Slider

ഈ നിമിഷത്തിൽ ജീവിക്കുക (കവിത)

0

ഈ നിമിഷത്തിൽ ജീവിക്കുക (കവിത)
(നല്ല ചിന്തകൾ )
`````````````````````````````````````````````````````````
ഇന്നത്തെ പ്രഭാതത്തിന്റെ മനോഹാരിത
ഒന്നു നോക്കുവാൻ പോലും 
മനസ്സില്ലാതെ
നീ കാത്തിരിക്കുകയാണോ
ഇനിയും പിറക്കാത്ത നാളെകൾക്കായി...
ഈ നിമിഷത്തിന്റെ ശാന്തി
ഈ ദിനത്തിന്റെ സന്തോഷം
കാതിലലയടിച്ചിട്ടും
നീ കേൾക്കാതെ പോകുന്ന
ഇന്നിന്റെ മധുര സംഗീതം
നാളെകളിൽ ഉണ്ടാകുമോ ?
ഇന്നലെകളിൽ
കാണാതെ പോയ സൂര്യോദയവും
കേൾക്കാൻ മറന്ന സംഗീതവുമോർത്ത്
നാളെ നീ വിഷാദിച്ചിരിക്കും...
ഇന്നലെകൾ പോയ്മറഞ്ഞു.
നാളെകൾ ഇനിയും വന്നെത്തിയിട്ടില്ല
ഇന്നു മാത്രമാണ്
കണ്മുന്നിലെ സത്യം..
ഈ ദിനം മനോഹരമാക്കൂ...
സ്നേഹം പങ്കിടുക..
സൗഹൃദങ്ങൾ ആഘോഷമാക്കുക..
ഇന്നിന്റെ മുന്തിരിച്ചാറു നുണയുക..
ഹൃദയം നിറയെ... നിറയെ...
•••••••••••••••••••••••••••••••••••••••••••••••••••••
Sai Sankar
സായ് ശങ്കർ,തൃശൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo