വളരെ വർഷങ്ങൾക്ക് മുൻപ് ഒരു പെണ്ണുകാണൽ ചടങ്ങിലാണ് ഞാൻ ആ സ്ത്രീയെ ആദ്യമായി കാണുന്നത് ..അവർ എന്റെ ആര് അവരുടെ പേരെന്ത് എന്നുള്ളതിനൊന്നും പ്രസക്തി ഇല്ലാത്തതു കൊണ്ട് പറയുന്നില്ല . ഇത്രയധികം പ്രസരിപ്പും ഐശ്വര്യവും നിറഞ്ഞ ഒരു മുഖം അന്ന് വരെ ഞാൻ കണ്ടതിൽ ഇല്ല എന്ന് തന്നെ പറയാം . എപ്പോഴും മുഖത്തു പുഞ്ചിരിയും സൗമ്യമമായ പെരുമാറ്റവും, എല്ലാം കൊണ്ട് നല്ലൊരു സ്ത്രീ .
.
ഒരു സാധാ കുടുംബത്തിലെ മൂത്തമകൾ . ചില കുടുംബങ്ങൾ കണ്ടാൽ നമുക്ക് അസൂയ തോന്നും അതുപോലൊരു വീടും ആൾക്കാരും എന്നും അസൂയ തന്നെയായിരുന്നു . സ്നേഹം മാത്രം കണ്ടു വളർന്ന മക്കളും മാതാപിതാക്കളും. അവരുടെ ഭർതൃ കുടുംബവും മികച്ചത് തന്നെയായിരുന്നു . അവരും ഭർത്താവും രണ്ടു പെൺകുട്ടികളും ഭർത്താവിന്റെ കുടുംബ വീട്ടിലാണ് താമസം . കുറെ ആളുകൾ ആ വീട്ടിൽ ഉണ്ടായിട്ടു പോലും ആ വീട്ടിലെ ഐക്യത്തിനോ സ്നേഹത്തിനോ എപ്പോഴെങ്കിലും ഒരു കോട്ടം വന്നതായി ഞാൻ അറിഞ്ഞിട്ടില്ല .
.
ആയിടക്കാണ് കുടുംബ വീടിനോടു ചേർന്ന് അവര് കുറച്ചു സ്ഥലം വാങ്ങിയത് . രണ്ടു പെൺകുട്ടികൾ ആയത് കൊണ്ടും ഭാവിയിൽ അതൊരു ആവശ്യമായത് കൊണ്ടാണ് അവരത് വാങ്ങിയത്. . സ്ഥലം വാങ്ങലും പേപ്പർ വർക്കുമെല്ലാം കഴിഞ്ഞു വന്ന ചെറിയ സാമ്പത്തിക തടസ്സങ്ങൾ കൊണ്ടും ഭർത്താവ് പെട്ടെന്ന് തന്നെ തിരിച്ചു വിദേശത്തേക്ക് പോന്നു .
.
സ്വർഗം പോലൊരു കുടുംബം ചീട്ടു കൊട്ടാരം പോലെ അടർന്നു വീഴുന്നത് നോക്കി നിക്കേണ്ടി വന്നു പിന്നീട് എല്ലാവർക്കും . പ്രശ്നങ്ങളുടെ തുടക്കം ആ സ്ത്രീക്ക് ഉറക്കമില്ലായ്മയും , ടെൻഷനും ആയിരുന്നു . കാരണങ്ങൾ അറിയാത്ത ടെൻഷനുകൾ എല്ലാ മനുഷ്യരിലും അസ്വസ്ഥത സൃഷ്ടിക്കും . ഒരു സാധാരണ ഉൾനാടൻ കുടുംബം ആയത് കൊണ്ട് തന്നെ പ്രായം കൊണ്ട് നരച്ച ആരോ ചർച്ചകൾക്കിടയിൽ പറഞ്ഞു ആ വാങ്ങിയ സ്ഥലത്തിന്റെ പ്രശ്നമാണ് . പിന്നീട് എല്ലാവരും അത് ഏറ്റു പിടിച്ചു എന്ന് തന്നെ പറയാം,
കഥകൾ വെള്ളച്ചാട്ടം പോലെ ഒഴുകി വന്നു ,
മുൻപ് ശവം അടക്കം ചെയ്ത മണ്ണാണ് .
അവിടെ പാതി പൊളിക്കപ്പെട്ട അമ്പലം ഉണ്ടായിരുന്നു .
അശുദ്ധിയുള്ള സമയങ്ങളിൽ സ്ത്രീകൾ ചെന്നതിനാലുള്ള കോപം ഉണ്ടാവും.
ചവിട്ടാൻ പാടില്ലാത്ത ഭാഗങ്ങളിൽ ചിലപ്പോ ചവിട്ടിക്കാണും .
.
പല പല കഥകൾ ..ഇത്രയും സന്തോഷത്തിൽ കഴിയുന്നത് കണ്ടു പകയുള്ളവർ ആരെങ്കിലും ചിലപ്പോ കൂടോത്രം ചെയ്തു കാണും അങ്ങനെ അങ്ങനെ കഥകളുടെ ഒരു വലിയ സമാഹാരം തന്നെ ചുറ്റിലുമുള്ളവർ സൃഷ്ടിച്ചെടുത്തു , അറിഞ്ഞവരും കേട്ടവരും പ്രായം കൊണ്ട് അനുഭവങ്ങളും പക്വത നേടിയെന്നു പറയുന്നവരും അനുഭവ കഥകളുടെ കെട്ടഴിച്ചു വെച്ച് കണ്ടെത്തിയത് ഇത് ആശുപത്രിയിൽ കാണിക്കേണ്ട രോഗമല്ല .കാണിച്ചിട്ട് കാര്യമില്ല ദോഷമാണ് പറമ്പിന്റെ അത് അതിന്റെ രീതിയിൽ കർമ്മങ്ങൾ ചെയ്തു തീർക്കണം എന്നായിരുന്നു .
.
എല്ലാം കേട്ടും ഭയന്നും ആ സ്ത്രീയുടെ അവസ്ഥ ദിനംപ്രതി മോശമായി കൊണ്ടിരുന്നു . അമിതമായ ടെൻഷനും വെപ്രാളവും അവരുടെ മുഖത്തെ പുഞ്ചിരി ഇല്ലാതാക്കി . പത്തും, രണ്ടും വയസ്സുള്ള തന്റെ പെൺകുഞ്ഞുങ്ങളുടെ അവസ്ഥ ഓർത്തു അവർ മാനസികമായി കൂടുതൽ തളർന്നു . ഉറക്കമില്ലായ്മ അവരെ കൂടുതൽ ക്ഷീണിതയും തളർച്ചയിലുമെത്തിച്ചു , ചില സമയങ്ങളിൽ അവർക്ക് പൊട്ടിക്കരയാനും ആ വീട്ടിൽ നിന്ന് ഇറങ്ങി പോവാനും തോന്നി തുടങ്ങി ,
അപ്പോഴും വീട്ടുകാർ അന്ധവിശ്വാസങ്ങളുടെ നിലവറ തേടി ഓടുകയായിരുന്നു ,
പലരെയും കാണിച്ചു പള്ളിയിൽ കൊണ്ട് പോയി ,അമ്പലത്തിൽ പൂജ ചെയ്തു , കാണിക്കേണ്ടതും ചെയ്യേണ്ടതും ആയ പലതും അവര് ചെയ്തു , ആദ്യ തവണ കാണിചു കഴിച്ചപ്പോ ആൾദൈവങ്ങൾ പറഞ്ഞു -കൂടിയ ഇനമാണ് .അത്ര പെട്ടെന്ന് പോണ ലക്ഷണമില്ല . മന്ത്ര ചരടുകളും ഏലസ്സുകളും കൊണ്ട് അവരുടെ ദേഹം നിറഞ്ഞു . ചുറ്റും കൂടി നിന്നവർ പലരും അവൾക്ക് ഭ്രാന്തിന്റെ ലക്ഷണമെന്നു വിധിയെഴുതി . സ്വർഗം പോലെയെന്ന് പറഞ്ഞ ആ കുടുംബം ഉരുകിത്തീരുകയായിരുന്നു ..
.
ഭ്രാന്തിയുടെ മക്കൾ എന്ന് വിധിയെഴുതിയ സ്വന്തം പൊന്നോമനകളെ അവർ മാറി നിന്ന് നോക്കേണ്ടി വന്നു . മക്കളെ അവർ അടുത്തേക്ക് വിട്ടില്ല . മന്ത്രം ചൊല്ലിയവന്റെ അടുത്തേക്ക് പോവാൻ അവൾ വിസമ്മതിച്ചപ്പോൾ തല നരച്ചവർ അട്ടഹസിച്ചു പറഞ്ഞു കണ്ടില്ലേ മുന്തിയ എന്തോ ആണ് പെണ്ണിന്റെ ദേഹത്തു അവൾക്ക് ഭ്രാന്ത് ആയിരിക്കുന്നു അതുകൊണ്ടാണ് ദൈവ പുണ്യമുള്ള ആളുകളുടെ അടുത്തേക്ക് പോവാൻ അവൾ പേടിക്കുന്നത് .വലിച്ചിഴച് അവർ വീണ്ടും എല്ലാ സ്ഥലങ്ങളിലും അവളെ കൊണ്ട് പോയി . എനിക്കൊന്നുമില്ല അൽപ്പം സ്വസ്ഥത തരു എന്ന അവളുടെ വാക്കുകൾ ഒരു ഭ്രാന്തിയുടെ വാക്കുകൾ ആയി അവർ കണ്ടു .
.സ്നേഹിച്ചു കൊതിച്ചു തീരാത്ത തന്റെ പൊന്നുമക്കളുടെ മുന്നിലൂടെ തന്നെ എല്ലാവരും ഒരു ഭ്രാന്തിയെ പോലെ കൊണ്ട് പോകുന്നത് അലറിക്കരയാൻ മാത്രേ ആ മാതൃത്തത്തിനു കഴിഞ്ഞുള്ളു . അമ്മിഞ്ഞയുടെ മധുരം മറാത്താ ചുണ്ടും, ഒരു പെൺകുട്ടിക്ക് അമ്മയുടെ സാന്നിധ്യം കൂടുതൽ കിട്ടി തുടങ്ങേണ്ട സമയത്തും അത് നഷ്ടപ്പെട്ട ആ രണ്ടു മക്കളുടെ തേങ്ങിക്കരച്ചിലുകൾ ആ വീടിന്റെ ചുമരുകളിൽ അലയടിച്ചു .
.
മന്ത്രങ്ങളും തന്ത്രങ്ങളും വിളയാടിയ ദിവസങ്ങളിൽ ഒന്നിൽ എല്ലാവരും, കൂടെ വൈകുന്നേര ചായ കുടിക്കുന്ന സമയത്തും ചർച്ച ഇതുതന്നെ ആയപ്പോൾ ഒരു നിമിഷം കൊണ്ട് ബാത്റൂമിലേക്ക് എന്ന് പറഞ്ഞു അകത്തു പോയ ആ സ്ത്രീ ആരുടെയൊക്കെയോ വിശ്വാസങ്ങളും അനുഭവങ്ങളും കൊണ്ട് തനിക്ക് ചാർത്തിക്കിട്ടിയ ഭ്രാന്തി എന്ന വിശേഷണം തന്റെ റൂമിലെ ഉത്തരത്തിൽ കുരുത്ത സാരിത്തുമ്പിൽ കെട്ടിയിട്ടു . പലരുടേം വിശ്വാസങ്ങൾ ആ ഉത്തരത്തിൽ ആടുന്നുണ്ടായിരുന്നു .

അപ്പോഴും അടക്കം പറച്ചിലുകളിൽ മുഴങ്ങി നിന്നത് പറമ്പിന്റെ ദോഷവും ശത്രുക്കളുടെ പ്രാക്കിന്റെ കഥകളും ആയിരുന്നു , എല്ലാം കഴിഞ്ഞു അവളുടെ പഴയ പെട്ടിയും വസ്ത്രങ്ങളും എടുത്തു വെക്കുന്നതിന്റെ ഇടയിൽ ഒരുപാട് വർഷങ്ങൾക്ക് മുൻപ് തൈറോയ്ഡ് എന്ന രോഗത്തിന് ആ സ്ത്രീയെ കാണിച്ച മരുന്ന് ചീട്ടും ഉണ്ടായിരുന്നു ആരും അതൊന്നും കാര്യമാക്കിയില്ല . നഷ്ടപ്പെട്ടത് ആ മക്കൾക്കാണ് . രണ്ടു പെൺകുട്ടികൾക്ക് . സ്വർഗം പോലുള്ള തന്റെ കുടുംബം നിമിഷ നേരം കൊണ്ട് തകർന്നു വീഴുന്നത് കണ്ടു ഉള്ള ജോലി കളഞ്ഞു നാട്ടിലെത്തിയ ആ ഭർത്താവിനാണ് ..
.
എല്ലാവരോടും ആയി ഇനി -
.
വിശ്വാസങ്ങൾ ഉത്തരത്തിൽ ആടുന്നതിനു മുൻപ് നമ്മൾ തിരിച്ചറിയേണ്ട പലതും ഉണ്ട് , ഇത്തരം വിശ്വാസങ്ങളിൽ വിശ്വസിക്കരുതെന്നോ കള്ളത്തരമെന്നോ എന്നൊന്നും ഞാൻ വാദിക്കുന്നില്ല . വെറുമൊരു വാക്ക് ആയി നിങ്ങൾ വായിച്ചു പോയ ഒന്നാണ് "
.
തൈറോയ്ഡ് എന്ന രോഗത്തിന് ചികിൽസിച്ച മരുന്ന് ചീട്ട് എന്ന് "
.
ആ രോഗത്തെ പറ്റി യാദൃശ്ചികമായി ഞാൻ അന്വേഷിക്കാൻ ഇടയായപ്പോൾ കിട്ടിയ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു . ഇന്ന് സ്ത്രീകളിൽ ഏറ്റവും കൂടുതൽ ആയി കണ്ടു വരുന്ന ഒന്നാണ് തൈറോയ്ഡ് എന്ന രോഗം . ഉറക്കമില്ലായ്മ .ഭക്ഷണത്തോടുള്ള വിരക്തി ,Vomiting , തുടങ്ങി പല ലക്ഷങ്ങളും ഈ അസുഖത്തതിന് ഉണ്ട് . അമിതമായ അളവിൽ ഈ രോഗം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചികിസ കിട്ടിയില്ലെങ്കിൽ ഞാൻ മുകളിൽ ആ സ്ത്രീക്ക് പറഞ്ഞ ലക്ഷണങ്ങളും ഈ രോഗം കാണിക്കും . ആത്‍മഹത്യ പ്രവണത , ഇറങ്ങി ഓടാൻ തോന്നുക ,അസഹ്യമായ വേദന , അമിതമായ ടെൻഷൻ എല്ലാം ഒരു ഭ്രാന്തിന്റെയും അന്ധമായ വിശ്വാസങ്ങളുടെ ദോഷങ്ങൾ ആയിട്ടും കാണുന്നതിന് മുൻപ് ഒരുപക്ഷെ ഒരു തിരിച്ചറിവ് നിങ്ങളിൽ ഉണ്ടെങ്കിൽ ഉത്തരത്തിൽ ആടുന്ന ഒത്തിരി ഇതുപോലുള്ള വിശ്വാസങ്ങൾ നമുക്ക് കുറക്കാൻ കഴിയും എന്ന് മാത്രം പറഞ്ഞു കൊണ്ട് നിര്ത്തുന്നു ......
.
-അൻവർ മൂക്കുതല -

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക