Slider

ഒറ്റമരം.

0
ഒറ്റമരം.
വേനലിന്റെ വരണ്ട ചില്ലയിൽ
ശൂന്യതയുടെ ഇലത്തുമ്പുകളിലെ
ഉതിർന്നുവീഴുന്ന മഴത്തുള്ളികളുടെ
മരിച്ച ആത്മാവുകൾ....
മരുഭൂമികളെ ചുട്ടുകൊല്ലുന്ന സൂര്യന്റെ
നെഞ്ചിലേക്ക് മഴമേഘങ്ങളെ അയച്ചു
സംഹാരമാടുവാൻ കാത്തിരിക്കുന്ന
നനവിന്റെ മോഹപ്പോരാളികൾ...
മൂകതയുടെ കൂരമ്പുകളിൽ തീ ചിതറുന്ന
നട്ടുച്ചകളിലെ ഇടിനാദങ്ങൾ...
വരൾച്ചയുടെ വറുതിയിലും
കുളിർകായുന്ന രണ്ടു തീക്കണ്ണുകൾ
എവിടെ , ചുട്ടുപഴുത്ത മോഹങ്ങൾ
തീവിഴുങ്ങുന്ന എന്റെയാകശത്ത്
നെടുകയും കുറുകയും പറക്കുന്ന
റൂഹാനക്കിളികൾ...
എനിക്ക് തോൽക്കാൻ മനസ്സില്ല...
എരിഞ്ഞുനിന്നാലും കരളിൽ
ഇലപ്പെയ്ത്തിൻ മർമ്മരങ്ങൾ...
കടമുറിഞ്ഞുവീണാലും കാതലത്ര
വേഗം അറ്റുപോകില്ല...
കാലങ്ങൾ കഴിഞ്ഞാലും കടവേരിലൊരു
തരു തളിരായ് പൊട്ടിവിരിയും..
അന്ന് മരിച്ചുപോയ ആത്മാവുകൾക്ക്
മോക്ഷം പോലെ നീ പെയ്യും. അതുവരെ
എന്റെ മഴത്തുള്ളികൾ എന്നിലുറങ്ങട്ടെ.
ലിൻസി അരുൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo