ദെെവത്തിന്റെ നാട്.
ഗദ്യത്തില്‍ ഒരു കവിത
കാടിന്റെ നിബിഡനിഗൂഢതകളിലുണ്ടായിരുന്നു വേട്ടക്കൊരുമകന്‍ തെെവം.
കരിമലയുടെ ഉച്ചിയിലുണ്ടായിരുന്നു ഒരയ്യന്‍ തെെവം.
കാടാമ്പുഴയുടെ നടുവിലുണ്ടായിരുന്നൂ അമ്മദെെവവും നാഗത്തന്മാരും.
കരിമലയുടെ ഉച്ചിയിലുണ്ടായിരുന്നു ഒരയ്യന്‍ തെെവം.
കാടാമ്പുഴയുടെ നടുവിലുണ്ടായിരുന്നൂ അമ്മദെെവവും നാഗത്തന്മാരും.
കാട്ടില്‍ കായ്ച്ചുലഞ്ഞ പ്രസാദവും
പുഴയായൊഴുകിയ തീര്‍ത്ഥവുമായിരുന്നല്ലോ
അന്നു ഞങ്ങളുടെ പുണ്യം.
പുഴയായൊഴുകിയ തീര്‍ത്ഥവുമായിരുന്നല്ലോ
അന്നു ഞങ്ങളുടെ പുണ്യം.
ഇരുമുടിക്കെട്ടില്‍ കെട്ടിവെച്ച കദനത്തിന്റെ കഥ കേട്ട്
ഞങ്ങള്‍ക്കൊപ്പം പേട്ടതുള്ളിയിരുന്നല്ലോ അയ്യനും അമ്മയും .
പാലും നൂറും നേദിച്ച ഞങ്ങള്‍ക്ക് ഇരുട്ടില്‍ വഴികാട്ടിയിരുന്നുവല്ലോ
വെെഡൂര്യം പത്തിയിലേന്തിയ നാഗത്തന്മാര്‍.
ഞങ്ങള്‍ക്കൊപ്പം പേട്ടതുള്ളിയിരുന്നല്ലോ അയ്യനും അമ്മയും .
പാലും നൂറും നേദിച്ച ഞങ്ങള്‍ക്ക് ഇരുട്ടില്‍ വഴികാട്ടിയിരുന്നുവല്ലോ
വെെഡൂര്യം പത്തിയിലേന്തിയ നാഗത്തന്മാര്‍.
തെെവത്തിന്റെ കഥകേട്ട കൊച്ചുമക്കള്‍ ചോദിക്കുന്നൂ--
'കാടെവിടെ?
കരിമലയെവിടെ?
കാടാമ്പുഴയെവിടെ?'
'കാടെവിടെ?
കരിമലയെവിടെ?
കാടാമ്പുഴയെവിടെ?'
'അനന്തന്‍ കാടെവിടെ'യെന്ന്
അമ്പലനടയില്‍ നിന്ന് കേഴുന്ന അവരെ നോക്കി
പണത്തിനു പ്രസാദം വില്‍ക്കുന്ന പൂണൂല്‍ക്കാര്‍ പറയുന്നൂ--
''ഇതിലെ, ഇതിലെ'
അമ്പലനടയില്‍ നിന്ന് കേഴുന്ന അവരെ നോക്കി
പണത്തിനു പ്രസാദം വില്‍ക്കുന്ന പൂണൂല്‍ക്കാര്‍ പറയുന്നൂ--
''ഇതിലെ, ഇതിലെ'
By
rajan paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക