പരാജയം കുഞ്ഞാപ്പുവിനെ വീണ്ടും നിങ്ങളുടെ മുന്നിൽ എഴുന്നള്ളിക്കുന്നത് അങ്ങനെയെങ്കിലും ഒന്ന് പ്രശസ്തനായിക്കോട്ടെ എന്നു കരുതിയാണ്.
കാരണം കുഞ്ഞാപ്പുവിന്റെ ആഗ്രഹം പ്രശസ്തനാവുക എന്നതാണ്. അതിന് FB ആണെങ്കിൽ അങ്ങിനെ.
കുഞ്ഞാപ്പു പ്രശസ്തി ആഗ്രഹിക്കുന്നുണ്ടെങ്കിലും ആളൊരു സഹായിയും അതിലുപരി ഒരു രസികനും കൂടിയായിരുന്നു.
ആളുകൾ കുഞ്ഞാപ്പുവിനെ രസിപ്പിച്ച് രസിപ്പിച്ച് രസത്തിന്റെ മൂച്ചിമ്മേൽ കയറ്റും. അവസാനം പിടി വിട്ട് താഴെ വീഴുമ്പോൾ മാറി നിന്നു ചിരിക്കുകയായിരിക്കും എല്ലാവരും...
ആളുകൾ കുഞ്ഞാപ്പുവിനെ രസിപ്പിച്ച് രസിപ്പിച്ച് രസത്തിന്റെ മൂച്ചിമ്മേൽ കയറ്റും. അവസാനം പിടി വിട്ട് താഴെ വീഴുമ്പോൾ മാറി നിന്നു ചിരിക്കുകയായിരിക്കും എല്ലാവരും...
പൂച്ച (ഭാഗം മൂന്ന്)
പഞ്ചായത്ത് കിണറ്റിൽ പൂച്ച വീണു എന്ന് കേട്ടപ്പോൾ കുഞ്ഞാപ്പുവിന് ഇരിക്കപ്പൊറുതി കിട്ടിയില്ല. പഞ്ചായത്ത് കിണർ അങ്ങാടിയിലായതിനാൽ തന്റെ പരിധിയിൽ പെട്ടതാണെന്ന് കുഞ്ഞാപ്പുവിന് നന്നായറിയാം.
അവിടെ വേറൊരുത്തൻ വന്ന് ഷൈൻ ചെയ്യുന്നത് കുഞ്ഞാപ്പുവിന് സഹിക്കാവുന്നതിലും അപ്പുറമാണ്. ആരെങ്കിലും എത്തി പൂച്ചയെ പുറത്തെടുക്കുന്നതിന് മുമ്പ് തനിക്ക് അവിടെ പ്രശസ്തനാവാൻ ഒരു അവസരം കിട്ടിയാൽ അതൊഴിവാക്കാൻ പറ്റുമോ?.
സത്യത്തിൽ കുഞ്ഞാപ്പുവിന് ചിന്ത കാട് കയറാറൊന്നുമില്ല.കാരണം കുഞ്ഞാപ്പുവിന് ആ സംഗതി തന്നെ ഇല്ല
കുഞ്ഞാപ്പു കിണറ്റിനരികിലെത്തിയപ്പോൾ ധാരാളം ആളുകൾ ചുറ്റിലും നിൽക്കുന്നുണ്ട്.ഇത് തന്നെ അവസരം.. കുഞ്ഞാപ്പുകണക്ക് കൂട്ടി.
കുഞ്ഞാപ്പുകണക്കൊക്കെ കൂട്ടാറുണ്ട്.കൂട്ടിക്കഴിഞ്ഞാൽ പിന്നെ എല്ലാം കണക്കാ..
അതെന്താ അങ്ങനെ? എന്ന് ചോദിക്കരുത്. കുഞ്ഞാപ്പു ആയതിനാൽ അങ്ങനെത്തന്നെയാണ് എന്നതാണ് അതിനുള്ള മറുപടി.
കുഞ്ഞാപ്പുകണക്കൊക്കെ കൂട്ടാറുണ്ട്.കൂട്ടിക്കഴിഞ്ഞാൽ പിന്നെ എല്ലാം കണക്കാ..
അതെന്താ അങ്ങനെ? എന്ന് ചോദിക്കരുത്. കുഞ്ഞാപ്പു ആയതിനാൽ അങ്ങനെത്തന്നെയാണ് എന്നതാണ് അതിനുള്ള മറുപടി.
പത്തിരുപത് കോല് ആഴമുള്ള കിണറാ.. മുഴുവൻ കോൺക്രീറ്റ് റിംഗ് ആയത് കൊണ്ട് വലിയ പ്രയാസമില്ലാതെ ഇറങ്ങാം.
കുഞ്ഞാപ്പു ഇതിനു മുമ്പു പൂച്ചയെ പിടിച്ചിട്ടില്ല. അവിടെയാണ് കുഞ്ഞാപ്പുവിന്റെ കണക്കുകൂട്ടലിന്റെ പ്രസക്തി.
മുമ്പ് ഒരു സ്ഥലത്ത് പോയപ്പോൾ അവിടെ ഒരു പൊട്ടക്കിണറ്റിൽ ഒരു നായ വീണു.അങ്ങിനെ ഒരാൾ ആ നായയെ എടുക്കാൻ കിണറ്റിലിറങ്ങി നായ നല്ല അനുസരണയോടെ ഒരു ഭാഗത്ത് പതുങ്ങി ഇരുന്നു.
വളരെ ഈസിയായി നായയെ പൊട്ടക്കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.രക്ഷപ്പെട്ട നായയുടെ നന്ദി പ്രകടനം കണ്ട് ആളുകൾ ആകെ അന്തം വിട്ട് നിൽക്കുകയാ.
നായ അയാളെ തൊട്ടുരുമ്മിയും വാലാട്ടിയും സ്നേഹം പ്രകടിപ്പിക്കുന്നു. അയാളെ വിട്ട് പോകുന്നേയില്ല. ആളുകൾ അയാളെ പ്രശംസ കൊണ്ട് മൂടുന്നു.

അന്ന് തുടങ്ങിയതാകുഞ്ഞാപ്പുവിന് അതിയായ ആഗ്രഹം. ഒരു നായയെ രക്ഷപ്പെടുത്തണം.നായ ഇല്ലെങ്കിൽ പൂച്ചയേയെങ്കിലും എങ്ങനേയും രക്ഷപ്പെടുത്തണം.അതിനുള്ള ഒരവസരമാണ് ഒത്തുചേർന്ന് വന്നിരിക്കുന്നത്.
ഒരു നായയെ നിഷ്പ്രയാസം എടുക്കാമെങ്കിൽ പൂച്ചയെ അതിനേക്കാൾ എളുപ്പത്തിൽ എടുക്കാമല്ലൊ. എന്നിരിക്കെ താനെന്തിന് ശങ്കിച്ചു നിൽക്കണം. അവിടെയാണ് കുഞ്ഞാപ്പുവിന്റെ കണക്ക് കൂട്ടലിന്റെ പ്രസക്തി.
കുഞ്ഞാപ്പുകയർ ഒരിടത്ത് ബലമായി കെട്ടി ബാക്കി ഭാഗം കിണറ്റിലേക്ക് താഴ്ത്തിയിട്ടു. കയറിന്റെ അഗ്രം നേരെ ചെന്നത് പൂച്ചയുടെ നേർക്ക്. പുച്ച ഒരു പരക്കംപാച്ചിൽ. പിന്നെ ഒരു ഭാഗത്ത് ഒതുങ്ങി പതുങ്ങി നിന്നു -
ക്യഞ്ഞാപ്പുസ്വപ്നലോകത്ത് നിന്നും താഴോട്ടിറങ്ങി. കുറച്ച് താഴെ എത്തിയപ്പോൾ ഒന്ന് നോക്കി. കുഴപ്പമില്ല.. വേഗം ചാക്കിലാക്കാം. ഒരാൾ ഉയരത്തിൽ എത്തിയതിന് ശേഷം കുഞ്ഞാപ്പു ഒന്ന് നിന്നു - കിതപ്പൊക്കെ ഒന്ന് മാറ്റി. എന്നിട്ട് പൂച്ചയെ ഒന്ന് നോക്കി. ഇല്ല പ്രശ്നം ഒന്നും ഇല്ല.
കുഞ്ഞാപ്പു ഒരു പടവ് കൂടി അടിയിലേക്ക്.. ഇറങ്ങിയോ....? സംശയമാണ്.. ഭയന്ന് വിഹ്വലനായ പൂച്ച പല്ലുകൾ കാട്ടി ചീറിക്കൊണ്ട് തന്റെ നേരെ നിൽക്കുകയാണല്ലൊ.. കുഞ്ഞാപ്പു പടവിൽ പൂച്ചക്കഭിമുഖമായി തിരിഞ്ഞു നിന്നതും എന്തോ ഒന്ന് തന്റെ നേർക്ക് വന്നതായി കുഞ്ഞാപ്പു അറിഞ്ഞു. പൂച്ചയോ അതൊ പ്രേത മൊ...?
ഏതായാലും തിരിഞ്ഞു നിന്നതേ ഓർമ്മയുള്ളു. കണ്ണ് തുറന്നപ്പോൾ ആശുപത്രിയിലായിരുന്നു. പ്യാവം...

ഹുസൈൻ എം കെ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക