Slider

ഇന്നത്തെ വാർത്തകളും സംഭവങ്ങളും

0
ചിലരു പറഞ്ഞു കേക്കാറുണ്ട്..
അതു കഴിക്കരുത് വിഷമയമുള്ളതാണ്..
അതുകുടിക്കരുത് ആരോഗ്യത്തിനു ഹാനികരമാണ് എന്നൊക്കെ..
പിന്നൊരു കൂട്ടരുടെ ആധി സമകാലീന സംഭവങ്ങളും വാർത്തകളും കുട്ടികളിൽ എങ്ങിനെ സ്വാധീനം ചെലുത്തുന്നുവെന്നുള്ളതാ..
സത്യത്തിൽ പലരും ഒരു ദിവസം ഉണർന്നെഴുന്നേൽക്കുന്നതു തന്നെ ഇത്തരം പേടികൾക്കിടയിലേക്കാണ്..
എന്റെ കുട്ടിക്കാലത്ത് വീട്ടിലെ പ്രധാനവരുമാനം കൃഷിയാരുന്നു..
അതിലും നെൽക്കൃഷിയാരുന്നു കൂടുതലും ..
നെൽച്ചെടിയിൽ കീടബാധയുണ്ടാവാതിരിക്കാൻ വേണ്ടി കീടനാശിനി തളിക്കുന്ന ഏർപ്പാടുണ്ട്..
ഇന്നു കൃഷിയില്ലാത്തോണ്ട് കീടങ്ങളൊക്കെ മനുഷ്യരിലേക്ക് കുടിയേറിയെന്നത് മറ്റൊരു സത്യം..
പറഞ്ഞു വന്നതു ഇക്കൊല്ലം തളിക്കുന്ന കീടനാശിനിയെ ചെറുത്തു തോൽപ്പിക്കാൻ കഴിയുന്നത്ര പ്രതിരോധ ശക്തിയുള്ള കീടങ്ങളാവും അടുത്ത തലമുറയിലുണ്ടാവുന്നതു..
സ്വാഭാവികമായും അതിനെ നശിപ്പിക്കാനുള്ള മരുന്നുകൾ വീണ്ടും വിപണിയിലെത്തും..
അതുപോലാണ് ഇന്നത്തെ ജിവിത സാഹചര്യങ്ങളും..
പണ്ടു കപ്പയും കാന്താരിമുളകും തിന്ന കഥ ഇന്നത്തെ ഫാസ്റ്റ്‌ഫുഡ്‌ തലമുറയോട് പറഞ്ഞിട്ടൊരു കാര്യവുമില്ല..
ഫേസ്‌ബുക്കിൽ പോസ്റ്റാൻ കൊള്ളാമെന്നല്ലാതെ..
കാരണം അവരീ സാഹചര്യങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളവരാണ്..
അല്ലെങ്കിൽ തന്നെ അങ്ങിനുള്ളവരാക്കി മാറ്റണം..
സോഫ്റ്റ് ഡ്രിങ്കും മറ്റും കുടിക്കാതെ ഇന്നിന്റെ രുചികളാസ്വദിക്കാതെ അരുതുകളുടെ തടവറയിലേക്ക് കുട്ടികളെ തളച്ചിടുന്നവർ ഒരുപക്ഷെ അവരെ ഒന്നിനും കൊള്ളാത്തവരായി മാറ്റുകയാവണം..
അതുപൊലെ ഇന്നത്തെ വാർത്തകളും സംഭവങ്ങളും..
കൊലപാതകമെന്നോ ബോംബ് സ്ഫോടനമെന്നോ കേൾക്കുമ്പോ നെഞ്ചത്ത് കൈവെച്ചു ദൈവത്തെ വിളിക്കുന്ന കാലമല്ലിത്..
ഇന്നിന്റെ തലമുറക്ക്‌ ഇതൊക്കെ സുപരിചിതമാണ്..
അല്ലെങ്കിൽ അങ്ങിനാവണം..
കാരണം ഇനിവരാനുള്ള കാലം ഇതിനെക്കാൾ ഭീകരമാവും..
വാർത്തകളും വിശേഷങ്ങളും പുതിയ രുചിക്കൂട്ടുകളും ആസ്വദിച്ചും ഉൾക്കൊണ്ടും തന്നെ അവർ വളരട്ടെ..
എങ്കിലേ നാളെയുടെ വേഗക്കൊടുങ്കാറ്റിൽ അവർക്കു അടിപതറാതെ പിടിച്ചുനിൽക്കാൻ സാധിക്കുള്ളൂ.
സമർപ്പണം:
ഇന്നലെ ഡിന്നറിനു ഫ്രൈഡ് റൈസിന്റെ കൂടി പെപ്സി വാങ്ങിച്ചോട്ടേന്ന് ചോദിച്ച മകന് നെരെ കണ്ണുരുട്ടിക്കാണിച്ചു പേടിപ്പിച്ച എനിക്കും ന്യൂസ്‌ ചാനൽ കണ്ടോണ്ടിരുന്ന മോനെ അതുമാറ്റി കാർട്ടൂൺ ചാനൽ കാണാൻ നിർബന്ധിച്ച ഭാര്യക്കും .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo