ഒരു പെൺകുട്ടിയുടെ കരച്ചിൽ ....
ഞാൻ നടുക്കത്തോടെ എഴുനേറ്റു ..ആ തറവാട്ടിൽ വേറെ ആരും ഇല്ലന്നാണ് എന്റെ അറിവ് ...പിന്നെ ആരാണ് കരയുന്നത് ..നശിച്ച രാത്രി എങ്ങനെയെങ്കിലും കഴിച്ചു കൂട്ടണമെന്ന് ആഗ്രഹിക്കുമ്പോഴാണ് മറ്റൊരു പ്രശ്നം വരുന്നത്,
ആരാണെന്നു നോക്കാതിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല ..ഞാൻ മെല്ലെ എഴുനേറ്റു ...മേശപ്പുറത്തെ ടോർച്ചു കയ്യിലെടുത്തുകൊണ്ടു പുറത്തേക്കു നടന്നു, മുറിയുടെ പുറത്തു എത്തിയപ്പോൾ കരച്ചിൽ കേൾക്കുന്നില്ല..ഞാൻ ചെവി കൂർപ്പിച്ചു ..ഇല്ല ഒരു അനക്കവും ഇല്ല ..അപ്പോഴാണ് ..ഒരു പാദസ്വരം കുലുക്കികൊണ്ടു ആരോ നടന്നുപോകുന്ന പോലെ എനിക്ക് തോന്നിയത് .."ചിലും ..ചിലും ശബ്ദം എന്റെ ചെവിയിൽ അലയടിക്കാൻ തുടങ്ങി "
ഞാൻ മെല്ലെ ഇടനാഴിയിലേക്ക് കടന്നു ...അവിടെ നിന്നാണ് ആ ശബ്ദം കേട്ടത് ..ഇടനാഴിയിൽ പ്രവേശിച്ചതും ആരോ പടികൾ ഓടിക്കയറുന്ന ശബ്ദം ഞാൻ കേട്ടു ..രണ്ടു നിലയുള്ള വീടാണ് ..പക്ഷെ അതിന്റെ മുകൾ വശത്തേക്ക് ഇതുവരെ കയറിയിട്ടില്ല ...ഞാൻ മെല്ലെ ഇടനാഴിയിലൂടെ മുന്നോട്ടു നടന്നു ..
കുറച്ചു നടന്നപ്പോൾ ..ഒരു മുറി തുറന്നിട്ടതായി കണ്ടു ..ഞാൻ മെല്ലെ അവിടെ നിന്നു ..മുറിയിൽ നിന്നും ആരോ സംസാരിക്കുന്നപോലെ ..ഞാൻ അകത്തേക്ക് ടോർച്ചു നീട്ടിയിടച്ചു .പിന്നെ അകത്തേക്ക് കയറി ..വലിയ മുറിയാണ് ,ഞാൻ ചുറ്റും ടോർച്ചു അടിച്ചു നോക്കി ...ആരെയും കാണുന്നില്ല,
"ഇവിടെ ....ആരെങ്കിലും ഉണ്ടോ .."
ഞാൻ ഒരു പരീക്ഷണമെന്നോണം വിളിച്ചു ചോദിച്ചു ..
അൽപ നേരം കഴിഞ്ഞിട്ടും മറുപടി ഒന്നും കിട്ടിയില്ല ..അപ്പോഴാണ് ഞാൻ മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകൾ ശ്രദ്ധിച്ചത് ...പല തരം പാമ്പുകളെ ഫോട്ടോ ..കാടിനെ ഫോട്ടോ ,
ഒരു പക്ഷെ ഉണ്ണിമായയുടെ മുറി ആയിരിക്കും ഞാൻ ഊഹിച്ചു ..മുറി വിശദമായി പരിശോധിക്കാൻ ഞാൻ തീരുമാനിച്ചു .മുറിയിലെ ലൈറ്റ് ഓൺ ചെയ്തു ..ബൾബാണ് ഉണ്ടായിരുന്നത് ..താല്പര്യ മില്ലാത്ത മട്ടിൽ കുറച്ചു മിന്നിമിന്നിയാണ് അത് കത്തിയത് ..
മുറിയുടെ അവസ്ഥ കണ്ടാൽ എന്തൊക്കയോ വലിച്ചു വാരി തിരഞ്ഞപോലെയുണ്ട് ..ഞാൻ അടുത്തുള്ള വലിയ അലമാരയുടെ അടുത്തേക്ക് നടന്നു ഒന്നരയാൾ പൊക്കം കാണും അതിന് ..അതിനൊത്ത വീതിയും ,.തുറക്കാൻ ഉള്ള ചാവി അതിന്റെ മുകളിൽ തന്നെയുണ്ട്,ഞാൻ മെല്ലെ അത് തുറന്നു ..കുറച്ചു വസ്ത്രങ്ങൾ ...ഒരു ബാഗ് വേറെ ഒന്നും ഞാൻ അതിൽ കണ്ടില്ല ..
അത് അടച്ചു വെച്ച് ഞാൻ അവിടെയുണ്ടായിരുന്ന മേശയുടെ അടുത്തേക്ക് നടന്നു ..കുറച്ചു പുസ്തകങ്ങൾ മേശയുടെ മുകളിൽ കിടപ്പുണ്ട് ...എല്ലാം പൊടി പിടിച്ചു കിടക്കുകയാണ് ..ഞാൻ പൊടിയെല്ലാം തട്ടി ..ഓരോ പുസ്തകവും മെല്ലെ മറച്ചു നോക്കി ..പ്രത്യകിച് ഒന്നും എനിക്ക് കാണാൻ ആയില്ല ..പെട്ടന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ..അലമാരയുടെ ഡോർ തുറന്നു കിടക്കുന്നു ..
ഞാൻ അലമാര .തുറന്നു അടച്ചതിനു ശേഷം ചാവി കൊണ്ട് അടച്ചതാണ് അത് ശരിക്കും ഓർക്കുന്നുമുണ്ട് ..ഇനി മറന്നതായിരിക്കുമോ ..ചിന്തിച്ചു നിൽക്കുബോൾ ആണ് ..എന്റെ കയ്യിലെ പുസ്തകത്തിൽ നിന്നും ഒരു കടലാസ് കഷ്ണം ..മെല്ലെ പാറി നിലത്തേക്ക് വീണത് ..ഞാൻ മെല്ലെ കുനിഞ്ഞുകൊണ്ടു അത് കയ്യിലെടുത്തു ..
അത് തുറന്നു നോക്കിയപ്പോൾ എന്റെ ഹൃദയം ഒന്ന് നിലച്ചപോലെ തോന്നി ..എന്നോട് ഉണ്ണിമായ എന്നു പറഞ്ഞ പെൺകുട്ടിയുടെ ..എന്നെ കിണറ്റിൽ നിന്നും കൊല്ലാൻ നോക്കിയ പെൺകുട്ടിയുടെ ചിത്രം .
ഞാൻ മെല്ലെ കിടക്കയിലേക്ക് ഇരുന്നു,. ഉണ്ണിമയായും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടായിരിക്കുമോ ,എന്നെ കൊല്ലേണ്ട കാര്യം എന്താണ് ...മനസ്സിൽ നൂറു ചോദ്യങ്ങൾ ഉയർന്നു ,എന്തായാലും ഒന്ന് ഞാൻ ഉറപ്പിച്ചു ..ഞാൻ കണ്ടത് സ്വപ്നമല്ല ...ഇവിടെ പലതും സംഭവിക്കുന്നുണ്ട് ..
അപ്പോഴാണ് തുറന്നു കിടക്കുന്ന അലമാരയുടെ കാര്യം ഞാൻ ഓർത്തത് ..ഞാൻ അലമാരയുടെ അടുത്തേക്ക് നടന്നു
വാതിൽ മെല്ലെ ചേർത്ത് അടച്ചു ..താക്കോൽ കൊണ്ട് പൂട്ടി ..പിന്നെ കൈകൊണ്ടു എല്ലാം ശരിയെന്നു ഉറപ്പുവരുത്തി ..ഒന്ന് തിരിഞ്ഞു നടന്നു രണ്ടു സ്റ്റെപ് മുന്നോട്ടു വെച്ച് വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ അലമാരയുണ്ട് പഴയപോലെ തുറന്നു കിടക്കുന്നു ..
വാതിൽ മെല്ലെ ചേർത്ത് അടച്ചു ..താക്കോൽ കൊണ്ട് പൂട്ടി ..പിന്നെ കൈകൊണ്ടു എല്ലാം ശരിയെന്നു ഉറപ്പുവരുത്തി ..ഒന്ന് തിരിഞ്ഞു നടന്നു രണ്ടു സ്റ്റെപ് മുന്നോട്ടു വെച്ച് വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ അലമാരയുണ്ട് പഴയപോലെ തുറന്നു കിടക്കുന്നു ..
ഞാൻ മെല്ലെ അതിനടുത്തക്കു നടന്നു ..ഞാൻ വീണ്ടും അലമാര ചേർത്ത് അടച്ചു ..ലോക്ക് ചെയ്തു മാറി നിന്നു വീണ്ടും തുറക്കുമോ എന്ന ആകാംഷ എന്നിൽ ഉണ്ടായിരുന്നു ..അപ്പോഴാണ് ഞാൻ അത് കണ്ടത് ...അടച്ച അലമാരയുടെ ..ഡോറിന്റെ ഇടയിൽ ..നീളത്തിലുള്ള മുടിയിഴകൾ കുടുങ്ങി കിടക്കുന്നു..ഞാൻ മെല്ലെ അതിന്റെ അരികിലേക്ക് നടന്നു ..ഞാൻ മെല്ലെ ആ മുടിയിഴകൾ മെല്ലെ തൊട്ടു ...തൊട്ടതും അത് ആരോ വലിച്ചപോലെ അലമാരയുടെ ഉള്ളിലേക്ക് മെല്ലെ കയറി ..
അലമാരയുടെ ഉള്ളിൽ ആരോ ഉണ്ട് ഞാൻ ഉറപ്പിച്ചു ..തുറക്കുവാൻ ഉള്ള ധൈര്യം കിട്ടുന്നില്ല ...അവസാനം ടോർച്ചു വലതു കയ്യിൽ പിടിച്ചുകൊണ്ടു ഞാൻ ഇടതു കൈകൊണ്ടു അലമാരയുടെ പൂട്ടു തുറന്നു ..പിന്നെ അലമാരയുടെ വാതിൽ മെല്ലെ തുറന്നു
ഞാൻ അതിനകത്തേക്കു ടോർച്ചു അടിച്ചു ..ഓരോ കോണും പരിശോധിച്ചു ..അപ്പോഴാണ് ആരോ പുറകിൽ ഉള്ള പോലെ എനിക്ക് തോന്നിയത് ..ഞാൻ പരിശോധന നിർത്തി ..അനങ്ങാതെ നിന്നു ..ഞാൻ ടോർച്ചു മുറുക്കി പിടിച്ചുകൊണ്ടു മെല്ലെ തിരിഞ്ഞു ...തിരിഞ്ഞതും ..ആരോ പിടിച്ചു വലിച്ചപോലെ ഞാൻ അലമാരയുടെ ഉള്ളിലേക്ക് വീണു ..വീണതും ഡോർ രണ്ടും അടഞ്ഞു
അലമാരയുടെ ഉള്ളിൽ എത്തിയതും എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി ..ഉള്ളിൽ നല്ല ഇരുട്ട് ..ആരുടെയോ കൈകൾ എന്നെ തഴുകുന്ന പോലെ എനിക്ക് തോന്നി ...എന്റെ വയറിന്റെ മുകളിലൂടെ ഇഴഞ്ഞുകൊണ്ടു ..കഴുത്തിൽ ഒന്ന് പിടിച്ചു ..അതിന്റെ പിടി മുറുകി..ഞാൻ മരണ വെപ്രാളം കൊണ്ട് വാതിൽ ആഞ്ഞു തള്ളി ..
മരണം ...അടുക്കാത്തതു കൊണ്ടായിരിക്കും വാതിൽ തുറന്നു ..ഞാൻ പുറത്തേക്കു വീണു ..ഞാൻ എഴുന്നേറ്റതും അതിന്റെ വാതിൽ താനെ അടഞ്ഞു ...ഞാൻ മെല്ലെ ചെന്ന് കിടക്കയിൽ ഇരുന്നു ..കഴുത്തിന് ചുറ്റും നല്ല വേദന ..
പെട്ടന്ന് ഇടനാഴിയിൽ ഒരു അനക്കം കേട്ടു ...ഞാൻ ഇടനാഴിയിലേക്ക് നോക്കിയപ്പോൾ ഒരു നിഴൽ മാറിയപോലെ എനിക്ക് തോന്നി ..ഞാൻ ടോർച്ചു അടിച്ചു കൊണ്ട് ഇടനാഴിയിലേക്കു വേഗത്തിൽ നടന്നു ..ആ നിഴൽ കോലായിൽ എത്തിയപ്പോൾ നിന്നു ...ഒരു സ്ത്രീയാണ് ..മുടിയഴകൾ കാറ്റിൽ മെല്ലെ ഇളകിയാടുന്നുണ്ട് ..
ഞാൻ അവളുടെ അരികിലേക്ക് നടന്നു ..അത് ഒന്നുകിൽ ഉണ്ണിമായ അല്ലെങ്കിൽ ഞാൻ ആദ്യം കണ്ട സ്ത്രീ .ആരാണെന്നു മനസ്സിലാകുന്നില്ല ..ഞാൻ അരികിൽ എത്താൻ ആയതും ..അവൾ മെല്ലെ തിരിഞ്ഞു ..മുഖം എനിക്ക് വ്യക്തമാകുന്നില്ല ..ഞാൻ കയ്യിലെ ടോർച്ചെടുത്തു നീട്ടിയടിച്ചു ..വെളിച്ചം വീണതും അത് മാഞ്ഞു പോയി .ചെയ്തത് അബദ്ധം ആയോ എന്നു തോന്നിപോയി ..
ഞാൻ ടോർച്ചു ഓഫ് ചെയ്തു ചുറ്റും നോക്കി ..ആരെയും കാണുന്നില്ല ..അപ്പോഴാണ് ..വയലിന്റെ നടുവിലൂടെ ആരോ നടന്നു വരുന്നത് ഞാൻ കണ്ടത് ..ഞാൻ മെല്ലെ പുറത്തേക്കു നടന്നു.അടുത്തെത്തിയപ്പോൾ ഉണ്ണി ...
"നീ പോയില്ലേ ..."
"ഇല്ല ...നീ തനിച്ചല്ലേ ..അതുകൊണ്ടു ഇങ്ങോട്ടു പൊന്നു ..പിന്നെ നമുക്ക് ഒരിടം വരെ പോകണം ..നീ വാ ..അവൻ എന്റെ മുഖത്തേക്ക് നോക്കാത്ത മെല്ലെ തിരിഞ്ഞു നടന്നു .."
"എങ്ങോട്ടു പോകാൻ ..."
"പറയാം ...വരൂ ..വെളിച്ചം ഒന്ന് വേണ്ട ..നിലാവുണ്ട് ..കയ്യിലുള്ള വെളിച്ചം കളഞ്ഞെക്കു "
"കയ്യിലുള്ള വെളിച്ചമോ ..നീ ടോർച്ചാണോ ഉദ്ദേശിച്ചത് ..നീ എന്താ ..ഇങ്ങനെയൊക്കെ സംസാരിക്കുന്നെ ..നിനക്കെന്താ ..സംസാരത്തിനു ഒരു മാറ്റം "
അവൻ ഒന്നും മിണ്ടിയില്ല ...പകരം വേഗത്തിൽ നടക്കുകയാണ് ചെയ്തത് ..അവൻ വയൽ കഴിഞ്ഞു ഇളയന്നൂർ മനയുടെ വഴിയേ നടന്നു ...അതിനിടക്ക് ഞാൻ പലതും ചോദിച്ചെങ്കിലും എല്ലാം എല്ലാം ഒരു മൂളലിൽ ഒതുക്കി
കുറച്ചു കഴിഞ്ഞപ്പോൾ .എനിക്ക് മനസ്സിലായി ഞാൻ ഇളയന്നൂർ മനയുടെ അടുത്തേക്കാണ് പോകുന്നത് എന്ന് ..
ഞാൻ ഓടി അവന്റെ മുന്നിൽ നിന്നുകൊണ്ട് ചോദിച്ചു ..
ഞാൻ ഓടി അവന്റെ മുന്നിൽ നിന്നുകൊണ്ട് ചോദിച്ചു ..
"നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ ..ഞാൻ ചോദിച്ചതിന് ..ഒന്നും മറുപടി പറയുന്നില്ല ..നമ്മൾ ഇപ്പോൾ പോകുന്നത് ..ഇളയന്നൂർ മനയിലേക്കു അല്ലെ ..ഇത് അങ്ങോട്ടുള്ള വഴിയാണെന്ന് എനിക്ക് അറിയാം "
"നിനക്ക് പേടിയുണ്ടോ എന്റെ കൂടെ വരാൻ .."
അവൻ എന്റെ കണ്ണുകളിലെക്ക് തീക്ഷ്ണമായി ഒന്ന് നോക്കി ...
എനിക്ക് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല ...അവൻ നിലത്തു ആഞ്ഞു ചവിട്ടികൊണ്ട് ..എന്നെ മറികടന്നു നടന്നു ...ഞാൻ അല്പനേരം അങ്ങനെ നിന്നു ..
പിന്നെ ...അവന്റെ പുറകെ നടന്നു ..
അവൻ ..ഇളയന്നൂർ മനയുടെ നടപ്പുര വാതിലിന്റെ അടുത്തെത്തി ഒന്ന് നിന്നു ..പിന്നെ മനയുടെ ഇടത്തെ ഭാഗത്തേക്ക് ഒന്ന് നോക്കി ..അതിനു ശേഷം നടപ്പുര വാതിൽ തുറന്നുകൊണ്ടു അകത്തേക്ക് കയറി ...
ഞാനും അവന്റെ പുറകെ നടപ്പുര വാതിൽ വഴി മെല്ലെ അകത്തേക്ക് കയറി ..അപ്പോഴാണ് ഞാൻ ഇളയന്നൂർ മന ശരിക്കും കാണുന്നത് ..നിലാവിൽ കുളിച്ചുകൊണ്ടു ഒരു മന ..വലതു വശത്തു ..കാവ്..
ഒരു തണുത്ത കാറ്റ് ...വീശാൻ തുടങ്ങി ...ചന്ദ്രനെ മറക്കാൻ കരിമേഘങ്ങൾ ..നീങ്ങിയടുത്തു കൊണ്ടിരിക്കുന്നു ..മരങ്ങൾ കാറ്റിൽ മെല്ലെയാടി ..എന്തൊക്കെയോ ശബ്ദം പുറപ്പെടുവിക്കുന്നു ..വന്ന വഴിയിൽ നിന്നും കുറുക്കൻ മാർ വല്ലാത്ത രീതിയിൽ ഓരിയിടുന്നു ....എന്തൊക്കയോ അരുതാത്തത് സംഭവിക്കാൻ പോകുന്ന പോലെ ...
അവൻ എന്നെ തിരിഞ്ഞു ഒന്ന് നോക്കി ...പിന്നെ മന ലക്ഷ്യമാക്കി ഓടി ...ഞാൻ നോക്കി നിൽക്കെ അവൻ മനയിലേക്കു ഓടി കയറി ...
എന്തു ചെയ്യണമെന്നറിയാത്ത ..പകച്ചു നിന്നുപോയി ഞാൻ ....
സ്നേഹപൂർവം sanju calicut
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക