നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ പേര് വിനു, ഇതെന്റെ കഥയാണ്......


എന്റെ പേര് വിനു,
ഇതെന്റെ കഥയാണ്......
വലിയ പ്രാരാബ്ധങ്ങൾ ഒന്നും ഇല്ലാത്ത ഒരു വീട്ടിലായിരുന്നു ഞാൻ ജനിച്ചത്
അച്ഛൻ ഗൾഫിൽ അമ്മ ഒരു സ്വകാര്യ സ്ഥാപനത്തിൽ കാഷ്യർ വലിയ ദുഃഖങ്ങൾ ഒന്നുമില്ലാതെ ആയിരിന്നു എന്റെ വളർച്ച അതുകൊണ്ടു തന്നെ ജീവിതത്തിനും പഠനത്തിനും വല്യ പ്രാധാന്യം നൽകാതെ ഞാൻ വളർന്നു അച്ഛൻ അയക്കുന്ന പണം കൊണ്ട് പ്ലസ്ടു വരെ അല്ലലില്ലാതെ ഞങ്ങൾ ജീവിച്ചു.
ഇതിനിടയിൽ സാമ്പത്തിക മാന്ദ്യം ബാധിച്ചു അച്ഛൻ നാട്ടിലെത്തി നാട്ടിലെത്തിയ അച്ഛന് എന്ന് മുതലാണ് ഒഴിച്ചുകൂടാൻ ആവാത്ത സുഹൃത്തായി മദ്യം മാറിയതെന്ന് എനിക്കിപ്പോഴും അറിയില്ല.
കുടുംബം മറന്നു അച്ഛൻ മദ്യത്തിനടിമ ആയി. വർഷങ്ങൾ കഴിഞ്ഞപ്പോൾ പലപ്പോഴും റോഡരുകിൽ കിടക്കുന്ന അച്ഛൻ ഒരു സ്ഥിരം കാഴ്ച ആയി മാറി നല്ല രീതിയിൽ ജീവിച്ച സമയത്തു കൂടെ ഉണ്ടായിരുന്ന പലരും അച്ഛനെ കാണുമ്പോൾ വഴി മാറി നടക്കാൻ തുടങ്ങി. മറ്റുള്ളവരുടെ കളിയാക്കൽ സഹിക്കാനാവാതെ അമ്മയും ജോലി ഉപേക്ഷിച്ചു അവിടം മുതൽ എന്റെ കുടുംബത്തിന്റെ തകർച്ച ഞാൻ മനസ്സിലാക്കി തുടങ്ങി ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞാൻ ഒരു പത്രം ഏജൻസിയിൽ ഡ്രൈവർ ആയി പോയിത്തുടങ്ങി പക്ഷെ അതുകൊണ്ടു ചിലവുകൾ നടത്തുക വളരെ പ്രയാസമായിരുന്നു മറ്റു പല ജോലിക്കും ശ്രെമിച്ചു ജീവിതത്തിൽ ആദ്യമായി വിദ്യാഭ്യാസത്തിന്റെ വില ഞാൻ മനസ്സിലാക്കി പഠിക്കണം എന്ന മോഹം എന്റെ മനസ്സിൽ തോന്നിത്തുടങ്ങി അങ്ങനെ ഇരുപത്തിനാലാം വയസിൽ ഞാൻ ഒരു കോഴ്സിന് ചേർന്ന് പഠിച്ചു തുടങ്ങി രാത്രി ഡ്രൈവറായി ജോലി നോക്കി
വാശിയോടെ ഞാൻ പഠിച്ചു ക്ലാസ് എക്സാമുകളിൽ ഞാൻ ഒന്നാമനായി അവിടെ വച്ചാണ് അശ്വതിയെ ഞാൻ പരിചയപ്പെടുന്നത് അടുത്തുള്ള ട്യൂഷൻ സെന്ററിൽ പഠിക്കുകയായിരുന്നു അവൾ ഒരു ഇടത്തരം കുടുംബത്തിലെ കുട്ടി ഞങ്ങൾ വേഗം സുഹൃത്തുക്കളായി എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാം ഞാൻ അവളോട് പങ്കുവച്ചു.
അവളുടെ വാക്കുകൾ എനിക്ക് വലിയ ആശ്വാസമായിരുന്നു മെല്ലെ ഞാൻ അവളെ സ്നേഹിച്ചു തുടങ്ങി എല്ലാം അറിഞ്ഞുകൊണ്ട് തന്നെ അവൾ എന്നെയും ആത്മാർഥമായി ഞങ്ങൾ സ്നേഹിച്ചു പ്രണയതിനിടയിൽ എന്റെ വാശിയും പഠിപ്പും എല്ലാം ഞാൻ മറന്നു അവൾ മാത്രമായി എന്റെ ലോകം എന്റെ കോഴ്സിൽ വിജയിക്കാൻ എനിക്ക് കഴിഞ്ഞില്ല അങ്ങനെ വീണ്ടും സ്ഥിരം ഡ്രൈവർ ആയി ഞാൻ ജോലി നോക്കിതുടങ്ങി അവൾ നഴ്സിങ്ങിനും
എന്ന് മുതൽക്കാണ് അവൾക്കു എന്റെ ജോലി നാണക്കേട് ആയിതുടങ്ങിയതെന്നു എനിക്ക് അറിയില്ല അവളുടെ സുഹൃത്തുക്കളുടെ കളിയാക്കൽ ആയിരിന്നു കാരണം ഞങ്ങൾക്കിടയിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങി ഈ ജോലി കളഞ്ഞു മറ്റു ജോലിക്കു പോകാൻ അവൾ നിർബന്ധിച്ചു പക്ഷെ ഡ്രൈവർ എന്ന ജോലിക്കു ഒരു നാണക്കേട് ഉള്ളതായി എനിക്ക് തോന്നിയില്ല അവൾ എന്നിൽ നിന്ന് അകന്നു തുടങ്ങിയതും ഞാൻ അറിഞ്ഞിരുന്നില്ല ഒരു ദിവസം എന്നെ വിളിച്ചവൾ അവളുടെ കല്യാണം ഉറപ്പിച്ചെന്നും ഇനി ഉപദ്രവിക്കരുത് എന്നും പറഞ്ഞു ഞാൻ ആകെ തളർന്നു പല രീതിയിലും അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ഞാൻ ശ്രെമിച്ചു പക്ഷെ ഇനി ഉപദ്രവിക്കരുത് എന്ന ഒറ്റ വാക്കിൽ അവളാ ബന്ധം അവസാനിപ്പിച്ചു.
പുറമെ ദേഷ്യം കാണിച്ചിരുന്നു എങ്കിലും അവളെയെനിക്കു അത്ര പെട്ടന്നു മറക്കാൻ പറ്റുമായിരിന്നില്ല ആകെ ഭ്രാന്ത് പിടിച്ച എനിക്ക് എല്ലാവരോടും ഒരു തരം വെറുപ്പ് ആയിരിന്നു പിന്നീട് ആരും കാണാത്ത എങ്ങോട്ടെങ്കിലും പോയാൽ മതിയെന്നായി എനിക്ക് ആയിടക്കാണ് ഒരു പത്രപരസ്യത്തിലൂടെ ദുബായ് ടാക്സിയിൽ ഉള്ള വേകൻസി ഞാൻ കണ്ടത് കൈയിലുള്ളതും പലിശക്കെടുത്തും നൽകി എന്റെ സർവമോഹങ്ങളും കുഴിച്ചു മൂടി മരവിച്ച മനസോടെ ഞാൻ വിമാനം കയറി മറ്റൊരു ലോകമായിരുന്നു എനിക്കവിടെ കാണാൻ കഴിഞ്ഞത് പലരുടെയും ജീവിതം ഞാൻ കണ്മുന്നിൽ കണ്ടു
വേശ്യകളുടെ തോളിൽ കൈയിട്ടു കൊണ്ട് ഫോണിലൂടെ സ്വന്തം ഭാര്യക്ക് സ്നേഹ ചുംബനങ്ങൾ നൽകുന്ന ഭർത്താക്കന്മാർ...
ലക്ഷത്തോളം ശമ്പളം ഉണ്ടായിട്ടും ആഡംബര ജീവിതത്തിനായി ദിവസകൂലിക്കു വ്യഭിചാരിക്കുന്ന പെൺകുട്ടികൾ...
കുറഞ്ഞ ശമ്പളതിലും അഭിമാനം വില്കാതെ കഷ്ടപ്പെട്ടു ജീവിക്കുന്ന കുറച്ചു നല്ല സ്ത്രീകൾ....
അങ്ങനെ ജീവിതങ്ങൾ കണ്ടും പഠിച്ചും നാലഞ്ചു വര്ഷങ്ങള് കടന്നു പോയി ആ സമയം കൊണ്ട് എന്റെ കുടുംബം തരക്കേടില്ലാത്ത രീതിയായി..
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ
ഞാൻ എന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു അപ്പോഴേക്കും പ്രായം 33 കഴിഞ്ഞിരുന്നു അമ്മയുടെ നിർബന്ധപ്രകാരം ഒരു വിവാഹം എന്ന മോഹവുമായി ഞാൻ നാട്ടിലേക്കു തിരിച്ചു.
പ്രായവും സൗന്ദര്യവും വില്ലനായി മുന്നിൽ നിന്നു
പോയി കണ്ട പെണ്കുട്ടികൾക്കൊന്നും എന്നെ ഇഷ്ടമായില്ല അതോടെ ജീവിതത്തോട് തന്നെ വെറുപ്പായി ഒറ്റപ്പെടൽ എന്റെ മനസ്സിനെ വല്ലാതെ ബാധിച്ചു എല്ലാം വെറും മോഹങ്ങൾ മാത്രമാണെന്ന തിരിച്ചറിവോടെ ലീവ് കഴിയും മുൻപ് തന്നെ ഞാൻ തിരിച്ചു വന്നു തീർത്തും ഒറ്റപ്പെട്ട ഒരു ജീവിതം അച്ഛന്റേതെന്ന പോലെ മദ്യം എന്റെയും സുഹൃത് ആയി മാറി സ്വബോധം നഷ്ടപെട്ട രാത്രികൾ മാത്രമായി എന്റേത് പയ്യെ പയ്യെ എന്റെ പകലുകളും മദ്യത്തിന് അടിമപ്പെട്ടു ജോലിക്കിടയിലും ഞാൻ മദ്യപിച്ചു തുടങ്ങി നല്ല രീതിയിൽ മദ്യപിച്ച ഒരു ദിവസം രണ്ടു നേഴ്സ്മാരുമായി പോയ എന്റെ കാർ അപകടത്തിൽപ്പെട്ടു മദ്യത്തിന്റെ ലഹരി വിടുമ്പോൾ ഞാൻ ഒരു ഹോസ്പിറ്റലിൽ ആയിരിന്നു ഷോള്ഡറിന് ഒരു ചെറിയ ചതവ് ഒഴിച്ചാൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലായിരുന്നു.
എന്റെ കൂടെ വന്ന നേഴ്സ്മാരിൽ ഒരാളെ അടുത്ത വാർഡിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നറിഞ്ഞു ഞാൻ അവിടേക്കു ചെന്നു കാര്യങ്ങൾ തിരക്കിയപ്പോഴാണ് നട്ടെല്ലിന് ക്ഷതം ഉണ്ടെന്നും കാലിനു പൊട്ടൽ ഉണ്ടന്നും ഞാൻ അറിയുന്നത് എന്റെ മദ്യപാനത്തെ ഞാൻ സ്വയം ശപിച്ചു അവളുടെ അടുക്കൽ ഇരുന്നു
അവളുടെ കൂടെ ഉണ്ടായിരുന്ന സിസ്റ്റർ വന്നു തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്
വരൂ ഒരു കാര്യം പറയാനുണ്ട്
ഞാൻ അവരുടെ റൂമിലേക്ക് ചെന്നു
ആ കുട്ടിക്ക് ഒരു ആറു മാസമെങ്കിലും ബെഡ് റെസ്റ് വേണ്ടിവരും ജോലിക്കു പോകാൻ കഴിയില്ല ശ്രീക്കുട്ടി എന്നാണു പേരെന്നും ഭർത്താവ് ഉപേക്ഷിച്ചു പോയതാണെന്നും കൂടി അവർ പറഞ്ഞപ്പോൾ എന്റെ സർവ നിയന്ത്രണവും വിട്ടു ഞാൻ പൊട്ടിക്കരഞ്ഞു
അവൾക്കു ബോധം വരുന്നതും കാത്തു അവൾകരികിൽ ഞാനിരുന്നു കണ്ണ് തുറന്നു അവളുടെ കൈകൾ പിടിച്ചു ഞാൻ മാപ്പു പറഞ്ഞു പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ എന്നെ ആശ്വസിപ്പിച്ചു പിന്നീടുള്ള ദിവസങ്ങളിൽ ഒരു നേരം ഞാൻ അവൾക്കായി മാറ്റി വച്ചു അവളെ ശുസ്രൂശിച്ചു ജീവിതത്തിനു എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അവൾ നൽകിയിരുന്നത് എന്റെ മനസ് മെല്ലെ അവളോട് അടുക്കാൻ തുടങ്ങി ഒരു ദിവസം എന്റെ ജീവിതത്തിൽ സംഭവിച്ചതും മദ്യത്തിനു അടിമപ്പെട്ടതും ആയ കാര്യങ്ങൾ എല്ലാം ഞാൻ അവളോട് തുറന്നു പറഞ്ഞു കൂട്ടത്തിൽ എനിക്കവളോട് തോന്നിയ ഇഷ്ടവും അപ്പോഴും ഒരു ചിരിയായിരുന്നു അവളുടെ മറുപടി എന്റെ ജീവിതത്തിലെ ദുരന്തങ്ങൾ പറഞ്ഞിട്ടും ചിരിക്കുന്ന അവളോട് എനിക്ക് ദേഷ്യം തോന്നി അല്പം ദേഷ്യത്തോടെ ഞാൻ എഴുനേറ്റു പോകാനിറങ്ങിയ എന്റെ കൈകളിൽ പിടിച്ചു അവളെന്നോട് ചോദിച്ചു ചേട്ടന് എന്നെപ്പറ്റി അറിയണോ ?? വേണമെന്ന രീതിയിൽ ഞാൻ അവളുടെ അടുത്തിരുന്നു...
നാട്ടിലെ അറിയപ്പെടുന്ന ഒരു വേശ്യയുടെ മകളായി ആണ് ഞാൻ ജനിച്ചത് അതുകൊണ്ടു തന്നെ കുത്തുവാക്കുകൾ അല്ലാതെ ഓർമ്മിക്കാൻ നല്ലതൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്റെ അച്ഛൻ ആരെന്ന ചോദ്യത്തിന് പോലും വ്യക്തമായി മറുപടി പറയാൻ എന്റെ അമ്മക്ക് കഴിഞ്ഞിട്ടില്ല എങ്കിലും അമ്മ എന്നെ പഠിപ്പിച്ചു അമ്മയുടെ ഗതി എനിക്ക് വരരുതെന്ന് അമ്മ ആഗ്രഹിച്ചിരുന്നു അങ്ങനെ ഞാൻ നഴ്സിംഗ് പൂർത്തിയാക്കി വിവാഹ പ്രായമെതിയിട്ടും ഒരു അഭിസാരികയുടെ മകളെ കെട്ടാൻ ആരും തയ്യാറായില്ല എന്റെ ജീവിതത്തിൽ വിവാഹം എന്നത് ഒരു സ്വപ്നം മാത്രമാണെന്ന് എനിക്ക് മനസിലായി
എന്നാൽ എല്ലാമാറിഞ്ഞു കൊണ്ട് എന്നെ സ്വീകരിക്കാൻ അരുൺ തയ്യാറായി ദുബായിൽ ആണ് ജോലി എന്നും കൂടെ കൊണ്ടുപോകാം എന്നും പറഞ്ഞപ്പോൾ അരുണിനെപ്പറ്റി കൂടുതൽ ഞങ്ങളാരും അന്വേഷിച്ചില്ല വിവാഹത്തെക്കാൾ ആ നാട്ടിൽ നിന്നും രക്ഷപെടമല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്
അങ്ങനെ ഒരു അമ്പലത്തിൽ വച്ച് അരുൺ എന്നെ താലി ചാർത്തി
എന്നെയും കൊണ്ട് അരുൺ ദുബായിൽ എത്തി
എനിക്ക് കിട്ടിയ സൗഭാഗ്യത്തിനു ദൈവത്തിനു നന്ദി പറഞ്ഞു ഞങ്ങൾ ജീവിതം ആരംഭിച്ചു
എന്നാൽ വിധി മറ്റൊന്നായിരുന്നു ഒരു ദിവസം അരുണിന്റെ ബോസ്സ് വീട്ടിൽ വന്നു അന്ന് നടന്ന പാർട്ടിയിൽ അരുൺ തന്ന ജ്യൂസ് കുടിച്ച ഓർമയെ എനിക്കുള്ളൂ ഉണരുമ്പോൾ വിവസ്ത്രയായ എന്റെ ദേഹത്ത് കൈ വച്ച് ക്ഷീണിച്ചുറങ്ങുന്ന അരുണിന്റെ ബോസിനെ ആണ് ഞാൻ കണ്ടത്
ഉറക്കെ നിലവിളിച്ചു കൊണ്ട് ഞാൻ എഴുനേറ്റു കൂടെ അയാളും എന്നാൽ നിലവിളി കേട്ട് ഓടിയെത്തിയ അരുൺ ചരിച്ചുകൊണ്ടു ഡോർ ലോക്ക് ചെയ്യുകയാണ് ചെയ്തത് ഉറക്കെ കരയാൻ പോലും എനിക്കായില്ല മതിയാവുവോളം അയാളെന്നെ ഉപയോഗിച്ചു
അരുണിന്റെ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നതു ഞാൻ അരുണിന്റെ നേരെ തിരിഞ്ഞു
എന്നാൽ ഇതൊക്കെ സാഹിച്ചാലെ ഇവിടെ ജീവിക്കാൻ പറ്റു എന്നാണ് അരുൺ പറഞ്ഞത്
ഒന്നും ചെയ്യാനാകാതെ എന്റെ വിധിയെ പഴിച്ചു
മറ്റു പലരുമായും അരുൺ എന്നെ നിർബന്ധിച്ചു അനുസരിക്കാതെ വരുമ്പോൾ മൃഗീയമായ പീഡനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്
അനുസരിക്കുക അല്ലാതെ നിവർത്തി ഇല്ലായിരുന്നു പലരും എന്റെ ശരീരം പങ്കിട്ടെടുത്തു
ഒരു ജീവഛവം പോലെ ഞാൻ ജീവിച്ചു
കടുത്ത വയറുവേദനയുമായാണ് ഞാൻ ഹോസ്പിറ്റലിൽ എത്തിയത് അവിടെ വച്ച് ഡോക്ടറുടെ വാക്കുകൾ എന്നെ ഞെട്ടിച്ചു
യൂട്രെസ്സിൽ ഇൻഫെക്ഷൻ ഉണ്ടെന്നും അതുടനെ നീക്കം ചെയ്യണം എന്നുമായിരുന്നു ഒരമ്മ ആവുക എന്ന എന്റെ സ്വപ്നം അവിടെ അവസാനിക്കുക ആയിരിന്നു എങ്കിലും വലിയ വിഷമം എനിക്ക് തോന്നിയില്ല അത്രമാത്രം സഹിച്ചു കഴിഞ്ഞിരുന്നു ഞാനപ്പോൾ അവിടന്ന് രക്ഷപെടണം എന്നൊരു ചിന്തയെ പിന്നെ ഉണ്ടായിരുന്നുള്ളൂ അങ്ങനെ ഒരു സുഹൃത്തിന്റെ സഹായത്തോടെ രഹസ്യമായി ഞാൻ നാട്ടിലെത്തി അരുണിനെതിരെ കേസ് ഫയൽ ചെയ്തു അപ്പോഴാണ് അതുപോലുള്ള നിരവധി കേസുകളിലെ പ്രതിയാണ് അരുൺ എന്നറിഞ്ഞതു എന്റെ സഹായത്തോടെ അരുണിനെക്കുറിച്ചുള്ള ഡീറ്റൈൽസ് കൈമാറി
എയർ പോർട്ടിൽ വച്ച് അരുണിനെ അറസ്റ്റ് ചെയ്തു എല്ലാം കഴിഞ്ഞെന്നു ഞാൻ ആശ്വസിച്ചു അവിടെയും തീർന്നില്ല എന്റെ ദുരിതം ചതിയിൽ പെട്ട വേശ്യയുടെ മകൾ അമ്മയുടെ വഴിയിൽ വരും എന്നായിരുന്നു നാട്ടുകാരുടെ വാദം അപവാദങ്ങളും കുത്തുവാക്കുകളും സഹിക്ക വയ്യാതെ ഞാൻ വീണ്ടും ഇവിടെ തിരിച്ചെത്തി
ഇപ്പൊ 2 വര്ഷം കഴിഞ്ഞു
ഇനി പറയു ദിവസങ്ങളോളം ഒരു പറ്റം ചെന്നായ്കൾ പിച്ചിച്ചീന്തിയ
ഒരു കുഞ്ഞിനെപോലും പ്രസവിക്കാൻ കഴിവില്ലാത്ത എന്നെയാണോ ചേട്ടന് വേണ്ടതെന്നു ചോദിച്ചവൾ പൊട്ടിക്കരഞ്ഞു....
ഒന്നും മിണ്ടാനാവാതെ ഞാൻ പുറത്തേക്കു നടന്നു അപ്പോഴും ഈ ചെറുപ്രായത്തിൽ അവൾ അനുഭവിച്ചു തീർത്ത വേദനകൾ ആയിരിന്നു എന്റെ മനസ് നിറയെ അതിനു മുന്നിൽ ഞാൻ അനുഭവിച്ചതൊക്കെ എത്ര നിസാരം.......
സത്യത്തിൽ എന്ത് തെറ്റാണു അവൾ ചെയ്തത്
ഒരു വേശ്യയുടെ മകളായി ജനിച്ചു പോയതോ ??
ഒരു നല്ല ജീവിതം സ്വപ്നം കണ്ടു ഒരാളെ വിശ്വസിച്ചതോ ??
ഇല്ല സ്നേഹത്തിന്റെ വിലയറിയുന്ന എനിക്ക് അവളെ കൈവിടാനാവില്ല
തിരിഞ്ഞു നടന്നപ്പോൾ ഇനിയുള്ള ജീവിതത്തിൽ അവളോടൊപ്പം ഞാനും ഉണ്ടാകും എന്ന ദൃഢനിശ്ചയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു
അഞ്ചു മാസം എന്റെ ജോലിക്കിടയിലും ഞാൻ അവളെ പരിചരിച്ചു
ഇന്ന് അവളെന്റെ ഭാര്യയാണ്
ഇനിയുള്ള ജീവിതത്തിൽ അവൾ ആഗ്രഹിച്ചതിനേക്കാൾ നല്ലോരു ജീവിതം അവൾക്കു നൽകണം
പിഞ്ചു കുഞ്ഞുങ്ങളോട് പോലും മൃഗീയമായി കാമം തീർക്കുന്ന മനുഷ്യർ ഉള്ള ഈ ലോകത്തു എനിക്കവളെ സ്നേഹം കൊണ്ട് മൂടണം
ഇനിയോരിക്കലും അവളുടെ കണ്ണ് നിറയാൻ ഇടവരാതെ അവളുടെ ഏട്ടനായി അവൾക്കു നൽകാൻ കഴിയാത്ത അവളുടെ മകനായി എനിക്ക് ജീവിക്കണം.......
ഉണ്ണി ആറ്റിങ്ങൽ
NB: ജീവിതത്തിൽ നമ്മുടെ പ്രശ്നങ്ങളാണ്‌ ഏറ്റവും വലുതെന്ന് കരുതി ജീവിതം നശിപ്പിക്കുന്ന എല്ലാവരും ഒന്ന് ചിന്തിക്കുക ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തവർ ആരും തന്നെ ഇല്ല
മറ്റുള്ളവർ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും മനസിലാക്കിയാൽ അതിനു മുന്നിൽ നമ്മൾ നേരിട്ടതൊക്കെ വെറും നിസാരമായി തോന്നാം.....

By
Unni Tvm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot