Slider

അത്തർ പനി

0

അത്തർ പനി
*****************
എടാ ജോബിച്ചാ.... ജോബിച്ചോ.... ജോബിയെ...... ജോബിൻ ചേട്ടോ...
എന്താ പിള്ളേരെ.....
ആന്റിയെ ജോബിൻചേട്ടൻ എന്തിയേ..... നന്ദുവിന്റെ ആണ് ചോദ്യം...
അവനു അത്തർ പനിയാണ്......
അയ്യോ..... എന്നാ തുടങ്ങിയെ....
ഒന്നു വിളിച്ചേ ആന്റി....
ജോബിയെ..... ഡാ മോനെ, ഡാ... നിന്നെ ദേ നന്ദുവും ഡോണും ഒക്കെ വിളിക്കുന്നു....
ഉം....
ഇന്ന് ഓഫീസിൽ പോകുന്നില്ലേ ജോബിൻ ചേട്ടാ....
ഇല്ലടാ, പനിയാ....
എന്നാടാ കാര്യം....
നീ ഇങ്ങു വന്നേ.....
എന്താ പിള്ളേരെ കാര്യം....
ഒന്നുമില്ലാ ആന്റി....
ആ ചെക്കന് വയ്യാത്തതാ...... വേണ്ടാത്ത പണിക്കൊന്നും പോകല്ലേ.... ജോലിക്കു പോലും പോകാതെ കിടന്നവനാ.... 'അമ്മ എന്തൊക്കെയോ പിറു പിറുത്തു എന്റെ ചങ്ങാതിമാരെ നോക്കി....
ഞാൻ അവന്മാരുടെ കൂടെ പുഴ വക്കിലേക്കു നീങ്ങി... അവിടെ ഒരു ഒടിഞ്ഞ ഇലക്ട്രിക്ക് പോസ്റ്റുണ്ട്..... അതിലാണ് ഞങ്ങളുടെ ഇരുപ്പ്... അവിടിരുന്നാണ് ഞങ്ങൾ ഓരോന്നും പ്ലാൻ ചെയ്യുന്നതു....
പോയ വഴിയിലാണ് അവന്മാരു കാര്യം പറഞ്ഞതു.... ഡാ ആറ്റിൽ പാപ്പൂച്ചായന്റെ അവിടെ വാളയും മറ്റും മലക്കുന്നു.... വല എടുത്തോണ്ട് വരാൻ....
ഒന്നു പോടാ ചെക്കാ... ഈ വയ്യാത്ത ഞാൻ അതെടുക്കാൻ ചെന്നാ 'അമ്മ എന്നെ ഓടിക്കും....
മീൻ കിടന്നു തിളച്ചു മറിയുന്നു... ഒരു ചാകര ആണത്രേ.... ഡോണിന്റെ വാക്കുകൾ എന്റെ പനിക്കു മുകളിൽ ഐസ് കോരി ഇട്ടു... അവനാണ് എന്നെ വഴി തെറ്റിക്കുന്നത്.... എവിടേലും മീൻ കണ്ടാൽ അപ്പോൾ വരും വിളിക്കാൻ.... ഞങ്ങൾ രണ്ടാളും ആണ് നാട്ടിലെ പ്രധാന മീൻ പിടുത്തക്കാർ...
എന്റെ മനസ്സിൽ ഒരു ചാഞ്ചക്കം.... പനി മാറിയെന്നു ഒരു സംശയം ഇല്ലഴി ഇല്ലാ...
ഞാൻ ഞങ്ങടെ വല എടുത്തോണ്ടു വരട്ടെ.....
വയ്യടാ ചെക്കാ.....
എന്തു സാധനമാടാ നീ..... നീ വീശിയാ മതി..... വല ഞങ്ങളു വലിച്ചു കയറ്റി കുടഞ്ഞോളാം.....
ഒന്നു പോടാ ചെക്കാ....
നീ കൂടുതൽ ജാഡ ഇറക്കരുത് കേട്ടോ..
അവന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ വലയുമായി മീൻ പിടിക്കാൻ പമ്പാനദിയുടെ ആഴങ്ങളിലേക്ക് നടന്നു നീങ്ങി....
അവിടെ ഒരു ആൾകൂട്ടം തന്നെ ഉണ്ട്, എല്ലാരും വലിയ മീൻ പിടുത്തമാണ്..... മീൻ പിടിക്കുന്ന പലർക്കും ഈ പറഞ്ഞ അത്തർ പനി ഉണ്ട്... എങ്കിലും മീന്റെ ചാട്ടം കണ്ടിട്ട്, എല്ലാരും ഓടി നടന്നു പിടിക്കുവാണ്....
ഈ മീൻ പിടുത്തം എന്നു പറയുന്നതു വളരെ രസകരമായ കാഴ്ചയാണ്.... ഇപ്പോഴത്തെ അവസ്ഥ എന്ന് പറയുന്നത്, ആറു വറ്റി വരണ്ടിട്ടു, ചില കുഴികളിലും, നടുക്കും മാത്രമാണ് വെള്ളം.... അവിടെ മീനുകൾ കൂട്ടമായി നിൽക്കുന്നുണ്ട്..... എല്ലാരും വലിയ മീനുകളെ മാത്രം തിരഞ്ഞെടുത്തിട്ടു, ചെറുതിനെ കരയിലും മറ്റും ഉപേക്ഷിക്കുന്നു.....
കരയിൽ ഉപേക്ഷിച്ച ചെറു മൽസ്യങ്ങൾ പലതും ചീഞ്ഞു നാറി തുടങ്ങി.. അത്യുഷ്ണം മൂലം പുഴയിൽ ചത്ത മീനുകളും കൂടി ആകുമ്പോൾ വല്ലാത്ത ഒരു ഭീതി തന്നെ പരത്തുന്നു....
വശങ്ങൾ എല്ലാം തന്നെ വറ്റി വരണ്ടു...... കുട്ടനാടിന്റെ സവിശേഷങ്ങളായ ജെല്ലി കട്ടകൾ വരണ്ടു ഉണങ്ങി ഇരിക്കുന്നു.... അങ്ങിങ്ങായി കിടക്കുന്ന മണൽ തരികൾ കറി ചട്ടിയിൽ വരെ ചിലർ വാരി കൊണ്ടു പോകുന്നുണ്ട്...
ഉണങ്ങിയ ജെല്ലി കട്ടകളുടെ മുകളിൽ, കഴിഞ്ഞ മലവെള്ളത്തിൽ പുഴ ഉപേക്ഷിച്ച മര കമ്പുകൾ കൂട്ടി കനലുണ്ടാക്കി, അതിനുമുകളിൽ തന്നെ ചിലർ മീൻ പിടിച്ചു, പൊള്ളിച്ചെടുത്തു ഭക്ഷിക്കുന്നു... അതിന്റെ അവശിഷ്ട്ടങ്ങൾ അവിടെ തന്നെ വലിച്ചെറിയുന്നു...
അത്തർ പനി പലരെയും ബാധിച്ചിട്ടുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ലാ...
ഈ അത്തർ പനി എന്ന് വെച്ചാൽ സാധാ പനി പോലെ തന്നേ.. പക്ഷേ വല്ലാത്തൊരു നാറ്റം ശരീരത്തിൽ നിന്നും വമിക്കും. ഭയങ്കര പൊകച്ചിലും ഉഷ്ണവും ആയിരിക്കും ദേഹമാസകലം,. പോരാത്തതിനു ശരീര വേദനയും ഉണ്ടാകും..
ഈ ഉഷ്ണ കാലത്താണ് ഈ രോഗം പുതുതായി പടർന്നു പിടിച്ചത്. കാരണമായി സർക്കാർ പറയുന്നതു, വെള്ളത്തിലെ സെൻട്രബല്ലാ വയറസുകളുടെ അമിത വളർച്ച ആണ്... ഇവയെ നിയന്ത്രിച്ചിരുന്നത് തണുത്ത കാലാവസ്ഥയും, ഇടവിട്ടുള്ള മഴയും, ഒഴുകുന്ന നദിയും, ചില ചെറു മൽസ്യങ്ങളുമാണ്..... കാലാവസ്ഥ ഇത്തവണ മനുഷ്യന്റെ ചെയ്തികൾ കൊണ്ടു പിണങ്ങിയപ്പോൾ, ചൂടുള്ള സ്ഥലങ്ങളിൽ മാത്രം വളരുന്ന സെൻട്രബല്ലാ വയറസുകൾ പെറ്റു പെരുകി....
അത്തർ പനി ബാധിച്ചവർ വെയിൽ ഏൽക്കരുത്, കെട്ടികിടക്കുന്ന വെള്ളം സ്പർശിക്കരുത്... തണുത്ത വെള്ളം കുടിക്കണം എന്നൊക്കെയാണ് ആരോഗ്യമേഖലയിൽ നിന്നും കൊടുത്തിരിക്കുന്ന മുന്നറിയിപ്പുകൾ....
പക്ഷെ മരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ മടി തട്ടിൽ, സ്വന്തം പ്രാണനെ വെല്ലുവിളിച്ചു കൊണ്ട് പലരും തകൃതിയിൽ മീൻ പിടുത്തവും, മലിനീകരണവും നടത്തുവാണ്...
പത്യങ്ങൾ നോക്കാതെ ഉള്ള പ്രവർത്തികൾ മരണം വിളിച്ചു വരുത്തും എന്നറിയാവുന്ന വിവേക പൂർണ്ണൻ എന്നു അവകാശപ്പെടുന്ന മനുഷ്യൻ സ്വാർത്ഥ നേട്ടങ്ങൾക്കു വേണ്ടി വീണ്ടും അലയുകയാണ്...
---------------------------------------------------------------------------
ഓർക്കുക..... എല്ലായിടത്തും പ്രകൃതി ചൂഷണത്തെ പറ്റി ഘോര ഘോര പ്രഘോഷണങ്ങൾ നടക്കുന്നുണ്ട്... പക്ഷെ ആരും ചൂഷണം അവസാനിപ്പിക്കുന്നില്ലാ....
പ്രകൃതി മരിച്ചാൽ അതു എല്ലാ ജീവജാലത്തിന്റെയും മരണമാണ്.....
മൂഢ മനുഷ്യാ ഇന്നു നീ മരിച്ചാൽ നീ നാളെക്കായി സമ്പാദിക്കുന്നത് ആർക്കു വേണ്ടി...
ജോബിൻ ജോസഫ് കുളപ്പുരക്കൽ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo