സ്വർഗത്തിൽ ഒരു ഭാഗത്ത് കൂടുതൽ പൊട്ടി ചിരികളും ആർപ്പു വിളിയും ഉയർന്നു കേൾക്കുന്നു ..എന്തെന്നറിയാൻ പുതുതായി വന്ന ആത്മാവിനൊരാകാംഷ. അദ്ദേഹം യമരാജാവിനെ സംശയ രൂപേണ നോക്കി .
"പ്രഭോ ...എന്താണവിടെ സംഭവിക്കുന്നത് ..ഒരു ഭാഗത്തു മാത്രമായി നൃത്തവും ആഘോഷവും ചിരികളും "
"ദാസാ ...എന്നോടൊപ്പം വരൂ ..അവിടെ നടക്കുന്നത് നീ നേരിട്ട് കാണൂ ...ആ ആഘോഷത്തിന്റെ പൊരുൾ നിനക്ക് ബോധ്യമാകും ".
"അങ്ങനെയാകട്ടെ പ്രഭോ "
യമരാജാവിനൊപ്പം നടക്കുമ്പോൾ ആ ആത്മാവ് കാണാൻ പോകുന്ന ദൃശ്യ വിസ്മയങ്ങളെക്കുരിച്ചു വാചാലനാകുവായിരുന്നു ..
"ദാസാ ..നീ കൂടുതൽ ആലോചിക്കേണ്ടതില്ല ..ആ കാണുന്ന തരുണീമണികളുടെ മുഖം നിനക്കോർമ വരുന്നില്ലേ "
അദ്ദേഹം യമരാജൻ ചൂണ്ടിയ ദിക്കിലേക്ക് ദൃഷ്ടി പായിച്ചു ..അറിയാതെ ഉരുവിട്ടു പോയി .
"സൗമ്യ ...."
"അതെ ദാസാ ..സൗമ്യ മാത്രമല്ല നീ വിശാലമായി നോക്കൂ ...സൗമ്യയും ജിഷയും നിർഭയയും അവർക്കു പുറമേ
നിങ്ങൾക്ക് മുൻപിൽ മാധ്യമങ്ങൾ എത്തിക്കാത്ത ഒരുപാട് പേരേ കാണാം ..പിഞ്ചു കുഞ്ഞു മുതൽ പടു വൃദ്ധ വരെ ...എല്ലാവരെയും ഇങ്ങോട്ടയച്ചവർ ഭൂമിയിൽ സസുഖം വാഴുന്നു...ഇത്രയും നാൾ ഈ ഭാഗം മാത്രം മൗനമായിരുന്നു ..കളിചിരി തമാശകളില്ല ..ഇങ്ങോട്ട് ഓരോരുത്തരെയും കൊണ്ടു വരുന്ന സമയം ഒരു നെടുവീർപ്പു മാത്രമാണ് ഈ അന്തരീക്ഷത്തിൽ മുഴങ്ങുന്ന ഏക സ്വരം ..പക്ഷേ ഇന്നിവരുടെ ദിനമാണ് ..അവർക്കു വേണ്ടി ഭൂമിയിൽ ഒരു മാലാഖ കുട്ടി പ്രതികരിച്ച ദിനം ..അവൾ പ്രതികാരത്തിന്റെ വിത്ത് ഭൂമിയിൽ വിതച്ചിരിക്കുന്നു ..അവളിലൂടെ ഓരോ സ്ത്രീയും പ്രതികരിച്ചു തുടങ്ങും എന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം ..അതിന്റെ ആഘോഷമാണിവിടെ ..അവരുടെ പ്രതീക്ഷകൾക്ക് ആദ്യ സൂചന ലഭിച്ച ദിനം ...ഇനി ഓരോ ദിന രാത്രികളും ഇവർ കാത്തിരിക്കും ഭൂമിയിൽ പിറക്കുന്ന ഓരോ പെൺകിടാവിന്റെയും ഉള്ളിൽ ഉടലെടുക്കുന്ന പ്രതികാരം ദാഹികളായി പരിണമിക്കാൻ "

"രാജൻ ..എന്നെ എന്റെ വാസ സ്ഥലത്തേക്ക് കൊണ്ടെത്തിച്ചാലും "
"ദാസാ അതിനു സമയമായില്ല ..ഇന്നിവരുടെ ആഘോഷത്തിൽ പങ്കു ചേരേണ്ടത് എന്റെ ധർമമാണ് ...ഇവരെ ദൃശ്യ മാധ്യമങ്ങളിൽ കണ്ടാ സമയത്തെല്ലാം നീയും പറഞ്ഞിരുന്നത് ഓർക്കുന്നുവോ ?..പെണ്ണല്ലേ രാത്രി കറങ്ങി നടക്കാമോ ? മര്യാദക്ക് വസ്ത്രം ധരിക്കാഞ്ഞിട്ടല്ലേ ?അടങ്ങി ഒതുങ്ങി ജീവിക്കാഞ്ഞിട്ടല്ലേ ?..മാധ്യമങ്ങൾ മെനഞ്ഞ കഥകൾക്കപ്പുറത്തേക്ക് നീ ഇവരുടെ ജീവിതം അറിഞ്ഞിട്ടുണ്ടോ ?നിന്റെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും അവരുടെ ജീവിതവും ഇന്നു നിനക്കു മുൻപിൽ അവർ അവതരിപ്പിക്കും നീ പറഞ്ഞ വാക്കുകൾ ചിലപ്പോ നീ തന്നെ തിരിചെടുത്തേക്കും ...അതുവരെ ഞാനും ഈ സന്തോഷം ഒന്നാഘോഷിക്കട്ടെ "
__________________
ഫർസാന .വി
ഫർസാന .വി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക