തിളക്കാത്ത സാമ്പാർ...!
##################
##################
മീൻകാരുടെ അടുത്തു നിന്നും ഉമ്മ വാങ്ങിയത് ചെറിയ ചെമ്മീൻ...., ഇനിയിപ്പോ കറി എന്താ ഉണ്ടാക്കുക എന്ന് ആലോജിച്ച് കൊണ്ട് ഇരിക്കുമ്പോഴാണ് മുറ്റത്തു നിന്നും ഒരു വിളി കേട്ടത്...
"മൂത്തമ്മാ....., ചെക്കൻമാര് നീച്ചിട്ടില്ലെ....?"
അത് മറ്റാരും ആയിരുന്നില്ല..... നമ്മുടെ സാലു മണിയായിരുന്നു.... പേരു പോലത്തന്നെ ഇടത്തേ കയ്യിന്റെ ചെറുവിരലിനു ശേഷം ഒരു മണിവിരൽ കൂടിയുണ്ടവന്..., അത്കൊണ്ടൊന്നുമല്ലാട്ടൊ അവനെ സാലു എന്നതിനു കൂടെ മണി എന്നുകൂടി വിളിക്കന്നത്....., അത് ഞങ്ങളുടെ ഒരു സ്റൈലാ..... ഉദാഹരണത്തിന്, സാനൂസ്, മോളൂസ്, മോനൂസ്, കുഞ്ചൂസ്, റിദാച്ചി, ചിങ്കാണി, അദ് യാൻ, അങ്ങിനെ വേറേയും ചിലർക്ക് 'സ്നേഹം കൂടിയ' പേരുകളുണ്ട് ട്ടോ......,
നമ്മൾ വിഷയത്തിൽ നിന്നും വ്യതിചലിച്ചു ല്ലേ....,
സാരല്ല്യ..... മടങ്ങി വരാം.....
നമ്മൾ വിഷയത്തിൽ നിന്നും വ്യതിചലിച്ചു ല്ലേ....,
സാരല്ല്യ..... മടങ്ങി വരാം.....
"ഇല്ല സാലോ..... കുഞ്ഞാക്ക നീച്ചിട്ടില്ലിയ.... നീ പോയി വിളിച്ചോ....."
-ഉമ്മ മറുപടി പറഞ്ഞു.
-ഉമ്മ മറുപടി പറഞ്ഞു.
"കാക്കയോ......?"
"കാക്ക കടീക്ക് പോയി.... "
"എന്നാ മൂത്തമ്മാ ഞാറായ്ച്ച.....?"
" ഞായറാഴ്ചക്കിനിയും തോനെ ദിവസണ്ട്.... നീ ചെന്ന് കുഞ്ഞാക്കാനെ വിളിചുണർത്ത്..."
കുഞ്ഞാക്കാനെ വിളിക്കാൻ ചെന്ന സാലു മണിയെ വരവേറ്റത് കട്ടിലിൽ അബ്ബാസിന്റെ കൂടെ കിടക്കുന്ന അസ് ലുവിന്റെ പാൽ പുഞ്ചിരിയാണ്....,
പല്ലില്ലാതെ മോണകാട്ടി അവനൊന്ന് മനസ്സറിഞ്ഞ് ചിരിച്ചാൽ ഒന്ന് എടുത്ത് താലോലിക്കാതെ പോകാൻ ആർക്കും മനസ്സ് വരില്ല....,
ആ ചിരിയിൽ നമ്മുടെ സാലുമണിയും വീണു.... വന്ന കാര്യവും സാലുമണി മറന്നു.....,
കുറച്ചു സമയം കഴിഞ്ഞപ്പോൾ അബ്ബാസ് ഉണർന്നു.

"ആരിത്.....സാലു മണിയോ? എപ്പൊ വന്നു....?"
പിന്നെ ഒരു കാര്യം ഈ സാലു മണി എന്ന് എഴുതാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഇവിടുന്നങ്ങോട്ട് 'മണിയെ' ഞാൻ ഒഴിവാക്കാണ്...., കഥയിലേക്ക് തിരിച്ചു വരാം....
"ഞാൻ ബെന്നിട്ട് കൊറേ നേരായി.... ഇജെജന്താ ഇപ്പൊളും നീച്ചാത്തത്? അന്റെ കുട്ടി നീച്ച്ക്ക്ണല്ലോ.... "
"ഞാൻ നീച്ച്ക്ക്ണെടാ..., അന്നെ പറ്റിക്കാൻ ഉറങ്ങിയതു പോലെ കിടന്നതാ.... "
"കുഞ്ഞാക്കാ...ഇന്നിവടെ ചാറ് വെക്കണ്ടാ.... സാമ്പാറുണ്ട്... "
"സാമ്പാറോ...? ആരാ പറഞ്ഞത് ?"
- അബ്ബാസ് ചോദിച്ചു.
- അബ്ബാസ് ചോദിച്ചു.
"ഞാൻ പറഞ്ഞത്..."
" നീയോ....?"
" അല്ല...ഇമ്മമ്മ പറഞ്ഞതാ..."
"ന്നാ ഇജ്ജ് മുത്തമ്മാനോട് പോയി പറഞ്ഞാളാ...."
-അത് കേട്ടതും സാലു അടുക്കളയിലേക്കോടി..., ഉമ്മാനോട് കാര്യം പറഞ്ഞു.
"ആരാ പറഞ്ഞത് സാലോ...?
"ഇമ്മമ്മ പറഞ്ഞതാ..."
"എന്താ പറഞ്ഞത്?"
"ചാറ് വെക്കണ്ടാന്ന്..... ചാറിന് പാത്തറം കൊടുന്നാ മതീന്ന്.... "
അങ്ങിനെ.... എന്ത് കറിവെക്കണമെന്ന ഉമ്മയുടെ ആലോചനക്കൊരു പരിഹാരവുമായി.
സമയം 1:30 നോടടുക്കുന്നു....
അബ്ബാസ്, ഉപ്പ, ഉമ്മ, ആബിദ എല്ലാവരും ഡൈനിങ്ങ് ടാബിളിനു മുന്നിൽ ഹാജറായിട്ടുണ്ട്...., പക്ഷേ... ഒരാളുടെ കുറവുണ്ട്...
ആളുടെ കുറവല്ല.... ഒരു വിഭവത്തിന്റെയാ കുറവ്...
അബ്ബാസ്, ഉപ്പ, ഉമ്മ, ആബിദ എല്ലാവരും ഡൈനിങ്ങ് ടാബിളിനു മുന്നിൽ ഹാജറായിട്ടുണ്ട്...., പക്ഷേ... ഒരാളുടെ കുറവുണ്ട്...
ആളുടെ കുറവല്ല.... ഒരു വിഭവത്തിന്റെയാ കുറവ്...
"കറിയെവിടെ.....? " -ഉപ്പ ചോദിച്ചു.
"അള്ളാ.... അത് മറന്ന്ക്ക്ണ്.... ആപ്പപ്പാടെ എളീമ സാമ്പാർ ഉണ്ടാക്കിയിട്ടുണ്ട്.... അത് പോയി കൊടുന്നാ..."
-ഉമ്മ അബ്ബാസിനോട് പറഞ്ഞു..,
-ഉമ്മ അബ്ബാസിനോട് പറഞ്ഞു..,
ഉടൻ തന്നെ അടുക്കളയിൽ നിന്നും ഒരു കുണ്ടൻ പിഞ്ഞാണം എടുത്തു കൊണ്ട് ആബിദ ഓടിയെത്തി.
ഒരു റിലേ മത്സരത്തിലെന്ന പോലെ പിഞ്ഞാണവും വാങ്ങി അബ്ബാസ് മുന്നോട്ട് കുതിച്ചു.... സിറ്റൗട്ടിൽ നിന്നും സ്റ്റെപ്പിൽ ചവിട്ടാതെ മുറ്റത്തേക്ക് എടുത്തു ചാടി... അതു വഴി പോയ കോഴി അന്നേരം അവസരോചിതമായി ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കിൽ രാത്രിയിൽ ചിക്കൻ ഫ്രൈയും ഉണ്ടാകുമായിരുന്നു.... എന്തായാലും ഞങ്ങളുടെയൊക്കെ 'തൊള്ള' ഭാഗ്യക്കേടോ...., കോഴിയുടെ ആയുസ്സിന്റെ ബലമോ.... കോഴി ഇൻഞ്ചുകളുടെ വ്യത്യാസത്തിൽ എസ്ക്കേപ്പായി...!

ആപ്പപ്പാടെ എത്തി അബാസ് പാത്രം കൊടുത്തു കറി ചോദിച്ചു.
ഉടനേ എളീമയുടെ ചോദ്യം...
ഉടനേ എളീമയുടെ ചോദ്യം...
"കറിയോ...? എന്ത് കറി...?"
"സാമ്പാറ്...."
"നീ എന്താ പറയുന്നത്...? സാമ്പാറോ.....? ഞാനിന്ന് കറിവെച്ചിട്ടേയില്ല... ഇന്നലത്തെ കുറച്ച് കറി ബാക്കിയുള്ളത് തിളപ്പിച്ചാ ഇപ്പൊ കൂട്ടിയത്....., രാത്രിയിലേക്കിനി തക്കാളി താളിക്കണം....."
"ഇവിടെ സാമ്പാറ് വെക്കുന്നുണ്ടെന്ന് സാലു പറഞ്ഞിരുന്നു..., അത് കേട്ട് ഉമ്മ കറി വെച്ചിട്ടില്ല.... " _അബ്ബാസ് നിരാശയോടെ പറഞ്ഞു.
അവരുടെ സംസാരം കേട്ട സാലു സന്തോഷത്തോടെ അകത്തു നിന്നും ഓടിയെത്തി കൊണ്ട് പറഞ്ഞു.
"ആ... കുഞ്ഞാക്കവന്നോ..... സാമ്പാറ് തരാം വാ..."
_ ശേഷം അബ്ബാസിന്റെ കയ്യും പിടിച്ച് സാലു മുറ്റത്തിന്റെ സൈഡിലേക്ക് നടന്നു.... ആശ്ചര്യത്തോടെ അവരുടെ പുറകെ എളീമയും റുബീനയും....!!
മുറ്റത്ത് കൂട്ടിവെച്ച മൂന്ന് ഉരുളൻ കല്ലുകളുടെ മുകളിലെ ചിരട്ടയിലുള്ള വെള്ളവും ഇലകളും കാണിച്ചു കൊണ്ട് സാലു പറഞ്ഞു...,
മുറ്റത്ത് കൂട്ടിവെച്ച മൂന്ന് ഉരുളൻ കല്ലുകളുടെ മുകളിലെ ചിരട്ടയിലുള്ള വെള്ളവും ഇലകളും കാണിച്ചു കൊണ്ട് സാലു പറഞ്ഞു...,
"ആ പത്ത്‌റം കാട്ട്... ഞാൻ സാമ്പാറ് വളമ്പിത്തരാം... ഒരു എലകൂട്ടി പിടിച്ചോ... ചൂടുണ്ടാകും..."
കഥയുടെ ബാക്കി ഞാൻ നിങ്ങൾക്ക് വിട്ടു തരുന്നു....
😂
😝
😜

# തൊള്ള (വായ)
# ചാറ് (കറി)
# നീച്ചാ ( എഴുന്നേൽക്കുക)
# കാട്ട് (തരൂ...)
# ചാറ് (കറി)
# നീച്ചാ ( എഴുന്നേൽക്കുക)
# കാട്ട് (തരൂ...)

രണ്ടത്താണി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക