നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മിശ്രനൊമ്പരങ്ങൾ (കവിത)


അന്നു നെയ്തകിനാവിലൊന്നും
ഇല്ലരീതികൾ പലവിധം..
അന്നു നമ്മുടെ മാനസത്തിൽ
വന്നതില്ലൊരു ദൈവവും.
ഇന്നു മധുമഴ പെയ്തു തോരവേ
നാമ്പിടുന്നൊരീ മുൾപടർപ്പുകൾ
രക്തശോണിമ ചാർത്തുവാനായ്
എത്തിടുന്നെൻ ജീവനിൽ .
മുത്തുകോർത്തൊരു മാല്യമൊന്നതിൻ
കെട്ടു പൊട്ടിയതൂർന്നുപോയപോൽ
ചിതറി വീഴുന്നു നിർവ്വികാരമെൻ
മിശ്രസുന്ദര പ്രണയവീഥിയിൽ
എന്റെ ദൈവമതെന്റെ മാത്രമായ്
വേലിതീർക്കുന്നു സർവ്വരും വൃഥാ
രണ്ടുപേർക്കിന്ന് രണ്ടു രീതികൾ
തമ്മിലകലന്നു മാനസങ്ങളാൽ....
രണ്ടു വർണ്ണങ്ങൾചേർത്തു മറ്റൊന്ന്
മാറ്റിടുന്നിതേതു ശക്തിയോ
ഇന്നു നിൽക്കുന്നു മൂകമായെൻ
മൂഢസ്വർഗ്ഗത്തിൽ നിർവ്വികാരനായ്.
________-____-__________-______-______
✍️ശ്രീധർ. ആർ. എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot