പ്രണയം
***********
പ്രാണവായുവില്ലാതെ
മരണത്തോട് മല്ലിടുന്ന
നിന്റെ പ്രണയത്തെ
പുനർജ്ജീവിപ്പിക്കാനായുള്ള
ജീവശ്വാസത്തിനായി ഒരിക്കൽക്കൂടി
എന്നെയോ ,എന്റെ പ്രണയത്തെയോ ക്ഷണിക്കരുത് !!!
വാഗ്‌ശരങ്ങളാൽ നീ തീർത്ത
പത്മവ്യൂഹത്തിനകത്ത് നിന്നും
പുറത്തുകടക്കുവാനുള്ള വഴിയറിയാതെ
അവിശ്വാസത്തിന്റെ അസ്ത്രധാരയാൽ
ഹൃത്തിൽനിന്നും നിണം വാർന്നൊഴുകി
പ്രണയാഗ്നിയിൽ ആത്മാവ് വെന്തുരുകി
അകാലമൃത്യുവിനരികിലാണെന്റെ പ്രണയം !!!
സ്വയംവരിച്ച മൃത്യുവാകില്ലെങ്കിലും
എന്റെ പ്രണയത്തിനു ഇത് വീരമൃത്യു തന്നെ !!!
നിന്റെ പ്രണയം ആത്മഹത്യയും.
പ്രാണവായുവില്ലാതെ
മരണത്തോട് മല്ലിടുന്ന
നിന്റെ പ്രണയത്തെ
പുനർജ്ജീവിപ്പിക്കാനായുള്ള
ജീവശ്വാസത്തിനായി ഒരിക്കൽക്കൂടി
എന്നെയോ ,എന്റെ പ്രണയത്തെയോ ക്ഷണിക്കരുത് !!!
വാഗ്‌ശരങ്ങളാൽ നീ തീർത്ത
പത്മവ്യൂഹത്തിനകത്ത് നിന്നും
പുറത്തുകടക്കുവാനുള്ള വഴിയറിയാതെ
അവിശ്വാസത്തിന്റെ അസ്ത്രധാരയാൽ
ഹൃത്തിൽനിന്നും നിണം വാർന്നൊഴുകി
പ്രണയാഗ്നിയിൽ ആത്മാവ് വെന്തുരുകി
അകാലമൃത്യുവിനരികിലാണെന്റെ പ്രണയം !!!
സ്വയംവരിച്ച മൃത്യുവാകില്ലെങ്കിലും
എന്റെ പ്രണയത്തിനു ഇത് വീരമൃത്യു തന്നെ !!!
നിന്റെ പ്രണയം ആത്മഹത്യയും.
സൗമ്യ സച്ചിൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക