സദാചാര ഗുണ്ടകൾ !!
=========
=========
''ഭൂമിയും ഇരുട്ടും തമ്മിൽ
പ്രണയമാണെന്ന് പാതിരാക്കാറ്റാണ്
പറഞ്ഞ് പരത്തിയത്,
ഇരുട്ടിന്റെ കരവലയത്തിൽ പുളകിതമായി കിടക്കുന്ന ഭൂമിയെ തഴുകി കാറ്റ്
പലപ്പോഴും കാണാത്ത മട്ടിൽ പോകാറുണ്ടത്രേ,
പ്രണയമാണെന്ന് പാതിരാക്കാറ്റാണ്
പറഞ്ഞ് പരത്തിയത്,
ഇരുട്ടിന്റെ കരവലയത്തിൽ പുളകിതമായി കിടക്കുന്ന ഭൂമിയെ തഴുകി കാറ്റ്
പലപ്പോഴും കാണാത്ത മട്ടിൽ പോകാറുണ്ടത്രേ,
ഭൂമിയുടെ അച്ചുതണ്ടിൽ ചുംമ്പിച്ചുറങ്ങുന്ന ഇരുട്ടിനെ മേഘങ്ങൾക്ക് കാണിച്ചു കൊടുത്തതും കാറ്റാണത്രേ,
കാറ്റ് പറഞ്ഞ കഥകൾ കേട്ട് വ്യക്ഷങ്ങൾ തലകുലുക്കി ചിരിച്ചു, വ്യക്ഷങ്ങളുടെ പൊട്ടിച്ചിരി പക്ഷികളുടെ ഉറക്കം കെടുത്തി
കരിയില മണ്ണാങ്കട്ടയോടും,
മണ്ണാങ്കട്ട മണലുകളോടും,
മണലുകൾ പുഴകളോടും,
പുഴകൾ അരുവികളോടും
അരുവികൾ സമുദ്രങ്ങളോടും,
സമുദ്രങ്ങൾ നിരാവിയോടും പറഞ്ഞ് ചിരിച്ച കഥകളൊക്കയും, ഭൂമിയുടേയും ഇരുട്ടിന്റേയും അനാശ്യാസ കഥകളായിരുന്നു,
മണ്ണാങ്കട്ട മണലുകളോടും,
മണലുകൾ പുഴകളോടും,
പുഴകൾ അരുവികളോടും
അരുവികൾ സമുദ്രങ്ങളോടും,
സമുദ്രങ്ങൾ നിരാവിയോടും പറഞ്ഞ് ചിരിച്ച കഥകളൊക്കയും, ഭൂമിയുടേയും ഇരുട്ടിന്റേയും അനാശ്യാസ കഥകളായിരുന്നു,
നിരാവിയും, മേഘവും ഇണചേർന്നപ്പോൾ പെയ്തിറങ്ങിയ പേമാരിയാണ് ഇരുട്ടിന്റേയും ,ഭൂമിയുടേയും അനാശ്യാസ കഥ ആകാശത്തിനോട് പറഞ്ഞത്,
ആകാശം കലിതുളളി അലറി,
ആ അലർച്ച ഇടിമിന്നലായി,
ആ അലർച്ച ഇടിമിന്നലായി,
ഇല്ല, ഒരിക്കലുമില്ലാ ,ഭൂമി ,, അവളെന്റേതാണ്, ഞാൻ വരുന്നതും കാത്ത് അവളിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി, സൂര്യനുദിക്കാത്ത ഒരുനാൾ , ഞാനവളെ സ്വന്തമാക്കും, ആകാശം ചന്ദ്രനോട് സങ്കടം പറഞ്ഞെങ്കിലും ഭൂമിയെ നിരീക്ഷിക്കാൻ ആകാശം തയ്യാറായി,
അന്ന്,
പതിവിലും നേരത്തെ അസ്തമയം വന്നു,
പകൽ തന്റെ കാമുകിയായ സന്ധ്യയേയും
കൂട്ടി പടിഞ്ഞാറേക്ക് ഓടി പോയി,
പതിവിലും നേരത്തെ അസ്തമയം വന്നു,
പകൽ തന്റെ കാമുകിയായ സന്ധ്യയേയും
കൂട്ടി പടിഞ്ഞാറേക്ക് ഓടി പോയി,
ഭൂമി ഇരുട്ടിനെ കാത്തിരുന്നു,
ഇരുട്ട് മെല്ലെ ഭൂമിയെ കടന്ന് പിടിച്ചു, ,
ഇരുട്ട് മെല്ലെ ഭൂമിയെ കടന്ന് പിടിച്ചു, ,
ആകാശത്തിനായി മേഘങ്ങൾ വഴിമാറി,
കാറ്റ് തെക്കൻ കാറ്റായി തെമ്മാടി കാറ്റായി എങ്ങോ പോയി ഒളിച്ചു,
ഇരുട്ട് ഭൂമിയെ വാരിപ്പുണർന്നു,
കാറ്റ് തെക്കൻ കാറ്റായി തെമ്മാടി കാറ്റായി എങ്ങോ പോയി ഒളിച്ചു,
ഇരുട്ട് ഭൂമിയെ വാരിപ്പുണർന്നു,
പെട്ടന്ന്
ചന്ദ്രൻ പ്രത്യക്ഷപ്പെട്ടു,
ഇരുട്ട് ഭയന്ന് പോയി
ഭൂമി , ഇരുട്ടിനെ തളളിമാറ്റി,
നിമിഷങ്ങൾക്കകം നക്ഷത്രങ്ങളും പറന്നെത്തി,
ഭൂമിയിൽ പ്രകാശം, വ്യാപിച്ചു,
ഈ നിമിഷം,
ഇരുട്ട് , ഭൂമിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു,
ഭൂമി നാണിച്ച് തലത്താഴ്ത്തി,
ചന്ദ്രനും നക്ഷത്രങ്ങളും '' സദാചാര ഗുണ്ടകളെ ''പ്പോലെ ഭൂമിയെ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു, !!!

പിന്നീട്, ഈ
സദാചാര ഗുണ്ടകളെ നോക്കി നാട്ടുകാർ പറയും,
ഇന്ന് '' വെളുത്ത വാവാണെന്ന് !!!''
===============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
സദാചാര ഗുണ്ടകളെ നോക്കി നാട്ടുകാർ പറയും,
ഇന്ന് '' വെളുത്ത വാവാണെന്ന് !!!''
===============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക