
ആദ്യകാലങ്ങളിൽ നമുക്ക്
മഞ്ഞിന്റെ തണുപ്പായിരുന്നു.
മഞ്ഞിന്റെ തണുപ്പായിരുന്നു.
എത്ര ഇറുകെ പുണർന്നാലും
കുളിരുമാറാത്തവിധം,
സ്നേഹത്തിന്റെ തണുപ്പ്.
കുളിരുമാറാത്തവിധം,
സ്നേഹത്തിന്റെ തണുപ്പ്.
ചൂട് തേടിയപ്പോഴാണ്
നമ്മൾ വിയർത്തത്
ആദ്യമായി അകന്നിരുന്നതും.
നമ്മൾ വിയർത്തത്
ആദ്യമായി അകന്നിരുന്നതും.
എങ്കിലും..
എന്റെ കൈ തലയിണയാക്കി
നെഞ്ചോട് ചേർന്ന് മതിമറന്നു
നീ ഉറങ്ങുമ്പോൾ.
എന്റെ കൈ തലയിണയാക്കി
നെഞ്ചോട് ചേർന്ന് മതിമറന്നു
നീ ഉറങ്ങുമ്പോൾ.
ഒരു മേഘക്കീറ് കൈയ്യിലൊതുക്കിയ നിർവൃതിയോടെ ഞാനും
നിന്നെ പുൽകിയുറങ്ങിയിരുന്നു.
നിന്നെ പുൽകിയുറങ്ങിയിരുന്നു.
ആവർത്തനങ്ങളുടെ മടുപ്പിൽ
അകലം പാലിച്ചത്.
അകലം പാലിച്ചത്.
അടുത്തിരുന്നും
അകലുന്ന മനസ്സോടെ
ഒറ്റക്കൊറ്റക്ക്.
അകലുന്ന മനസ്സോടെ
ഒറ്റക്കൊറ്റക്ക്.
തനിച്ചു ചായങ്ങൾ തേടിയപ്പോൾ
വർണ്ണങ്ങൾ കാട്ടി മോഹിപ്പിച്ച്.
വർണ്ണങ്ങൾ കാട്ടി മോഹിപ്പിച്ച്.
തിരിച്ചറിയാനാവാത്ത
ദൂരത്തിലേക്ക്.
ദൂരത്തിലേക്ക്.
വാതിലില്ലാത്ത രണ്ടു മുറികൾ.
അകം പൊള്ളയായ ശവകുടീരംപോലെ.
അപ്പോഴും തേടുന്നത് നിന്റെ
തണുപ്പു മാത്രമായിരുന്നു.
തണുപ്പു മാത്രമായിരുന്നു.
നമുക്കിടയിലെ ചൂടിന്
ആശ്വാസം പകരുന്നൊരു കുളിര്.
ആശ്വാസം പകരുന്നൊരു കുളിര്.
തിരിഞ്ഞു നടക്കാൻ ആവില്ലെന്നറിഞ്ഞും.
ഇടക്കൊക്കെ,
നിന്നെ കൊതിക്കാറുണ്ട് ഞാൻ.
ഇടക്കൊക്കെ,
നിന്നെ കൊതിക്കാറുണ്ട് ഞാൻ.
Babu Thuyyam.
26/10/18.
26/10/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക