ഞാൻ തിണ്ണയിലെ ചാരു കസേരയിൽചാരി കിടന്നു. വൈകിട്ട് ഇവിടെ വന്നിരിക്കാൻ നല്ല രസമാണ്. കല്യാണം കഴിഞ്ഞു എന്നെ ഇവിടെ കൊണ്ട് വരുമ്പോൾ ഇതിൽ കിടന്നിരുന്നത് അദ്ദേഹത്തിന്റെ അച്ഛനായിരുന്നു. അച്ഛൻ മരിച്ചപ്പോൾ അദ്ദേഹം. അതിനു ശേഷം ഞാനും. ഇനി എന്റെ മൂത്ത മകൻ വേണുവാകും പകരക്കാരൻ.
പത്തടി അകലെ നിൽക്കുന്ന മാവിൽ നിറയെ മാമ്പഴം. ഈ കുട്ടികൾക്ക് ഇതൊന്നും വേണ്ടേ ? ചുമ്മാ കാക്ക കൊത്തി കളയും . എത്ര മധുരമുള്ള മാമ്പഴമാണ് അല്ലെങ്കിൽ തന്നെ പഴുത്ത ഒരു പേരക്ക കഴിച്ചിട്ട് എത്ര ദിവസമായി ? അണ്ണാനും കിളികളും കൊത്തിയതിന്റെ ബാക്കി കിട്ടും...
ഞാൻ അകത്തേക്ക് നോക്കി വിളിച്ചു “സുമേ ഇങ്ങട്ടു വന്നേ കുട്ടീ മാമ്പഴം പഴുത്തു നിൽക്കുന്നതു കണ്ടില്ലെ ? പുളിശ്ശേരി കൂട്ടാൻ കൊതി .നീ രണ്ടു മാമ്പഴം പറിച്ചു കൂട്ടാൻവെക്കു .സുമേ…”
വിളി കേട്ട് വന്നത് ഇളയവന്റെ ഭാര്യ സന്ധ്യ. ഇവൾ എറണാകുളത്തു നിന്നും എപ്പോഴെത്തി ?
'അമ്മ ആരെയാ വിളിക്കുന്നത് ?
“സന്ധ്യേ നീ എപ്പോൾ വന്നു? നോക്കിയേ ഇവിടുള്ളവർക്കു ഒന്നിനും നേരമില്ല. നീ പോയി ആ മാമ്പഴം രണ്ടു പറിച്ചു കൊണ്ട് വാ”
“അമ്മെ 'അമ്മ എവിടെയാണെന്ന് വെച്ചാ സംസാരിക്കുന്നതു 'അമ്മ എറണാകുളത്തു അല്ലെ ഒരു മാസമായിട്ടു ..അത് മറന്നോ ? നോക്കിയേ ഇതു ഞങ്ങളുടെ ഫ്ലാറ്റ് അല്ലെ ?”
“ഫ്ലാറ്റോ ഞാൻ തറവാട്ടിലെ ചാര് കസേരയിലാണ് നീ പോടീ” .. അവളോട് ദേഷ്യപ്പെട്ട് ഞാൻ കസേരയിലേക്ക് നോക്കി പറഞ്ഞു..
എനിക്ക് തെറ്റിയോ ? ഇതു ചുവന്ന നിറത്തിലെ ഒരു പ്ലാസ്റ്റിക്കസേരയാണോ ?
“അമ്മേ 'അമ്മ അകത്തേക്ക് വാ” അവളെന്നെ നിർബന്ധിച്ചു അകത്തേക്ക് കൊണ്ട് പോയി
“അമ്മേ 'അമ്മ അകത്തേക്ക് വാ” അവളെന്നെ നിർബന്ധിച്ചു അകത്തേക്ക് കൊണ്ട് പോയി
സന്ധ്യയുടെ കൈ പിടിച്ചു അകത്തേക്ക് നടന്നപ്പോൾ എനിക്ക് മനസിലായി.. ഞാൻ വേറെ എവിടെയോ ആണ്..
ഓർമ്മകൾ മിന്നി മറയുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം തറവാട്ടിൽ മൂത്ത മകനോടൊപ്പം... തറവാട് എഴുതി വാങ്ങിയ ശേഷം അവന്റെ ഭാര്യയുടെ മുറുമുറുപ്പുകൾ ..പിന്നെ കുറച്ചു നാൾ ഇളയവളുടെ അടുത്ത്. അവളുടെ ഭർത്താവ് ഒരു എമ്പോക്കി... വീണ്ടും തറവാട്ടിലേക്ക്.. ഒടുവിൽ മുരളി വന്നു പട്ടണത്തിലേക്കു കൂട്ടി കൊണ്ട് വന്നു.. എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു പറിച്ചു നടൽ
“എന്നെ എത്രയും വേഗം തറവാട്ടിൽ കൊണ്ട് പോവാൻ മുരളിയോട് പറയ് സന്ധ്യേ..ഞാൻ ഒരാളെ കൊണ്ട് എന്താ അവർക്കു ബുദ്ധിമുട്ടു. എനിക്ക് ഇവിടെ ശ്വാസം മുട്ടുന്നു”- കിടക്കയിലേക്ക് ചരിയുമ്പോൾ ഞാൻ വേദനയോടെ പറഞ്ഞു . ആർക്കെങ്കിലും എന്നെ മനസിലാവുമോ?
***
***
“അമ്മ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പുന്നു”- വൈകിട്ട് മുരളി വന്നപ്പോൾ സന്ധ്യ പറഞ്ഞു “ഇപ്പോഴും തറവാട്ടിലാണെന്ന മട്ടിലാണ് സംസാരം.”
“അമ്മക്ക് ഡിമെൻഷ്യ എന്നല്ലേ ഡോക്ടർ പറഞ്ഞത്.കഴിവതും നമ്മുക്ക് ശ്രദ്ധിക്കാം. തറവാട്ടിൽ ആര് നോക്കാനാണ് ? അവർക്കു മടുത്തിട്ടല്ലേ ഇങ്ങോട്ട് വിട്ടത്?” ചായ ഊതി കുടിക്കുന്നതിനിടയിൽ മുരളി പറഞ്ഞു
“ഉം .. ഞാൻ പറയുന്നതൊന്നും അനുസരിക്കുന്നില്ല . നാട്ടിൽ പോവണമെന്ന് പിടിവാശി.അനുഭവിക്കുക തന്നെ”- ഇത്രയും പറഞ്ഞു സന്ധ്യ അടുക്കളയിലേക്കു നടന്നു
***
***
കുറച്ചു ചൂട് വെള്ളമെടുക്കാൻ അടുക്കളയിലേക്കു പോയതാണ് ഞാൻ. ഈശ്വരാ
അടുപ്പിനരികെ പത്തി വിടർത്തി നോക്കുന്നു ഒരു മൂർഖൻ..
“അയ്യോ പാമ്പു” ഞാൻ നിലവിളിച്ചു കൊണ്ട് വടിയെടുക്കാൻ മുറ്റത്തേക്കിറങ്ങി
. പാത്രം കഴുകുന്നിടത്തെ ഓവ് ഒന്നടക്കാൻ എത്രയായി വേണുവിനോട് പറയുന്നു. ഒരു കാര്യത്തിലും ശ്രദ്ധയില്ലാതായി. ഇനി പാമ്പു കടിച്ചു ഇവിടെയുള്ളവർക്ക് ചാവാം
**
അമ്മയുടെ നിലവിളി കേട്ട് കുളിമുറിയിൽ നിന്നും ഈറനോടെ സന്ധ്യ ഓടിയെത്തി. “അമ്മെ ..നില്ക്കു .അതൊരു പല്ലിയാണ്”
അവളുടെ വാക്ക് കേൾക്കാതെ 'അമ്മ പുറത്തേക്കോടി.

“ഇന്ന് സംഭവിച്ചത് അറിയോ ?”മുരളി വന്നപ്പോൾ സന്ധ്യ ചോദിച്ചു
“സെക്യൂരിറ്റി പറഞ്ഞു. 'അമ്മ ലിഫ്റ്റിൽ കുടുങ്ങിയല്ലേ ?”
“ഉം പല്ലിയെ കണ്ടു പാമ്പാണെന്നും പറഞ്ഞു ഇറങ്ങിയോടി. ഞാൻ കുളിക്കുകയായിരിന്നു. അമ്മയെ ഉടനെ ഡോക്ടറെ ഒന്ന് കൂടെ കാണിക്കാം..”
**
“സെക്യൂരിറ്റി പറഞ്ഞു. 'അമ്മ ലിഫ്റ്റിൽ കുടുങ്ങിയല്ലേ ?”
“ഉം പല്ലിയെ കണ്ടു പാമ്പാണെന്നും പറഞ്ഞു ഇറങ്ങിയോടി. ഞാൻ കുളിക്കുകയായിരിന്നു. അമ്മയെ ഉടനെ ഡോക്ടറെ ഒന്ന് കൂടെ കാണിക്കാം..”
**
ഇപ്പോൾ എനിക്ക് ഏതു നേരവും ഉറക്കം തന്നെ. നല്ല ക്ഷീണവും ... മുറ്റത്തു മഴ പെയ്യുന്നുണ്ടെന്നു തോന്നുന്നു. ചൂട് കാരണം ദേഹം മുഴുവൻ കുരുക്കളാണ് കന്നി മഴ കൊണ്ടാൽ മാറും. ഞാൻ മെല്ലെ മുറ്റത്തേക്കിറങ്ങി..
**
**
“ഏട്ടാ വേഗം വരൂ ..'അമ്മ കുളിമുറിയിൽ വീണു...മണിക്കൂറുകളായി ഷവറിനടിയിൽ നിൽക്കുന്നു. വാതിൽ കുത്തി പൊളിച്ചാണ് പുറത്തെടുത്തത്.. “ഫോണിലൂടെ സന്ധ്യയുടെ പരിഭ്രമം നിറഞ്ഞ സ്വരം കേട്ട് മുരളി വേഗം തന്നെ വീട്ടിലേക്കു പുറപ്പെട്ടു
'അമ്മ എഴുനേൽക്കുന്നില്ല ഒന്നും കഴിക്കുന്നുമില്ല. കണ്ടില്ലേ കോലം നമുക്ക് അമ്മയെ നാട്ടിൽ കൊണ്ട് വിടാം . അവിടെ ചെന്നാൽ 'അമ്മ ശരിയാവും. ഇതു നമ്മളോട് വാശി പിടിച്ചു കിടക്കുകയാണ് “ ആശുപത്രിയിൽ നിന്നും വന്ന അമ്മയുടെ തളർന്ന കിടപ്പു കണ്ടു സന്ധ്യ പറഞ്ഞു
“കഴിഞ്ഞ തവണ അമ്മയെ അങ്ങോട്ട് കൊണ്ട് വിടുന്ന കാര്യം പറഞ്ഞപ്പോൾ ഏട്ടൻ പറഞ്ഞത് നീ ഓർക്കുന്നിലെ സന്ധ്യേ.. എന്തായാലും തറവാട്ടിൽ ആരും നോക്കാനില്ല. വഴിയോരത്തും അനാഥാലയത്തിലും അമ്മയെ ഉപേക്ഷിക്കാൻ പറ്റുമോ ? എല്ലാ മക്കൾക്കും പണം മാത്രം മതി. എനിക്ക് അത് പറ്റില്ല. വരുന്ന പോലെ വരട്ടെ” മറുപടി പറഞ്ഞു മുരളി പുറത്തേക്കു പോയി
മരുളി പോയപ്പോൾ സന്ധ്യ അമ്മയെ നോക്കി കിടക്കരികെ ഇരുന്നു. അവൾക്കറിയാം ഇപ്പോൾ നാട്ടിലേക്കു വിട്ടാൽ 'അമ്മ അവിടെയാകെ ഓടി നടക്കും. മഞ്ഞും മഴയും നോക്കാതെ കിണറിലെ വെള്ളത്തിൽ കുളിക്കും. വഴക്കു പറഞ്ഞാൽ ഉടനെ മറുപടിയെത്തും-“നീ പോടീ അറുപതു വർഷമായി ഞാൻ ജീവിക്കുന്നയിടം .ഈ മണ്ണും വെള്ളവും ഒന്നും എന്നെ ചതിക്കില്ല”
അതെ അമ്മയെ അമ്മയാക്കുന്ന ഇടം. വേറൊരു മണ്ണിലും അമ്മക്ക് വളരാൻ സാധിക്കില്ല. ഒന്നുകിൽ ചീയും അല്ലെങ്കിൽ ഉണങ്ങും ..ഇതു പോലെ.
കിടക്കയിൽ നിന്നും എഴുനേൽക്കാതെ ഉണ്ണാതെ 'അമ്മ മക്കളുടെ വാശിക്ക് മുന്നിൽ കീഴടങ്ങുകയാണ്.. മരണത്തിലേക്ക്..
***
ആശുപത്രിയിൽ നിന്ന് വന്നതിനു ശേഷം എനിക്ക് തീരെ വിശപ്പില്ല. കൈയും കാലും ആരോ പിടിച്ചു കെട്ടിയ പോലെ ..ആകെ ആശ്വാസം ഈ ചാര് കസേരയിൽ വന്നിരിക്കുമ്പോഴാണ്
***
ആശുപത്രിയിൽ നിന്ന് വന്നതിനു ശേഷം എനിക്ക് തീരെ വിശപ്പില്ല. കൈയും കാലും ആരോ പിടിച്ചു കെട്ടിയ പോലെ ..ആകെ ആശ്വാസം ഈ ചാര് കസേരയിൽ വന്നിരിക്കുമ്പോഴാണ്
ഇന്ന് പതിവില്ലാതെ മുറ്റം നിറയെ കിളികൾ.. മൈനയും കുയിലും മരം. കൊത്തിയുമെല്ലാമുണ്ട് .നോക്കിയിരുന്നിട്ടു കൊതി തീരുന്നില്ല. എങ്ങിനെ കിളികൾ വരാതിരിക്കും? പേരക്കയും ചമ്പക്കയും മാമ്പഴവുമെല്ലാം പഴുത്തു തുടുത്തു കിടക്കുവല്ലേ ? ഒരു കണക്കിന് കുട്ടികൾ പറിക്കാത്തതു നന്നായി.. അല്ലെങ്കിൽ ഇത്രയധികം കിളികൾ ഇവിടേക്ക് വരുമോ ?
കുയിലിന്റെ കൂവൽ കേൾക്കാൻ എന്താ രസം ! പണ്ട് കുയിലിനോടൊപ്പം എത്ര കൂവിയിരിക്കുന്നു.. കൂ കൂ കൂ
എന്റെ കൂവൽ കേട്ടാവാം അദ്ദേഹം വന്നു എന്റെ കൈയിൽ പിടിച്ചു..” വാനമുക്ക് പറക്കാം “
പറക്കാൻ എനിക്ക് ചിറകുകൾ ഇല്ലലോ ? എങ്കിലും അദ്ദേഹം വിളിച്ചാൽ ഞാൻ കൂടെ ചെല്ലാതിരിക്കുമോ ...
എഴുന്നേറ്റതും ഞാൻ വെറും ആവിയായി.. എനിക്ക് ഒട്ടും ഭാരം തോന്നുന്നേയില്ല.. കുറെ നാൾ കൂടെയിരുന്നു ഒരു സ്നേഹ സ്പർശം ഏറ്റതിനാലാവാം .. മക്കൾക്കും കൊച്ചു മക്കൾക്കും എവിടെ അതിനൊക്കെ നേരം ?
ഞാൻ പറക്കാൻ തുടങ്ങി. ദൂരേക്ക്....ദൂരേക്ക്

പിന്നാലെ കിളികളും..ഞങ്ങൾ പറക്കുകയാണ്.... അനന്തതയിൽ അലിഞ്ഞില്ലാതാവാൻ ** Sani John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക