Slider

എന്റെ ഭാര്യ

0
"എനിക്ക് പ്രസവിക്കണ്ട "
കല്യാണം കഴിഞ്ഞു ഒരു മാസമായതെ ഉള്ളു. ഞാൻ കണ്ണും മിഴിച്ചു അവളെ നോക്കി നിന്നു പിന്നെ അപ്പുറത്ത് അമ്മ വല്ലോം ഇത് കേൾക്കുന്നുണ്ടോന്നു എത്തി നോക്കി. ഭാഗ്യം ആരുമില്ല
"അതെന്താ? "ഞാൻ പരമാവധി സംയമനത്തോടെ ചോദിച്ചു
"പ്രസവിച്ചാൽ സൗന്ദര്യം പോവില്ലേ ചേട്ടാ? "
എന്റെ ദൈവമേ... ഇവൾക്ക് ഈ മണ്ടത്തരം ആരാ പറഞ്ഞു കൊടുത്തത്? അല്ല എന്നെ പറഞ്ഞാൽ മതി. പശൂനെ തീറ്റാൻ സ്കൂൾ ഗ്രൗൻഡിൽ പോയവനും sslc ജയിച്ച വർഷം ആയിരുന്നു ഇവളും എഴുതിയത്. എന്നിട്ടും തോറ്റു.ആ ഇവളെ സൗന്ദര്യം കണ്ടു മാത്രം കല്യാണം കഴിച്ച ഭൂലോക വിഡ്ഢി ആണല്ലോ ഞാൻ.
"പ്രസവിച്ചാൽ എങ്ങനെആണ് സൗന്ദര്യം പോകുക? കൂടുകയല്ലേ ചെയ്യുക? "
"അയ്യടാ. തടിച്ചു വീർക്കും "
"അതു കുറയ്ക്കാമല്ലോ വ്യായാമം ചെയ്താൽ പോരെ? "
"ഓ അതിന് ഉറപ്പൊന്നുമില്ല.. എന്റെ വയറിലൊക്കെ പാട് വീഴും. കണ്ടില്ലേ എന്ത് സുന്ദരൻ വയറാ എന്റെ? "
"എന്താ നീ പ്രദർശനത്തിന് വല്ലോം വെയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടോനിന്റെ വയർ ? ഒന്ന് പോടീ പൊട്ടീ പാട് വീഴും പോലും. ഇങ്ങനെ ഒക്കെ ചിന്തിച്ചാൽ ലോകത്തു ഒരു പെണ്ണും പ്രസവിക്കരുതല്ലോ "
"എന്നെ കൊണ്ട് വയ്യ നിങ്ങൾ കൊണ്ട് കേസ് കൊടുക്കു"അവൾ ദേ പോയി.
ഇക്കാലത്തു ആരെങ്കിലും പെണ്ണുങ്ങൾക്കെതിരെ കേസ് കൊടുക്കാൻ ധൈര്യപ്പെടുമോ? ഒന്നുകിൽ അവൻ അകത്താകും അല്ലേൽ അവൻ ബിരിയാണി ആകും.
അനിയത്തി ഫോൺ ചെയ്തപ്പോൾ അവളോട്‌ മാത്രം ഞാൻ കാര്യം പറഞ്ഞു. അവളുടെ പ്രസവം കഴിഞ്ഞു കുറച്ചു നാളുകളെയായുള്ളു വീട്ടിൽ പോയിട്ട്
"നീ വിഷമിക്കണ്ട ചേട്ടാ... ഞാൻ ദേ എത്തി "
"നീ വന്നിട്ടെന്തിനാ? " ഞാൻ നിരാശയോടെ
"കാണിച്ചു തരാം. ഇതിലും വലുത് ചാടി കടന്നവനാണ് ഈ കെ കെ ജോസഫ് "അവൾ പൊട്ടിച്ചിരിക്കുന്നു
എന്തായാലും അനിയത്തി വന്നു വിത്ത്‌ കുഞ്ഞുവാവ.
എന്റെ ഭാര്യ വാവയെ എടുക്കും കളിപ്പിക്കും എല്ലാം ചെയ്യും... പതിയെ പതിയെ അവൾ അതിനോട് ഒരു പാട് അടുക്കുന്നത് കണ്ടു. എപ്പോളും കുഞ്ഞിനൊപ്പം തന്നെ. അങ്ങനെ ഇരിക്കെ പെട്ടെന്ന് ഒരു ദിവസം അനിയത്തി കുഞ്ഞിനേയും കൊണ്ട് അവളുടെ വീട്ടിൽ പോയി.
ഇവൾ കരച്ചിൽ തുടങ്ങി. അതു മൈൻഡ് ചെയ്യരുത് എന്ന് അനിയത്തി പറഞ്ഞിരുന്നു.
"ചേട്ടാ "
"ഉം "ഞാൻ അവളുടെ മുഖത്ത് നോക്കിയില്ല
"നമുക്കും ഒരു കുഞ്ഞിനെ വേണം "
എന്റെ ഉള്ളിൽ ലഡ്ഡു പൊട്ടി
"നോക്കട്ടെ "ഞാൻ ഗൗരവം
"ദത്തെടുത്താൽ മതി. കൊച്ച് കുഞ്ഞിനെ കിട്ടില്ലേ? "
"ങേ? "ഞാൻ ഞെട്ടി
"എടി പോത്തേ അതിന് ഒരു പാട് ഫോര്മാലിറ്റി ഉണ്ട് നിനക്കും എനിക്കും കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്ന സർട്ടിഫിക്കറ്റ് ഒക്കെ വേണം "
"ആണോ? അപ്പൊ ഷാരൂഖ് ഖാനോ.. അയാളുടെ മൂന്നാമത്തെ കുഞ്ഞു ഭാര്യ പ്രസവിച്ചതല്ലല്ലോ ? "
"അതെ പക്ഷെ ഞാൻ കോടീശ്വരൻ ഷാരൂഖ് ഖാൻ അല്ല. ഒരു സാധാരണ കൃഷിക്കാരൻ സതീശൻ ആണല്ലോ. നീ ഭൂലോക രംഭയും. എനിക്ക് എന്തായാലും എന്റെ കുഞ്ഞിനെ വേണം. നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യും. വേറെ കെട്ടുവേം ചെയ്യും "
ഞാൻ തൂമ്പ എടുത്തു പറമ്പിലേക്ക് ഇറങ്ങി അല്ല പിന്നെ.
"ഡിവോഴ്സ് അല്ലാതെ വേറെ ഓപ്ഷൻ ഇല്ലേ ചേട്ടാ? "
വൈകുന്നേരം വീട്ടിൽ ചെന്നപ്പോൾ അവൾ
"ഒരു രക്ഷയുമില്ല പൊന്നെ "
"അപ്പൊ നിങ്ങൾക്കെന്നോട് സ്നേഹം ഇല്ലേ?മൂക്ക് പിഴിയുന്നു "
പെണ്ണിന്റെ കണ്ണീരിൽ വീഴരുത്
"ഇല്ല.. ""വേഗം ഒരുങ്ങിക്കോ "
"എന്നാ പിന്നെ ചേട്ടന്റെ ഇഷ്ടം "
"എന്താ? "
"ഞാൻ പ്രസവിക്കും "
എനിക്ക് ചിരി പൊട്ടി
"അല്ല നിന്റെ സൗന്ദര്യം? വയർ, തടി "
"അതിലും വലുതല്ലേ ചേട്ടാഎനിക്ക് നിങ്ങള്? "
അവളെന്നെ കെട്ടിപ്പിടിച്ചു
അവൾ സത്യത്തിൽ ഒരു പാവം ആണ്. ഒരു നിഷ്കളങ്ക.
"എടി "
"ഉം "
"സത്യം പറ സൗന്ദര്യം പോകുമെന്ന് വിചാരിച്ചാണോ നീ വേണ്ടെന്നു പറഞ്ഞെ.?
ഊഹും "
"പിന്നെ? "
"പേടിച്ചിട്ടാ "
ഞാൻ പൊട്ടിച്ചിരിച്ചു പോയി. ഇവളെ, ഈ പോത്തിനെ ഞാൻ എന്ത് ചെയ്യും,? ആരോ എന്തോ പറഞ്ഞത് കേട്ടു ചുമ്മാ പ്രസവം എന്തോ മഹാസംഭവം ആണെന്ന് ധരിച്ചു വെച്ചിരിക്കുവാ
ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു.
"പേടിക്കണ്ടാട്ടൊ... എടി അതു പൂ പറിക്കുന്ന പോലെ ഈസി ആണെന്ന് "
"ആണോ? "
"പിന്നല്ലാതെ "
"എന്നാൽ ok "
അവൾ നുണക്കുഴി വിരിയിച്ചു ചിരിച്ചു. ആ ചിരിയിൽ എന്നോടുള്ള സ്നേഹം മാത്രമേയുണ്ടായിരുന്നുള്ളൂ. ഇത്രേയുള്ളൂ അവൾ, എന്റെ ഭാര്യ.

By: Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo