Slider

മനുഷ്യൻ (തുടർ ലേഖനം - ഭാഗം ഏഴ്) സ്നേഹം.

0

മനുഷ്യൻ (തുടർ ലേഖനം - ഭാഗം ഏഴ്)
സ്നേഹം.
മനുഷ്യരില്‍ മാത്രമല്ല എല്ലാ ജീവജാലങ്ങളിലും സ്നേഹമെന്ന വികാരം സ്ഥായിയായ ഒരുസ്വഭാവ ഗുണമായി സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഈ ആകാശവും ഭൂമിയും അതിലുള്ള സര്‍വ്വ ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് സ്നേഹമെന്ന ഒറ്റ വികാരത്തില്‍ നിന്നാണ്.
തന്‍റെ എതിര്‍ ലിംഗത്തോട് തോന്നുന്ന ലൈംഗീക ആകര്‍ഷണത്തെ സ്നേഹമെന്ന് വ്യാഖ്യാനിക്കുന്നവരാണ് അധിക ആളുകളും.
ശാരീരികമായ അവശ്യ നിര്‍വഹണത്തിന് ശരീരം നടത്തുന്ന സമ്മര്‍ദ്ദമാണ് ലൈംഗീക വികാരം.അത് ശമിപ്പിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ തേടുന്നതിനെ പ്രേമമായും പ്രണയമായും വ്യാഖ്യാനിക്കുംപോള്‍ യഥാര്‍ത്ഥമായ പ്രേമത്തിന്‍റെയും പ്രണയത്തിന്‍റെയും അന്ത;സത്ത തന്നെ നഷ്ടപ്പെടുത്തുകയാണ്.
ഇന്ന് നാം കാണുന്ന സ്നേഹവും സ്നഹപ്രകടനവുമെല്ലാം ചില സൗകര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.
അത് അതിലൊരു വ്യക്തിയുടെ മരണത്തോട് കൂടി അവസാനിക്കുന്നു.
ഭര്‍ത്താവ് ഭാര്യയോട് കാണിക്കുന്ന സ്നേഹം പോലെയല്ല ഭാര്യ ഭര്‍ത്താവിനോട് കാണിക്കുന്ന സ്നേഹം.
ഭര്‍ത്താവ്,ഭര്‍ത്താവിന്‍റെ അധികാര പരിധിയിലുള്ള വസ്തുക്കളില്‍ കാണിക്കുന്ന സംരക്ഷണവും കരുതലുമാണ് ഭാര്യയോട് കാണിക്കുന്ന സ്നേഹം .
ഭാര്യ തന്‍റെ മേലധികാരിയോട് കാണിക്കുന്ന ആദരവും ബഹുമാനവും അച്ചടക്കവുമാണ് ഭാര്യയുടെ സ്നേഹവും.
രണ്ട് പേരുടെയും ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിലെ വീഴ്ചയും അത് പരിഹരിക്കുന്നതിലെ പോരായ്മയും ആണ് പല കുടുംബ ബന്ധങ്ങളിലും പൊട്ടലും ചീറ്റലും ഉണ്ടാകുന്നത്.
ലൈംഗീക ബന്ധം, സന്താന സൗഭാഗ്യം ,ജീവിതത്തിലെ മറ്റ് അലന്‍കാരങ്ങള്‍ എന്നിവ കൊണ്ട് ഈ പോരായ്മകളെ മറക്കുകയാണ് മനുഷ്യര്‍ ചെയ്യുന്നത്.
എന്നാൽ എന്താണ് സ്നേഹം,എങ്ങിനെയാണ് സ്നേഹം എന്നത് നാം എല്ലാവരും അറിഞ്ഞിരിക്കൽ അത്യന്താപേക്ഷിതമാണല്ലൊ.
സ്നേഹത്തെക്കുറിച്ച് പലരും പല വീക്ഷണകോണിലൂടെയായിരിക്കും നോക്കിക്കാണുക.
സ്നേഹത്തെക്കുറിച്ച് പഠിക്കണമെങ്കിൽ സ്നേഹം പുറപ്പെടുന്ന സ്ഥലത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കണം. സ്നേഹം പുറപ്പെടുന്നത് മനസിൽ നിന്നാണല്ലോ. അപ്പോൾ മനസിനെക്കുറിച്ച് ആദ്യം പഠിക്കേണ്ടിയിരിക്കുന്നു.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo