Slider

ഷാർജ്ജ ബുക്ക്‌ ഫെയ...........

0
Image may contain: 1 person

ക്ലബ്ബ്‌ എഫ്‌ എമ്മിൽ രണ്ടുമൂന്നുദിവസം ഇടതടവില്ലാതെ ഷാർജ്ജ ബുക്ക്‌ ഫെയറിനെ കുറിച്ച്‌ നിരന്തരം പറഞ്ഞതുകൊണ്ടും ബുക്കിന്റെ ശേഖരം കാണുവാനും,ഒത്താൽ ക്ലബ്ബ്‌ എഫ്‌ എമ്മിൽ വല്ല മത്സരത്തിൽ പങ്കെടുത്ത്‌ വല്ല സമ്മാനവും അടിച്ചെടുക്കാം എന്ന ഉദ്ദേശത്തോടുകൂടി..
ഫ്രീ ടൈം ആയ ഇന്നുതന്നെ അവിടെ ചെന്നത്‌.
ക്ലബ്ബ്‌ എഫ്‌ എമ്മിൽ സ്റ്റാളിനു തൊട്ടടുത്തുള്ള സ്റ്റാളുകളിലൂടെ ഒന്നുപ്രദക്ഷിണം വച്ചു.. അപ്പോഴാണ് ഒരു അപ്രതീക്ഷിത കാഴ്ച! നല്ലെഴുത്തിലെ നമ്മുടെ പണിക്കത്തി അഥവാ പണിക്കരുടെ കത്തി അവിടിരിക്കുന്നു. ("ഹോംലി മീൽസ്" എന്ന പുസ്തകം)
നാട്ടിൽ കിട്ടിയിട്ടുണ്ടാകും, പക്ഷെ ഞാനിത്‌ വായിച്ചിരുന്നില്ല. അതുകൊണ്ട്‌ ഒന്നും നോക്കിയില്ല..
15 ദിറംസ്‌ കൊടുത്ത്‌ ഒരെണ്ണമങ്ങുവാങ്ങി...
അപ്പോഴാണ് കടയിൽനിക്കുന്ന ആൾ ചോദിക്കുന്നത്‌..
അങ്ങ്‌ കോങ്ങാണ്ടൂർ കോവിലകത്തെ അയ്യപ്പൻ തമ്പുരാനല്ലേന്ന്..
എനിക്ക്‌ അത്ഭുതമൊന്നും തോന്നിയില്ല..
പ്രസിദ്ധനായകൊണ്ട്‌ പ്രജകൾ തിരിച്ചറിയുന്നു..
അത്‌സ്വാഭാവികം..
പക്ഷേ, ഇങ്ങനുള്ളിടത്തൊക്കെ വേഷപ്രച്ഛന്നനായി പോകാറുള്ളതായിരുന്നു..
ദുബായിലുള്ളവർ എന്നെ അറിയില്ല എന്നൊരഹങ്കാരവും ഉണ്ടായിരുന്നു...ഇനി പറഞ്ഞിട്ടെന്താ....
തമ്പുരാൻ ഇത്രടം വന്നസ്ഥിതിക്ക്‌ അടിയന്റെ കടകൂടി ഉത്ഘാടനം ചെയ്യണമെന്നു പറഞ്ഞു..
പ്രജകളുടെ സന്തോഷമല്ലെ ഒരുതമ്പുരാൻ നോക്കേണ്ടത്‌..
ഞാൻ ബുക്ക്‌ വാങ്ങി ബാഗിൽ വച്ചു..അപ്പോൾ പറയുന്നു.
ഉത്ഘാടനം ചെയ്യുന്ന ഫോട്ടോ എടുക്കണമെന്ന്.
ഞാൻ പറഞ്ഞു അതൊന്നും പറ്റില്ല,
അല്ലേലും നിങ്ങൾക്കറിയാമല്ലോ ഞാനങ്ങനെ ചുമ്മാ ഫോട്ടോയിക്കൊന്നും കേറി നിൽക്കില്ലെന്ന്..
അയാൾ വീണ്ടും പറഞ്ഞു അങ്ങയുടെ കൂടെനിന്ന് ഫോട്ടൊയെടുക്കുക എന്നുള്ളത്‌ എന്റെ അന്ത്യാഭിലാഷമായിരുന്നു..
അടിയന്റെ ആഗ്രഹം സാധിച്ച് തരണേ തമ്പുരാനേ എന്നുള്ള പുള്ളിയുടെ തേങ്ങലിൽ എന്റെ മനസ്സ് ഒന്നിടറി..
ആ പ്രജയുടെ ആഗ്രഹ പൂർത്തീകരണത്തിനുവേണ്ടി,ഞാൻ പുള്ളിയോടൊപ്പം ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്തു.
ആരുടേയും വിഷമങ്ങളൊന്നും താങ്ങാൻ ഈ പിള്ളയദ്ദിയത്തിനാകില്ല..
അത്രക്ക്‌ ക്രൂരനല്ല ഞാൻ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo