Slider

ഒരാൾ മാത്രം

0

"നിനക്കിനിയെങ്കിലും പറഞ്ഞൂടെ മീനു ?
ഡോക്ടർ ഹേമയുടെ മുന്നിലിരിക്കുകയായിരുന്നു ഞാൻ
ആ ചോദ്യം എന്നിൽ പ്രത്യേകിച്ച് ചലനങ്ങൾ ഒന്നും ഉണ്ടാക്കിയില്ല .ഇനി പറഞ്ഞിട്ടെന്തിനാ ? പറഞ്ഞാലും സ്നേഹത്തിരകളൊക്കെ നഷ്ടപ്പെട്ട മുഖവും വെറുക്കുന്ന കണ്ണുകളും ഉള്ളിൽ നിന്ന് മായുമോ ?
ഞാൻ എഴുനേറ്റു യാത്ര പോലും പറയാതെ നടന്നു തുടങ്ങി നാലുവർഷത്തെ എന്റെ ദാമ്പത്യംഅവസാനിക്കുകയാണ് .അതിനുമുമ്പുള്ള നാല് വർഷത്തെ പ്രണയം എന്നെ മരിച്ചു കഴിഞ്ഞു
ദാമ്പത്യത്തിന്റെ പൂർണത ഒരു കുഞ്ഞിലാണെങ്കിൽ ആ കുഞ്ഞിന്റെ പേരിലാണ് ഇന്ന് ഞാൻ ഒഴിവാക്കാപ്പെ ടുന്നത് ."വിനു"എന്റെ ജീവിതം തന്നെയായിരുന്നു .വിനുവായിരുന്നു എന്റെ ജീവനും .അത് കൊണ്ട് തന്നെയാണ് ഒരു കുഞ്ഞിനെ തരാൻ വിനുവിന് കഴിയില്ല എന്ന സത്യം മറച്ചു വെച്ച് ആ കുറവ് ഞാൻ ഏറ്റെടുത്തതും .അതിലെനിക്ക് കുറ്റബോധമോ സങ്കടമോ ഒന്നും തോന്നിയില്ല ."വിനു വേദനിക്കരുത് "എനിക്ക് മോൻ ആയിട്ടു വിനു ഉണ്ടല്ലോ .പക്ഷെ ദിവസങ്ങൾ കഴിയവേ എന്നെ നോക്കുന്ന കണ്ണുകളിൽ പുച്ഛവും വെറുപ്പും നിറയുന്നത് ഞാൻ കണ്ടു . വിനുവിന്റെ അമ്മയുടെയും അനിയത്തിയുടെയും ഹൃദയം പിളർക്കുന്ന കുറ്റപ്പെടുത്തലുകൾക്കിടയിലും വിനുവിന്റെ സ്നേഹം മതിയായിരുന്നു എനിക്ക് . എപ്പോളോ വിനുവും അകന്നു തുടങ്ങി വൈകി വരാൻ തുടങ്ങി മദ്യത്തിലഭയം തേടാൻ തുടങ്ങി പല തവണ വിചാരിച്ചു വിനുവിനാണ് തകരാർ എന്ന് പറഞ്ഞാലോ? .പക്ഷെ അത് വിനുവിനെ തകർത്തു കളയും.
"എനിക്ക് ഡിവോഴ്സ് വേണം "
വിനു അത് പറയുമ്പോൾ ഞാൻ നെഞ്ചിൽ കൈ വെച്ചു.
എന്റെ ഹൃദയം പൊട്ടിത്തെറിക്കുമെന്നു ഞാൻ ഭയന്നു .വിനുവില്ലാതെ ഞാൻ എങ്ങനെ ജീവിക്കും ? അറിയില്ല .ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല .വിനുവിനെ ഞാൻ സ്നേഹിക്കുമ്പോലെ ലോകത്താരു സ്നേഹിക്കും ? ഇനിയൊരു പെൺകുട്ടിയെ വിവാഹം കഴിച്ചാൽ അന്നറിയില്ല സത്യങ്ങളെല്ലാം ? ആ പെൺകുട്ടിയുടെ ജീവിതം കൂടി നശിക്കില്ലേ ?അങ്ങനെയൊരു പാട് ചിന്തകൾ എന്റെ മനസിലൂടെ പോയി .
"വിനുവിനാണ് തകരാറു എങ്കിൽ വിനു എന്നെ ഉപേക്ഷിക്കുമായിരുന്നോ ?'
ഞാൻ പൊട്ടി തകർന്നു ചോദിച്ചു
"ഉപേക്ഷിക്കും "വിനുവിന്റെ മുഖം ഇരുണ്ടു മറ്റൊരാൾക്ക് വേണ്ടിയും ത്യാഗം ചെയ്യാനുളളതല്ല ജീവിതം "
രണ്ടായാലും ഞാൻ ഉപേക്ഷിപ്പെടുമായിരുന്നു എന്ന തിരിച്ചറിവ് എന്നെ തകർത്തു കളഞ്ഞു .പിന്നീടെന്തിന് പറയണം ?
കോടതിയിൽ നിന്നിറങ്ങുമ്പോൾ മനസ്സ് ശാന്തമായിരുന്നു.ഒരു പെരുമഴ പെയ്തു തോർന്ന പോലെ .ഒരു ഭാരക്കുറവ് .പ്രണയത്തിന്റെയും ബന്ധങ്ങളുടെയും നൂലുകൾ പൊട്ടി പോയിരിക്കുന്നു .
ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമെന്നൊക്കെ വെറുതെ പറയുന്നതാണ്
ആരും ആർക്കും ഒപ്പമുണ്ടാകില്ല
സ്വന്തം ആനന്ദങ്ങൾക്കു ഒരു മങ്ങലുണ്ടാകുമ്പോൾ വലിച്ചെറിയും എല്ലാ സ്നേഹങ്ങളൂം
അതാണ് സത്യവും
എനിക്ക് വേണ്ടി കരയാൻ അധികമാരുമില്ല
ഒരു ട്രാൻസ്ഫർ വാങ്ങി ഞാൻ എന്നെ അടുത്ത നഗരത്തിലേക്ക് പറിച്ചു നട്ടു.
നാട്ടിൽ നിന്ന് 'അമ്മ വിളിച്ചപ്പോൾ ഇടയ്ക്കു അറിഞ്ഞു വിനുവിന്റെ വിവാഹം കഴിഞ്ഞു എന്ന് .
എത്ര അകന്നാലും കാണാതിരുന്നാലും ഒരിക്കൽ സ്വന്തമായിരുന്ന ആൾ വേറൊരാളുടേതാകുന്നു എന്നറിയുമ്പോൾ ഹൃദയതിനു ഭ്രാന്ത് പിടിക്കും അതാർക്കാണെങ്കിലും,
ദിവസങ്ങളും മാസങ്ങളുമൊക്കെ കഴിഞ്ഞു പോകുന്നത് അറിയുന്നില്ലായിരുന്നു
വാര്ഡൻ വന്നു ഒരു സന്ദർശകൻ ഉണ്ടെന്നു പറഞ്ഞപ്പോൾ അത് വിനുവാണെന്നു ഊഹിക്കാൻ പോലും കഴിഞ്ഞില്ല
"വിനു "
കണ്ണ് നിറഞ്ഞു കാഴ്ച അവ്യക്തമായി . ഹൃദയത്തിലേക്കു ഒരു തിരമാല വന്നലച്ചു .ആദ്യമായി പ്രണയിച്ച പുരുഷനെ ഒരു സ്ത്രീക്ക് എത്ര കാലം കഴിഞ്ഞാലും മറക്കാൻ കഴിയില്ല അവളെങ്ങനെ ഭാവിച്ചാലും.
"തോൽപ്പിച്ചു കളഞ്ഞു "വിനു പിറുപിറുത്തു
ഞാൻ മുഖം താഴ്ത്തി
"ഉപേക്ഷിക്കപ്പെടുന്നതിന്റെ വേദന മനസ്സിലായി .നമ്മൾ ന്യൂട്ടന്റെ ചലനനിയമം പഠിച്ചിട്ടില്ല ? ഏതു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും .സത്യമാണല്ലേ ?"
ഞാൻ മൗനമായി നിന്നതേയുള്ളൂ
വിനു വല്ലാതെ ക്ഷീണിച്ചു പോയി .പെട്ടെന്ന് വയസ്സായ പോലെ .രണ്ടാമത്തെ വിവാഹമോചനവും അതിന്റെ കാരണവും വിനുവിനെ തകർത്തിരുന്നു
"പോവാണ്..ഒന്ന് കാണണം എന്ന് തോന്നി ..ക്ഷമ ചോദിക്കാനൊന്നും അർഹതയില്ല . എങ്കിലും പൊറുക്കു...തന്ന എല്ലാ വേദനകൾക്കും ..ഒരു വിവാഹം കഴിക്കണം സന്തോഷമായി ജീവിക്കണം ...മറക്കില്ല ..മരണം വരെ "
എന്റെ ഹൃദയം പിടഞ്ഞടിക്കുന്നതെനിക് കേൾക്കാം .ആ ഒറ്റ കാഴ്ചയിൽ ഞാൻ വിനുവിനോട് ക്ഷമിച്ചു ..അത് സത്യതിൽ ക്ഷമയല്ല.എനിക്കി ജീവിതതിൽ വിനുവിനെ മാത്രമേ സ്നേഹിക്കാനാവു എന്ന തിരിച്ചറിവ് ആണ് .
വിനു ഇപ്പോളും എനിക്കൊരു മറുപടി തന്നിട്ടില്ല
ഞങ്ങൾ എന്നും വിളിക്കാറുണ്ട്
ഇടയ്ക്കു കോഫീ ഷോപ്പിൽ ഒന്നിച്ചു സമയം ചിലവിടാറുണ്ട്
കലഹിക്കാറുണ്ട്
പിണങ്ങാറുണ്ട്
അതെ ഞങ്ങൾ ഇപ്പോൾ പ്രണയത്തിലാണ്
ഇടക്കെപ്പോളോ വന്ന കാർമേഘങ്ങൾ ഒഴിഞ്ഞിരിക്കുന്നു.
ഒരു പാഠത്തിൽ നിന്നു മാത്രമേ മനുഷ്യൻ ശരിതെറ്റുകൾ പഠിക്കുകയുള്ളു എന്നതാണ് സത്യം.
.എന്റേത് ഒരു ത്യാഗമൊന്നുമല്ല. വിനുവിനെ വഹിച്ച മനസ്സിനും ശരീരത്തിനും ഇനിയൊരാളെ വഹിക്കാനാവില്ല. അത്രേയുള്ളൂ. അത് മാത്രമേയുള്ളു.

By Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo