Slider

സ്വാർത്ഥത

0

സ്വാർത്ഥത
-------------------
ബസ്‌സ്റ്റോപ്പിലേക്കു നടന്നിട്ടു എത്താത്തത് പോലെ തോന്നി അയാൾക്ക്... ബൈക്കിനു പണിമുടക്കാൻ കണ്ട സമയത്തെ പ്രാകികൊണ്ട് അയാൾ കാലുകൾ കുറച്ചു കൂടി നീളത്തിൽ വലിച്ചു വെച്ചു നടന്നു.... നടന്നാണ് പോകുന്നതെങ്കിലും അമ്പലത്തിൽ കയറുന്നത് ഒഴിവാക്കുവാൻ അയാൾക്ക് കഴിയില്ല കാരണംഎന്ന് ജോലി കിട്ടി പോയിത്തുടങ്ങിയോ അന്നു മുതലുള്ള ശീലമാണത്.... അമ്പലനടയിലെ ഗേറ്റിനു മുന്നിൽ ചെരുപ്പ്ഊരികൊണ്ടിരുന്നപ്പോൾ....... "സാർ ഹാരം വേണോ "എന്നു അടുത്തുള്ള പൂക്കടയിൽനിന്ന്‌ ഒരു ചോദ്യം....... അയാൾ അങ്ങോട്ട്‌ നോക്കാതെ മനസ്സിൽ ചിന്തിച്ചു... കഴിഞ്ഞരണ്ടുവർഷമായി ഞാൻ ഇവിടെ മുടങ്ങാതെ വരുന്നു ആ പൂക്കടയിൽ നിന്നുംഎന്തെങ്കിലും വേണോന്നു ഇങ്ങനെ ചോദിച്ചിട്ടുമില്ല....ഞാൻ ഒന്നും ഇതുവരെയും വാങ്ങിയിട്ടുമില്ല...... ഇന്നെന്താ പതിവില്ലാത്തൊരു ചോദിപ്പെന്നു കരുതി അയാൾ തലയുയർത്തി അങ്ങോട്ടു നോക്കി.... ഓ കടയിലെ ആള് മാറിയിരിക്കുന്നു പുതിയ ആളാണ് പത്ത് പതിനഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി..............
അയാൾ വാച്ചിലേക്കുനോക്കി ബസ്സ്‌ വരുവാൻ സമയം ഇനിയും ബാക്കിയുണ്ട്.... പെണ്കുട്ടിയായതുകൊണ്ടോ വിളിച്ചതുകൊണ്ടോ എന്തായാലും അയാൾ കടയുടെ അടുത്തേക് ചെന്നു...അയാളുടെ വരവിൽ എന്തേലും വില്കാമെന്നുള്ള പ്രതീക്ഷ ആ കുട്ടിയുടെ മുഖത്തു പടർന്നു..ആ പ്രതീക്ഷ തെറ്റിക്കാതെ അയാൾ ഒരു ഹാരം വാങ്ങി.... പൈസ കൈയിലേക്ക് വാങ്ങുമ്പോൾ അവൾ ചെറു പുഞ്ചിരിയോട് കൂടി പറഞ്ഞു... "സാർ ഇതു എന്റെ ആദ്യത്തെ കച്ചവടമാണ്"...അതുകേട്ടു അയാളുംഒന്നു പുഞ്ചിരിച്ചു എന്നിട്ടു അമ്പലത്തിനകത്തേക്ക് നടന്നു പോയി.. .തൊഴുതു മടങ്ങി വന്നപ്പോഴും ആ പെൺകുട്ടി അയാളെ നോക്കി പുഞ്ചിരിച്ചു...... തിരിച്ചും ചെറിയൊരു ചിരി അയാളും സമ്മാനിച്ചു....
ആ പെണ്കുട്ടിയുടെ മുഖത്ത് കണ്ട നിഷ്കളങ്കമായ ചിരി...അയാളെ കൊണ്ട് ഹാരം വാങ്ങിക്കൽ പതിവാക്കി മാറ്റി. പതിയെ പതിയെ ആ പെണ്കുട്ടിയെപ്പറ്റി അയാൾ കൂടുതൽ അറിഞ്ഞുകൊണ്ടിരുന്നു..... കഴിഞ്ഞ ഒരുമാസം മുന്നേ അവളുടെ അമ്മമരിച്ചുപോയെന്നും അമ്മയാണ്കടനടത്തിയിരുന്നതെന്നും.... വീട്ടിൽ ഇപ്പൊ രണ്ടാനച്ഛനുംമുത്തശ്ശിയും മാത്രമേ ഉള്ളെന്നും....മുഴുകുടിയനായ രണ്ടാനച്ഛൻ വീട്ടുകാര്യങ്ങൾ ഒന്നും നോക്കാത്തതുകൊണ്ടാണ് അവൾക്കു ഇപ്പൊ പഠിത്തം മതിയാക്കി പൂക്കട നോക്കി നടത്തേണ്ടി വന്നത് എന്നുള്ള കാര്യങ്ങളെല്ലാം അയാൾക്കു അറിയാൻ കഴിഞ്ഞു.......തന്റ്റെ മകളുടെ പ്രായമുള്ള ആ പെൺകുട്ടി അയാളുടെ മനസ്സിൽ വലിയൊരു നൊമ്പരമായി മാറി.........
നല്ല മനസ്സുകൊണ്ടാണോ... . അതോ ദൈവത്തിൻറ്റെ കാരുണ്യമാണോ... അയാളുടെ പ്രമോഷൻ പേപ്പർ എല്ലാം ശരിയായിവന്നിരിക്കുന്നു....... ഇപ്പൊ കിട്ടികൊണ്ടിരിക്കുന്ന ശമ്പളം ഇരട്ടി അകാൻ പോകുന്നു...ഓരോ മാസവും കഷ്ടിച്ച് തള്ളിനീക്കികൊണ്ടിരുന്നതനിക്കു ഇനി സുഖമായി മുന്നോട്ടു പോകാം.... ഭാര്യക്കും മക്കൾക്കുംഇന്നി മുതൽ തന്റ്റെ കണക്കുകൂട്ടലുകൾ കേൾക്കാതെ സുഖമായി ഉറങ്ങാം ...അതെല്ലാം ചിന്തിച്ചു അയാളുടെ മനസ്സിൽ സന്തോഷം അലയടിച്ചുകൊണ്ടിരുന്നു .......നാളെ ഞായറാഴ്ച എംഡി വിദേശത്തു നിന്നും വരും ഇന്നി എം ഡിയുടെ ഒരു ഒപ്പ് കൂടി മാത്രം മതി... അയാളുടെ പ്രമോഷന്... തിങ്കളാഴ്ച വെളുപ്പിനെ എംഡിക്ക് തിരിച്ചുപോകേണ്ടതിനാൽ...പേപ്പറുമായി ഞായറാഴ്ച 4മണിക്ക് എം ഡിയുടെ ഗസ്റ്റ്ഹൗസ്സിൽ ചെല്ലുവാൻ പറഞ്ഞിട്ടുണ്ട്....എംഡിയോട് വളരെ അടുപ്പമുള്ള കമ്പനിയിലെ മാനേജർ കൂടി തന്നോടൊപ്പംഗസ്റ്റ്ഹൗസ്സിലേക്ക് വരാം എന്ന് പറഞ്ഞത് അയാൾക്ക് വലിയൊരു ആശ്വാസം ആയിരുന്നു...... അന്ന് രാത്രിയിൽ മനോഹരമായ സ്വപ്നങ്ങളുമായി അയാൾ സുഖമായി ഉറങ്ങി......
ഞായറാഴ്ച വൈകുന്നേരം 3മണി ആയപ്പോഴേ അയാൾ റെഡിയായി..... അപ്പൊ ദാ വരുന്നു..മൊബൈലിൽ മാനേജരുടെ കാൾ..... അറ്റൻഡ് ചെയ്തു......ഹലോ പറഞ്ഞു......
എനിക്കു ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ആവശ്യം വന്നുപോയി അത്കൊണ്ട് എനിക്ക് കൂടെ വരാൻ കഴിയില്ല.... സാരമില്ല താൻ പൊയ്ക്കോളൂ ഞാൻ എംഡിയെ വിളിച്ചുപറഞ്ഞിട്ടുണ്ട്.... ....പിന്നേ ഗസ്റ്ഹൗസിൽ പലതും നടക്കും അതൊന്നും ശ്രദ്ധിക്കാൻ നിൽക്കണ്ട കേട്ടോ....
ശരിയെന്നു മറുപടികൊടുത്തുകൊണ്ട് അയാൾ കാൾ കട്ടുചെയ്തു.... മൊബൈൽ പോക്കറ്റിൽ ഇട്ടു ബൈക്ക് സ്റ്റാർട്ടാക്കി ........... 4മണി ഗസ്റ്ഹൗസിന് മുന്നിൽ എത്തിയ അയാൾ വലിയ ഗേറ്റ് തുറന്ന് അകത്തേക്കുനടന്നു....ഗസ്റ്റ് ഹൗസിൻറ്റെ വാതിലിനുമുന്നിലായി ഒരു കുടിയൻ ഇരിക്കുന്നു ""ആരാ...... കുഴഞ്ഞ സൗണ്ടിൽ കുടിയൻ ചോദിച്ചു.... എംഡി പറഞ്ഞിട്ട് വന്നതാണ് എന്നുള്ള മറുപടി കേട്ടിട്ടാകാം പിന്നെ ഒന്നും അയാൾ ചോദിച്ചില്ല...കോളിങ് ബെല്ലിൽ മെല്ലെ അയാൾ വിരലമർത്തി... ബെൽ കേട്ട് തീർന്നതും എംഡി വാതിൽ തുറന്നുവന്നു കൂടെ രൂക്ഷമായ മദ്യത്തിന്റെ നാറ്റവും ....താൻ എത്തിയോ കയറി അകത്തേയ്ക്കു വാ... എന്ന് പറഞ്ഞു കൊണ്ട് എംഡി പേപ്പറും വാങ്ങി ഉള്ളിലേക്കു പോയി ഒപ്പിടുവാൻ ........അയാൾ അകത്തു കയറി അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു.....
സാർ.... സാർ.... എന്നുള്ള പരിചിതമായ ഒരു വിളി അയാളുടെ ചെവികളിൽ മുഴങ്ങി... സൗണ്ട്‌ കേട്ട ഭാഗത്തേക്ക് അയാൾ നോക്കി അവിടെ ഒരു ജനലിന്റെ അപ്പുറത്തു നിന്നും കമ്പികളിൽ പിടിച്ചു കൊണ്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പൂക്കാരിപെൺകുട്ടി തന്നെയും നോക്കി നില്ക്കുന്നു.... സാർ..... എന്ന രക്ഷിക്കൂ സാർ.... അയാൾ എന്നെ നശിപ്പിക്കും ..അവൾ കരഞ്ഞുകൊണ്ട് അയാളെ നോക്കി... വിളിച്ചുപറയുന്നുണ്ട്... അയാളുടെ തലച്ചോറിൽ ഒരുകൊള്ളിയാൻമിന്നി ..തന്റെ ദയയും കാത്തു സ്വന്തം മാനം രക്ഷിക്കുവാൻ തനിക്കു അറിയാവുന്ന താൻ നിത്യവും കാണുന്ന തന്റെമകളാകാൻ പ്രായമുള്ള ഒരു കുട്ടി നില്കുന്നു ....ഒരു നിമിഷത്തേക്ക് താൻ എന്തിനാണ് അവിടെവന്നേക്കുനേന്നു അയാൾ മറന്നു അവളെ രക്ഷപെടുത്താനായി ആ വാതിൽ ലക്ഷ്യമാക്കി നടന്നു .....പെട്ടന്ന് പിന്നിൽ നിന്നും എംഡിയുടെ ശബ്ദം ഇതാ.... പേപ്പറുകളെല്ലാം ..അയാൾ ഒന്നുതിരിഞ്ഞു നോക്കി നീട്ടിപ്പിടിച്ച പേപ്പറുമായിഎംഡി നില്കുന്നു മറുവശത്തു ദയനീയമായി ഒരു പെൺകുട്ടിയും......... അയാളുടെ മനസ്സിൽ താൻ എന്ന ചിന്ത വന്നു തനിക്കു കിട്ടാൻപോകുന്ന പ്രമോഷൻ ഇരട്ടിയാകുന്ന സാലറി തന്റെമക്കൾ തന്റെ ഭാര്യ തന്റെജീവിതം ... തന്റെ കാര്യങ്ങൾ മാത്രം അയാളുടെ മനസ്സിലേക്ക് കടന്നു വന്നു ആ പെൺകുട്ടിയുടെ മുഖമോ നിലവിളിയോ ഒന്നും പിന്നീട് ഓർമ്മ വന്നില്ല .....സ്വാർത്ഥതയോടു കൂടി അയാൾ പേപ്പറും വാങ്ങി പിച്ചിച്ചീന്തപ്പെടുവാൻ കാത്തു കിടക്കുന്ന ആ പെൺകുട്ടിയെ ഒന്ന് നോക്കെ പോലും ചെയ്യാതെ അയാൾ നടന്നു നീങ്ങി ............
ഡിനുരാജ് വാമനപുരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo