നു .അതെനിക്കുള്ള ഓണക്കോടി ആകുമെന്ന് വിചാരിച്ചോടി ചെന്നു. വാങ്ങി കൂട് തുറന്ന് നോക്കി മനോഹരമായ ചുരിദാര്‍ ആരുന്നു
സന്തോഷം കൊണ്ട് ,നിവര്‍ത്തി നോക്കി അപ്പോള്‍ അവന്‍ ചോദിച്ചു കൊള്ളാമോ???
ഇന്നേ വരെ ഒരു ഡ്രസ്സും വാങ്ങി തരാത്ത ഇവനിന്ന് എന്തു പറ്റി. എന്നു ചിന്തിച്ച് അവള്‍ പറഞ്ഞു .കലക്കി ,കിടുക്കി,തിമര്‍ത്തു.
ഞാനിത് ഇട്ട് നോക്കട്ടേന്ന് പറഞ്ഞപ്പോ അവന്‍ പറഞ്ഞു .
ഇത് നിനക്കുള്ളതല്ലാന്ന്.. അമ്പരന്നു പോയ അവള്‍ ചോദിച്ചു അപ്പോ ആര്‍ക്കാ..??
സുധീഷ് പറഞ്ഞു . ഈ ഡ്രസ്സ് ഇട്ടു വരുന്ന ആളെ കാണുമ്പോ അറിഞ്ഞാല്‍ മതിയെന്ന്.ആരോടും പറയരുതെന്നും പറഞ്ഞു
കുറേ നിര്‍ബന്ധിച്ചങ്കിലും അവന്‍ പറഞ്ഞില്ല. ഗായത്രി പിണങ്ങി ,എന്നിട്ടും പറഞ്ഞില്ല .
ഒാണമൊക്കെ കഴിഞ്ഞു . പതിവ് പോലെ ട്യൂഷനും തുടങ്ങി ,എല്ലാരും വന്നു തുടങ്ങി .അപ്പോഴാണ് ഗായത്രിയെ ഞെട്ടിച്ചുകൊണ്ട് ആ പെണ്‍കുട്ടി കടന്നു വന്നത്.
ദേവനന്ദ......ദേവൂ എന്നാണ് എല്ലാരും വിളിക്കുക.
തന്റെ ഏട്ടന്‍ വാങ്ങിയ ചുരിദാര്‍ ധരിച്ചുകൊണ്ട്. അധിക സൗന്ദര്യമൊന്നും ഇല്ലങ്കിലും ഒരു ഒാമനത്തം ഉണ്ട് മുഖത്ത്. ചിരിക്കുന്നുണ്ടെങ്കിലും ഒരു വിഷാദ ഭാവം നിഴലിക്കുന്നു... സൗമ്യമായ സംസാരം ഒതുങ്ങിയ ടൈപ്പാണ്. പക്ഷേ ഇത് ഗായത്രിക്ക് വിശ്വസിക്കാനായില്ല.
പിന്നീട് ഏട്ടനോട് അന്വേഷിച്ചു കാര്യങ്ങള്‍ .ഏട്ടാ അത് ചെറിയ കുട്ടി അല്ലേ? അവന്‍ പറഞ്ഞു അതിനെന്താ..ഉടനെ കെട്ടണില്ല. ആരും അറിയണ്ടാ. പഠനം ഒക്കെ കഴിയട്ടെ.
എനിക്ക് അവളെ ഇഷ്ടാണ് ,അതുപോലെ അവള്‍ക്കും. ജീവനു തുല്യം സ്നേഹിക്കുന്നു.
അവളുടെ വീട്ടില്‍ അറിയാം. അവള്‍ക്ക് അച്ഛനും അമ്മയും ഒരു സഹോദരനും ഉള്ളു.
ഒരു സാധാരണ കുടംബത്തിലെ കുട്ടി ആണ്.
അച്ഛന്‍ കള്ളുകുടിയും ധൂര്‍ത്തും കാരണം കടം കേറി .നില്ക്കാന്‍ പറ്റില്ലാന്നായപ്പോ നാടുവിട്ടു.
അപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.പിന്നീട് അത് പ്രണയമായി
,സഹോദരനും പഠിക്കുന്നു. അമ്മ ഏതോ വീട്ടില്‍ ജോലി ചെയ്തു അവരെ നോക്കുന്നു.
ഇപ്പോള്‍ ഞാനും സഹായിക്കുന്നു.
അങ്ങനെ വര്‍ഷം നാല് കഴിഞ്ഞു . സുധീഷിന്റെ സഹായത്തോടെ കടങ്ങള്‍ വീട്ടി,സഹോദരനും
ജോലി ആയി. ദേവു ഡിഗ്രിക്ക് പഠിക്കുന്നു.
വീട് പുതുക്കി പണിത് ഒക്കെയും സുധീഷിന്റെ കാശ് കൊണ്ടായിരുന്നു.
എല്ലാ അര്‍ത്ഥത്തിലും അവര്‍ ഒന്നായി . ഒരു താലിയുടെ കുറവ് മാത്രം.
അമ്മയും സഹോദരനും എന്തിനും കൂടെ നിന്നു. ദേവു സുധീഷ് നു മാത്രമാണെന്ന് ,പറഞ്ഞു
അങ്ങനൊരു ദിവസം അപ്രതീക്ഷിതമായി ഒരാള്‍ ആവീടിന്റെ പടി കടന്നു വന്നു.
മറ്റാരുമായിരുന്നില്ല. ദേവുന്റെ അച്ഛന്‍ ഗോവിന്ദന്‍
ദിവസങ്ങള്‍ കടന്ന് പോയി. ഒരു ശനിയാഴ്ച സുധീഷ് ദേവുനെ കാണാന്‍ അവളുടെ വീട്ടില്‍ എത്തി.
ഉമ്മറത്തേക്ക് കയറാന്‍ തുടങ്ങിയ സുധീഷ് നോട് ഗോവിന്ദന്‍ പറഞ്ഞു . അവിടെ നിക്ക്. നിനക്കെന്താണിവിടെ കാര്യം.
പുറത്തേ ശബ്ദം കേട്ട ദേവു അകത്തുനിന്നും ഒാടി വന്നു. സുധീഷിനെ കണ്ടതും മുഖം കുനിച്ചു.
അതുകണ്ട സുധീഷ് ചോദിച്ചു ..എന്താ ദേവു ഇത്.?
ദേവു മിണ്ടാതെ നിന്നു . അപ്പോഴേക്കും അവളുടെ അമ്മയും സഹോദരനും വന്നു അങ്ങോട്ട് ആരും ഒന്നും മിണ്ടണൂല്ല.
എന്തോ പന്തികേടു തോന്നി അവന്.അപ്പോള്‍ ഗോവിന്ദന്‍ ദേവുനോട് ചോദിച്ചു ...
നിനക്ക് അച്ഛനെ വേണോ???????അതോ ഇവനെ വേണോ???????
സുധീഷ് ഞെട്ടിത്തരിച്ചു നിന്നു ....
(തുടരു)
തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കുക
മെറീനാ ജെറീഷ്

മായ - ഭാഗം : രണ്ട്


ഭാഗം : രണ്ട്
മായ

തുടരെ തുടരെ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് ഗായത്രി കണ്ണു തുറക്കുന്നത്.
ഹോ!!!!ഇത്രവേഗം നേരം വെളുത്തോ?....ഞാനങ്ങ് കിടന്നതെ ഉള്ളല്ലോ...
കണ്ണ് തിരുമ്മി അവള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആണ് അവള്‍ ശ്രദ്ധിച്ചത്. വെറും തറയിലാണ് താന്‍ കിടക്കുന്നത്. അമ്പരപ്പോടെ അവള്‍ ചുറ്റും നോക്കി .
അപ്പോഴും വാതില്‍ തട്ടണ ശബ്ദം അസഹനീയമായി. ഉറക്കച്ചടവോടേ പോയി വാതില്‍ തുറന്നു.
ആകെ ദേഷ്യത്തില്‍ അമ്മ നില്‍ക്കുന്നു.
എന്താ..നിനക്ക് കാതു കേട്ടു കൂടെ എത്ര നേരായി വിളിക്കുന്നു. അതെങ്ങനാ ഉച്ചവരെ അല്ലേ ഉറക്കം ,അഹംങ്കാരം ഇത്തിരി കൂടണുണ്ട്,നാളെ മറ്റൊരു കുടുംബത്തില്‍ ചെന്നു കേറേണ്ടവളാ,നിക്കണ നിപ്പ് കണ്ടില്ലേ.പോയി കുളിച്ചിട്ട് വാടീ....അമ്പലത്തില്‍ പോകണം
ഇത്രയും പറഞ്ഞ് അമ്മ തിരിച്ചു പോയി..
ഗായത്രി ഒന്നും മിണ്ടാതെ അകത്തേക്ക് തിരിച്ചു വന്നു. ബെഡില്‍ ഇരുന്നു.എന്തൊക്കയോ ഒാര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
രാത്രിയില്‍ എന്താണ് സംഭവിച്ചത്.?ഓരോന്നും ഒാര്‍ത്തെടുത്തവള്‍ മുറിയിലാകമാനം നോക്കി.ജനലിന്റെ ഒരു പാളി തുറന്നു കിടന്നു . ബെഡില്‍ നോക്കി ഇലഞ്ഞി പൂക്കള്‍ ഇല്ല.ടേബിളിനു താഴേ നോക്കി .അവിടെ ആല്‍ബമോ,ഫോട്ടോയോ ഇല്ല. ഒന്നും കത്തിയതിന്റെ ഒരു അടയാളം പോലും ഇല്ല.ഫാന്‍ ഓഫ് ആണ്
അപ്പോള്‍ അതോക്കെ സ്വപ്നമോ????യാഥാര്‍ത്ഥ്യമോ????ഒന്നും മനസിലാകുന്നില്ല.
ഒരോന്നും ചിന്തിച്ചവള്‍ ബാത്റൂമിലേക്ക് കേറി ,ഇല്ലെങ്കില്‍ അമ്മ വീണ്ടും വരും,
ഇതേ സമയം ഗായത്രി യുടെ അമ്മ ,രാധാമണി ടീച്ചര്‍ ആയിരുന്നു. ഇപ്പോള്‍ റിട്ടേര്‍ഡ് ആണ്. കുലീനയും സ്നേഹമയിയും ഒത്ത തറവാടിത്തവും പാചകത്തില്‍ കൈപുണ്യവും കൈമുതലായുണ്ട്,
അച്ചന്‍ ചന്ദശേഖര്‍ ,ഒരപ്പുരക്കല്‍ ചന്ദ്രശേഖരന്‍ എന്നു പറഞ്ഞാല്‍ നാട്ടില്‍ അറിയപ്പെടുന്ന പ്രമാണി ആണ്. ഒരു കാലത്ത് കൊല്ലും കൊലയും നടത്തി പിടച്ചടക്കി നാടു വാണിരുന്ന ഒരപുരക്കല്‍ മനയിലെ ഇപ്പോഴത്തെ കാരണവര്‍
ഇവരുടെ മക്കള്‍ സുധീഷ്,ഗായത്രി ,
പഠിത്തം കഴിഞ്ഞു . ഗായത്രി ,ടീച്ചര്‍ ആകാനാണ് ഇഷ്ടം. ബി എഡ് കഴിഞ്ഞു . കണക്ക് പഠിപ്പിക്കാണ് കൂടുതല്‍ ഇഷ്ടം. കാണാന്‍ സുന്ദരി യാണ്.സ്വഭാവം നിങ്ങള്‍ക്ക് വഴിയെ മനസിലാകും.
കണക്കിലധികം സ്വത്ത് ഉണ്ടെങ്കിലും .ഒരു വേലക്കാരിയെ വീട്ടില്‍ വക്കില്ല. അടുക്കള പണി അന്നും ഇന്നും തനിയെ ചെയ്യുന്നതാണ് ടീച്ചര്‍ക്കിഷ്ടം.പുറം പണിക്ക് രണ്ട് പേരുണ്ട്. ഭവാനിയും അവരുടെ ഭര്‍ത്താവ് കരുണനും.
അടുക്കള പണി ഒതുക്കി ,ടീച്ചര്‍ കുളിച്ചു വന്നു. എന്നിട്ടും ഗായത്രി വന്നില്ല.
ഇവള്‍ അവിടെ എന്തെടുക്കുവാ..ഗായത്രി !!!!! ടീച്ചര്‍ ഉറക്കെ വിളിച്ചു .
അമ്മയുടെ വിളി കേട്ടവള്‍ ഒാടി വന്നു . വാ പോകാം.അവള്‍ മുന്നെ ഇറങ്ങി കുറച്ച് ദൂരം നടക്കണം. പാറേകാവ് ക്ഷേത്രത്തിലെത്താന്‍. സമയം ആറ് മണി കഴിഞ്ഞു .
പോകുന്ന വഴിയില്‍ , ഭവാനിയെ കണ്ടു.ടീച്ചര്‍ അവരെ കണ്ടതും പറഞ്ഞു . ആ ഭവാനി മുറ്റമൊക്കെ നന്നായ് വ്യത്തിയാക്കണം. പുല്ലൊക്കെ പറച്ചോളു. കഴുകാനുള്ള പാത്രവും ,തുണിയും വെളിയില്‍ വച്ചിട്ടുണ്ട്.
ശരി ടീച്ചറമ്മേന്ന് ഭവ്യതയോടെ അവര്‍ പറഞ്ഞു . എല്ലാവരും ടീച്ചറെ ടീച്ചറമ്മ എന്നാണ് വിളിക്കാറ്.
ഇത്രയും പറഞ്ഞ് മുന്നോട്ട് നടന്ന ടീച്ചര്‍ വീണ്ടും തിരിഞ്ഞ് നിന്നു പറഞ്ഞു .അതേ.... ഭവാനി ..കരുണനോട് പറയണം തൊടിയിലെ വാഴക്കുല ഒന്നുരണ്ടെണ്ണം വെട്ടി വക്കാന്‍ നല്ല മൂത്തത് വേണം...
ശരി ടീച്ചറമ്മേ....അവര്‍ വീണ്ടും പറഞ്ഞു .
ടീച്ചറും ഗായത്രിയും നടന്നകന്നു.
മണിക്കൂറുകള്‍ ശരവേഗത്തില്‍ പാഞ്ഞു പോയി.
പകല്‍ എരിഞ്ഞടങ്ങി, അന്തിമാനചോപ്പ് പടര്‍ന്നു.
ഇവളെവിടെ പോയി?....വിളക്ക് വക്കാന്‍ നേരമായി. ഗായത്രി !!!!!!! ടീച്ചറുടെ വിളി കേട്ട ഗായത്രി അലമാരക്കുള്ളില്‍ എന്തോ തിരയുകയായിരുന്നു.തിരച്ചില്‍ നിര്‍ത്തി,വേഗം അമ്മയുടെ അടുത്തെത്തി.
എന്നാലും അതെവിടാരിക്കും?അവള്‍ സ്വയം പറഞ്ഞു .അതുകേട്ട ടീച്ചര്‍ എന്താടി ,,,
ഇല്ല...ഒന്നും ഒന്നൂല്ലാ അവള്‍ വിക്കി വിക്കി പറഞ്ഞു .
മ് ശരി പോയ് വിളക്ക് വക്ക്.ടീച്ചര്‍ പറഞ്ഞു
സന്ധ്യക്ക് മുന്നേ കുളിച്ച് ശരീരശുദ്ധി വരുത്തീരുന്നു.അതിനാല്‍ ഒന്നൂടെ കൈകാല്‍ കഴുകി ശുദ്ധിയാക്കി
വിളക്ക് തെളിച്ചു.നാമം ജപിച്ചു. മുറ്റത്തെ തുളസി തറയിലും തിരിതെളിയിച്ചു. തിരികെ ഉമ്മറത്ത് വിളക്ക് വച്ചു.
തൊടിയില്‍ ഒരു കാവുണ്ട് അവിടെയും തിരി തെളിയിക്കണം. അതിനായ് കരുതി വച്ചിരുന്ന ചെറിയ വിളക്കുമായി അവള്‍ അങ്ങോട്ട് നടന്നു.
കാവിനോട് അടുമ്പോള്‍ .ഒരു ചെറുകാറ്റ് വീശി വിളക്ക് കെടാതെ കൈ മറച്ചു പിടിച്ചു .
പെട്ടന്നവിടെ ചെമ്പകപൂവിന്റെയും ഇലഞ്ഞി പൂവിന്റെയും വശ്യ ഗന്ധം പടര്‍ന്നു. കാറ്റിന് ശക്തി കൂടിയോ???
പരിഭ്രമത്തോടെ അവള്‍ ചുറ്റും നോക്കി .ആ പരിസരത്ത് ആരും വരാന്‍ സാധ്യത ഇല്ല. അതും ഈ സമയത്ത്
കാട്ടുപ്പൂക്കള്‍ അല്ലാതെ മറ്റൊരു പൂക്കളും ഇല്ല ഇത്രക്ക് മണം വരാന്‍
വിളക്ക് അവള്‍ താഴേ വച്ചു പ്രാര്‍ത്ഥിച്ചു.
ഇലഞ്ഞി പൂവിന്റെ മണം അധീകരിച്ചു,,അവള്‍ക്കപ്പോ രാത്രിയിലെ സംഭവം ഒാര്‍മ്മ വന്നു. ഉള്ളില്‍ ഭയം കടന്നുകൂടി.
പിന്നില്‍ ഉണങ്ങിയ കരിയിലകള്‍ ഞെരിയുന്ന ശബ്ദം കേട്ടു.ആരോ നടന്നടുക്കുംപോലെ അവള്‍ക്ക് തിരിഞ്ഞു നോക്കാന്‍ ഭയം തോന്നി .
എങ്കിലും മെല്ലെ തിരിഞ്ഞു നോക്കി . ഇല്ല അവിടെ ആരുമില്ല ചിലപ്പോ തന്റെ തോന്നലാവാം
വിളക്ക് വച്ച് പ്രര്‍ത്ഥിച്ച് വേഗം പോകൊന്‍ തുടങ്ങിയ അവള്‍ ഒന്നു നിശ്ചലമായി. ആരോ തന്റെ പേരു ചൊല്ലി വിളിച്ചു .
പേടച്ചു പോയ അവള്‍ ചുറ്റും നോക്കി ആരൂല്ല. പിന്നെ ആരാണ് തന്നെ വിളിച്ചത്.???
ഭയന്നു പോയ അവള്‍ വേഗം തിരിഞ്ഞു വീട്ടിലേക്ക് പോകാന്‍, അപ്പോഴാണ് അവളുടെ കാല് പാദത്തില്‍ തണുപ്പ് തോന്നി ,
കാല് അനക്കാതെ തന്നെ കാലിലേക്ക് നോക്കി അവള്‍ .പേടികൊണ്ട് ഒന്നനങ്ങാനോ...ശബ്ദിക്കാനോ അവള്‍ക്കായില്ല..
ഇതുവരെ അങ്ങനൊരു കാഴ്ച അവള്‍ കണ്ടിട്ടില്ല. വിളക്ക് വക്കാന്‍ വന്നിട്ട്.
ഒരു പാമ്പ് തന്റെ കാലില്‍ , തലയുയര്‍ത്തി തന്നെ ഉറ്റു നോക്കി കിടക്കുന്നു
സര്‍വ്വ ദൈവത്തേയും മനസില്‍ വിളിച്ചു .കണ്ണടച്ച് ഒന്നൂടെ നോക്കി,അപ്പോള്‍ ആ പാമ്പ് അവിടെ ഉണ്ടാരുന്നില്ല.
മനസില്‍ ധൈര്യം സംഭരിച്ച് വീട്ടീലേക്ക് ഒാടാന്‍ തിരിഞ്ഞ ഗായത്രി മുന്നിലെ കാഴ്ച കണ്ട് ,സര്‍വ്വ നാഡികളും തളര്‍ന്ന് നിന്നു പോയ്
ഒന്നലറി വിളിക്കാന്‍ ശബ്ദം പോലും വരുന്നില്ല.
മുന്നില്‍ സുന്ദരിയായ ഒരു യുവതി, നീണ്ട മുടി അങ്ങനെ ഇടതൂര്‍ന്ന് കിടക്കുന്നു. കരിനീലകണ്ണുകള്‍ . ആകണ്ണുകളില്‍ രൗദ്ര ഭാവം
അത് മായ ആരുന്നു
ഗായത്രി യുടെ കൂട്ടുകാരി. അവള്‍ ഗായത്രി യോട് പറഞ്ഞു
ഞാന്‍ വന്നു ...എന്റെ ജീവിതം തകര്‍ത്തവരോട് കണക്ക് തീര്‍ക്കാന്‍ ,,,,എന്നെജീവിക്കാന്‍ അനുദിക്കാത്തവരെ ഇനി ഞാനും ജീവിക്കാന്‍ അനുവധിക്കില്ല.
കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം സമചിത്തത വീണ്ടേടുത്ത ഗായത്രി പറഞ്ഞു
എന്തിന്????? നീ അല്ലേ...എല്ലാം വിട്ടകന്ന് പോയത്... വിട്ടു കൊടുത്തതും നി അല്ലേ.....
നിര്‍ത്ത്.....കൈ ഉയര്‍ത്തി ഗായത്രിയെ തടഞ്ഞ് മായ പറഞ്ഞു .ഇല്ല നിനക്കോന്നും അറിയില്ല. ഇപ്പോള്‍ നീ പോക്കോളു ഇനിയും നമ്മള്‍ കാണും.
ഇത്രയും പറഞ്ഞ് ഒരു ചെറു ചിരിയോടെ മായ തിരിഞ്ഞു ...
അവിടെ നിന്നും അപ്രത്യക്ഷയായി..ഇലഞ്ഞി പൂവിന്റെ മണം മാത്രം അവിടെ ഉണ്ടാരുന്നു.
എന്താരുന്നു അപ്പോള്‍ മായക്ക് സംഭവിച്ചത്.......???????
(തുടരും)
മെറീനാ ജെറീഷ്

മായ - ഭാഗം ഒന്ന്


ഭാഗം ഒന്ന്
മായ
★♡
പുലര്‍കാലത്തെ കുളിര്‍മഞ്ഞില്‍ കുളിരണിഞ്ഞ് മാലാഖയേ പോലെ ഒരു സുന്ദരി .അവളുടെ കൈ നിറയെ ഇലഞ്ഞി പൂക്കള്‍. പുലര്‍ക്കാലങ്ങളില്‍ വിരിയും മുല്ലമൊട്ടുപോലെ അവളുടെ പുഞ്ചിരി. വെള്ളികൊലുസ് കിലുങ്ങും പോലെ അവളുടെ ചിരി കേള്‍ക്കാം. അവളുടെ കൈകള്‍ തന്റെ നേരെ നീണ്ടു വരുന്നു . കൈലിരുന്ന ഇലഞ്ഞി പൂക്കള്‍ തന്റെ മുഖത്തേക്ക്... വിതറി.....വലത് കൈ നീട്ടി തന്റെ കവിളില്‍ തലോടി.....മൃദുമന്ത്രണം പോലെ അവള്‍ വിളിച്ചുവോ...??
ഗായത്രി ഞെട്ടി എഴുന്നേറ്റു. ആരോ എന്റെ പേരു ചൊല്ലി വിളിച്ചു . എന്റെ കവിളില്‍ തലോടി....അതെ ആരോ എന്റെ കവിളില്‍ തലോടി .... ഞെട്ടി എണീറ്റ ഗായത്രി ചുവരിലെ ഘടികാരത്തിലേക്ക് നോക്കി. വീണ്ടും അവളെ ഞെട്ടിച്ചു കൊണ്ട് ഘടികാരത്തില്‍ മണി പന്ത്രണ്ട് അടിച്ചു.
അപ്പോള്‍ ഞാന്‍ കണ്ടത് സ്വപ്നമാരുന്നോ...???
മഞ്ഞ്.... ഇലഞ്ഞിപൂ... ഒരു സുന്ദരി.... ആ മുഖം എവിടെയോ കണ്ട പോലുണ്ടല്ലോ...നല്ല പരിചയം
പക്ഷേ ....ആരാണത്....???
ആ സ്വപ്നം വീണ്ടും ഒാര്‍ത്തപ്പോള്‍ അവളുടെ ഉറക്കം പോയി. ജനലിന്റെ ഒരു പാളി തുറന്ന് കിടക്കുകയായിരുന്നു.ജനാലക്കരുകില്‍ വന്നു
ഗായത്രി പുറത്തേക്ക് നോക്കി .അപ്പോഴും കവിളില്‍ തലോടിയ ഭാവം അങ്ങനെ തന്നെ നിന്നു.അവള്‍ തന്റെ കവിളില്‍ കൈ ചേര്‍ത്തു.ആ പെണ്‍കുട്ടി ആരായിരുന്നു.മുഖം വ്യക്തമായില്ല. എങ്കിലും ആ ചിരി മറക്കാനാകുന്നില്ല. നല്ല പരിചിതമായ ചിരി.
ജനലിന്റെ മറ്റേ പാളികൂടി തുറന്നു . അവള്‍ ആകാശത്തേക്ക് നോക്കി . കണ്‍ചിമ്മിനില്കുന്ന താരാഗണങ്ങള്‍ ,നീലരാവില്‍ എവിടെ നിന്നൊ ഒാടിവന്ന കുഞ്ഞിളം തെന്നന്‍ പാലപ്പൂവിന്‍ നറുമണം വീശി. എവിടെയോ പാല പൂത്തൂന്നൂ തോന്നുന്നു. ആ കുളിര്‍ കാറ്റ് അവളുടെ മുഖം തഴുകി അകത്തേക്കു കടന്നു
അവിടെമാകെ ഇലഞ്ഞി പൂവിന്റെ സുഗന്ധം പടര്‍ന്നു. നേരിയ ഭയം തോന്നിയ ഗായത്രി ജനാല വലിച്ചടച്ചു.ഒരിക്കലും തന്റെ മുറിയില്‍ ഇങ്ങനൊരു ഗന്ധം ഉണ്ടായിട്ടില്ല.
മുറിയില്‍ ലൈറ്റ് ഇട്ടു. ബെഡിലേക്ക് നോക്കിയ ഗായത്രി ഞെട്ടി പുറകോട്ട് മാറി... വീണ്ടും നോക്കി ..തോന്നിയതാന്ന് വിചാരിച്ച് കണ്ണ് ഇറുക്കി അടച്ച് തുറന്നു ഒന്നൂടെ നോക്കി...വിശ്വസിക്കാനായില്ല. ഒരു പിടി ഇലഞ്ഞി പൂക്കള്‍.ഇപ്പോള്‍ വിരിഞ്ഞപ്പൂക്കള്‍
ഈ വീട്ടിലോ.. തൊടിയിലോ...അങ്ങനൊരു മരമേയില്ല...പിന്നെ....പിന്നെങ്ങനെ ഇവിടെ വന്നു.
ഭയന്നു വിറച്ച ഗായത്രി ,ആകെ വിയര്‍ത്തു...കൈകള്‍കൊണ്ട് വിയര്‍പ്പ് ഒപ്പി.പെട്ടെന്നൊരു ശബ്ദം കേട്ടവള്‍ മുകളിലേക്ക് നോക്കി ...അതാ....ഫാന്‍ കറങ്ങുന്നു. അതിന് ഞാന്‍ ഫാന്‍ ഇട്ടില്ലാരുന്നല്ലോ.. ചുവരിലെ സ്വിച്ചിലേക്ക് അത് ഒാണ്‍ ആണ്.
പേടിച്ച അലറിവിളിക്കാന്‍ തുടങ്ങിയ അവള്‍ക്ക് ശബ്ദം പുറത്തേക്ക് വന്നില്ല.
വാതില്‍ തുറന്നു പുറത്തേക്ക് ഒാടാന്‍ ആഗ്രഹിച്ച് പുറകോട്ട് ചുവട് വച്ച് അവള്‍ വാതിക്കല്‍ എത്തി എന്നാല്‍ വാതില്‍ തുറക്കാനായില്ല.
ബെഡ് ലാബിനരുകിലിരുന്ന മൊബൈല്‍ എടുക്കാന്‍ ടേബിളിനടുത്ത് എത്തി. കൈ നീട്ടി മൊബൈല്‍ എടുക്കുമ്പോള്‍ അവളുടെ കൈതട്ടി ഒരു ഡയറി താഴേ വീണു .അതില്‍ നിന്നും ഒരു ഫോട്ടോയും തെറിച്ചു അവളുടെ കാല്‍ ചുവട്ടില്‍ വന്നു വീണു.
കാലില്‍ തട്ടിയ ആ ഫോട്ടോ അവള്‍ക്ക് നോക്കാതിരിക്കാനായില്ല.അതിലെക്ക് നോക്കിയ അവളുടെ കണ്ണുകള്‍ തുറിച്ചു വന്നു. അതിലെ ചിത്രം അവളെ നോക്കി ചിരിക്കും പോലെ. ശരിക്കും ജീവനുള്ള പോലെ.
അപ്പോള്‍ പിന്നില്‍ നിന്നും കുളിര്‍കാറ്റടിച്ചു.ഗായത്രി ഭയന്ന് മെല്ലെ തിരിഞ്ഞു നോക്കി. വാതിലും ജനാലും അടച്ചിരിക്കുകയാണ് പിന്നെങ്ങനെ കാറ്റടിച്ചു. അവള്‍ക്ക് ഭയമേറി.കണ്ണുകള്‍ അടച്ചു പിടിച്ചു.
പേടിച്ചരണ്ട് നില്ക്കുമ്പോള്‍ കാതിനരുകില്‍ .....ഗായത്രി !!!!!!!മൃദുസ്വരം കേട്ടു. ആ ശബ്ദം പരിചിത ശബ്ദമായിരുന്നു. ജീവിതത്തില്‍ ഒരു നാളും മറക്കാനാവാത്ത എന്നാല്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദം ആരുന്നു
താഴേ വീണ ഫോട്ടോ എടുക്കാന്‍ അല്പം പുറകോട്ട് മാറി കുനിഞ്ഞു കൈ നീട്ടിയതും ആ ഫോട്ടോയില്‍ ഒരു തീ ജ്വാല തെളിഞ്ഞു. അതു മെല്ലെ പടര്‍ന്നു ഫോട്ടോയിലേക്ക് ,,,ഗായത്രിക്ക്
തല കറങ്ങി, കാഴ്ച മങ്ങി,,ബോധമറ്റവള്‍ നിലത്ത് വീണു..
പക്ഷേ ആ ഫോട്ടോയിലെ ചിരിക്കുന്ന മുഖം
മാത്രം കൂടുതല്‍ ...ജ്വലിച്ചു ....അഗ്നിജ്വാലയില്‍.....
(തുടരും)
തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കുക ...വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക.
മെറീനാ ജെറീഷ്

രണ്ടാം ജന്മം)


രണ്ടാം ജന്മം)
(തികച്ചും സാങ്കല്പികം)
ഡോക്ടര്‍........എന്നെ ഒാപ്പറേഷന്‍ ചെയ്യൂ......ഈ ശബ്ദം കേട്ട ഡോക്ടര്‍ തിരിഞ്ഞു നോക്കി . പുഞ്ചിരിയോടെ നിറവയറുമായി ഒരു പെണ്‍കുട്ടി കണ്ടാല്‍ അധികം പ്രായം തോന്നില്ല. മുഖത്ത് നന്നേ ക്ഷീണം തോന്നി. ആകുട്ടിയുടെ കൈയ്യിലിരുന്ന കേസ്ഷീറ്റ് വാങ്ങി നോക്കി
പേര്ഃ അലീന അലക്സ്,വയസ് 29.
 . ഒാപ്പറേഷന് ഇനിയും സമയം ഉണ്ടല്ലോ. പിന്നെന്താണ്....?....ഡോക്ടര്‍ അവളെ നോക്കി പറഞ്ഞു ..അപ്പോഴാണ് അവളെ ശ്രദ്ധിച്ചത്. ഒാപ്പറേഷനുള്ള തയ്യാറെടുപ്പിലാണ് ആള്‍ വന്നിരിക്കണത്. വെള്ള ഷര്‍ട്ടും വെള്ളമുണ്ടും കോട്ടയം മെഡിക്കല്‍ കോളേജ് ലേബര്‍ റൂമിലെ വേഷമാണത്.
അവള്‍ വീണ്ടും പറഞ്ഞു ഡോക്ടര്‍ ...എന്നെ ഒാപ്പറേഷന്‍ ചെയ്യു . ഡോക്ടര്‍ വേഗം പറഞ്ഞു . വയര്‍ കാണിക്കൂ. ഇട്ടിരുന്ന ഷര്‍ട്ട് ബട്ടന്‍ മാറ്റി വയര്‍ കാണിച്ചു. വയര്‍ കണ്ട ഡോക്ടര്‍ ഞെട്ടി പോയി.... വയര്‍ ഇടിഞ്ഞിരിക്കുന്നു. ഡോക്ടര്‍ക്ക് മനസിലായീ. ഡേറ്റ് കഴിഞ്ഞിരിക്കുന്നു.. അമ്മയും കുഞ്ഞും അപകടത്തിലാണ് ..പെട്ടെന്ന് ചോദിച്ചു ..യേ... ഇവ്വളു ലേറ്റ് ആയേന്ന്...
അപ്പോഴും ചിരിയോടെ അവള്‍.ഒാ..ഡോക്ടര്‍ തമിഴ് ആണല്ലേ.... അതിന് ഞാന്‍ ലേറ്റ് ആയതല്ല. മൂന്ന്നാലു ദിവസമായി ഞാന്‍ നടക്കാന്‍ തുടങ്ങീട്ട്...എന്നെ ഒാപ്പറേഷന്‍ ചെയ്യാന്‍ പറഞ്ഞ് ആരു കേള്‍ക്കാന്‍..എന്നു പറഞ്ഞ് അവള്‍ വീണ്ടും ചിരിച്ചു
ഡോക്ടര്‍ അവളുടെ പള്‍സ് നോക്കി.. അവളുടെ മുഖത്തേക്കും നോക്കി. ഒരു ഭാവഭേദവും ഇല്ല. നിറചിരിയോടെ നിറവയറുമായി.....ഡോക്ടര്‍ ചിന്തിച്ചു അപകടനില തിരിച്ചറിയാത്തതോ???....അതോ....മരണമാസന്നമായിട്ടും കണ്ണുകളില്‍ തെളിയും അസാമാന്യ ധൈര്യമോ?????അതോ,,അണയാന്‍ പോകുന്ന ദീപം ആളികത്തുന്നതോ അതാണോ ..ഈ ചിരി.....
ഡോക്ടര്‍ വേഗം മറ്റ് ഡോക്ടര്‍ മാരേയും നേഴ്സ് മാരേയും വിളിച്ചു . എന്നിട്ട് പറഞ്ഞു എമര്‍ജന്‍സി ഒാപ്പറേഷന്‍ തീയറ്റര്‍ ഒാക്കെ അല്ലേ....യെസ് ഡോക്ടര്‍ ആരോ പറഞ്ഞു ..ഡോക്ടര്‍ മാരുടെ തിരക്കും ബഹളവും അവള്‍ നോക്കി നിന്നു.
ഒരു സ്‌ട്രക്ചര്‍ കൊണ്ടു വന്നു. അവളോട് അതില്‍ കിടക്കാന്‍ പറഞ്ഞു .വലിയ വയറും താങ്ങി അതില്‍ കേറി കിടന്നു.അപ്പോഴും ഉണ്ട് ആ പുഞ്ചിരി..
ആദ്യം നോക്കിയ ചോദിച്ചു ...എന്താണ് കഴിച്ചത്...അവള്‍ പറഞ്ഞു . മൂന്ന് അപ്പം മുട്ടകറി. പിന്നെ കാപ്പി. എപ്പോഴാണ് കഴിച്ചത് .ആറ് മണിക്ക് അവള്‍ മറുപടി പറഞ്ഞു ..സമയം നോക്കിയ ഡോക്ടര്‍ വീണ്ടും ഞെട്ടി ആറ് മുപ്പത് ആയതേള്ളൂ...
ഡോക്ടര്‍മാര്‍ കൂടി ആലോചിച്ചു...ഇനിമ വക്കാന്‍ സമയം ഇല്ല.. അത്രയും കൂടി സമയം എടുത്താല്‍ അമ്മക്കും കുഞ്ഞിനും ആപത്താണ്.. അതേ സമയം ഇനിമ വക്കാതെ ഒാപ്പറേഷന്‍ ചെയ്താലും പ്രശ്നമാണ് .ഒാപ്പറേഷനിടയില്‍ ശര്‍ദ്ദി ഉണ്ടാകും .അങ്ങനെ വന്നാല്‍ അമ്മയുടെ ജീവന്‍ ആപകടത്തിലാകും.
കൂടെ ആരുണ്ടെന്ന് ചോദിച്ചു .അമ്മ വെളിയില്‍ ഉണ്ടെന്നു പറഞ്ഞു . റൂമില്‍ ഭര്‍ത്താവും മൂത്തകുട്ടിയും ഉണ്ട്..അവള്‍ റൂമില്‍ നിന്നും ആരോടും പറയാതെയാണ് ലേബര്‍ റൂമില്‍ വന്നത്. അവള്‍ പോകുന്ന കണ്ട അമ്മ പിന്നാലെ വന്നതാണ്..അതെന്തായിലും ഭാഗ്യമായി...ഒരു നേഴസ് ഒരു പേപ്പറുമായി പുറത്തേക്ക് പോയി. ഒപ്പിടീക്കാനാകും.. ഇത് രണ്ടാമത്തെ ആണല്ലോ അപ്പോ പ്രൊസിജര്‍ എല്ലാം അവള്‍ക്ക് അറിയാം .
ഡോക്ടര്‍ മാര്‍ തിടുക്കം കൂട്ടി. വയര്‍ ഷേവ് ചെയ്യാന്‍ പോലും സമയം ഇല്ലാരുന്നു. നേഴ്സ് വന്നു വയര്‍ നോക്കി അവള്‍ പറഞ്ഞു അതോക്കെ ഞാന്‍ ചെയ്തു .നിങ്ങള്‍ ഒന്നു വേഗം ഒാപ്പറേഷന്‍ ചെയ്യ്.
അവളേയും കൊണ്ട് സ്ട്രെകചര്‍ പാഞ്ഞു .ഒാപ്പറേഷന്‍ തീയറ്ററിലേക്ക്.രണ്ട് ജൂനിയര്‍ ഡോക്ടര്‍ മാരാണ് അവളെ കൊണ്ടു പോകുന്നത്. പോകും വഴി അവളോട് ചോദിച്ചു . എത്രകുട്ടികള്‍ ഉണ്ട്..? അവള്‍ പറഞ്ഞു .ഒരാള്‍ 2 വയസ് ആണ്‍കുട്ടി ആണ്.. ചോദിക്കാതെ തന്നെ അത്രയും പറഞ്ഞു .
അവര്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്. ഇംഗ്ളിഷിലാണ് എന്നാലും അവള്‍ക്ക് മനസിലായി. ആഹാരം കഴിച്ചതിനാല്‍ റിസ്കാണ്... ഇനിമ വക്കാന്‍ സമയം ഇല്ലാത്തതിനാല്‍ എന്തും സംഭവിക്കാം. . എന്തു നിസ്സാരമായിട്ടാണവര്‍ പറയുന്നത്. മനുഷ്യ ജീവന് ഒരു വിലയും ഇല്ലേ അവള്‍ മനസില്‍ വിചാരിച്ചു ...
അപ്പോഴാണ് അവള്‍ ഒാര്‍ത്തത്...ദൈവമേ എന്നെ ഒാപ്പറേഷന് കൊണ്ടു പോകുകയാണ്... ആരും എന്നെ യാത്രയാക്കാനില്ല. ചേട്ടായ് അറിഞ്ഞിട്ടുണ്ടാകുമോ??? ഭര്‍ത്താവിനെ ചേട്ടായി എന്നാണവള്‍ വിളിക്കുന്നത്.. കൊച്ചിനേയും കാണാന്‍ പറ്റിയില്ലല്ലോ ..അലന്‍(മൂത്തകുട്ടി) അവരോടൊന്നും പറയാതല്ലേ ഒാടി വന്ന് ലേബര്‍ കേറീത്.അവരാണേ റൂമിലുണ്ട് ...അമ്മ അറീച്ച് കാണും. വീട്ടിലേക്കും വിളിച്ചു കാണും.
രാത്രി വരെ ആങ്ങളമാരും അവരുടെ ഭാര്യമാരും കൂടെ ഉണ്ടാരുന്നു. ഇനിയും ഡേറ്റ് ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു അതുകൊണ്ട് അവര്‍ പോകുകയും ചെയ്തു. തീയ്യറ്റര്‍ വാതിക്കല്‍ എത്തി. അവള്‍ തല ചരിച്ച് നോക്കി. ഇല്ല ..ആരുമില്ല. നെഞ്ചു വിങ്ങി ശ്വാസം മുട്ടും പോലെ തോന്നി. കണ്ണുകള്‍ നിറഞ്ഞൊഴുകി .കാഴ്ചകള്‍ മറഞ്ഞു.
ഡോക്ടര്‍ മാരുടെ സംസാരം കേട്ടിട്ട് ഞാന്‍ തിരിച്ച് വരുമെന്ന് തോന്നുന്നില്ല. ആരോടും പറയാതെ പോന്നത് അബദ്ധായല്ലോ....സങ്കടം സഹിക്കാ വയ്യാ...
തീയ്യറ്റര്‍ ഡോര്‍ തുറന്നു അവളേയും കൊണ്ട് അകത്തേക്ക് പാഞ്ഞു. തിയ്യറ്റര്‍ റെഡി ആണ്. അവള്‍ എല്ലാവരെയും നോക്കി. ആറ് ഡോക്ടര്‍ രണ്ട് ജൂനിയര്‍ ഡോക്ടര്‍ നാല് നേഴ്സ് മാര്‍... എല്ലാരും അവള്‍ക്ക് പരിചയമുണ്ട് ....ഫെബ്രുവരി 3ന് അഡ്മിറ്റ് ആയതാണ്. ഡേറ്റ് നോക്കിയാല്‍ 6ന് ഒാപ്പറേഷന്‍ നടത്തേണ്ടതാണ്..ഇന്ന് ഡേറ്റ് പത്ത് ആയിരിക്കുന്നു.നാല് ദിവസം അധികം ആയിരിക്കുന്നു .. രണ്ട് പേരും രക്ഷപെടാന്‍ ഒരു ചാന്‍സും ഇല്ല..
അവള്‍ എല്ലാവരെയും നോക്കി ചിരിച്ചു . അവരും തിരച്ച് ചിരിച്ചു .. ഒരു സങ്കടത്തിന് പോലും അവളുടെ ചിരിയെ തോല്പപിക്കാനായില്ല .സ്‌ട്രെക്ചറില്‍ നിന്നും ഒാപ്പറേഷന്‍ ടേബിളിലേക്ക് അവളെ കിടത്തി. കൈയ്യില്‍ ട്രിപ്പ് ഇടാന്‍ സൂചി വച്ചു. അവളുടെ നെഞ്ചിടിപ്പ് ഏറി..ബിപി നോക്കി ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞു .. ബീപി കൂടി... അവളോട് പറഞ്ഞു ...അലീനാ... പേടിക്കണ്ടാ റിലാക്സ് ആകൂന്ന്...അവള്‍ പറഞ്ഞു .എനിക്ക് കുഴപ്പോന്നൂല്ലാ നിങ്ങള് ധൈര്യായ് ചെയ്തൊന്ന് ..അപ്പോളും ആ ചിരി ഉണ്ടാരുന്നു .
അതേ സമയം ഒാപ്പറേഷന്‍ തീയ്യറ്ററിന് പുറത്ത് ബഹളം നടക്കുന്നു.അലീനാ യുടെ ഭര്‍ത്താവാണ്. ഒാപ്പറേഷനുള്ള സമ്മതപത്രവുമായി നേഴ്സ് .. അതില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.... അലീനാ ഭക്ഷണം കഴിച്ചതിനാല്‍ വയറ് ക്ളീന്‍ ആക്കാനുള്ള സമയം ഇല്ലാത്തതിനാല്‍ ശര്‍ദ്ദിക്കുയോ എന്തെങ്കിലും ചെയ്താല്‍ മരണം വരെ സംഭവിക്കാം ആയതാനാല്‍ . എന്തു സംഭവിച്ചാലും ഒാപ്പറേഷന്‍ ചെയ്യാനുള്ള സമ്മതം ആണ്.... അയാള്‍ സമ്മതിച്ചില്ല. നിങ്ങള്‍ എന്തു ചെയ്താലും അവളെയും കൊച്ചിനേയും ജീവനോടെ വേണം..കാരണം ആറാം തീയതി ചെയ്യണ്ട കാര്യമാണിത്. നിങ്ങളുടെ ഉത്തരവാദിത്വം ആണത്. 3ന് അഡ്മിറ്റ് ആയി ഇന്ന് 10 തീയ്യതി ആയിരിക്കുന്നു ...ആരോക്കെയോ സമാധാനിപ്പിച്ചു.ഒടുക്കം ഒപ്പിട്ടു.
അനസ്തേഷ്യക്കായ് നടുവ് വളച്ച് നട്ടേല്ലില്‍ കുത്തിവക്കും . എസ് പോലെ കിടത്തും .അങ്ങനെ കിടക്കാന്‍ പറഞ്ഞു . അവള്‍ കിടന്നു . രണ്ടു വട്ടം അവള്‍ നടുവ് വലിച്ചു സൂചി മാറി പോയി. ഡോക്ടര്‍ പറഞ്ഞു റിലാക്സ്...അവര്‍ക്കങ്ങനെ എന്തും പറയാല്ലോ....മൂന്നാമത്തെ കുത്തിന് ഒാക്കെ ആയി.
സൂചി വലിച്ചതും അവളെ നേരേ കിടത്തീതും ഒരു പോലാരുന്നു. അതില്‍ മെയിന്‍ ഡോക്ടര്‍ അനിത.. ഒരു സൂചി വച്ച് അടിവയര്‍ മുതല്‍ മുകളിലേക്ക് കുത്തി വേദന ഉണ്ടോന്ന് ചോദിച്ചു .ഇല്ലാന്ന് അവളും .ഹൃദയഭാഗത്ത് എത്തിയപ്പോള്‍ വേദനിച്ചു. അപ്പോള്‍ പറഞ്ഞു വേദന ഉണ്ടെന്ന്. പിന്നെ കുത്ത് നിര്‍ത്തി .. അവിടെ വരെക്കും മരവിക്കൂള്ളൂ..
അവളുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടി... പിന്നീട് അടിവയറില്‍ എന്തോ വരച്ചപോലെ തോന്നി.മാര്‍ക്കിട്ടതാവാം..അടുത്ത നിമിഷത്തിര്‍...... കിര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍....ന്നോരു ശബ്ദം .എനിക്ക് മനസിലായി.കീറി വയര്‍...ജൂനിയര്‍ ഡോക്ടര്‍ അവളോട് സംസാരിക്കുന്നുണ്ട്.. അവള്‍ മറുപടിയും പറഞ്ഞു . അവളുടെ നെറ്റിയില്‍ തടവുന്നും ഉണ്ട്. അപ്പോഴാണ് ഡോക്ടര്‍ അവളെ വിളിച്ചു . എന്നോട് പറഞ്ഞു .. അലീനാ..കുഞ്ഞിനെ എടുക്കാനാകുന്നില്ല.സ്റ്റഫ് ആയിരിക്കുന്നു.,നിന്നെ ചരിച്ചു കിടത്താന്‍ പോവാന്ന്....ശരീന്ന് അവള്‍ പറഞ്ഞു ..കീറിമുറച്ച അവളെ ചരിച്ചു കിടത്തി കുഞ്ഞിനെ വലിച്ചെടുത്തു. .
ആ നിമിഷം അവള്‍ വാ തുറന്നു ശ്വാസം ഒന്നു വലിച്ചു ... അവളുടെ ശ്വാസം നിന്നു .....വാ തുറന്നിരുന്നു.... കണ്ണുകള്‍ അടഞ്ഞോ?? അറിയില്ല.... ജീവന്‍ പറന്നകലുന്നത്..അവളറിഞ്ഞു..... ഇപ്പോള്‍ ശരീരത്തിന്റെ ഭാരമില്ല...പറന്ന് നടക്കുകയാണ്..... ജീവന്‍ പറക്കുന്ന നിമിഷത്തില്‍ അവള്‍ ഒന്നേ പ്രാര്‍ത്ഥിച്ചുള്ളു.....എന്റെ അല്‍ഫോസാമ്മേ...... എന്റെ കുഞ്ഞിന് (അലന്..) അമ്മയില്ലാതാവരുതെന്ന്(മൂത്തമകന്)....അത്രയും പ്രാര്‍ത്ഥിക്കനേ ആയുള്ളൂ... മരണം അവളെ പുല്‍കിയിരിക്കുന്നു.
.
അപ്പോ ഉണ്ടായ മകനെ ഒാര്‍ത്തുപോലുല്ല,,ഹൃദയം തുറന്നുള്ള ,ആ വിളി അങ്ങ്..അവിടെ അല്‍ഫോസാമ്മ കേട്ടു ... കൂട് വിട്ട പറന്നകന്ന കിളി തിരികെ ചേക്കേറിയ പോലെ അവളുടെ ജീവനും തിരികെ വന്നു.. അത്ഭുതംകൊണ്ട് ഡോക്ടര്‍ മാര്‍ കണ്ണു മിഴിച്ചു.ആര്‍ക്കും വിശ്വസിക്കാനായില്ല. എല്ലാരും ദൈവത്തിന് നന്ദി പറഞ്ഞു ... അവള്‍ കണ്ണു തുറക്കുമ്പോള്‍ .. ഒാക്സിജന്‍ വച്ചിട്ടുണ്ട് ... ജൂനിയര്‍ ഡോക്ടര്‍ നെറ്റിയില്‍ തടവുന്നു അവളുടെ......,,ഇതെന്റെ രണ്ടാം ജന്മം അവള്‍ തിരിച്ചറിഞ്ഞു .......
അലീനാ മയക്കത്തിലേക്ക് ആണ്ടു. കണ്ണുതുറക്കുമ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. തുന്നലും ഒക്കെ കഴിഞ്ഞു. കണ്ണുതുറന്ന അവള്‍ ചോദിച്ചു കുട്ടി ആണോ? പെണ്ണോ??... എവിടെ എന്ന് ചോദിച്ചു .. ആണ്‍കുട്ടിയാണ്...പുറത്തേക്ക് കൊണ്ടു പോയീന്ന് പറഞ്ഞു .
വീട്ടുകാരെ കാണിക്കാനാകും അലന് സന്തോഷാകുമാരിക്കും അനിയനല്ലേ....അങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കെ ഒരു ഡോക്ടര്‍ പറഞ്ഞു .കാല്‍ അനക്കാന്‍ പറഞ്ഞു .. ഞാന്‍ നോക്കിട്ട് അനക്കാന്‍ പറ്റണില്ല.അപ്പോള്‍ ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു അതിന് എനിക്ക് കാലുണ്ടോ.... അതോ നിങ്ങള്‍ മുറിച്ചു മാറ്റിയോ??? മരവിപ്പ് മാറിയോന്ന് അറിയാനാണ് അവര്‍ ചോദിച്ചത്... അവളുടെ മറുപടി കേട്ട് അവരും ചിരിച്ചു . എന്നിട്ട് പറഞ്ഞു ഇതാള് കോമഡി ആണല്ലോ... എന്നെ ഒാപ്പറേഷന്‍ ചെയ്യൂന്ന് പറഞ്ഞു വരുന്ന ആദ്യത്തെ ആള്‍... അപാര ധൈര്യം തന്നെ....
അപ്പോളും ചിരിച്ചു കൊണ്ട് പറഞ്ഞു അതുകൊണ്ടിപ്പോ ഞാനും കൊച്ചും ജീവനൊടിരിക്കുന്നു.ഇല്ലേ കാണാരുന്നു. അല്ലാ,,,,പ്രസവം നിര്‍ത്താന്‍ ഞാന്‍ എഴുതി കൊടുത്തു നിര്‍ത്തിയില്ലേ....അവള്‍ ചോദിച്ചു ... ഇല്ലാന്നവര്‍ പറഞ്ഞു .അതെന്താന്ന് അലീനാ . അവര്‍ പറഞ്ഞു ..ഇപ്പോ രണ്ട് ആണ്‍കുട്ടികള്‍ അല്ലേ ഇനി ഒരു പെണ്ണ് കൂടി ആവട്ടേന്ന്.....ഉടനടി അലീനാ മറുപടി ..ഉവ്വാ.... നിങ്ങള് വന്നു നോക്കുമോ???..... ഇനി ഉണ്ടായാല്‍..... അല്ല പിന്നെ.... അവരു പറഞ്ഞു ചേച്ചി കൊള്ളാലോ....ഇത്രയും തീയ്യറ്ററിനുള്ളില്‍ നന്നത്....പീന്നീട് അലീനാ യെ ഐ സി യുവിലേക്ക് മാറ്റി.
അതേ സമയം പുറത്ത് നടന്നത്.......കുഞ്ഞിനെ ഭര്‍ത്താവിന്റെ കൈയ്യില്‍ കൊടുത്തു .അലീനാ യുടെ അമ്മയും അലക്സും അലനും മാത്രമേ ഉള്ളൂ...കുഞ്ഞിനെ കണ്ടു കുഞ്ഞുവാവ കണ്ണ് തുറന്ന് ഒന്നു നോക്കി . ഒന്ന് ചിരിച്ചപോലെ തോന്നി. എന്നിട്ട് മിഴികള്‍ അടച്ചു. ഒരു നേഴ്സ് ഒരു പേപ്പര്‍ കൈയ്യില്‍ കൊടുത്തു പറഞ്ഞു . നേഴ്സറിയില്‍ കൊണ്ടു കാണിക്കാന്‍.. ഉണ്ടായ കുട്ടികളെ പരിശോധിക്കുന്ന സ്ഥലാണ്...
കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് ചെന്നു അലക്സ്. അവിടുത്തെ ഡോക്ടര്‍ പറഞ്ഞു .ആ ടേബിളില്‍ കിടത്താന്‍ .എന്നിട്ട് പുറത്തേക്ക് പോകാന്‍ പറഞ്ഞു . ചീട്ട് കൈയ്യില്‍ കൊടുത്തു . കുഞ്ഞിനെ കിടത്തി അലക്സ് പുറത്ത് കാത്തു നിന്നു .അഞ്ച് മിനറ്റ് പോലും ആയില്ല . ബേബി അലീനാ യുടെ (കുഞ്ഞിനെ അങ്ങനെ പറയുക) ആരെങ്കിലും ഉണ്ടെങ്കില്‍ വരാന്‍
പറഞ്ഞു . അലക്സ് ചെന്നു . അപ്പോള്‍ മുന്നെ കണ്ട ഡോക്ടര്‍ പറഞ്ഞു .കുഞ്ഞിനെ സീരിയസ് ആണ്..മൈക്കേണിയം ആയിരിക്കുന്നു എന്നുവച്ചാല്‍ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ അമ്നോടിക് ഫ്ളൂയിഡ് പോയിരുന്നു . അതു നീക്കം ചെയ്യാനുള്ള സംവിധാനം ഇവിടില്ല. എത്രയും പെട്ടെന്ന് കുട്ടികളുടെ ആശുപത്രയില്‍( ഇ എസ് ഐ)കൊണ്ടു പോകണം . ഇല്ലങ്കില്‍ കുഞ്ഞിനെ കിട്ടില്ല. ഡേറ്റ് കഴിഞ്ഞു നാല് നാള്‍കുഞ്ഞ് വയറ്റില്‍ കിടന്നതിനാല്‍ കുഞ്ഞ് മഷി ഇടുകയും .അത് വലിച്ച് ശ്വസകോശത്തിലും പോയി...അലക്സ് കുഞ്ഞിനെ നോക്കി അനക്കമില്ല.
കുഞ്ഞിനെ അലക്സ് കൈയ്യില്‍ എടുത്തു . എന്നിട്ട് പറഞ്ഞു . എന്നാല്‍ ആംബുലന്‍സ് വിളിക്കാന്‍ അപ്പോള്‍ ആ ഡോക്ടര്‍ പറഞ്ഞു .അതൊക്കെ നിങ്ങള്‍ ചെയ്താലും .അത് ഞങ്ങളുടെ ഉത്തരവാദിത്വം അല്ലാന്ന്.എത്രയും പെട്ടെന്ന് എത്തിച്ചാല്‍ നല്ലതെന്ന്.അലക്സ് പറഞ്ഞു .ഇല്ല ഞാന്‍ കൊണ്ടോകില്ല നിങ്ങള്‍ കൊണ്ടു പോകണം. തെറ്റ് നിങ്ങളുടെ ആണ് ..താമസിച്ച് ഒാപ്പറേഷന്‍..അതും പോരാഞ്ഞ് എന്തു കൊണ്ടവര്‍ പറഞ്ഞില്ല. ഇങ്ങനെ സംഭവിച്ചത്. ഒന്നും മിണ്ടാതെ കുഞ്ഞിനെ തന്നിട്ട് പോയി. അലക്സ് പറഞ്ഞു .എന്റെ കുഞ്ഞിനോ... ഭാര്യാ ക്കോ എന്തേലും സംഭവിച്ചാല്‍ കത്തിക്കും ഈ ആശുപത്രി ......അലക്സ് ഒരു ഭ്രാന്തനെ പോലെ പറഞ്ഞു .
പേടിച്ച് പോയ ഡോക്ടര്‍ വേഗം ആംബുലന്‍സ് വിളിച്ചു . കുഞ്ഞിനെ ഒാക്സിജന്‍ കൊടുത്തു . കൂടെ ആ ഡോക്റും ഒരു അറ്റന്‍ഡറും ...ഡോക്ടര്‍ ഒരു കുറിപ്പ് കൊടുത്തു പറഞ്ഞു .ആശുപത്രയില്‍ ചെല്ലുമ്പോഴേക്കും മരുന്നു കിട്ടണം.. അലീനാ യുടെ അമ്മ എന്തു ചെയ്യണമെന്നറിയാതെ ,അലനേയും കൈയ്യില്‍ പിടച്ച് നില്‍ക്കുന്നു. അവനും കരച്ചില്‍ അച്ച എടുക്കണമെന്നും പറഞ്ഞു .
അലീനാ യെ തീയ്യറ്റില്‍ കയറ്റീതെ വിളിച്ചു പറഞ്ഞു . എല്ലാവരെയും . ഡോക്ടര്‍ കൈയ്യില്‍ കുഞ്ഞ് .ഒാക്സിജന്‍ സ്റ്റാന്‍ഡ് തള്ളികൊണ്ട് അറ്റന്‍ഡര്‍ കൈയ്യില്‍ ചീട്ട് മായി അലക്സ് . ലിഫ്റ്റിലേക്ക് കയറി. ലിഫ്റ്റില്‍ താഴേ എത്തി.ആംബുലന്‍സില്‍ കേറാന്‍ തുടങ്ങീതും ,ഭാഗ്യമെന്ന് പറയട്ടെ . ഒരു ഒാട്ടോയില്‍ ,അലക്സ് ന്റെ അമ്മയും ചേട്ടത്തിയും. തൊട്ടുപുറകെ ബൈക്കില്‍ അലീനാ യുടെ രണ്ട് ചേട്ടനും. മരുന്നു ചീട്ട് ചേട്ടന്മാരെ ഏല്പിച്ചു.അമ്മയോട് അതേ ഒാട്ടോയില്‍ ആംബുലന്‍സ് ന്റെ പിന്നാലെ വരാനും പറഞ്ഞു .
ആംബുലന്‍സ് കുട്ടികളുടെ ആശുപത്രയില്‍ എത്തി. ഡോക്ടര്‍ പറഞ്ഞു .ഈ ഒാക്സിജന്‍ എടുത്താല്‍ കുട്ടി മരിക്കും. ഇവിടെ നിന്നും ഒാക്സിജന്‍ അകത്തേക്ക് കൊണ്ടു പോകാന്‍ പറ്റില്ല. രണ്ടാം നിലയിലാണ് . Icu.അവിടെ വരെ എങ്ങനെ ?????? ..
അറ്റന്‍ഡര്‍ പറഞ്ഞു .ഡോക്ടര്‍ .ആകുട്ടിയെ ഇങ്ങ് തരൂ. കളയാന്‍ സമയം ഒട്ടുമില്ല.കുഞ്ഞിനെ അവര്‍ വാങ്ങി. ഒാക്സിജന്‍ മാസ്ക് മാറ്റി. കുഞ്ഞിന് നീലനിറം ആയിരിക്കുന്നു ... നെഞ്ചോടു ചേര്‍ത്തു പിടിച്ചു മിന്നല്‍ കണക്കെ പാഞ്ഞ് . അലക്സ് ,ഡോക്ടര്‍ മറ്റേല്ലാരും നോക്കി നില്‍ക്കെ പിന്നാലെ അലക്സ് ,അമ്മയും മരുന്നു മായി ചേട്ടന്മാരും. രണ്ട് മിനിറ്റ് പോലും എടുത്തില്ലവര്‍.. കുഞ്ഞിനെ കൊണ്ട് icu വിനുള്ളീലേക്ക് പാഞ്ഞ് കയറി.ഡോക്ടര്‍ ....എന്നലറി വിളിച്ചു . ഒാക്സിജന്‍ എന്നു വിളിച്ചു പറഞ്ഞു .
അലക്സും ഒപ്പമുള്ളവരും വന്നപ്പോഴേക്കും അകത്ത് നിന്നും അറ്റന്‍ഡര്‍ വന്ന് അലക്സിനെ കെട്ടി പിടിച്ചു . പകച്ച് പോയ അവനോട് പറഞ്ഞു . പേടിക്കണ്ടാ കുഞ്ഞിനെ ദൈവം കാത്തു.. അഞ്ച് മിനിറ്റിുള്ളില്‍ ശ്വാസകോശം ക്ളീന്‍ ചെയ്തു . കുഞ്ഞ് ശ്വാസമെടുക്കാന്‍ തുടങ്ങി . ദൈവത്തിന് നന്ദി പറഞ്ഞു .
മണിക്കൂര്‍ 2 കഴിഞ്ഞു ....അലീനാ മയക്കത്തില്‍ നിന്ന ഉണര്‍ന്നു. Icu വിലാണ്... കുഞ്ഞിനെ കാണാത്തതിനാല്‍ കുഞ്ഞിനെ കാണാനായ് തപ്പിനോക്കി വലത്ത് വശത്ത് അവടില്ല. ഇടത്ത് നോക്കി അവിടേം ഇല്ല. മനസില്‍ ഒരു ആന്തല്‍ കുഞ്ഞെവിടെ????? അപ്പോള്‍ സമയം എന്തായി പോലും .. കാലിന്റെ മരവിപ്പ് മാറീട്ടില്ല. കിടന്ന് കൊണ്ട് ചുറ്റും നോക്കി അവള്‍. അമ്മ അരുകിലുണ്ട്. കൊച്ചെവിടെ അവള്‍ ചോദിച്ചു . അമ്മ പറഞ്ഞു . നേഴ്സ് റയില്‍ ഉണ്ടെന്ന് . അതെന്താ ഇത്ര നേരം അവള്‍ വീണ്ടും ചോദിച്ചു ... അവള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി അമ്മ കരച്ചില്‍ അടക്കുകയാണ്. അവള്‍ക്ക് സംശയം തോന്നി . ആരും തന്റെ അടുത്തേക്ക് വരുന്നില്ല. ഭ്രാന്ത് പിടിച്ച പോലെ അവള്‍ പറഞ്ഞു . അമ്മ പുറത്തേക്ക് പോ.... ചേച്ചിയോട് വരാന്‍ പറ. അമ്മ പോയി ചേച്ചി വന്നു.എന്റെ കുുഞ്ഞെവിടെ????? അവര്‍ മിണ്ടിയില്ല. ചേട്ടായിയെ വിളിക്കാന്‍ പറഞ്ഞു . അവര്‍ പറഞ്ഞു . മരുന്നു വാങ്ങാന്‍ പോയീന്ന് അലന്‍ എവിടെന്ന് ചോദിച്ചു റൂമില്‍ അമ്മക്കോപ്പം ഉണ്ടെന്ന് പറഞ്ഞു
,കുഞ്ഞിനെ esi യില്‍ കൊണ്ടു പോയകാര്യം അറിച്ചില്ല..അറിഞ്ഞാല്‍ കരയുമെന്നും അത് കുഴപ്പമാകമെന്നും ഡോക്ടര്‍ പറഞ്ഞു പോലും അതാണ് ചേച്ചി ഒന്നും മിണ്ടാത്തെ.. അവള്‍ നോക്കുമ്പോള്‍ വരുന്നവരൊക്കെയും കരച്ചിലാണ് അപ്പോള്‍ ഉറപ്പിച്ചു. കുഞ്ഞില്ലാന്ന്. ആരോടും ഒന്നും പറഞ്ഞില്ല . കരഞ്ഞു കുറെ കരഞ്ഞു ..തൊണ്ട ഉണങ്ങി.. ചുമ വരണപോലെ തോന്നി. ചുമച്ചാല്‍ തീര്‍ന്നു. തുന്നല്‍ പോട്ടും ... അവള്‍ പറഞ്ഞു വെള്ളം വേണം. .. ചേച്ചി ഡോക്ടറെ വിളിച്ചു . ഡോക്ടര്‍ വന്നു. വെള്ളം കുടിക്കാന്‍ പാടില്ലാന്ന് പറഞ്ഞു .പഞ്ഞി നനച്ച് ചുണ്ട് നനച്ച് കൊടുക്കാന്‍ ഡോക്ടര്‍ പറഞ്ഞു .. ഇല്ലങ്കില്‍ അപകടമാണ്. വെള്ളം വിക്കിയാല്‍ രക്തം നെറുകില്‍ കേറും ചുമക്കാന്‍ പാടില്ല...അതുപറഞ്ഞ് ഡോക്ടര്‍ പോയി. അവള്‍ പറഞ്ഞു . വെള്ളം വേണം..... ആരും അറിയാതെ താ...., ഞാന്‍ ചുമക്കില്ലാ... ചേച്ചി ക്ക് പേടി ആരുന്നു ,നിര്‍ബന്ധിച്ച് വെള്ളം മേടിച്ചു കുടിച്ചു. കണ്ടു നിന്നവര്‍ കണ്ണ് മിഴിച്ചു. ഒരു തുള്ളിവെള്ളം കുടിക്കാന്‍ പറ്റാത്ത ആള്‍ ഒരുകുപ്പി വെള്ളം കുടിച്ചു.അത്ഭുതം..... അപൂര്‍വ്വ ജന്മം.......അപാര ധൈര്യം തന്നെ
ഡോക്ടര്‍ മയങ്ങാനുള്ള മരുന്ന് കൊടുത്തു . ഉണര്‍ന്നപ്പോള്‍ 4 മണി. വൈകുന്നേരം.... കുഞ്ഞിനെ തിരക്കി ,,,നേഴ്സ് റില്‍ ആണെന്നു മറുപടി . സംശയം തോന്നി അവള്‍ പറഞ്ഞു . ചേട്ടായിയെ ഫോണില്‍ വിളിച്ചു തരാന്‍. എന്നോട് സംസാരിക്കരുതെന്ന് പറഞ്ഞു .ഡോക്ടര്‍ . അവള്‍ കേട്ടില്ല.. ഫോണില്‍ വിളിച്ചു . ചേട്ടായി സംസാരിച്ചു. കുഞ്ഞിനെ കുറിച്ച് വിശദമായി പറഞ്ഞു . അവള്‍ക്ക് സാമാധാനമായി. മൂന്ന് ദിവസം കഴിഞ്ഞാണ് റൂമിലേക്ക് മാറ്റീത്. നാലാ ദിവസം ഡിസ്ചാര്‍ജ് വാങ്ങി. എന്റെ കുഞ്ഞിനെ കാണാന്‍ പോകുകയാണ്..
അവനരുകില്‍ അവളെത്തി.. മുഖം മാത്രം പുറത്തേക്ക് കാണും വിധം പൊതിഞ്ഞ് പിടച്ചിരിക്കാണ്....അമ്മയുടെ കൈയ്യില്‍ നിന്നും വാങ്ങി നെഞ്ചോടു ചേര്‍ത്തു അവള്‍. പറഞ്ഞു നിന്റെ അമ്മയാണെടാ ഞാന്‍.. അമ്മയെ തിരിച്ചറിഞ്ഞിട്ടാകണം... ഒന്നു ചിണുങ്ങി...പരിഭവമാകാം... .. .പാല്‍ കുടിക്കാനായ് അവന്‍ കുഞ്ഞിളം ചുണ്ടുകള്‍ കൊണ്ട് പരതി.....ചിണുങ്ങി കരഞ്ഞു. അത് കണ്ട അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .നെഞ്ചിനുള്ളില്‍ തേങ്ങലുകള്‍ നിറഞ്ഞു. ശ്വാസം മുട്ടണപോലെ..... അവനെ ചേര്‍ത്തു പിടിച്ചു പാല്‍ കൊടുക്കമ്പോള്‍ പൊട്ടിക്കരഞ്ഞു പോയി അവള്‍.. അഞ്ച് ദിവസം കഴിഞ്ഞിരുന്നു അവന്‍ പിറന്നിട്ട്. അവന്‍ അമ്മയെ കാണാതെ പാല്‍ കുടിക്കാതെ എന്തുമാത്രം കരഞ്ഞിട്ടുണ്ടാകും. അതോര്‍ത്തപ്പോള്‍ വീണ്ടും വീണ്ടും പൊട്ടികരഞ്ഞു. കണ്ടു നിന്നവരുടെയും മിഴികള്‍ നിറഞ്ഞു......അവള്‍ പറഞ്ഞു ...ഇത് നമ്മുടെ രണ്ടാം ജന്മം.....
(ആശുപത്രയില്‍ നടക്കുന്ന പിഴവുകളില്‍ ഒന്നാണിത്.ഭാഗ്യം കൊണ്ടു രകഷപ്പെട്ടത്)
തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കുക ....
മെറീനാ ജെറീഷ്...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo