നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാഗം: നാല് മായ

ഭാഗം: നാല്
മായ
ദിവസങ്ങള്‍ കടന്ന് പോയി. ഒരു ശനിയാഴ്ച സുധീഷ് ദേവുനെ കാണാന്‍ അവളുടെ വീട്ടില്‍ എത്തി.
ഉമ്മറത്തേക്ക് കയറാന്‍ തുടങ്ങിയ സുധീഷ് നോട് ഗോവിന്ദന്‍ പറഞ്ഞു . അവിടെ നിക്ക്. നിനക്കെന്താണിവിടെ കാര്യം.
പുറത്തേ ശബ്ദം കേട്ട ദേവു അകത്തുനിന്നും ഒാടി വന്നു. സുധീഷിനെ കണ്ടതും മുഖം കുനിച്ചു.
അതുകണ്ട സുധീഷ് ചോദിച്ചു ..എന്താ ദേവു ഇത്.?
ദേവു മിണ്ടാതെ നിന്നു . അപ്പോഴേക്കും അവളുടെ അമ്മയും സഹോദരനും വന്നു അങ്ങോട്ട് ആരും ഒന്നും മിണ്ടണൂല്ല.
എന്തോ പന്തികേടു തോന്നി അവന്.അപ്പോള്‍ ഗോവിന്ദന്‍ ദേവുനോട് ചോദിച്ചു ...
നിനക്ക് അച്ഛനെ വേണോ???????അതോ ഇവനെ വേണോ???????
സുധീഷ് ഞെട്ടിത്തരിച്ചു നിന്നു ....
അച്ഛന്റെ ചോദ്യത്തിന് മുന്നില്‍ ദേവു മുഖം കുനിച്ചു ....വീണ്ടും അയാള്‍ ചോദിച്ചു ഒട്ടും ആലോചിക്കാതെ അവള്‍ മറുപടി പറഞ്ഞു ``എനിക്ക് അച്ഛനെ മതി"
പകച്ചു പോയ സുധീഷ് ഒരു നിമിഷം താന്‍ ഭൂമി പിളര്‍ന്ന് താഴേക്ക് പോയെങ്കില്‍ എന്നാഗ്രഹിച്ചു.അത്രക്ക് അവളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു .
അവിടെ നടന്നതൊക്കെ ഒരു നാടകം പോലെ തോന്നി...
ചതി!!!!!!ചതിക്കുകയായിരുന്നു എല്ലാവരും കൂടി.ഒന്നും മിണ്ടാതെ അവന്‍ തിരിഞ്ഞു നടന്നു .കൈകാലുകള്‍ക്ക് ഭാരം കൂടിയ പോലെ നടക്കാനാകുന്നില്ല. ഒരു വിധം വീട്ടിലെത്തി.
രണ്ട് ദിവസം മുറിക്കുള്ളില്‍ കഴിഞ്ഞു . മൂന്നാം നാള്‍ ആരോടും പറയാതെ പോയതാണ്. എവിടെ ആണെന്നോ????എന്തായെന്നോ??? ഒന്നും അറിയില്ല ...അന്വേഷിക്കാത്ത സ്ഥലങ്ങള്‍ ഇല്ല.
ഏട്ടനെ കുറിച്ച് ചിന്തിച്ച് കിടന്ന് ഗായത്രി മയങ്ങി പോയി......
ഗായത്രി !!!!!!!
ആരോ വിളിക്കുന്നത് കേട്ടാണ് അവള്‍ കണ്ണു തുറന്നത്. മുറിയില്‍ ലൈറ്റ് ഉണ്ട്. ചുറ്റും നോക്കി ആരേയും കണ്ടില്ല.
അമ്മ ആകുമെന്ന് വിചാരിച്ച് വാതിക്കല്‍ വന്നു അവിടെയും ആരേയും കണ്ടില്ല .
അവള്‍തിരിഞ്ഞു ക്ളോക്കില്‍ നോക്കി സമയം എട്ട് കഴിഞ്ഞു .ഇന്ന് ഇനി ആരും അത്താഴം കഴിക്കില്ല. അതറിയാവുന്ന അവള്‍ വാതില്‍ അടച്ച് ബെഡില്‍ വന്നിരുന്നു
അപ്പോഴാണ് കുറച്ച് മുമ്പ് കണ്ടുമടക്കി വച്ച ആല്‍ബം തുറന്നിരിക്കുന്നു.അവിടെ ആകെ ഇലഞ്ഞി പൂമണം പരന്നു.അവള്‍ക്ക് മനസിലായി.മായ വന്നിരിക്കുന്നു. അവള്‍ ചുറ്റും നോക്കി പ്രത്യേകിച്ച് ഒന്നും കണ്ടില്ല .
അവള്‍ എണീറ്റ് ജനലരുകില്‍ വന്നു. പുറത്തേക്ക് നോക്കി .പുറത്ത് ഇരുട്ട് വ്യാപിച്ചു. ചീവീടുകള്‍ കരയുന്നു. അങ്ങകലെ ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിതുടങ്ങി.എങ്ങുനിന്നോ വന്ന ഒരു കുളിര്‍ക്കാറ്റ് വീശീയടിച്ച് അവളെ കടന്ന് അകത്തേക്ക് പോയി.ആ കാറ്റില്‍ അഴിഞ്ഞുലഞ്ഞ മുടിയിഴകള്‍ പാറി മുഖത്തേക്ക് വീണു.
ഇരുട്ടിലേക്ക് നോക്കി നിന്ന അവള്‍ക്ക് നേരിയ ഭയം തോന്നി. മെല്ലെ ജനല്‍ അടച്ച് പാറിപറന്ന മുടി മാടിയൊതുക്കി തിരിഞ്ഞു .
ഹ്ഹേയ്!!!!!!തിരിഞ്ഞു വന്നപ്പോള്‍ മുന്നില്‍ പുകപോലോരു രൂപം കണ്ട അവളില്‍ നിന്നും ആ ശബ്ദം ഉയര്‍ന്നു.
പേടിച്ചരണ്ട് അലറി വിളിക്കാന്‍ വാ തുറന്നു .ആ പുക രൂപം തെളിഞ്ഞു വന്നു അത് മായ ആയിരുന്നു .മായ അവള്‍ക്ക് നേരെ കൈ ഉയര്‍ത്തി.
ഒരു ചെറുശബ്ദം പോലും അവളില്‍ നിന്നും ഉണ്ടാരുന്നില്ല .മായയുടെ മായാവലയത്തില്‍ ആയവള്‍.
സാധാരണയെന്നപോലെ മായ പറഞ്ഞു . എനിക്ക് എന്നും നീ അല്ലേ സഹായം ഉണ്ടാരുന്നുള്ളൂ. ഇനിയും എനിക്ക് നിന്റെ സഹായം വേണം.
യാന്ത്രികമെന്നോണം ഗായത്രി ചോദിച്ചു .എന്തു വേണം????എന്താണ് ഞാന്‍ ചെയ്യേണ്ടത്.മറുപടിയായി മായ പറഞ്ഞു .അതു ഞാന്‍ പിന്നീട് പറയാം.
ഇത്രയും പറഞ്ഞു അവളുടെ കവിളില്‍ ഒന്നു തൊട്ടു മായ അപ്രത്യക്ഷയായി.കുറച്ച് നേരം കൂടി കഴിഞ്ഞാണ് ഗായത്രി ക്ക് സ്ഥലകാലബോധം ഉണ്ടായത്.
ഗായത്രി ബെഡില്‍ വന്നു കിടന്നു.
★★★★★★★★★★★★★★★
പാതിരാത്രി....പാതിരാക്കോഴി കൂവി.,, ഇനിയും തൈപറമ്പില്‍ കുഞ്ഞിരാമന്റെ വീട്ടില്‍ ലെറ്റ് അണഞ്ഞിട്ടില്ല.ആരെയോ കാത്തിരിക്കുന്ന ഉഷാറാണി. കുഞ്ഞിരാമന്റെ ഭാര്യയാണ്. നാല്പഞ്ച് വയസുണ്ട്. എന്നാലും മുപ്പത്തഞ്ചിന്റെ പകിട്ടാണ്.ഒരു ആനച്ചന്തം ഒക്കെ യുണ്ട് മട്ടും ഭാവവും കണ്ടാല്‍ താനാണ് ലോകസുന്ദരി എന്ന ഭാവം . കുശുമ്പും കൂട്ടികുത്തിന്റെയും അവതാരം.
കുഞ്ഞിരാമന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു.
വാതില്‍ മുട്ടുന്ന ശബ്ദം കേട്ട ഉഷറാണി. ഹാളിലെ സോഫയില്‍ ഇരുന്നു മയങ്ങി പോയിരുന്നതിനാല്‍ ഞെട്ടി എണീറ്റു. വന്ന് കതക് തുറന്നു .....
തുറന്നതും ഒരു കാറ്റ് ശക്തമായി വീശി.ആ കാറ്റില്‍ ഡോര്‍ കര്‍ട്ടന്‍ ഇളകിയാടി പറന്ന് ആര്‍ക്കോവേണ്ടി എന്ന പോലെ വഴിമാറി കൊടുത്തു.
ലൈറ്റ് ഒാഫ് ആക്കാത്തതിനാന്‍ പുറത്ത് നല്ല വെട്ടം ഉണ്ടായിരുന്നു. പക്ഷേ അവിടെ ആരേയും കാണാന്‍ ഇല്ലായിരുന്നു
ഇനി തനിക്ക് തോന്നീതാവുന്ന് വിചാരിച്ച് വാതില്‍ അടച്ച് വീണ്ടും സോഫയില്‍ വന്നിരുന്നു.
അഞ്ച് മിനറ്റ് കഴിഞ്ഞിട്ടുകും അപ്പോഴും കേട്ടു. കതകില്‍ തുടരെ മുട്ട്. അല്പം പേടിയോടെ പോയി കതക് തുറന്നു.
മുന്നില്‍ കണ്ട കാഴ്ച കണ്ട് അവര്‍ അമ്പരന്നു പോയി. പേടിച്ച് വിറച്ച് വിയര്‍പ്പില്‍ കുളിച്ച് ശരീരത്തില്‍ അങ്ങിങ്ങ് മുറിവ്കളുമായി . ശരത്ത്
ഉഷയുടെ മകന്‍ ഇരുപത്തഞ്ച് വയസ് കാണും. വെളുത്ത് സുന്ദരനാണ്‌. സകല കൊള്ളരുതായ്മകളുടേയും ഉറവിടം അമ്മ എല്ലാത്തിനും കൂട്ട്.ആരേയും ഒന്നിനേയും വക വക്കാത്തവന്‍.മദ്യപാനിയും. ഇപ്പോഴും മദ്യപിച്ചിട്ടുണ്ട് .എന്നും പാതി രാത്രിക്കാണ് വരവ്.ഈ വയസിനിടയില്‍ ഇവന്‍ കാരണം എത്രയോ കുടുംബം കണ്ണീരുമായി കഴിയുന്നു.
പാതിരാവ് വരെ കൂട്ടുകാരുമൊത്ത് കുടിയും കൂത്താട്ടവും
അവന്‍ വേഗം അകത്തേക്ക് കയറി വാതില്‍ അടച്ചു.പേടിയോട് ചുറ്റും നോക്കി .
എന്തോ പന്തികേടുതോന്നി. ഉഷ ചോദിച്ചു ....എന്താ മോനേ????....
എന്തു പറ്റി???
അവന്‍ പറഞ്ഞു .അമ്മേ....അവളെ......അവളെ.....ഞാന്‍ കണ്ടു .
ആരേ...?അവള്‍ ചോദിച്ചു .
അവന്‍ പറഞ്ഞു തുടങ്ങി....
അന്നത്തെ കലാപരിപാടിക്ക് ശേഷം .കൂട്ടുകാര്‍പിരിഞ്ഞു .വീട്ടില്‍ പോരുവാനായി ബൈക്ക് സ്റ്റാര്‍ട്ട് ആക്കി മുന്നോട്ട് എടുത്തു .
വീട്ടിലേക്ക് പോകും വഴി ഒരു ഇലഞ്ഞി മരം ഉണ്ട്. അവിടെ നിന്നും ഒരു കിലോമീറ്റര്‍ ദൂരം ഉണ്ട് വീട്ടിലേക്ക്.അവിടെ എത്താറായപ്പോള്‍ ബൈക്ക് നിന്നു പോയി. വണ്ടിയില്‍ നിന്നും ഇറങ്ങി പരിശോധിച്ചു......അവന്‍ തലയില്‍ കൈ വച്ചു ...പെട്രോള്‍ കഴിഞ്ഞു ...ഇനി നടന്നു പോകണം. .
വണ്ടി സൈഡ് ഒതുക്കി വച്ചു. അവന്‍ മുന്നോട്ട് നടന്നു .
ഇലഞ്ഞി ചുവട് വന്നപ്പോള്‍ അവിടെ ആരോ മുന്‍മ്പേ നടക്കും പോലെ.എന്നാല്‍ കൂട്ടാവും എന്നു വിചാരിച്ച് ഒപ്പം വരാന്‍ നോക്കി .എത്ര നടന്നിട്ടും ഒപ്പം എത്തുന്നില്ല.കൈയില്‍ വെട്ടവും ഇല്ല. നേരിയ നിലാവെട്ടം ഉണ്ടായിരുന്നു....മരങ്ങളുടെ നിഴല്‍ കാരണം ആണോ പെണ്ണോ എന്നറിയില്ലാരുന്നു.ഒന്നും വ്യക്തമല്ല..കുറേ ദൂരം നടന്നു.നടന്നിട്ടും എത്തണില്ല.
സ്ട്രീറ്റ് ലൈറ്റിന്റെ അടുത്തു വരുമ്പോള്‍ ആളെ കാണില്ല.... എല്ലാം തോന്നലാകൂന്ന് വിചാരിച്ച് ഒപ്പം എത്താന്‍ ഒാടി ഒരു വിധം അടുത്തെത്തി.അപ്പോ അവിടെ ഇലഞ്ഞി പൂത്ത മണം ഉണ്ടായിരുന്നു പക്ഷേ അവിടെയെങ്ങും ഇലഞ്ഞി ഇല്ലായിരുന്നു.
വീടിനടുത്തായ് ഒരു കാവുണ്ട്.....
കാവിന് അടുത്തെത്തിയപ്പോള്‍ ആള്‍ നിന്നു.
ആരാണെന്ന് അറിയാനായ്. ഞാന്‍ ലൈറ്റര്‍ തെളിച്ച് ആ രൂപത്തിന് നേരെ പിടിച്ചു .മുഖം വ്യക്തമായി കണ്ടു ....തന്നെക്കാള്‍ രണ്ടിരട്ടി വലിപ്പത്തിലായി. മുടിഅഴിച്ചിട്ട് ചുവന്ന കണ്ണുകള്‍ ..ജ്വലിക്കുന്നു. എങ്കിലും ആ മുഖം ശാന്തമായിരുന്നു.....തന്റെ നേരെ നീണ്ടു വന്ന രണ്ട് കൈകള്‍.പെട്ടെന്നാണ് എന്നെ കാവിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചറിയും പോലെ തള്ളിയിട്ടത്.
ഒരുവിധമാണ് ഞാനിവിടെ എത്തിയത്.
കുറച്ച് വെള്ളം താ....വല്ലാതെ ദാഹിക്കുന്നു....അവന്‍ പറഞ്ഞു .ഉഷ ചോദിച്ചു ആരെയാ നീ കണ്ടേന്നു പറഞ്ഞില്ല.
അപ്പോള്‍ അവന്റെ മുന്നിലേക്ക് രണ്ട് കൈകള്‍ നീണ്ടുവന്നു ഒരു പാത്രത്തില്‍ വെള്ളവുമായി.
അത് കണ്ട് വീണ്ടും ഭയന്നു കണ്ണുംമിഴിച്ച് നിന്നുപോയി ശരത്ത്. അവന്റെ നില്‍പ്പ് കണ്ട ഉഷയും നോക്കി എന്താ സംഭവിച്ചത് എന്ന്.അപ്പോഴാണ് രണ്ട് കൈകള്‍ മാത്രം വെള്ളവുമായി.........
ക്രമേണ കൈകള്‍ക്ക് പിന്നില്‍ ആ രൂപം തെളിഞ്ഞു വന്നു.....
(തുടരും)
തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കുക
 മെറീനാ ജെറീഷ്
വൈകിയതില്‍ ക്ഷമിക്കുക ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot