'' ഹാപ്പി ജലദിനം !! (മിനിക്കഥ )
========
========
ഹേയ്
മനുഷ്യാ ഇന്നും നിങ്ങൾ കുടിച്ചു അല്ലേ ?
മനുഷ്യാ ഇന്നും നിങ്ങൾ കുടിച്ചു അല്ലേ ?
മൂക്കറ്റം കളളടിച്ച് ആടിയാടി നില്ക്കുന്ന ഭർത്താവിനോട് ഭാര്യ കലിപ്പോടെ ചോദിച്ചു,
ഭർത്താവ് ആടിയാടി ഭാര്യയുടെ മുന്നിൽ നിന്ന് ,
എടീ, ഇന്ന് ഞാൻ കുടിച്ചതിന് നീ ക്ഷോഭിക്കരുത് ,ക്ഷോഭിക്കാൻ നിനക്ക് വോയ്സില്ലെടി വോയ്സില്ലാ !!''
എടീ, ഇന്ന് ഞാൻ കുടിച്ചതിന് നീ ക്ഷോഭിക്കരുത് ,ക്ഷോഭിക്കാൻ നിനക്ക് വോയ്സില്ലെടി വോയ്സില്ലാ !!''
അതെന്താ, വോയ്സില്ലാത്തത് എന്റെ ശബ്ദം നിലയ്ക്കും വരെ ഞാൻ ചോദിക്കും ങാഹാ ഞാനൊന്നു നോക്കട്ടെ ,ഭാര്യ അടിമുടി വിറച്ചുകൊണ്ട് ചീറി, അടുക്കളയിലേക്ക് നടക്കവേ ഭർത്താവ് ഒരലർച്ച,
നിക്കെടി അവിടെ ?
നിക്കെടി അവിടെ ?
ഭാര്യ തിരിഞ്ഞ് നിന്നു,
എടീ, ഇന്ന് ഞാൻ കുടിക്കാനുണ്ടായ കാരണം എന്താണന്ന് അറിയാമോ ?
ഞാനെങ്ങനെ അറിയാനാ, !
എന്നാൽ നീ അറിയണം, എടീ, ഇവിടെ കുട്ടികൾ ശിശുദിനം ആഘോഷിക്കാറില്ലേ ?
ഉണ്ട്,
ഓകെ, അമ്മ മാതൃദിനം ആഘോഷിക്കാറില്ലേ ?
ഉണ്ടന്നേ,!
അതും സമ്മതിച്ചു, ഓകെ നീ വനിതാ ദിനം ആഘോഷിക്കാറില്ലേ ?
ആഘോഷിക്കാറുണ്ട്,!
ശരി, ഞാനതിനെ ചോദ്യം ചെയ്തിട്ടുണ്ടോ ഇല്ലല്ലോ, എന്നാലേ ഇന്ന് ''ജല ദിന '' മാണെടി,
ഞങ്ങൾ കുടിയന്മാർക്കുളള ജല ദിനം,
ജലദിനം ആഘോഷിച്ചത് തെറ്റാണോടി, അതയോന്ന്, ഇന്നേ ജലദിനം പ്രമാണിച്ച് ഷാപ്പിൽ വമ്പിച്ച ഡിസ്ക്കൗണ്ടായിരുന്നെടി,
ജയ് ജലദിനം,
ജയ് കുടി ദിനം !!
ഞങ്ങൾ കുടിയന്മാർക്കുളള ജല ദിനം,
ജലദിനം ആഘോഷിച്ചത് തെറ്റാണോടി, അതയോന്ന്, ഇന്നേ ജലദിനം പ്രമാണിച്ച് ഷാപ്പിൽ വമ്പിച്ച ഡിസ്ക്കൗണ്ടായിരുന്നെടി,
ജയ് ജലദിനം,
ജയ് കുടി ദിനം !!
ഭാര്യ മിഴിച്ച് നില്ക്കവേ ഭർത്താവ് ആടിയാടീ അവളുടെ അടുത്ത് വന്നിട്ട് പറഞ്ഞു,
''ഹാപ്പി ജലദിനം ''!!
=================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
''ഹാപ്പി ജലദിനം ''!!
=================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക