-ദീപ ഉറങ്ങാനായി കിടന്നു ഉച്ചഉറകത്തിനായി കിടകുമ്പം തന്നെഉറങ്ങാൻ കഴിയുന്നത്ഒരുഭാഗ്യമാണ് ദീപയുടെ ആ ഭാഗ്യമൊക്കെപോയിട്ടു ഇപ്പൊ കുറച്ചു മാസങ്ങളാകുന്നു ...അവൾ ചിന്തിക്കുകയാണ് വിവാഹംകഴിഞ്ഞ ആദ്യനാളുകൾ എന്തു സന്തോഷമുള്ള സമയങ്ങൾ ആരുന്നു വിവാഹമെന്ന് പറഞ്ഞാൽ രണ്ടുവീട്ടുകാരെയും വെറുപ്പിച്ചു കൊണ്ടു ജോബിയ്‌ക്കൊപ്പം ഓടി പോകുകയായിരുന്നു... അന്നത്തെ ആ ഒളിച്ചോട്ടവും വീട്ടുകാരെ ഉപേക്ഷിച്ചു വന്നതും ഒരിക്കൽ പോലും ദീപയ്ക് വിഷമം ഉണ്ടാക്കിയില്ല ജോബിഗൾഫിലേക്കു പോയപ്പോ താനൊറ്റയ്ക് ആയപ്പോ പോലും പിടിച്ചുനിന്നു ...ജോബിയുടെ മണിക്കൂര്കളോളം ഉള്ളഫോൺവിളികൾ മതിയാരുന്നു താനൊറ്റയ്ക്കായിപ്പോയി എന്നുള്ള ചിന്ത വരാതിരിക്കാൻ .... വർഷത്തിലുള്ള ജോബിയുടെ ലീവിനു വരവും ആ സമയത്തുള്ള അടിച്ചുപൊളിയും ഇടയ്ക്കു പുതിയ അഥിതിയുടെ കടന്നുവരവും എല്ലാം കൂടി 5വർഷം കടന്നുപോയി ...കഴിഞ്ഞ ലീവിനു ശേഷം എല്ലാം തകിടംമറിഞ്ഞു ജോബിപോയിട്ടു 4മാസമാകുന്നു ഒരുമാസമേ പൈസ അയച്ചുള്ളു കമ്പനിയിൽ എന്തോ പ്രോബ്ലം എന്ന് പറയുന്നു സാലറി കിട്ടുന്നില്ല ...മണിക്കൂറുകളോളം സംസാരിച്ചിരുന്ന ജോബിയുടെ ഫോൺ വിളി 5മിനിറ്റിൽ കൂടുതൽ ഇപ്പൊ ഇല്ല ........... വീട്ടുകാരെ ഉപേക്ഷിച്ചു വന്നതിന്റെ വേദന ഇപ്പൊ ദീപയ്ക് മനസിലാകുന്നു ..കഴിഞ്ഞ കുറച്ചു നാളുകളായി അത്രമാത്രം ഒറ്റപ്പെടൽ ആണ് അവൾ അനുഭവിക്കുന്നത്................. മൊബൈലിന്റെ നിർത്താതെയുള്ള സൗണ്ടവളുടെ ഉറക്കത്തെ മുറിച്ചു ജോബിയുടെ വിളിയാണ് ഇന്ന് സാലറി കിട്ടുന്ന തീയതി ആണ് ദീപയ്ക് അറിയാം സകല ദൈവങ്ങളേം വിളിച്ചുകൊണ്ടു അവൾ കാൾ എടുത്തു "ഹലോ എടി ഞാനാ ഇന്നും പൈസ കിട്ടിയില്ല ....മോൻ എന്തു ചെയുന്നു "ദീപ മൂളികൊണ്ടു എല്ലാം കേട്ടു ....ഫോണിൽ ബാലൻസ് ഇല്ല എന്നുപറഞ്ഞു ജോബി അപ്പൊ തന്നെ കട്ടും ചെയ്തു കഴിഞ്ഞ മാസങ്ങളിൽ എല്ലാ കാര്യങ്ങളും കടംവാങ്ങിച്ചു നടത്തി ഇനിയും അതിനു പറ്റില്ല ....അപ്പുറത്തെ വീട്ടിലെ ചേച്ചി പോകുന്ന ഷോപ്പിൽ ജോലിയുണ്ടെന്നു പറഞ്ഞാരുന്നു ജോബിയോട് പറയേണ്ട അതിനു പോകാം ...പാവം അറിഞ്ഞാൽ വിഷമമാകും അത്രയ്ക്ക് സ്നേഹമതന്നോടു.............ദീപ ചേച്ചിയെ അപ്പൊ തന്നെ വിളിച്ചു എല്ലാം ഉറപ്പിച്ചു നാളെമുതൽ ചെല്ലന്നുംപറഞ്ഞു ...................*****************************ജോബി തകർത്തു സംസാരിക്കുകയാണ് ദീപയോട് അല്ലെന്നു മാത്രം അവന്റെ പുതിയ കാമുകിയോട് "അറിയാം മോളെ അടുത്ത ആഴ്ച്ചയല്ലേ നാളെത്തന്നെ ഗിഫ്റ്റ് ഞാൻ അയക്കും ഇന്ന് സാലറി വന്നതേ ഉള്ളു കഴിഞ്ഞ കുറെ മാസങ്ങളായി ഇ ഡേറ്റിലല്ലേ ഞാൻ പൈസ അയച്ചുതരുന്നത് മറന്നു പോയോ" ചിരിയോടുകൂടി മണിക്കൂര്കളോളം ജോബിയുടെ ഫോൺ വിളി നടന്നുകൊണ്ടിരുന്നു ............ പിറ്റേദിവസം വെള്ളിയാഴ്ച ആരുന്നു ദീപ ജോലിയ്ക്കു പോകുവാനായി ഇറങ്ങി മോനെയും കൂടെക്കൂട്ടി പോകുന്ന വഴിക്കു ഒരു ഡേകെയർ ഉണ്ട് അവനെ അവിടെ നിർത്താം .....ദീപ നടന്നു പോകുകയാണ് ഭർത്താവു അറിയല്ലേ എന്ന പ്രാർത്ഥനയോടെ ...മറ്റൊരാളോട് സ്നേഹമുള്ള ഭർത്താവ് ആകട്ടേ കാമുകിയ്ക്കു ഗിഫ്റ്റ് വാങ്ങുവാനായി ഇ സമയം ഒരു ഷോപ്പ് നോക്കി നടന്നു നീങ്ങുകയാണ് ......
By DinuRaj Vamanapuram
ശൊ!!!കഷ്ടം.
ReplyDelete