ഭാഗം :മൂന്ന്
മായാ
♡★☆
♥
♡★☆
കാവില്‍ വിളക്ക് വക്കാന്‍ പോയ ഗായത്രിയെ കാണാഞ്ഞിട്ട് അവളെ തിരക്കി വരികയായിരുന്നു ടീച്ചര്‍ .മുറ്റത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയ അവര്‍ കണ്ടു .എന്തോ ചിന്തിച്ച് നഖം കടിച്ചു കൊണ്ട് വരികയാണ് ഗായത്രി .
ഈ മൂവന്തി നേരത്ത് നീ അവിടെ എന്തെടുക്കാരുന്നു.വിളക്ക് വച്ച് വേഗം വരണമെന്നറിഞ്ഞൂടെ. ടീച്ചര്‍ ദേഷ്യത്തോടെ അവളോട് ചോദിച്ചു .
അമ്മയുടെ ശബ്ദം കേട്ടവള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു. മുഖം ഉയര്‍ത്തി അമ്മയെ നോക്കി .
കാലത്ത് മുതല്‍ നിന്നെ ശ്രദ്ധിക്കണതാ എന്താ ഇത്ര ആലോചനാ ? മനസില്‍ അരുതാത്തത് എന്തേലും ഉണ്ടെങ്ങില്‍ ഇപ്പോഴേ മാറ്റിക്കോളു. അറിയാല്ലോ..നിന്റെ ചേട്ടന്റെ കാര്യം.? ശാസനാ സ്വരത്തില്‍ വീണ്ടും അവളോടു പറഞ്ഞു
ഇത് കേട്ട് ദേഷ്യം വന്ന ഗായത്രി ഹോ!!!!!!! എന്റെ അമ്മ ഒന്നു മിണ്ടാതിരിക്ക് .എഴുതാപ്പുറം വായിക്കണ്ട.പിന്നെ....ഏട്ടന് പറ്റിയത്..അതേട്ടന്റെ പിടിപ്പ് കേട്.അതിന് ആരേയും കുറ്റം പറയണ്ട.
മറുപടിക്ക് കാത്ത് നിക്കാതെ അവള്‍ അകത്തേക്ക് പോയി.
ടീച്ചര്‍ അടുക്കളയിലേക്കും.
മുറിയില്‍ എത്തിയ ഗായത്രി
അലമാരിയില്‍ നിന്നും ഒരു ആല്‍ബം എടുത്തു .അതില്‍ നിറയെ ഗ്രൂപ്പ് ഫോട്ടോസ് ആയിരുന്നു.അഞ്ച് പേര്‍ ഒന്നിച്ചു നിക്കണ ഫോട്ടോ ,അതില്‍ ഒരാള്‍ ഇന്നില്ല.
അലമാരിയില്‍ നിന്നും ഒരു ആല്‍ബം എടുത്തു .അതില്‍ നിറയെ ഗ്രൂപ്പ് ഫോട്ടോസ് ആയിരുന്നു.അഞ്ച് പേര്‍ ഒന്നിച്ചു നിക്കണ ഫോട്ടോ ,അതില്‍ ഒരാള്‍ ഇന്നില്ല.
(GMRSV )/(ഫൈവ് സ്റ്റാര്‍)/ (കാപാലിക)എന്ന് നിരവധി പേരുകളില്‍ അറിയപ്പെടന്ന.അഞ്ച് പേര്‍
ഗായത്രി ,മായ,രേഷ്മ, സല്‍മ,വിനീത,
ഗായത്രി ,മായ,രേഷ്മ, സല്‍മ,വിനീത,
കഴിഞ്ഞു പോയ ആ കാലത്തിലേക്ക് ഒരെത്തി നോട്ടം,
മിനിറ്റുകള്‍ കടന്ന് പോയി. മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു. അതില്‍ നിന്നും ചന്ദ്ര ശേഖര്‍ ഇറങ്ങി. പ്രായം അന്‍പത് ഉണ്ടെങ്കിലും ഒരു നരപോലും ബാധിച്ചിട്ടില്ല.
വണ്ടി ശബ്ദം കേട്ടതും അച്ഛന്‍ ആണെന്ന് അറിഞ്ഞ ഗായത്രി ആല്‍ബം മടക്കി വച്ച് അങ്ങോട്ട് വന്നു ഒപ്പം ടീച്ചറും.
വന്ന പാടെ അയാള്‍ ഉമ്മറത്തെ ചാരുകസേരയിലേക്ക് ഇരുന്നു.മുഖത്തൊരു വിഷാദ ഭാവം. കുറച്ച് നാളായ് ആ വീടും അങ്ങനെ തന്നെ ആണ്.
കുടിക്കാന്‍ എന്തെങ്കിലും വേണോ? ടീച്ചര്‍ ചോദിച്ചു
വേണ്ടാ...... ഞാന്‍ വരും വഴി രാജശേഖറിന്റെ വീട്ടിലൊന്നു കേറി അവിടെന്നു കുടിച്ചു.
അയാളുടെ സഹോദരീ ഭര്‍ത്താവ് ആണ് രാജശേഖര്‍ ,സഹോദരി സുമംഗല,അവര്‍ക്ക് രണ്ട് മക്കള്‍ അപര്‍ണ്ണ, അനൂപ്.
അയാളുടെ സഹോദരീ ഭര്‍ത്താവ് ആണ് രാജശേഖര്‍ ,സഹോദരി സുമംഗല,അവര്‍ക്ക് രണ്ട് മക്കള്‍ അപര്‍ണ്ണ, അനൂപ്.
പോയ കാര്യം എന്തായ് അച്ഛാ? ഗായത്രി അയാളോട് ചോദിച്ചു .
ഒന്നും പറയാറായിട്ടില്ല. അവര്‍ അന്വേഷിക്കുന്നു.ഇതുവരെ ആരും കണ്ടതായി അറിവില്ല. പൊതുവെ ഗാംഭീരശബ്ദമുള്ള അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു .
അതിലറിയാമാരുന്നു.എത്രത്തോളം ദുഃഖിതനാണെന്ന്
പൊടുന്നനെ ഒരു അടക്കിപിടിച്ച ഒരു തേങ്ങല്‍ പുറത്ത് വന്നു .അത് ടീച്ചറില്‍ നിന്നാരുന്നു.മിഴിനിറഞ്ഞൊഴുകി.
ഒഴുകി വന്ന കണ്ണീര്‍ തുടച്ച് ഗായത്രി മുറിയിലേക്ക് പോയി.അപ്പോള്‍ അവള്‍ മായയെ മറന്നു.....
ബെഡില്‍ വന്നിരിക്കുമ്പോള്‍ അവള്‍ക്ക് ഏട്ടന്റെ മുഖം മനസില്‍ തെളിഞ്ഞു.പാവമായിരുന്നു ഏട്ടന്‍ ,കാണാന്‍ സുന്ദരനും ശാന്ത സ്വഭാവവും ആയിരുന്നു,പെട്ടെന്ന് അലിയുന്ന മനസ് .സുധീഷ്.....എല്ലാരും സുധി എന്നാണ് വിളിക്കുന്നത്..
എന്നെ ഒരുപാടിഷ്ടാരുന്നു. എല്ലാം കാര്യങ്ങളും എന്നോട് പറയും. പഠിക്കുന്ന കാലം തൊട്ടേ സ്പോര്‍ട് താരമായിരുന്നു. വോളീ ബോളിലാണ് താല്പര്യം. ഒരുപാട് സമ്മാനങ്ങളും വാങ്ങീട്ടും ഉണ്ട്.
ഒരുപാട് ആരാധികമാരും ഉണ്ടാരുന്നു. പക്ഷേ ആരേയും മൈന്‍ഡ് ചെയ്യില്ല. എന്റെ അടുത്തും വരും കൂട്ടുകാരികള്‍ റെക്കമെന്റേഷനുമായി. എന്നിട്ടും ഒരു ഫലവും ഇല്ല.ആള് തിരിഞ്ഞു നോക്കില്ല.
പിന്നീട് എന്തു പറ്റി ആവോ????ഇങ്ങനെ തോന്നാന്‍.. ഗായത്രി വീണ്ടും ഒാര്‍മ്മിക്കാന്‍ ശ്രമിച്ചു.
നാല് കൊല്ലം മുന്‍പ് അമ്മ വീട്ടില്‍ ട്യൂഷന്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു.അധികവും പത്തില്‍ പഠിക്കുന്നവരായിരുന്നു.
ഏട്ടന് എറണാകുളത്ത് ആണ് ജോലി. ഏട്ടന്‍ എല്ലാം ശനിയാഴ്ചയും വീട്ടില്‍ വരും,
അന്നൊരു ദിവസം ഏട്ടന്‍ നേരത്തെ വന്നു.അന്ന് ട്യൂഷര്‍ പിള്ളേര്‍ ഉണ്ടായിരുന്നു. എല്ലാവരേയും ഏട്ടന്‍ പരിചയപ്പെട്ടു.
പിന്നീട് എല്ലാ ശനിയാഴ്ചയും നേരത്തേ വരാന്‍ തുടങ്ങി.ആരും അതത്രകാര്യമായി ശ്രദ്ധിച്ചില്ല.
മാസങ്ങള്‍ കടന്ന് പോയി. ഒാണം വന്നു ,ഒാണത്തിന് രണ്ട് നാള്‍ മുന്നേ സുധി വന്നു. കൈയ്യില്‍ ഒരു പായ്ക്കറ്റ് ഉണ്ടാരുന്നു .അതെനിക്കുള്ള ഓണക്കോടി ആകുമെന്ന് വിചാരിച്ചോടി ചെന്നു. വാങ്ങി കൂട് തുറന്ന് നോക്കി മനോഹരമായ ചുരിദാര്‍ ആരുന്നു
സന്തോഷം കൊണ്ട് ,നിവര്‍ത്തി നോക്കി അപ്പോള്‍ അവന്‍ ചോദിച്ചു കൊള്ളാമോ???
ഇന്നേ വരെ ഒരു ഡ്രസ്സും വാങ്ങി തരാത്ത ഇവനിന്ന് എന്തു പറ്റി. എന്നു ചിന്തിച്ച് അവള്‍ പറഞ്ഞു .കലക്കി ,കിടുക്കി,തിമര്‍ത്തു.
ഞാനിത് ഇട്ട് നോക്കട്ടേന്ന് പറഞ്ഞപ്പോ അവന്‍ പറഞ്ഞു .
ഇത് നിനക്കുള്ളതല്ലാന്ന്.. അമ്പരന്നു പോയ അവള്‍ ചോദിച്ചു അപ്പോ ആര്‍ക്കാ..??
സുധീഷ് പറഞ്ഞു . ഈ ഡ്രസ്സ് ഇട്ടു വരുന്ന ആളെ കാണുമ്പോ അറിഞ്ഞാല്‍ മതിയെന്ന്.ആരോടും പറയരുതെന്നും പറഞ്ഞു
ഞാനിത് ഇട്ട് നോക്കട്ടേന്ന് പറഞ്ഞപ്പോ അവന്‍ പറഞ്ഞു .
ഇത് നിനക്കുള്ളതല്ലാന്ന്.. അമ്പരന്നു പോയ അവള്‍ ചോദിച്ചു അപ്പോ ആര്‍ക്കാ..??
സുധീഷ് പറഞ്ഞു . ഈ ഡ്രസ്സ് ഇട്ടു വരുന്ന ആളെ കാണുമ്പോ അറിഞ്ഞാല്‍ മതിയെന്ന്.ആരോടും പറയരുതെന്നും പറഞ്ഞു
കുറേ നിര്‍ബന്ധിച്ചങ്കിലും അവന്‍ പറഞ്ഞില്ല. ഗായത്രി പിണങ്ങി ,എന്നിട്ടും പറഞ്ഞില്ല .
ഒാണമൊക്കെ കഴിഞ്ഞു . പതിവ് പോലെ ട്യൂഷനും തുടങ്ങി ,എല്ലാരും വന്നു തുടങ്ങി .അപ്പോഴാണ് ഗായത്രിയെ ഞെട്ടിച്ചുകൊണ്ട് ആ പെണ്‍കുട്ടി കടന്നു വന്നത്.
ദേവനന്ദ......ദേവൂ എന്നാണ് എല്ലാരും വിളിക്കുക.
തന്റെ ഏട്ടന്‍ വാങ്ങിയ ചുരിദാര്‍ ധരിച്ചുകൊണ്ട്. അധിക സൗന്ദര്യമൊന്നും ഇല്ലങ്കിലും ഒരു ഒാമനത്തം ഉണ്ട് മുഖത്ത്. ചിരിക്കുന്നുണ്ടെങ്കിലും ഒരു വിഷാദ ഭാവം നിഴലിക്കുന്നു... സൗമ്യമായ സംസാരം ഒതുങ്ങിയ ടൈപ്പാണ്. പക്ഷേ ഇത് ഗായത്രിക്ക് വിശ്വസിക്കാനായില്ല.
പിന്നീട് ഏട്ടനോട് അന്വേഷിച്ചു കാര്യങ്ങള്‍ .ഏട്ടാ അത് ചെറിയ കുട്ടി അല്ലേ? അവന്‍ പറഞ്ഞു അതിനെന്താ..ഉടനെ കെട്ടണില്ല. ആരും അറിയണ്ടാ. പഠനം ഒക്കെ കഴിയട്ടെ.
എനിക്ക് അവളെ ഇഷ്ടാണ് ,അതുപോലെ അവള്‍ക്കും. ജീവനു തുല്യം സ്നേഹിക്കുന്നു.
അവളുടെ വീട്ടില്‍ അറിയാം. അവള്‍ക്ക് അച്ഛനും അമ്മയും ഒരു സഹോദരനും ഉള്ളു.
ഒരു സാധാരണ കുടംബത്തിലെ കുട്ടി ആണ്.
അച്ഛന്‍ കള്ളുകുടിയും ധൂര്‍ത്തും കാരണം കടം കേറി .നില്ക്കാന്‍ പറ്റില്ലാന്നായപ്പോ നാടുവിട്ടു.
ഒരു സാധാരണ കുടംബത്തിലെ കുട്ടി ആണ്.
അച്ഛന്‍ കള്ളുകുടിയും ധൂര്‍ത്തും കാരണം കടം കേറി .നില്ക്കാന്‍ പറ്റില്ലാന്നായപ്പോ നാടുവിട്ടു.
അപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.പിന്നീട് അത് പ്രണയമായി
,സഹോദരനും പഠിക്കുന്നു. അമ്മ ഏതോ വീട്ടില്‍ ജോലി ചെയ്തു അവരെ നോക്കുന്നു.
ഇപ്പോള്‍ ഞാനും സഹായിക്കുന്നു.
,സഹോദരനും പഠിക്കുന്നു. അമ്മ ഏതോ വീട്ടില്‍ ജോലി ചെയ്തു അവരെ നോക്കുന്നു.
ഇപ്പോള്‍ ഞാനും സഹായിക്കുന്നു.
അങ്ങനെ വര്‍ഷം നാല് കഴിഞ്ഞു . സുധീഷിന്റെ സഹായത്തോടെ കടങ്ങള്‍ വീട്ടി,സഹോദരനും
ജോലി ആയി. ദേവു ഡിഗ്രിക്ക് പഠിക്കുന്നു.
വീട് പുതുക്കി പണിത് ഒക്കെയും സുധീഷിന്റെ കാശ് കൊണ്ടായിരുന്നു.
ജോലി ആയി. ദേവു ഡിഗ്രിക്ക് പഠിക്കുന്നു.
വീട് പുതുക്കി പണിത് ഒക്കെയും സുധീഷിന്റെ കാശ് കൊണ്ടായിരുന്നു.
എല്ലാ അര്‍ത്ഥത്തിലും അവര്‍ ഒന്നായി . ഒരു താലിയുടെ കുറവ് മാത്രം.
അമ്മയും സഹോദരനും എന്തിനും കൂടെ നിന്നു. ദേവു സുധീഷ് നു മാത്രമാണെന്ന് ,പറഞ്ഞു
അമ്മയും സഹോദരനും എന്തിനും കൂടെ നിന്നു. ദേവു സുധീഷ് നു മാത്രമാണെന്ന് ,പറഞ്ഞു
അങ്ങനൊരു ദിവസം അപ്രതീക്ഷിതമായി ഒരാള്‍ ആവീടിന്റെ പടി കടന്നു വന്നു.
മറ്റാരുമായിരുന്നില്ല. ദേവുന്റെ അച്ഛന്‍ ഗോവിന്ദന്‍
മറ്റാരുമായിരുന്നില്ല. ദേവുന്റെ അച്ഛന്‍ ഗോവിന്ദന്‍
ദിവസങ്ങള്‍ കടന്ന് പോയി. ഒരു ശനിയാഴ്ച സുധീഷ് ദേവുനെ കാണാന്‍ അവളുടെ വീട്ടില്‍ എത്തി.
ഉമ്മറത്തേക്ക് കയറാന്‍ തുടങ്ങിയ സുധീഷ് നോട് ഗോവിന്ദന്‍ പറഞ്ഞു . അവിടെ നിക്ക്. നിനക്കെന്താണിവിടെ കാര്യം.
പുറത്തേ ശബ്ദം കേട്ട ദേവു അകത്തുനിന്നും ഒാടി വന്നു. സുധീഷിനെ കണ്ടതും മുഖം കുനിച്ചു.
അതുകണ്ട സുധീഷ് ചോദിച്ചു ..എന്താ ദേവു ഇത്.?
ദേവു മിണ്ടാതെ നിന്നു . അപ്പോഴേക്കും അവളുടെ അമ്മയും സഹോദരനും വന്നു അങ്ങോട്ട് ആരും ഒന്നും മിണ്ടണൂല്ല.
എന്തോ പന്തികേടു തോന്നി അവന്.അപ്പോള്‍ ഗോവിന്ദന്‍ ദേവുനോട് ചോദിച്ചു ...
നിനക്ക് അച്ഛനെ വേണോ???????അതോ ഇവനെ വേണോ???????
സുധീഷ് ഞെട്ടിത്തരിച്ചു നിന്നു ....
(തുടരു)
തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കുക
തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കുക
മെറീനാ ജെറീഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക