രാധികയുടെ കഥ...
അവളൊഴികെ മറ്റെല്ലാവരും അയാളുടെ വരവും കാത്തിരിക്കുകയാണ്... വിനോദിനെ കൊണ്ട് വരാൻ ആരാണ് പോവുന്നത് എന്ന ചോദ്യമാണ് അവളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്...
തെക്കേ തൊടിയിലെ മാവ് മുറിക്കുന്ന ശബ്ദം കേൾക്കാം....അവിടെ നിന്നും കേള്ക്കുന്ന ഓരോ വെട്ടും അവളുടെ നെഞ്ചിൽ തറയുന്ന പോലെ ആയിരുന്നു അവൾക്ക്...
അവൾ താഴെ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന അമ്മയെ നോക്കി... നിറയുന്ന കണ്ണുകൾ മുന്നിലുളള കാഴ്ച മറയ്ക്കുന്നു....
ഈ അമ്മ കാരണമാണ്,അല്ലെങ്കിൽ ആ അമ്മക്ക് വേണ്ടിയാണു അവളിപ്പോഴും ജീവിച്ചിരിക്കുന്നത്... ഇനി ഇവിടെ തനിക്കൊരു സ്ഥാനവുമില്ല... എവിടേക്കെന്നറിയാതെ പടിയിറങ്ങണം.... ആ സത്യം അവൾ ഉൾക്കൊണ്ടു കഴിഞ്ഞു... അവളുടെ കൈ അറിയാതെ കഴുത്തിലെ മാലയുടെ അറ്റത്തു നെഞ്ചോടൊട്ടി കിടക്കുന്ന താലിയെ മുറുകെ പിടിച്ചു..
ഈ അമ്മ കാരണമാണ്,അല്ലെങ്കിൽ ആ അമ്മക്ക് വേണ്ടിയാണു അവളിപ്പോഴും ജീവിച്ചിരിക്കുന്നത്... ഇനി ഇവിടെ തനിക്കൊരു സ്ഥാനവുമില്ല... എവിടേക്കെന്നറിയാതെ പടിയിറങ്ങണം.... ആ സത്യം അവൾ ഉൾക്കൊണ്ടു കഴിഞ്ഞു... അവളുടെ കൈ അറിയാതെ കഴുത്തിലെ മാലയുടെ അറ്റത്തു നെഞ്ചോടൊട്ടി കിടക്കുന്ന താലിയെ മുറുകെ പിടിച്ചു..
എയർപോർട്ടിന് പുറത്ത് കൂട്ടുകാർ വിനോദിനെയും കാത്തു നിൽപ്പുണ്ടായിരുന്നു... നാലു വര്‍ങ്ങഷക്ക് ശേഷം അയാൾ നാട്ടിലെത്തിയതാണ്... നിറഞ്ഞ കണ്ണുകളോടെ അവര്‍ പരസ്പരംനോക്കി ആരും മിണ്ടിയില്ല...
യാത്രക്കിടയിൽ അയാൾ ഓർമ്മകളുടെ ലോകത്തായിരുന്നു.. അവസാനമായി അമ്മ ഫോണിൽ വിളിച്ചത് അവൾക്ക് വേണ്ടിയായിരുന്നു.... അതുകൊണ്ട് ദേഷ്യപ്പെട്ടു ഫോൺ കട്ട് ചെയ്തു... ഇനി ഒരിക്കലും അമ്മയുടെ ശബ്ദം കേള്ക്കാൻ കഴിയില്ല.... അയാൾ വിങ്ങി കരഞ്ഞു....
അച്ഛൻ മരിച്ചതിനു ശേഷം ഒരുപാട് കഷ്ടതകൾ സഹിച്ചാണ് അമ്മ വിനോദിനെയും രണ്ടു സഹോദരിമാരെയും വളർത്തിയത്.. ഡിഗ്രി കഴിഞ്ഞപ്പോൾ ഒരു പരിചയക്കാരൻ വഴി അയാള്ക്ക് ഗൾഫിൽ ജോലി ശരിയായി.... പിന്നീട് അമ്മയെ ജോലിക്ക് വിടാതെ അയാൾ സഹോദരിമാരെ പഠിപ്പിച്ചു വിവാഹം നടത്തി... കൊള്ളാവുന്നൊരു വീടും വച്ചു... അപ്പോഴേക്ക് വയസ്സ് മുപ്പതു കഴിഞ്ഞു....അമ്മ തന്നെയാണ് അവനു ചേർന്ന പെണ്‍കുട്ടിയെ പോയി കണ്ടുറപ്പിച്ചത്.... രാധിക കാണാൻ നല്ല കുട്ടി ,ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.. ചെറുപ്പത്തിൽ അമ്മ മരിച്ചു അച്ഛൻ വീണ്ടും വിവാഹം കഴിച്ചു അതിൽ രണ്ടു മക്കളുണ്ട്... വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ വിവാഹം തീരുമാനിച്ചു...
അമ്മ തന്ന അവളുടെ മൊബൈൽ നമ്പറിൽ അയാൾ വിളിച്ചപ്പോഴൊക്കെ അവൾ ഓരോ തിരക്ക് പറഞ്ഞൊഴിയുകയായിരുന്നു..
ഒടുവിൽ കല്യാണ ദിവസം അവളെ കണ്ടപ്പോൾ അയാളുടെ മനസ്സ് നിറഞ്ഞു ഫോട്ടോയിൽ കണ്ടതിലും സുന്ദരി... സ്വഭാവം അങ്ങനെ തന്നെ ആവാൻ അയാൾ പ്രാർത്ഥിച്ചു....വിവാഹ ചടങ്ങുകളിലും അവൾ വല്ലാതെ അകലം പാലിക്കുന്നതായി അവനു തോന്നി.ടെൻഷൻ കൊണ്ടാവും എന്നായാൾ സമാധാനിച്ചു....
കല്യാണം ആഘോഷമാക്കാൻ അമ്മ ആരോഗ്യം മറന്നു ഓടി നടന്നത് കൊണ്ടാവാം കല്യാണ രാത്രി ,അമ്മക്കു ഇടയ്ക്കു വരാറുള്ള ശ്വാസ തടസ്സം ശല്യപ്പെടുത്തിയത്.... ഉടനെ ആശുപത്രിയിൽ എത്തിച്ചു...
അവിടെ നിന്നും എല്ലാവരെയും പറഞ്ഞു വിട്ടു രാധിക അമ്മക്കൊപ്പം നില്ക്കാൻ തയ്യാറായി... അതയാളെ വല്ലാതെ സന്തോഷിപ്പിച്ചു... എങ്കിലും അവർക്കിടയിൽ വല്ലാത്തൊരു മൗനം കനം വച്ചു നിന്നു....
ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തിയപ്പോൾ അമ്മയും കൂട്ടുകാരും അവർക്കിടയിലെ മൗനം തിരിച്ചറിഞ്ഞു.... പെണ്ണിനെ കീഴ്പെടുത്തി സ്വന്തമാക്കുന്നതിൽ ആണത്തമില്ലെന്നും... പരസ്പരം അറിഞ്ഞു സ്നേഹിക്കുമ്പോഴേ ഏതു ബന്ധത്തിനും അർത്ഥം ഉണ്ടാവുകയുള്ളു എന്നുംഅയാൾ ഉറച്ചു വിശ്വസിച്ചിരുന്നു... അമ്മ പകർന്നു കൊടുത്ത നല്ല ശീലങ്ങളും നന്മയുള്ള ചിന്തകളും മറന്നു പ്രവര്‍ക്കാത്തിക്കാൻ അയാൾ മുതിര്‍ന്നില്ല....
അവളുടെ മനസ്സിൽ ഭാരമായി നില്ക്കുന്നത് ഏതോ നഷ്ട പ്രണയമാണെങ്കിൽ അവൾ യാഥാർത്യവുമായി പൊരുത്തപ്പെട്ടു വരും വരെ കാത്തിരിക്കാൻ അയാൾ തയ്യാറായിരുന്നു...
വിരുന്നിനായി അവളുടെ വീട്ടിലെത്തിയതിന്‍റെ പിറ്റേ ദിവസം അവൾ രാവിലെ അമ്പലത്തിലേക്ക് പോയി... വരേണ്ട സമയം കഴിഞ്ഞു തിരികെ എത്താതെ അവളുടെ അച്ഛൻ തിരഞ്ഞിറങ്ങിയപ്പോൾ അവൾ അയാൾക്കായി എഴുതിയ കുറിപ്പ് മേശയിൽ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു....
രണ്ടു വർഷമായി ഒരാളുമായി പ്രണയത്തിലാണെന്നും...ഈ വിവാഹം അവളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും... അത് കൊണ്ട് അയാൾക്കൊപ്പം പോവുകയാണെന്നും തന്നോട് ക്ഷമിക്കണം എന്നും അവൾ അതിലെഴുതിയിരുന്നു...
ജീവിതത്തോട് മല്ലിട്ടു കൊണ്ട്. ഇത്ര വരെ എത്തിയിട്ടും ഇങ്ങനെ ഒരു ചതി നേരിടേണ്ടി വന്നതോർത്ത് തകർന്ന മനസ്സുമായി അയാൾ വീട്ടിലേക്കു തിരിച്ചു വന്നു...
ജീവിതത്തോട് മല്ലിട്ടു കൊണ്ട്. ഇത്ര വരെ എത്തിയിട്ടും ഇങ്ങനെ ഒരു ചതി നേരിടേണ്ടി വന്നതോർത്ത് തകർന്ന മനസ്സുമായി അയാൾ വീട്ടിലേക്കു തിരിച്ചു വന്നു...
പ്രവാസം അവസാനിപ്പിക്കാൻ കൊതിച്ചു നാട്ടിലേക്ക് വന്ന അയാൾ ലീവ് ക്യാൻസൽ ചെയ്തു തിരികെ പോവുമ്പോൾ ഒരു വക്കീലിനെ കണ്ടു വിവാഹം വേര്‍പ്പെടുത്താൻ വേണ്ട ഏർപ്പാടുകൾ ശരിയാക്കാൻ അമ്മയോട് പറഞ്ഞിരുന്നു...
അതിനു വേണ്ടി അവളുടെ വീട്ടിൽ പോയ അമ്മ അവളെ കൂട്ടി തിരികെ വന്നത് ഒരിക്കലും അയാള്ക്ക് പൊരുത്തപെടാൻ കഴിഞ്ഞില്ല...
ഏതോ ആക്സിഡന്റിൽ ബോധമില്ലാതെ കിടന്ന അവളെ ആരോ ഹോസ്പിറ്റലിൽ എത്തിച്ചു.വിവരമറിഞ്ഞു വീട്ടുകാരെത്തി ഭേദമായപ്പോൾ വീട്ടിലേക്കു മാറ്റി... ആ വീട്ടിൽ പിന്നീട് അവളെ ആർക്കും ഇഷ്ടമില്ലാതെയായി...ചെറിയമ്മയുടെ കുത്തു വാക്കും ചീത്തയും ശാപങ്ങളും കേട്ടു ആർക്കും വേണ്ടാതെ സ്വയം ഉരുകിത്തീരുന്ന അവളെ അമ്മയുടെ കാലം കഴിയും വരെ നോക്കികൊളളാമെന്ന ഉറപ്പിൽ കൂടെ കൊണ്ട് വരുമ്പോൾ... അവള്‍ മൂലം മനസ്സ് നീറി കഴിയുന്ന അച്ഛൻ രണ്ടു സഹോദരങ്ങളുടെ ജീവിതം കൂടെ തകർക്കാനായി തിരികെ വരരുതെന്ന് പറഞ്ഞു... പടിയിറക്കി...
പിന്നീട് അമ്മ പറഞ്ഞാണ് അവൾക്ക് അന്ന് സംഭവിച്ചത് അയാൾ അറിഞ്ഞത്...
ഫേസ് ബുക്കിലൂടെ സുന്ദരനായ യുവാവുമായി തുടങ്ങിയ സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറി.. ഏതോ കമ്പനിയുടെ പർച്ചേസ് മാനേജർ ആണെന്ന് അവൻ അവളെ വിശ്വസിപ്പിച്ചിരുന്നത്... അതുകൊണ്ട് വിവാഹ സമയത്തു അവൻ നാട്ടിലുണ്ടായിരുന്നില്ല വരും വരെ കാത്തിരിക്കാൻ അവൻ പറഞ്ഞതനുസരിച്ചാണ് അവൻ മടങ്ങി എത്തിയതറിഞ്ഞു അവൻ പറഞ്ഞ സ്ഥലത്തേക്ക് അവൾ ചെന്നത്...
ദൂരെ സുഹൃത്തിന്‍റെതെന്നു പറഞ്ഞു അവൻ കൂട്ടികൊണ്ടു പോയ വീട്ടിലെത്തിയപ്പോൾ അവന്‍റെ ഭാവം മാറുകയായിരുന്നു... മദ്യപിച്ചു ലക്കു കേട്ടപ്പോൾ ഒരാഴ്ച ഒരുത്തനൊപ്പം കഴിഞ്ഞ അവളെ കൊണ്ട് വന്നത് തനിക്കു വേണ്ടിയല്ലെന്നും അവളെ വിലക്കു വാങ്ങിയവർ വന്നു കൊണ്ട് പോവുമെന്നവൻ പറഞ്ഞപ്പോൾ അവൾ തകർന്നു പോയി...
അവൻ ഒരു ക്രിമിനലും പെണ്‍കുട്ടികളെ സ്നേഹം നടിച്ചു തട്ടി കൊണ്ട് വന്നു പണത്തിനു വേണ്ടി വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയും ആണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു,തന്‍റെ സ്വപ്നങ്ങളെ തല്ലി തകർത്ത് ജീവിതം തകർക്കാൻ ശ്രമിച്ചവനെ തലക്കടിച്ചു വീഴ്ത്തി അവൾ അവിടെ നിന്നുംഇറങ്ങിയോടി...
എവിടേക്കു പോവണം എന്ത് ചെയ്യണം എന്നറിയാതെ ഒറ്റപ്പെട്ടപ്പോൾ
സ്വന്തം തെറ്റിന് മാപ്പില്ലെന്ന തിരിച്ചറിവിൽ
വിനോദ് കെട്ടിയ താലി കഴുത്തിൽ കിടന്നു അവളുടെ മനസാക്ഷിയെ പൊള്ളിച്ചു.. ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന ചിന്ത ഏതോ വാഹനത്തിനു മുന്നിലേക്ക് ചാടി മരിക്കാൻ അവളെ പ്രേരിപ്പിച്ചു...
സ്വന്തം തെറ്റിന് മാപ്പില്ലെന്ന തിരിച്ചറിവിൽ
വിനോദ് കെട്ടിയ താലി കഴുത്തിൽ കിടന്നു അവളുടെ മനസാക്ഷിയെ പൊള്ളിച്ചു.. ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന ചിന്ത ഏതോ വാഹനത്തിനു മുന്നിലേക്ക് ചാടി മരിക്കാൻ അവളെ പ്രേരിപ്പിച്ചു...
അവളിലെ കുറ്റങ്ങളെല്ലാംസമയത്തിനു ശ്രദ്ധിക്കാൻ ഒരമ്മയില്ലാതെ വളർന്നത് കൊണ്ടാണെന്നു അമ്മ ഉറച്ചു വിശ്വസിച്ചു ,അത് മകനെ വിശ്വസിപ്പിക്കുന്നതിൽ അവർ തോറ്റുപോയി... എങ്കിലും എന്‍റെ മക്കളെക്കാൾ കാര്യമായി അവളെന്നെ നോക്കുന്നുണ്ടെന്നു അമ്മ ആവര്‍ത്തിച്ചു പറയുമായിരുന്നു....
വണ്ടി വീടിനടുത്തെത്തിയതും സഹോദരിമാരുടെ ഉച്ചത്തിലുള്ള... കരച്ചിലാണ് അയാളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്...
ഞാൻ ഇനി അധികം നാളൊന്നും ഉണ്ടാവില്ല... 'അമ്മ എന്‍റെ കുട്ടീടെ ജീവിതം നശിപ്പിച്ചു പൊറുത്തേക്കാണെടാ മക്കളെ... അവൾക്കു വേണ്ടി സംസാരിച്ചതിന് അമ്മയോട് ദേഷ്യപ്പെട്ടു ഫോൺ വക്കാൻ നേരം അമ്മ പറഞ്ഞ വാക്കുകൾ ഇപ്പോൾ അറം പറ്റിയിരിക്കുന്നു... അമ്മക്കരികിലിരുന്നു ഒരു കൊച്ചു കുട്ടിയെ പോലെ അയാൾ വാവിട്ടു കരഞ്ഞു...
ചിതയൊടുങ്ങി..... വന്നവരെല്ലാം തിരിച്ചു പോയി വീട്ടിലുള്ളവർ മാത്രമായി... അയാൾ മുറിയിൽ തുറന്നിട്ട ജനലിലൂടെ അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുമ്പോൾ വാതിലിൽ മുട്ടികൊണ്ട് രാധിക കടന്നു വന്നു..
തന്‍റെ കഴുത്തിൽ കിടന്ന താലിമാല ഊരി അയാളുടെ കൈയ്യിൽ വച്ചു കൊടുത്തു.. എവിടേക്കെന്നറിയില്ലെങ്കിലും ഇനി കണ്മുന്നിൽ വരാതിരിക്കാൻ ഞാൻ പോവുകയാണ് എന്നു പറഞ്ഞു കൊണ്ട് അയാളുടെ കാൽക്കല്‍ തല കുനിച്ചിരുന്നു മനസ്സുകൊണ്ടവൾ മാപ്പിരന്നു..
പാദങ്ങളിൽ കണ്ണുനീർ വീണു പൊളളിയപ്പോൾ. അയാൾ അവളെ പിടിച്ചുയർത്തി പതിയെ നെഞ്ചോടു ചേർത്തു.... അമ്മയുടെ ആഗ്രഹം പോലെ വെറുപ്പിന്‍റെ അറ്റത്തു നിന്നും അവളെ സ്നേഹിക്കാൻ അയാൾ മനസ്സുകൊണ്ട് ഒരുങ്ങുകയായിരുന്നു...അപ്പോൾ ജനലിലൂടെ വലം വച്ചു വന്നൊരു കാറ്റിൽ അമ്മയുടെ ഗന്ധം അയാൾ തിരിച്ചറിഞ്ഞു...
സുജി....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക