Slider

ഓൺലൈൻ കാമുകന്മാരും ചതിക്കപ്പെടുന്ന പെൺകുട്ടികളും

0

ഓൺലൈൻ കാമുകന്മാരും ചതിക്കപ്പെടുന്ന പെൺകുട്ടികളും
------------------------------------------------
സഹോദരിമാർ വായിക്കാതെ പോകരുത്..... ഒരു പ്രമുഖ എഴുത്തുകാരന്റ ലീലാവിലാസം ആണ് താഴെ ചുരുക്കി പറയുന്നത്...
-------------------------------------------------------
 2017 ഫെബ്രുവരി 17 വെള്ളിയാഴ്ച, ഞാൻ പതിവിലും നേരത്തെ തന്നെ ഉണർന്നു.. രാവിലെ തന്നെ എല്ലാ രചനകളും വായിക്കുന്നതിനിടയിലാണ്, എനിക്ക് മെസെഞ്ചറിൽ ഒരു റിക്വസ്റ്റ് വന്നത്.... മുംതാസ്.... ഒരു പ്രമുഖ സാഹിത്യ ഗ്രൂപ്പിലെ വിരഹ നായിക...
സാധാരണ മെസ്സഞ്ചറിൽ ആരേലും വരുന്നത് എന്റെ രചനകൾ കണ്ടു ഒന്നുകിൽ തെറി പറയാൻ അല്ലെ അതാരെ കുറിച്ചാണ് എഴുതിയതെന്നറിയാൻ.... അതു കൊണ്ട് അറിയാത്തവരെ മൈൻഡ് ചെയ്യാറില്ലാ.. എന്നാലും രണ്ടും കരുതി ഞാൻ അവളെ സ്വീകരിച്ചു...
ഹായ് അച്ചായാ...
ഹായ്
എന്തുണ്ട് വിശേഷം
സുഖം....
നിനക്കോ
സുഖം
ഉം..
അച്ചായാ ഒരു സഹായം ചെയ്യാമോ...
ഈശ്വരാ പെട്ടു.... എന്താ കാര്യം...
ഒരു കഥ എഴുതാമോ...
നീ നല്ലതു പോലെ എഴുതുന്നുണ്ടല്ലോ.... പിന്നെന്നാ...
ഇതങ്ങനല്ലാ....
അതെന്നാ...
അച്ചായൻ തുറന്നെഴുതുന്ന ആളല്ലേ...
അതിനു...
അച്ചായനെ ഈ കഥ എഴുതാൻ പറ്റൂ...
ഓക്കേ ... നീ കാര്യം പറ....
വാ തുറന്നാൽ സ്ത്രീ സുരക്ഷയെ കുറിച്ച് മാത്രം പറയുകയും... അമ്മയേം പെങ്ങളേം വെച്ച് മാത്രം കഥ എഴുതുന്ന ഒരു ചെറ്റ, ചെറ്റത്തരം കാണിച്ചു...
ങേ..... ചെറ്റയോ... ചെറ്റത്തരമോ....
അതെന്നാ കാര്യം....
ഇഷ്ടമാണെന്നു പറഞ്ഞു എന്റെ പണം കവർന്നു....
നീ എന്തിനാ കൊടുത്തേ....
അച്ചായാ അതൊന്നും പറയണ്ടാ... അതു പറ്റി പോയി..
എത്ര കൊടുത്തു..... അഞ്ചു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപാ...
ങേ...
ഉം...
ഇത്രേം ക്യാഷ് നിനക്കെവിടുന്നു കിട്ടി...
ഞാൻ സൗദിയിൽ മാലാഖ ആണ്....
ഓഹോ.....
എന്നാൽ കുറച്ചു ക്യാഷ് എനിക്ക് കൂടി തരാമോ...
------------
എന്താ ഒന്നും മിണ്ടാത്തെ... നീ പോയോ....
അച്ചായാ.....
പറ...
ഞാൻ ആകെ പെട്ടു നിൽക്കുവാ...
ഉം...
അച്ചായൻ ഇതു വെച്ച് ഒരു കഥ എഴുതു....
നീ ബാക്കി കൂടി പറ....
ഇല്ലച്ഛായാ..... ഇനി എനിക്കു പറയാൻ വയ്യാ... എന്നോടു ചോദിക്കരുത്.... നിങ്ങളു വലിയ എഴുത്തുകാരൻ അല്ലേ.... ബാക്കി മെനഞ്ഞാ മതി...
എടി പെണ്ണേ... ഒരു പഞ്ച് കിട്ടണമെങ്കിൽ ഉള്ളതു മുഴുവൻ അറിയണം... എന്നിട്ടു അതിൽ നിന്ന് വേണം മെനയാൻ....
അച്ചായൻ ഇത്രേം കൊണ്ടു മെനഞ്ഞാ മതി..... ബാക്കി പറഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലാ....
ങേ...
ഉം...
ഡീ നീ ധൈര്യമായി പറ.... ഞാൻ എഴുതാം... ഉടനെ പറ്റില്ലാ... എന്നേലും എഴുതാം...
ഉം.. മതി... എന്നേലും എഴുതിയാ മതി...
ഒകെ.. നീ ബാക്കി കൂടി പറ...
പ്ളീസ് എന്നോട് ചോദിക്കരുത്...
ഇതും പറഞ്ഞവൾ ഓടിക്കളഞ്ഞു... ഞാൻ പതിയെ അവളുടെ ടൈം ലൈനിൽ കയറി പോസ്റ്റുകൾ വായിച്ചു.... ടൈം ലൈനിൽ കുറെ എഴുതി ഇട്ടിട്ടുണ്ട്... വരികൾ കണ്ടാൽ അറിയാം... ആരോ നന്നായി വഞ്ചിച്ചിട്ടുണ്ട്.... ഏകദേശം എനിക്ക് കാര്യങ്ങൾ മണത്തു.... ഇതിവളുടെ രണ്ടാമത്തെ പ്രണയം ആണ്..... ആദ്യത്തേത് തല്ലി പിരിഞ്ഞു പോയിട്ടുണ്ട്... അതിനോടുള്ള ദേഷ്യത്തിനാണ് ഇതിൽ ചെന്ന് പെട്ടത്... പക്ഷെ ഇപ്പോൾ ആദ്യത്തെ നായകൻ നല്ലവനും, ഇവൻ മോശക്കാരനും....
മുംതാസിന്റെ ഓരോ പോസ്റ്റിലും മറ്റൊരു പ്രണയ വിരഹ നായികാ കൊള്ളിച്ചു കമെന്റും ഇടുന്നുണ്ട്.... അപ്പോൾ ഇവൾക്ക് കാര്യം അറിയാം... ഞാൻ ഉറപ്പിച്ചു... നാളെ ആകട്ടെ ഒരു സി ബി ഐ അന്വേഷണം തന്നെ നടത്തണം...
പിറ്റേന്ന് രാവിലെ ചുമ്മാ ഒരു ഗുഡ് മോർണിംഗ് വിട്ടു മുംതാസിന്... അവൾ തിരിച്ചും വിട്ടു... ഒരു ചോദ്യവും...
കഥ എഴുതി തുടങ്ങിയോ....
ഇല്ലാ...
അതെന്നാ...
നീ പറഞ്ഞു തന്നില്ലല്ലോ....
ഉം....
ഡീ പിന്നെ... നീയും ശ്രീകുട്ടിയും തമ്മിൽ നല്ല സുഹൃത്തുക്കൾ ആണല്ലേ....
അതെന്നാ അങ്ങനെ ചോദിച്ചേ...
എനിക്ക് തോന്നി...
അവളു വല്ലോം പറഞ്ഞോ...
ഹേ ഇല്ലാ.... ഒരു ചിരിയുടെ സ്മൈലി കൂടി കാച്ചി...
അച്ചായാ കള്ളം പറയരുത്... അവൾ പറഞ്ഞല്ലേ...
ഇല്ലാടി... വീണ്ടും ഒരു ചിരിയുടെ സ്മൈലി കൂടി കാച്ചി...
അവൾ ശ്രീകുട്ടിയെ അന്വേഷിച്ചു പോയതാണെന്നു തോന്നുന്നു... കുറെ നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ലാ... പെട്ടെന്നവൾ ഒരു മെസ്സേജ്...
അച്ചായാ അവൻ ചതിയനാണ്...
ആര്.....
ഞാൻ ഇന്നലെ പറഞ്ഞ ആ വൃത്തികെട്ടവൻ...
ഉം..
അച്ചായാ അവൻ ശ്രീകുട്ടിയേം വഞ്ചിച്ചു....
ഓഹോ...
ഉം...
അവൾ എന്ത് ചെയ്യുവാ...
അവൾ ദില്ലിയിൽ മാലാഖയാ....
ഓഹോ... അവൻ എന്താ മാലാഖമാരെ മാത്രേ ചതിക്കത്തൊള്ളോ...
ഞങ്ങൾക്കല്ലേ ഇപ്പോൾ ക്യാഷ് ഉള്ളൂ... അവനതു നന്നായി അറിയാം മനഃപൂർവ്വം കളിക്കുന്നതാ....
ഉം...
അവളുടെ കയ്യിൽ നിന്ന് എത്ര വാങ്ങി മൂന്നു ലക്ഷം...
ഓഹോ...
ആട്ടെ എന്ത് പറഞ്ഞാ അവൻ വാങ്ങിയേ...
അവനു ബ്രെയിൻ ട്യൂമർ ആണ്.... വയ്യാതായപ്പോൾ ഭാര്യ ഉപേക്ഷിച്ചു പോയി.... ഒരു മകൾ ഉണ്ട്... ഇപ്പോൾ ഉമ്മ മാത്രമേ ഉള്ളൂ.... അങ്ങനെ കുറെ സങ്കടം പറഞ്ഞപ്പോൾ വീണു പോയി...
ബെസ്റ്...
മുംതാസിന്റെ നിക്കാഹ് കഴിഞ്ഞതാണോ....
അതെ... പക്ഷേ ഇപ്പോൾ സെപ്പറേറ്റഡ് ആണ്..
അതെന്തു പറ്റി... ഭയങ്കര ഡ്രഗ് ആരുന്നു അങ്ങേരു...
അയ്യോ...
പക്ഷേ ഇവനെ വെച്ചു നോക്കുമ്പോൾ അതു തന്നെയാരുന്നു നല്ലതു... അത് ബോധം ഇല്ലാഞ്ഞിട്ടു ഓരോന്നും കാണിക്കുന്നതാണെന്നു പറയാം... ഇത് നല്ല തല്ലു കൊള്ളാത്തതിന്റെ കേടാ...
അങ്ങനെ ഞാനും മുംതാസുമായി പിന്നീടുള്ള ദിനങ്ങളിൽ നല്ല സൗഹൃദത്തിലായി... ഇതിനിടയിൽ ശ്രീകുട്ടിയും വന്നു... കഥ മുഴുവൻ കേട്ടു...
വഞ്ചന കാട്ടിയതു രണ്ടാളോടും ഒരുപോലെ.... പ്രണയത്തിനിടയിൽ പരസ്പരം ഫോട്ടോ കൈമാറ്റം ചെയ്തു... ഇപ്പോൾ ആ ചിത്രത്തിന്റെ തല മറ്റൊരു ചിത്രത്തിലാ... സ്വന്തം പ്രൊഫൈലിൽ പൂവാണ്... പക്ഷേ കാമുകന്റെ കയ്യിലെ പടത്തിനു സ്വന്തം മോന്തക്ക് താഴെ നഗ്ന മേനിയും.... രണ്ടുപേരും നായകന്റെ അടുത്തില്ലാഞ്ഞകൊണ്ടു, അവനു വീഡിയോ എടുക്കാൻ അവസരം കിട്ടിയില്ലാ..
ഉമ്മയെന്നു പറഞ്ഞു വിളിച്ച പെൺകുട്ടി, അവന്റെ മറ്റൊരു കാമുകി.. അവളെയും അവൻ വഞ്ചിച്ചു വലയിൽ ആക്കിയതാ... ഈ കഥ കേട്ടെങ്കിലും, ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിൽ ആയിട്ടും, ഞാൻ ഈ കഥ ഏറ്റെടുത്തില്ലാ... കാരണം എന്തേലും ഒരുത്തൻ പറഞ്ഞാൽ ചാടി കയറി പ്രണയിക്കുകയും എല്ലാം വാരി വലിച്ചു കൊടുക്കുകയും ചെയ്ത രണ്ടാളോടും എനിക്കു പുച്ഛം മാത്രം ആണ് തോന്നിയത്.... എങ്കിലും ഒന്നുറപ്പിച്ചു ഒരു കഥ എഴുതുമെന്ന്... അതുമല്ലാ, ഒരാളു പറയുന്ന കേട്ടിട്ട് ചുമ്മാ പുറപ്പെട്ടാൽ പണി പാളുകയും ചെയ്യും...
സമയത്തിരക്കുകൾ മൂലം മുഖപുസ്തകത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുമ്പോഴാണ് വീണ്ടും മെസ്സഞ്ചറിൽ ഒരു പെൺകൊടി... ഞാൻ അബ്ബാസ് ഇക്ക പറഞ്ഞിട്ട് വന്നതാ...
എന്താ കാര്യം...
സംഭവം മറ്റേതു തന്നേ.. ഇതേ നായകൻ..... ഈ പെൺകുട്ടിയുടെ കയ്യിൽ നിന്നും ട്യൂമർ എന്ന് പറഞ്ഞു ഒരു ലക്ഷം പൊക്കി.... ഭാഗ്യം ആ പെൺകുട്ടി ഫോട്ടോ കൊടുത്തിട്ടില്ലാ.... ഭർത്താവു പ്രവാസി.... പാവം വീട് പണിയാൻ വേണ്ടി ലോൺ എടുത്തത് ആയിരുന്നു... അതും കൊണ്ടവൻ മുങ്ങി......
അതൂടി കേട്ടപ്പോൾ, എനിക്കെഴുതാൻ തോന്നി...
ഓർക്കുക.... അമ്മയേം പെങ്ങളേം കുറിച്ച് വാ തോരാതെ എഴുതി എന്ന് കരുതി ഒരുത്തനും നല്ലവൻ ആകില്ല.... എഴുത്തും സ്വഭാവും തമ്മിൽ യാതൊരു ബന്ധവുമില്ലാ...
എന്നോടു ആ പെൺകുട്ടികൾ ആ നായകനെ വെളിപ്പെടുത്തിയില്ലാ... പക്ഷേ ഇപ്പോഴും ഇതേ രീതിയിൽ സ്ത്രീബഹുമാന പോസ്റ്റുകൾ ധാരാളം എഴുതുന്നുണ്ട് എന്നാണ് അവർ പറഞ്ഞത്.... സ്ത്രീകളെ ബഹുമാനിക്കാൻ കഴിയാത്തവർ മുഷ്ടിമൈധൂനം ചെയ്തു കാമം തീർക്കണം എന്നാണ് ഈ മാന്യന്റെ അഭിപ്രായം....
ഈ ലോകത്തു എവിടെ പീഡനം ഉണ്ടായാലും ഇവന് പോസ്റ്റ് ഇടണം... പക്ഷേ അവൻ ദിവസവും പീഡിപ്പിക്കുന്നു പല പെൺകുട്ടികളെയും, അത് പക്ഷേ സമൂഹം അറിയുന്നില്ലാ.... അല്ല നമ്മൾ അറിയാതെ പോകുന്നു...
സ്വന്തം പൗരുഷത്തെ, അല്ലേ ആണവർഗ്ഗത്തെ മറ്റുള്ളവരുടെ മുന്നിൽ അധിക്ഷേപിച്ചു കാണിക്കുന്നതാണ് അവന്റെ പ്രധാന വിനോദം.... പക്ഷെ ടൈംലൈനിനും, ഗ്രൂപ്പിനും മറവിൽ പെൺകുട്ടികളെ വലവീശി അവരുടെ തലവെട്ടി മാറ്റി രതിമൂർച്ഛ പ്രാപിക്കുകയും, മടുക്കുമ്പോൾ പണം വാങ്ങാൻ അവ കാട്ടി ഭീഷണി പെടുത്തുകയും ആണ് അവന്റെ തൊഴിൽ...
അവന്റെ പോസ്റ്റിലും, അവനുള്ള ഗ്രൂപ്പിലും ഒക്കെ വിരഹത്തെ പറ്റി എഴുത്തുതുന്ന പെൺകുട്ടികൾ ആണ് അവന്റെ ഇര.... മുംതാസ് തന്റെ അരിഞ്ഞാണം വരെ അവന്റെ ട്യൂമർ ചികിത്സക്ക് സംഭാവന ചെയ്തു....
സത്യത്തിൽ അവൻ മുതലെടുക്കുകയാണ്.... ഒരു പ്രണയം പൊട്ടി നിൽക്കുന്ന പെൺകുട്ടികൾ, ആദ്യ കാമുകനോടുള്ള വാശി തീർക്കാൻ വേണ്ടി അടുത്തവനെ പ്രണയിക്കാൻ വെമ്പൽ കൊണ്ടു നിൽക്കുമ്പോൾ, ഇതുപോലെ ഉള്ള സൂത്രശാലികൾ അവരെ വലയിലാക്കും....
എഴുത്തു കണ്ടു പ്രണയിക്കരുത്.... സൗഹൃദങ്ങൾ സ്ഥാപിക്കാൻ പോകരുത്.... ഒരിക്കലും ഒരു കാരണവശാലും മൊബൈൽ നമ്പർ കൈ മാറരുത്.... ഇനി ഇങ്ങനെ ഒക്കെ പോയിട്ട്, നമ്മുടെ എടുക്കൽ കഥയും പറയാൻ വരരുത്...
ഒന്ന് കൂടി.... ശ്രീക്കുട്ടി എന്ന് പറയുന്ന പെണ്ണിന്റെ വിവാഹം അവളുടെ ടൈം ലൈനിൽ കിടന്ന പ്രണയ നൈരാശ്യം കൊണ്ടു മാറി പോവുകയും ചെയ്തു..... വായിൽ തോന്നുന്നത് വിളിച്ചു പറയാനുള്ളതല്ല സ്വന്തം ടൈം ലൈൻ.... നിങ്ങൾ അറിയാതെ നിങ്ങളെ വീക്ഷിക്കുന്നവർ പലരും ഉണ്ടാകും...
എപ്പോഴും ഒരേ തരത്തിലെ പോസ്റ്റുകളും എഴുതാതെ സൂക്ഷിക്കുക....
സ്വന്തം ജീവിതാനനുഭവങ്ങൾ എഴുതുമ്പോൾ എനിക്കു നേരെ ചൂണ്ടാതെ മറ്റൊരാളെ ചൂണ്ടി കഥ പറയാൻ ശ്രമിക്കുക.... മറ്റൊരു തലത്തിൽ കഥ മെനയാൻ പഠിക്കുക.... വായിച്ചു കമെന്റ് ഇടുമ്പോഴും എല്ലാ പോസ്റ്റിനും കമെന്റ് ഇടാൻ ശ്രമിക്കുക... മുഖപുസ്തകം നിങ്ങളെ സാഹിത്യകാരൻ ആക്കില്ലായിരിക്കും... പക്ഷേ കുടുംബം ഇല്ലാത്തവനാക്കും...
നിങ്ങളെ തേടുന്ന കഴുകാൻ കണ്ണുകളെ നിങ്ങൾ അറിയേണ്ടി ഇരിക്കുന്നു...
മറ്റൊന്ന് കൂടി ഈ വ്യക്തി ആരെന്നറിയാൻ ഞാൻ ഒരുപാട് അലഞ്ഞു അപ്പോൾ കേട്ട മറ്റൊരു കഥ കൂടി ഉണ്ട്
മറ്റൊരു പ്രമുഖ എഴുത്തുകാരൻ ആക്സിഡന്റ് ഉണ്ടായി, തലയിൽ പരുക്ക് പറ്റി, തല കിഴിച്ചു വി പി ഷൻറ് ഇട്ടിരിക്കുവാണ്... അതു മാറ്റാനായി അവൻ കരുതിയ പണം ബാപ്പ ദൂർത്തടിച്ചു... ഇപ്പോൾ ഇതു മാറ്റാൻ പണമില്ലെന്നു പറഞ്ഞു സെന്റി അടിച്ചു വലയിൽ വീഴ്ത്തി സമാനമായ രീതിയിൽ ഉപയോഗവും കഴിഞ്ഞു, അഞ്ചു ലക്ഷം രൂപ വാങ്ങുന്നതിനിടയിൽ കളവു പിടിക്കപ്പെട്ട മറ്റൊരു മാന്യൻ...
ഓർക്കുക എഴുത്തുകാർ എല്ലാരും നല്ലവരല്ലാ... എഴുത്തുകാരികളും ഉണ്ട് ഈ കൂട്ടത്തിൽ... കാണാൻ കൊള്ളുന്ന പയ്യനെ വളച്ചു, കെട്ടിയവൻ ഇല്ലാത്ത കുറവ് നികത്തുന്ന കൊച്ചമ്മമാരും, പ്രായം തികഞ്ഞത് ആസ്വദിക്കുന്ന യുവ മിഥുനങ്ങളും...
എന്റെ തുറന്നെഴുതുകൾക്കു ഒരുപാടു ഭീഷണി കിട്ടി.... ഒരു ഞരമ്പ് രോഗിയുടെ പോസ്റ്റുമാർട്ടം വായിച്ചു കേസ് കൊടുക്കും എന്ന് വരെ ഒരു പൊട്ടൻ പറഞ്ഞു..... എനിക്ക് പേടിയില്ലാ...
സൂക്ഷിച്ചാൽ ദുഖിക്കേണ്ട..
തുടക്കത്തിൽ നിർത്താൻ പഠിച്ചില്ലെങ്കിൽ അവസാനം തൂങ്ങി നിൽക്കേണ്ടി വരും...
സഹോദരി സഹോദരന്മാരോട് ഒന്ന് കൂടി മുഖപുസ്തകത്തിലെ 80 ശതമാനം രചനകളും അനുഭവങ്ങളാണ്... അവർ കണ്ടതും നേരിട്ടതും... എഴുതി ലൈക് മേടിക്കുന്നതിലും വലുതാണ് ഈ എഴുത്തുകൾ വായിച്ചു ജീവിതത്തിൽ ഒരു പാഠം ആയി ഉൾക്കൊള്ളുന്നത്.... ഇനി ഒരു ഉപദേശം എന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലാ, കാരണം ഇത് കൊണ്ട് നന്നാകാനും പോകില്ലെന്നറിയാം..
എഴുതാൻകാണിക്കുന്ന വിദ്യാഭ്യാസം സ്വന്തം ജീവിതത്തിൽ കൂടി കാണിക്കുക....
താലി കെട്ടുന്നവന്റെ മുന്നിൽ മാത്രം മടികുത്തുകൾ അഴിയട്ടെ..... അഴിക്കുന്നതും കെട്ടിയവളുടേതു മാത്രമാകട്ടെ.....
നിങ്ങള്ക്ക് സഞ്ചരിക്കാം, നിങ്ങൾക്കിഷ്ടമുള്ളതു പോലെ പക്ഷേ ഉപദേശവും, തെണ്ടിത്തരവും ഒരുപോലെ കൊണ്ട് നടക്കരുത്....
ഭാവന പീഡിപ്പിക്കപ്പെട്ടതിന്റെ പിറ്റേന്ന് ഞാൻ ഉൾപ്പെട്ട ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഒരു പൊട്ടി തെറി ഉണ്ടായി.. കാര്യം ഇതാരുന്നു... ക്ലിപ്പ് കിട്ടിയോ എന്നൊരു ചോദ്യം... ചോദിച്ചത് ജിഷ മരിച്ചപ്പോൾ മെഴുകുതിരി കത്തിച് പ്രതിഷേധിച്ചവൻ.... ക്ലിപ്പ് ചോദിച്ചത് മോശമായി പോയി എന്നതാണ് അവിടുത്തെ പ്രശ്നം...
ഞാൻ ഉൾപ്പെട്ട പല ഗ്രൂപ്പിലും ഇതേ ക്ലിപ്പ് കിട്ടിയോ എന്ന ചോദ്യം ഉണർന്നിരുന്നു... പക്ഷേ അന്ന് ക്ലിപ്പ് ചോദിച്ചവരൊക്കെ സ്വന്തം ടൈംലൈനിൽ ഇട്ടതു അതിനെ അപലപിച്ചും.... ഇത്രേം മാത്രേ ഉള്ളൂ ഒരു മനുഷ്യന്റെ ചേതോ വികാരം പീഡനത്തെ പറ്റി.... ഞാനും ഇതൊക്കെ കേട്ടു മിണ്ടതിരുന്നതെ ഉള്ളൂ...
ഇന്ന് ചൂഷണത്തിന് ഇരയായ പെൺകുട്ടികൾ ഭയക്കുന്നു അവനെതിരെ പ്രതികരിക്കാൻ... കാരണമുണ്ട്.. ഇന്നവർ പ്രതികരിച്ചാൽ നാളെ ഞാൻ ഉൾപ്പടെ ഉള്ളവർ അവരെ മോശക്കാരായി കാണും അവൻ രക്ഷപെടുകയും ചെയ്യും... പെൺകുട്ടികൾ തൂങ്ങി ചാവുകയും ചെയ്യും....
ഈ കഥയ്ക്ക് പിന്നിൽ ഒരുപാടു കാര്യങ്ങൾ മൂടപ്പെട്ടിട്ടുണ്ട്.... പുറത്തു കൊണ്ടുവരാൻ ഞാൻ ആരുമല്ലാ... എങ്കിലും ഇങ്ങനെ സെന്റി അടിച്ചോ അല്ലേ മറ്റെന്തെലും പറഞ്ഞോ, നിങ്ങടെ മാനം കവരാൻ വന്നാൽ സൂക്ഷിക്കുക.... ഞാൻ ഇവിടെ പലതും പറയാതെ പറയാനാണ് ശ്രമിച്ചത്.
നിങ്ങളെ ജനിപ്പിച്ചു ഊട്ടി ഉറക്കി പഠിപ്പിച്ചു ആവശ്യങ്ങൾ എല്ലാം നിറവേറ്റി ഇവിടെ വരെ എത്തിച്ച നിങ്ങടെ മാതാപിതാക്കൾക്ക് നിങ്ങളെ വേണം... നിങ്ങൾ എത്ര മോശക്കാർ ആയാലും..... അവരോടു മനസ്സ് തുറന്നു സംസാരിക്കാൻ പഠിക്കുക... കൂട്ടുകാരെ വിശ്വസിക്കരുത് ജീവന് ഭീഷണി ആകുന്ന കാര്യങ്ങളിൽ... മാതാപിതാക്കൾ ഭൂമിയിലെ ദൈവങ്ങൾ ആണ്... അവർ നിങ്ങള്ക്ക് നല്ലതേ തരൂ...... അവർ ശകാരിക്കുന്നത് നിങ്ങളുടെ നന്മക്കു വേണ്ടിയാണു.....
നമ്മുടെ നന്മക്കു നമുക്കുറച്ച തീരുമാനം എടുക്കാം....
ഒരേ വിഷയങ്ങളിൽ മാത്രം സദാ സമയം വാചലനാവുന്നവന് അതിനു പിന്നിൽ ചില ലക്ഷ്യങ്ങൾ ഉണ്ടാവും... അതൊരിക്കലും നല്ല ഉദ്ദേശം ആയിരിക്കില്ല..
അതിപ്പോ പെണ്ണ് - മണ്ണ് - പൊന്നു - കള്ള് - മതം - രാഷ്ട്രീയം - മനുഷ്യാവകാശം - മൃഗസ്നേഹം - ദേശസ്നേഹം എന്ന് തുടങ്ങി ഏതെങ്കിലും ഒന്നിൽ മാത്രം ഉറച്ചു നിന്നാൽ അവരെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ....
അടുത്തറിഞ്ഞാൽ മാത്രമേ ഒരാളെ ശരിക്കും മനസ്സിലാക്കാൻ പറ്റൂ... വാക്കുകളിലും വരികളിലും അന്ധമായി വിശ്വസിക്കരുത്..
ഒരുത്തനും ഇത് കണ്ടു ഇൻബോക്സിൽ ചൊറിയാൻ വരണമെന്നില്ലാ... ഉപദേശിക്കാനും..... വേറെ കഥ പറയാനും..... സ്വയം അങ്ങു മാറി നടന്നാൽ മതി.... ഞാൻ ഇതിനു പിറകെ നടന്നു നഷ്ടപ്പെടുത്തിയത് എന്റെ വിലയേറിയ നാൽപ്പതു ദിനങ്ങൾ ആരുന്നു... ഇനി ഒരു നിമിഷം പോലും ഇതിനെ കുറിച്ച് സംസാരിക്കാൻ എനിക്കില്ല. എനിക്ക് മുന്നിൽ കഥ പറഞ്ഞവർ പലതും മൂടി വെച്ചു...
ഈ എഴുത്തിൽ ഒരുപാടു പേരെന്നെ സഹായിച്ചു..... അവർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി....
അവസാനമായി ഒന്നു കൂടി.... ഇതിൽ കിടിലം കമെന്റ് ഇട്ടു നായികയായി തീരാതെ സൂക്ഷിക്കുക... പറഞ്ഞവർ സംശയത്തിന് വഴി ഉണ്ടാക്കില്ല എന്നാണ് പറഞ്ഞത്.. എന്നാലും ചില കമെന്റുകൾ മലയാളിയുടെ സദാചാരബോധത്തെ ഉണർത്തും..... അപ്പോൾ പിന്നെ ആലോചിച്ചു മാത്രം കമെന്റുകൾ ഇടുക...
ശുഭ ദിനം......
ജോബിൻ ജോസഫ് കുളപ്പുരക്കൽ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo