യക്ഷിയെ പ്രണയിച്ചവൻ
##################
സമയം രാത്രി 11അകാറാകുന്നു .കടയടച്ചു വീട്ടിലേക്കു പോകാനായി ഇറങ്ങി .അരകിലോമീറ്റർ നടക്കുവാനുണ്ട് .സ്ഥിരമായി റോഡിലൂടെയാണ് പോകുന്നത് ഇന്ന് എന്തോ മനസ് പറയുന്നു വയലുവഴി പോകാമെന്നു .വയലുവഴി പോയാൽ അമ്പലത്തിന്റെ അവിടെന്നു എളുപ്പത്തിൽ വീട്ടിൽ എത്താം.വയലുകഴിഞ്ഞു ഒരു കുളമുണ്ട് .കുളത്തിന്റെ അടുത്ത് എത്താറാകുന്നതിനു മുൻപേ ഞാൻ കണ്ടു അവിടെ ആരോ നില്പുണ്ട് .ആരായിരിക്കും അതു ഇനേരത്തു .പണ്ടേ യക്ഷിയിലും പ്രേതത്തിലും ഒന്നും വിശ്വാസമില്ലാത്തോണ്ട് ഞാൻ മുന്നോട്ടു തന്നെ നടന്നു .അടുത്തേക് എത്തുംതോറും നിലാവെട്ടത്തിൽ അതൊരു പെണ്ണാണെന്ന് മനസിലായി .വയലും കാര്യങ്ങളുമൊക്കെ ഉള്ളതല്ലേ എവനെങ്കിലും കൊണ്ടുവന്നതുകും എന്ന് ചിന്തിച്ചു ഞാൻ അവളെ താണ്ടി മുന്നോട്ടു നടന്നു .പെട്ടന്ന് പിന്നിൽ നിന്നും ഒരു വിളി.... ചേട്ടാ എങ്ങോട്ടാ ഇത്ര ദൃതിയിൽ ...ഞാൻ മെല്ലെ തിരിഞ്ഞു നോക്കി തിളങ്ങുന്ന കണ്ണുകളുള്ള ദേവതയെ പോലെ തോന്നിക്കുന്ന അവൾ എന്നെ നോക്കി നിക്കുന്നു .മുട്ടോളം കെട്ടിവയ്ക്കാത്ത അഴിച്ചിട്ടിരിക്കുന്ന മുടി .വെള്ളസാരിയും ....സാദാരണ കഥകളിലെ തനി യക്ഷി .

പുഞ്ചിരിയോടെ നിൽക്കുന്ന അവളോട് ഞാൻ ചോദിച്ചു ..ആരാ ....
ചേട്ടാ ഞാൻ ഇവിടെ ഉള്ളതുതന്നെ .....
ഇവിടെയാന്നും ഞാൻ കണ്ടിട്ടില്ലല്ലോ സത്യം പറയു ആരാ നീ .... .....
ചേട്ടാ ഞാൻ ഒരു യക്ഷിയാണ് .....
യക്ഷിയോ അതെന്തു സാദനം ...ഞാൻ പൊട്ടിച്ചിരിച്ചു ....
വിശ്വാസമില്ലേ ...അവൾ കുളത്തിലേക്കു ഇറങ്ങി പക്ഷെ താഴുന്നില്ല വെള്ളത്തിന് മുകളിലായി നില്കുന്നു .ഇപ്പൊ ഞാൻ ഒന്നു പേടിച്ചേകിലും അമ്പലം അടുത്തുണ്ടല്ലോ അത് ഒരു ധൈര്യമായി മാറി .അവൾ ചോദിച്ചു ഞാൻ ഇതിനുമുന്നെ പലരുടെ മുൻപിലും പോയെകിലും അവരെല്ലാം എന്നെക്കണ്ടു പേടിച്ചു ഓടുകയാണ് ചെയ്തത് പക്ഷെ ചേട്ടൻ പേടിച്ചില്ല ........പെട്ടന്ന് അവൾ മുകളിലേക്കു നോക്കി എന്നിട്ടു പറഞ്ഞു ....ചേട്ടാ സമയം കഴിയാറായി പൊയ്ക്കോളൂ ഇനി എന്റെ രൂപം മാറും ....മനസുമാറും...ഉഗ്രരൂപിയാകും .....എന്തോ അവൾ പറഞ്ഞതിൽ സത്യം തോന്നിയ ഞാൻ അവിടെനിന്നും നടന്നു ....അവൾ വിളിച്ചുപറയുന്നുണ്ട് ..ചേട്ടാ നാളെയും കാണുമോ ........

പിന്നെയും ഞാൻ അവളെ അ സ്ഥലത്തു കണ്ടുമുട്ടാൻ തുടങ്ങി .യക്ഷിയാണെകിലും അവളുടെ പുഞ്ചിരിയും ....വാതോരാതെയുള്ള സംസാരവും എനിക്കു ഇഷ്ടമായിരുന്നു.എങ്ങനെയായാലും എത്ര സംസാരിച്ചിരുന്നാലും അവൾ 12മണിക്കുമുന്നെ എന്നെ പറഞ്ഞുവിടുമാരുന്നു.ക്രമേണ ക്രമേണ ഒരു മനുഷ്യൻ അരുന്ന ഞാൻ യക്ഷിയെ പ്രണയിച്ചു തുടങ്ങി
പക്ഷെ ഞാൻ അവളോട് പ്രണയം തുറന്നു പറഞ്ഞില്ല .ഒരിക്കൽ അവളെന്നോട് പറഞ്ഞു.....
.ഞാൻ ഒരു മനുഷ്യ സ്ത്രീ ആരുന്നേ നിന്നെ പ്രണയിച്ചേനെ ......
അതിനെന്ത യക്ഷിക്കും പ്രണയിക്കാം എനിക്കു സമ്മതമ ...ഞാൻ പറഞ്ഞു
പിന്നെ ഞാൻ എന്റെ ഇഷ്ടം അവളോട് പറയുകയും.യക്ഷിയായി അവളും മനുഷ്യനായ ഞാനും പിരിയാൻ വയ്യാത്ത പ്രണയത്തിലായി.
ഒരിക്കൽ അവളെന്നോട് പറഞ്ഞു ..
ഒരു യക്ഷിക്കും മനുഷ്യനും ഒന്നിക്കുവാൻ കഴിയില്ല നമ്മൾ പ്രണയിച്ചതേ തെറ്റാണു .....എനിക്കു ഒരു മനുഷ്യസ്ത്രീ അകാൻ കഴിയില്ല പക്ഷെ നിനക്ക് ....അത്രയും പറഞ്ഞു അവൾ നിർത്തി .
ബാക്കി ഞാൻ മനസിലാക്കി മരണം കൊണ്ട് അവളെ പോലെ ആകാമെന്ന് .ഞാൻ പറഞ്ഞു ..
ആത്മഹത്യ ചെയ്യാമെന്ന് ....പ്രണയം തലയ്ക്കു പിടിച്ചിരികയല്ലേ പക്ഷെ അവൾ സമ്മതിച്ചില്ല ആത്‍മഹത്യ ചെയ്യതാൽ ആത്മാവ് ഒരിക്കലും യക്ഷിയാകില്ല പകരം മോക്ഷം കിട്ടാതെ അലയുകയേ ഉള്ളെന്നു

അവസാനം ഒരു തീരുമാനത്തിൽ എത്തി .12മണിക് ശേഷം ഞാൻ അവിടെ നില്കാമെന്നും അവൾക്കു അപ്പൊ എന്നെ കൊല്ലമെന്നും.സമയം കഴിഞ്ഞതും അവൾ ഉഗ്രരൂപിയായി മാറി ...അവളുടെ കൂർത്ത പല്ലുകൾ കഴുത്തിലേക്ക് ഇപ്പൊ ആഞ്ഞു ഇറങ്ങും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു സുഖമുള്ള മരണത്തിനായി .കുറച്ചുസമയം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല ഞാൻ കണ്ണുതുറന്നപ്പോൾ കണ്ടത് ഉഗ്രരൂപിയായ അവൾ കരയുന്നതാണ് ....കരച്ചിലിനിടയിലും അവൾ പറഞ്ഞു ....ഉഗ്രരൂപിയായെകിലും എന്റെ മനസ്സിൽ നിന്നും നീ മായുന്നില്ല എനിക്കു നിന്നെ കൊല്ലാൻ കഴിയില്ല യക്ഷിയാണ് ഞാൻ എങ്കിലും അത്രമാത്രം സത്യമായാണ് നിന്നെ ഞാൻ സ്നേഹിക്കുന്നത് ....നിനക്ക് ഒരു ജീവിതമുണ്ട് എന്നെ മറന്നേയ്ക്കു ...........
ഇത്രയും പറഞ്ഞു അവൾ അവിടെ നിന്നും മാഞ്ഞുപോയി.
ഇപ്പോഴും പലരാത്രികളിലും ഞാൻ അവിടെ അവളുടെ ചിലങ്ക ശബ്ദവും പ്രതീക്ഷിച്ചു കാത്ത് ഇരിക്കാറുണ്ടെങ്കിലും ...പിന്നെ ഒരിക്കലും അവൾ അവിടെ വന്നിട്ടേയില്ല .....

By: Dinuraj
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക