വിവാഹ ശേഷമുള്ള ആദ്യത്തെ പ്രതിസന്ധി ഭാര്യയെയും അമ്മയെയും എങ്ങിനെ ഒരുമിച്ചു കൊണ്ടു പോവുമെന്നതായിരുന്നു .
ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലാന്ന് ഇടക്കിടെ പറയുന്നുണ്ടെങ്കിലും പിണറായി സഖാവിനെയും വീയെസ്സിനേം പോലെ ഇടക്കിടെ വിഭാഗീയത തല പൊക്കുന്നതു ഞാൻ മനസ്സിലാക്കിയിരുന്നു.
രണ്ടിലോരാൾ മനസ്സു വെച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ ഉണ്ടാരുന്നുള്ളൂ.
ആരുടെയും പക്ഷം ചേരാന്നു വെച്ചാലും നടക്കില്ല.
അമ്മയെ എതിർത്തു അവളോടൊപ്പം കൂടിയാ മനസ്സമാധാനം പോവൂന്ന് മാത്രല്ല നിനക്കെന്നെക്കാളും വലുത് ഇന്നലെ വന്നു കയറിയവൾ ആണെന്നൂടെ പറഞ്ഞോണ്ടിരിക്കും.
അവളെ എതിർത്താലൊ അന്നത്തെ ഉറക്കോം പോയിക്കിട്ടും .
അമ്മയെ എതിർത്തു അവളോടൊപ്പം കൂടിയാ മനസ്സമാധാനം പോവൂന്ന് മാത്രല്ല നിനക്കെന്നെക്കാളും വലുത് ഇന്നലെ വന്നു കയറിയവൾ ആണെന്നൂടെ പറഞ്ഞോണ്ടിരിക്കും.
അവളെ എതിർത്താലൊ അന്നത്തെ ഉറക്കോം പോയിക്കിട്ടും .
അങ്ങിനെ ഒടുക്കം ആലോചിച്ചു ഞാനൊരു തീരുമാനത്തിലെത്തി.
മഴയുള്ളൊരു രാത്രി അവളോടു ചേർന്നു കിടക്കുമ്പോ ആ മുടിയിഴകളിൽ തഴുകി കൊണ്ടു ഞാനവളുടെ മുഖത്തോട്ടു നോക്കി ..
മഴയുള്ളൊരു രാത്രി അവളോടു ചേർന്നു കിടക്കുമ്പോ ആ മുടിയിഴകളിൽ തഴുകി കൊണ്ടു ഞാനവളുടെ മുഖത്തോട്ടു നോക്കി ..
"ഈയിടെയായി നീ വല്ലാണ്ട് ക്ഷീണിച്ചിരിക്കുന്നു.."
"എങ്ങിനെ ക്ഷീണിക്കാതിരിക്കും.ഇങ്ങടെ തള്ള സ്വൈര്യം തന്നിട്ട് വേണ്ടേ..."
"തള്ള നിന്റെ ...
മറുപടി കേട്ടപ്പൊ രണ്ടെണ്ണം പൊട്ടിക്കാനാണ് തോന്നിയെ..പക്ഷെ സന്തുഷ്ട ദാമ്പത്യത്തിനു ക്ഷമ അത്യാവശ്യ ഘടകം ആയതോണ്ട് ഞാനതിനു മുതിർന്നില്ല.
മറുപടി കേട്ടപ്പൊ രണ്ടെണ്ണം പൊട്ടിക്കാനാണ് തോന്നിയെ..പക്ഷെ സന്തുഷ്ട ദാമ്പത്യത്തിനു ക്ഷമ അത്യാവശ്യ ഘടകം ആയതോണ്ട് ഞാനതിനു മുതിർന്നില്ല.
"നോക്കു എനിക്കറിയാം നീ നല്ലോണം കഷ്ടപ്പെടുന്നുണ്ടെന്നു..
പക്ഷെ എനിക്കെന്റെ അമ്മയെ തള്ളിപ്പറയാൻ കഴിയോ മോളെ..
അതൊണ്ട് ഞാനൊരു കാര്യം തീരുമാനിച്ചു..
നീയെനിക്കു ഒരാറ് മാസം താ..
അതിനിടെൽ നല്ലൊരു വീടു വാടകക്കെടുത്തു നമുക്കങ്ങോട്ടു മാറാം..
പക്ഷെ ഒരു കാര്യോണ്ട്..അതു വരേം അമ്മയുടെ കാര്യത്തിൽ നീ നല്ലോണം ശ്രദ്ധിക്കണം.അമ്മയോടുള്ള ദേഷ്യം കൊണ്ടല്ല വീടു മാറുന്നതെന്ന് അമ്മയ്ക്ക് തോന്നണമെങ്കിൽ അമമയെ ഇപ്പോഴേ നല്ലോണം സ്നേഹിക്കുന്നതായി അഭിനയിക്കണം..."

"ആറു മാസത്തെ കാര്യല്ലേ ..അതു ഞാനേറ്റു ..പകഷെ പിന്നീടു വാക്കു മാറരുത് .."
"ഇല്ലെടാ ചക്കരെ ...ഞാനങ്ങിനെ ചെയ്യുവോ ..
നീ ഇങ്ങോട്ടടുത്തു കിടക്കു..."
നീ ഇങ്ങോട്ടടുത്തു കിടക്കു..."
"അയ്യടാ നേരം ഒരുപാടായി..
മാത്രല്ല നാളെ മുതൽ നേരത്തേ എഴുന്നേറ്റു ജോലിയൊക്കെ തീർക്കണം
എന്നാലല്ലേ അമ്മയ്ക്കു വിശ്വാസാവൂ...."
മാത്രല്ല നാളെ മുതൽ നേരത്തേ എഴുന്നേറ്റു ജോലിയൊക്കെ തീർക്കണം
എന്നാലല്ലേ അമ്മയ്ക്കു വിശ്വാസാവൂ...."
"മം നടക്കട്ടെ.."
ഒരു നെടുവീർപ്പുമിട്ട് ഞാൻ തിരിഞ്ഞു കിടന്നു..
ഒരു നെടുവീർപ്പുമിട്ട് ഞാൻ തിരിഞ്ഞു കിടന്നു..
പിറ്റേന്ന് രാവിലെ ഉണർന്നപ്പോ പതിവില്ലാതെ അമ്മയാ ചായ കൊണ്ടു വന്നതു.
"അവളെവിടെ .."?
"അവൾ മുറ്റം അടിച്ചു വാരുവാ..
വയ്യാണ്ട് അമ്മയിനി ഈ ജോലിയൊന്നും ചെയ്യണ്ടാന്ന് പറഞ്ഞു എന്നോടു ചൂല് പിടിച്ചു വാങ്ങി..."
വയ്യാണ്ട് അമ്മയിനി ഈ ജോലിയൊന്നും ചെയ്യണ്ടാന്ന് പറഞ്ഞു എന്നോടു ചൂല് പിടിച്ചു വാങ്ങി..."
അതു പറയുമ്പൊ അമ്മയുടെ മുഖത്തുണ്ടായ സന്തോഷം ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
"ഇതെന്തു പറ്റിയെടാ അവൾക്കു ..പതിവില്ലാത്തൊരു മാറ്റം .."
"അതൊക്കെ പറയാം..
അമ്മയും അവളോടു വഴക്ക് കൂടാൻ പോവരുത്..
കൊച്ചു പെണ്ണല്ലേ..കാര്യങ്ങൾ മനസ്സിലാക്കാൻ സമയമെടുക്കും ..
അതുവരെ എന്റമ്മ ക്ഷമിക്കുന്നേ.."
അമ്മയും അവളോടു വഴക്ക് കൂടാൻ പോവരുത്..
കൊച്ചു പെണ്ണല്ലേ..കാര്യങ്ങൾ മനസ്സിലാക്കാൻ സമയമെടുക്കും ..
അതുവരെ എന്റമ്മ ക്ഷമിക്കുന്നേ.."
"ഞാനവളോട് ചൂടാവുന്നതും ദേഷ്യപ്പെടുന്നതും അവൾക്കൊരു കാര്യ പ്രാപ്തി വരാൻ വേണ്ടീട്ടാടാ..
വന്നപാടെ തലയിൽ കേറ്റി വെച്ചാ നാളെ അവളു തനിച്ചായിപ്പോയാ ആരാ പറഞ്ഞു കൊടുക്കാനുണ്ടാവുക...
ഞാനിന്നോ നാളെയോ അങ്ങു പോവുല്ലെ.."
വന്നപാടെ തലയിൽ കേറ്റി വെച്ചാ നാളെ അവളു തനിച്ചായിപ്പോയാ ആരാ പറഞ്ഞു കൊടുക്കാനുണ്ടാവുക...
ഞാനിന്നോ നാളെയോ അങ്ങു പോവുല്ലെ.."
"എന്റമ്മേ ഇടക്കിടെ അതിങ്ങനെ പറഞ്ജോണ്ടിരിക്കണ്ട..
വേഗം ചെന്നു മരുമോളെ സഹായിക്കു..
ഞാനൊന്ന് കുളിച്ചു ഫ്രെഷായി വരട്ടെ..."
വേഗം ചെന്നു മരുമോളെ സഹായിക്കു..
ഞാനൊന്ന് കുളിച്ചു ഫ്രെഷായി വരട്ടെ..."
"മം ചെല്ല്...ഞാനപ്പോഴേക്കും ഫുഡ് എടുത്തു വെക്കാം.."
കുളി കഴിഞ്ഞു വന്നപ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റ് റെഡി ആയിരുന്നു..
"മോളും ഇരുന്നോളൂ..
അമ്മ വിളമ്പിത്തരാം.."
അമ്മ വിളമ്പിത്തരാം.."
"വേണ്ടമ്മേ അമ്മ ഇപ്പോ കഴിച്ചോ...
ഞാൻ ജോലിയൊക്കെ തീർത്തു പതിയെ കഴിച്ചോളാം.."
ഞാൻ ജോലിയൊക്കെ തീർത്തു പതിയെ കഴിച്ചോളാം.."
"നിങ്ങളു രണ്ടാളും തല്ലു കൂടണ്ട..
ഇന്നു നമുക്കൊരുമിച്ചു കഴിക്കാം.."
എന്നും പറഞ്ഞു ഞാനവളെ നോക്കി കണ്ണിറുക്കി കാണിച്ചു.
ഇന്നു നമുക്കൊരുമിച്ചു കഴിക്കാം.."
എന്നും പറഞ്ഞു ഞാനവളെ നോക്കി കണ്ണിറുക്കി കാണിച്ചു.
സ്നേഹത്തോടെ അവൾ അമ്മക്ക് കറി ഒഴിച്ചു കൊടുക്കുന്നതും കുറച്ചൂടെ കഴിക്കൂന്നു പറഞ്ഞു അമ്മ അവൾക്കു ദോശ ഇട്ടു കൊടുക്കുന്നതും കണ്ടപ്പൊ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു..
"എന്താടാ കറിയിൽ എരിവു കൂടിയാ..
കണ്ണു നിറഞ്ഞെക്കുന്നെ.."
കണ്ണു നിറഞ്ഞെക്കുന്നെ.."
"ഏയ് ഒന്നുല്ല്യാമ്മേ..
അമ്മ രണ്ടു ദോശ ഇങ്ങെടുത്തെ.."
അമ്മ രണ്ടു ദോശ ഇങ്ങെടുത്തെ.."
കുറെ നാള് കൂടി അന്നാദ്യായി മനസ്സു നിറഞ്ഞു കഴിച്ചു..
പിറ്റെ ദിവസം ഓഫീസിലെക്ക് ഇറങ്ങാൻ നേരം അവളെന്നോടു ഒരു കാര്യം പറഞ്ഞു..
"ഏട്ടാ ഞാനൊരു കാര്യം പറഞ്ഞാ ചെയ്യുവോ.."
"കാര്യെന്താന്നു പറയ്.."
"അമ്മക്കൊരു സാരി വാങ്ങിക്കോ..
ഇപ്പ ഉള്ളതൊക്കെ പിഞ്ഞിത്തുടങ്ങിയിട്ടുണ്ട്..
കാശു ചിലവാക്കണ്ടാന്നു കരുതി ഏട്ടനോട് അമ്മ മനപൂർവ്വം പറയാത്തതാവും.."
ഇപ്പ ഉള്ളതൊക്കെ പിഞ്ഞിത്തുടങ്ങിയിട്ടുണ്ട്..
കാശു ചിലവാക്കണ്ടാന്നു കരുതി ഏട്ടനോട് അമ്മ മനപൂർവ്വം പറയാത്തതാവും.."
"എടീ നീ ആളു കൊള്ളാലോ..
വെറും രണ്ടു ദിവസം കൊണ്ടു അഭിനയിച്ചു അമ്മയെ കയ്യിലെടുത്തു ല്ലെ.."
വെറും രണ്ടു ദിവസം കൊണ്ടു അഭിനയിച്ചു അമ്മയെ കയ്യിലെടുത്തു ല്ലെ.."
"ഒന്നു പോയെ..
ഇതഭിനയം ഒന്നുമല്ല..
ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ.."
ഇതഭിനയം ഒന്നുമല്ല..
ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ.."
"മം ഞാൻ നോക്കട്ടെ.."
വൈകീട്ടു ജോലി കഴിഞ്ഞു വരുമ്പോ കയ്യിലുണ്ടായിരുന്ന കവർ ഞാനമ്മയെ ഏൽപ്പിക്കുമ്പോ ആ മുഖത്തു അമ്പരപ്പായിരുന്നു..
കവർ പൊളിച്ചു സാരി കയ്യിലെടുക്കുമ്പോ ആ മുഖം സന്തോഷം കൊണ്ടു തിളങ്ങുന്നുണ്ടായിരുന്നു..
"എനിക്കെന്നാത്തിനാടാ ഈ വയസ്സാം കാലത്തു ഇതൊക്കെ.ഈ കാശിനു നിനക്കവൾക്ക് വല്ലതും വാങ്ങിച്ചു കൊടുത്തൂടാരുന്നോ.."
അതു പറയുമ്പൊ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
അതു പറയുമ്പൊ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
"അമ്മക്കു വെറൊരു കാര്യം അറിയണോ...
ഇതു ഞാനെന്റെ ഇഷ്ട്ടത്തിനു വാങ്ങിച്ചതല്ല..
അവളാ എന്നോടു രാവിലെ ഇതു വാങ്ങിക്കാൻ ഏൽപ്പിച്ചത്..
അതു കേട്ടപ്പൊ എനിക്കും ഒരുപാടു സന്തൊഷായമ്മെ..."
ഇതു ഞാനെന്റെ ഇഷ്ട്ടത്തിനു വാങ്ങിച്ചതല്ല..
അവളാ എന്നോടു രാവിലെ ഇതു വാങ്ങിക്കാൻ ഏൽപ്പിച്ചത്..
അതു കേട്ടപ്പൊ എനിക്കും ഒരുപാടു സന്തൊഷായമ്മെ..."
"അവളു നിനക്കു ചേർന്ന പെണ്ണു തന്നെയാ..
ഇനിയവള് എനിക്കു മരുമോളല്ല മോളു തന്നെയാ.."
ഇനിയവള് എനിക്കു മരുമോളല്ല മോളു തന്നെയാ.."
വിതുംബുന്നുണ്ടായിരുന്നു അമ്മയത് പറയുംപോ..
അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോ അവൾ പതിവിലധികം സുന്ദരിയായത് പോലെ തോന്നി..
ഞാൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കിയിരുന്നു..
"എന്താ ഇങ്ങനെ നോക്കുന്നെ..മുമ്പ് കണ്ടിട്ടില്ലാത്ത പോലെ.."
മറുപടിയായി ഞാൻ ചിരിച്ചതേയുള്ളൂ..
"ഞാനൊരു കാര്യം പറയട്ടെ.."
"വീടിന്റെ കാര്യമാണേൽ ഇപ്പൊ പറയണ്ട..
ഞാൻ അന്വേഷിക്കുന്നുണ്ട് .."
ഞാൻ അന്വേഷിക്കുന്നുണ്ട് .."
"വീടിന്റെ കാര്യം തന്നെയാ..
അതിനി നോക്കണ്ടാന്നു പറയാൻ..
ഞാനിനി അമ്മയെ വിട്ടെങ്ങോട്ടും വരില്ല.."
അതിനി നോക്കണ്ടാന്നു പറയാൻ..
ഞാനിനി അമ്മയെ വിട്ടെങ്ങോട്ടും വരില്ല.."
"ഓഹോ ഇപ്പ നിങ്ങളു രണ്ടുപേരും ഒന്നായോ.."
ഉള്ളിലുണ്ടായ സന്തോഷം പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു..
ഉള്ളിലുണ്ടായ സന്തോഷം പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു..
"ആയി എന്തെ...
ഇനി നിർബന്ധാണേൽ ഏട്ടൻ വീടു മാറിക്കോ...
ഞാനെങ്ങോട്ടുമില്ല..
എന്റെ തെറ്റിദ്ധാരണ ആണെട്ടാ ഈ കുഴപ്പത്തിനൊക്കെ കാരണം..
ഇപ്പോ എനിക്കതു മനസ്സിലായി.."
ഇനി നിർബന്ധാണേൽ ഏട്ടൻ വീടു മാറിക്കോ...
ഞാനെങ്ങോട്ടുമില്ല..
എന്റെ തെറ്റിദ്ധാരണ ആണെട്ടാ ഈ കുഴപ്പത്തിനൊക്കെ കാരണം..
ഇപ്പോ എനിക്കതു മനസ്സിലായി.."
അവളുടെ വാക്കുകൾ കുളിർ മഴയെന്ന പോലേ മനസ്സിലേക്ക് പെയ്തിറങ്ങുകയായിരുന്നു..
നിറഞ്ഞ കണ്ണോടെ അവളെ ചേർത്തു പിടിച്ചു നെഞ്ചോടു അടുപ്പിക്കുമ്പോ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഞാനാണെന്ന് എനിക്കു തോന്നി.
●○
കോപ്പിയാണോ അടിച്ചു മാറ്റിയതാണോയെന്നൊന്നും സംശയിച്ചേക്കല്ലേ..
മുന്നേ എഴുതിയ പോസ്റ്റാണ്.
മുന്നേ എഴുതിയ പോസ്റ്റാണ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക