ബ്രയിൻ വാഷ് ചെയ്യപ്പെടുന്ന കൗമാരക്കാർ.
അമ്മേ എനിക്ക് കന്യാസ്ത്രീയാകണം
എന്ത് കന്യാസ്ത്രീയാകണമെന്നോ ?
അതെ അമ്മേ, എനിക്കാകണം, ഞാൻ അടുത്ത മാസം മുതൽ മഠത്തിൽ ചേരാൻ പോവാ.
മോളെ സവിതേ, നീയെന്താ പറയുന്നത്. ഇത്രനാളും നിനക്ക് പഠിക്കണമെന്നും, നല്ലൊരു നർത്തകിയാവണമെന്നും പറഞ്ഞിട്ട്, ഇപ്പോഴെന്താ ഇങ്ങനൊരു തീരുമാനം?
അമ്മേ ധ്യാനത്തിന് പോയപ്പോൾ, യുവജനങ്ങൾക്കുള്ള പ്രത്യേക ധ്യാനത്തിൽ കന്യാസ്ത്രീകളാവാൻ ആഹ്വാനം ചെയ്ത് പ്രസംഗിച്ചമ്മേ. അത് മാത്രമല്ല ഞങ്ങൾ ഓരോരുത്തരെയും വ്യക്തിപരമായി വിളിച്ച് കുറേ സംസാരിച്ചു.
കന്യാസ്ത്രീ ആയാൽ സമൂഹത്തിൽ വിലയുണ്ടാവുമെന്നും, ആളുകൾ ശ്രദ്ധിക്കുമെന്നും, ദൈവത്തിന് ഇഷ്ടമാണെന്നും, അൽഫോൻസാമ്മയെ പോലെയാകുമെന്നും, അങ്ങനെ കുറേ നല്ല കാര്യങ്ങൾ പറഞ്ഞമ്മേ
അമ്മേ, കന്യാസ്ത്രീയാവുകയെന്ന് വെച്ചാൽ പുണ്യമായ പ്രവൃത്തിയാണമ്മേ. സാമൂഹിക ആതുര ശ്രുശ്രൂഷാ രംഗത്ത് ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാം അമ്മേ.
സാമൂഹ്യ പ്രവർത്തനം ചെയ്യാൻ, നല്ല കാര്യങ്ങൾ ചെയ്യാൻ കന്യാസ്ത്രീ ആവണമെന്ന് നിർബന്ധമുണ്ടോ മോളെ!
അതെ, ദൈവം നമ്മളെ അനുഗ്രഹിക്കും അമ്മേ , സഭയെയും അനുഗ്രഹിക്കും, സഭ വളരണമെങ്കിൽ കന്യാസ്ത്രീകളാവണമെന്ന് ദൈവത്തിന്റെ ഇഷ്ടമാണെന്നും അവർ പറഞ്ഞു.
അത് ശരി, അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ നിന്നെ പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നത് . അഞ്ച് ദിവസത്തെ ധ്യാനത്തിന് വിട്ടപ്പോൾ, ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല നിന്നെയവർ ഇങ്ങനെ ബ്രയിൻവാഷ് ചെയ്ത് വിടുമെന്ന്.
അതെ സവിതയുടെ അമ്മ പറഞ്ഞത് നേരാണ്, ആ സ്ത്രീക്ക് വിവരമുണ്ട് കാരണം.
ഇന്നത്തെക്കാലത്ത് അച്ഛനാവാനും കന്യാസ്ത്രീയാവാനും ആളുകളെ കിട്ടാതായപ്പോൾ ക്യാമ്പെന്നും ധ്യാനമെന്നും പറഞ്ഞ് പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ള കുട്ടികളെ ഭക്തിയെന്ന വൈകാരിക ലോകത്തേക്ക് ആനയിച്ച്, ജീവിതം ഇങ്ങനെയാ ജീവിതം അങ്ങനെയാ എന്നൊക്കെ പറഞ്ഞ് പിടിപ്പിച്ച്.
അവരുടെ മനസ്സിനെ പ്രശസ്തിയുടെ ലോകത്തേക്ക് (പ്രശസ്തരായ മത വിശുദ്ധരുടെ) കൈ വിരൽ ചൂണ്ടി കാണിച്ച്, ദൈവം അനുഗ്രഹിക്കുമെന്നും, ദൈവത്തിന്റെ പ്രസാദം കൂടുതൽ കിട്ടുമെന്നും ഒരിക്കൽ വലിയ വ്യക്തികളാവുമെന്നൊക്കെ പറഞ്ഞ്, ഒരു മായാലോകത്തേക്കവരെ കൊണ്ട് പോയി, ആ മാസ്മരികതയിൽ നിലനിൽക്കുമ്പോൾ തന്നെ അവരെക്കൊണ്ട് വൈകാരിക തീരുമാനമെടുപ്പിക്കുന്നതാണ് ഇന്നത്തെ പല സന്യാസ ജീവിതത്തിന്റെ തുടക്കത്തിന്റെ സത്യാവസ്ഥ.
അങ്ങനെ തീരുമാനമെടുത്ത പല കുട്ടികളെയും ആ പ്രായത്തിൽ മത സ്ഥാപനങ്ങളിൽ കൊണ്ട് പോയി പാർപ്പിക്കുകയും, അവിടുത്തെ ജീവിത രീതികളോട് പിന്നെ പൊരുത്തപ്പെടാൻ പറ്റാതായാൽ ദൈവ ക്രോധം വരുമെന്നും, പിന്മാറി തിരിച്ച് വീട്ടിൽ പോയാൽ മാതാപിതാക്കൾക്കൊരു അപമാനമാകുമെന്നും അങ്ങനെ പലതും പറഞ്ഞ് കുട്ടികളെ തളച്ചിടുകയും. ബൈബിളിനേക്കാൾ കൂടുതൽ മത ചട്ടങ്ങളും നിയമങ്ങളും കുത്തി നിറച്ച് മൂരാച്ചികളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.
എന്നാൽ ചില കുട്ടികൾ തീരുമാനമെടുക്കാനുള്ള പക്വതയെത്തുമ്പോൾ തന്നെത്താൻ ഇറങ്ങി പോരാറുണ്ട്. അവരെ പിന്നെ സഭയിൽ രണ്ടാം കിടക്കാരായാണ് ആളുകളും, അച്ചന്മാരും, കന്യാസ്ത്രീകളും കാണുന്നത്.
പണ്ടൊക്കെ വീട്ടിൽ അഞ്ചും പത്തും കുട്ടികളുണ്ടായിരുന്നത് കൊണ്ടും, സാമ്പത്തികം കുറവായത് കൊണ്ടും, രണ്ടോ മൂന്നോ പിള്ളേരെ മഠത്തിലയക്കുക പതിവായിരുന്നു. എന്നാൽ ആത്മ സമർപ്പണത്തോടെ പോയവരും ഉണ്ട്. അതൊക്കെ വേറെ കഥ.
നന്നായി കലാ സാംസ്ക്കാരിക മേഖലകളിൽ ഉന്നതി പ്രാപിച്ച സവിതയെ ആ ധ്യാനക്കാർ ബ്രെയിൻ വാഷ് ചെയ്തതിൽ അത്ഭുതമില്ല. ഇപ്പോളവൾ മഠത്തിൽ വെള്ള വസ്ത്രമിട്ട്, വലിയ "അമ്മയുടെ" ആട്ടും തുപ്പും, അടി വസ്ത്രവും കഴുകി ഒരു പക്ഷെ അവരുടെ ലൈംഗീക ആവശ്യങ്ങൾക് വേണ്ടി കിടന്ന് കൊടുക്കുകയും ചെയ്യുന്നുണ്ടാവും.
ഇതൊക്കെ ഉണ്ടാവാം ഉണ്ടാവാതിരിക്കാം ഇന്ന് കാണുന്ന പല സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഇല്ലെന്ന് ആർക്ക് പറയാൻ പറ്റും.
ഒരു കന്യാസ്ത്രീയെ എനിക്കറിയാം (ഇപ്പോൾ രേഖകളിൽ മാത്രം കന്യക) ഒരച്ചനുമായി അവളുടെ വീട്ടിൽ പതിവായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടാറുണ്ട്. എന്നാൽ അവർ രണ്ടും ഇപ്പോഴും സഭയിൽ പ്രവർത്തിക്കുന്നു.
അല്ല സഭയിൽ വിവാഹം ഏർപ്പെടുത്തിയാൽ എന്താ കുഴപ്പം. ഇഷ്ടമുള്ളവർ കഴിക്കട്ടെ, ഇഷ്ടമില്ലാത്തവർ വേണ്ട. അതല്ലേ അതിന്റെ ശരി.
ഈ കാര്യങ്ങളെല്ലാം മനസ്സിലായ സവിതയുടെ അമ്മ അവളെ യഥാർത്ഥ ലോകത്തേക്ക് തിരിച്ച് കൊണ്ട് വരാൻ സംസാരിച്ച് നോക്കിയെങ്കിലും. "പലരും മോളെ പിന്മാറ്റാൻ ശ്രമിക്കും, അത് മാതാപിതാക്കളായാലും പതറരുത്, സാത്താൻ പലരിലൂടേയും പ്രവർത്തിക്കുമെന്നും മറ്റും ഒരു സിസ്റ്റർ പറഞ്ഞത് കൊണ്ട് സവിത പിന്മാറിയില്ല.
ഇങ്ങനെ എത്രയോ പെൺകുട്ടികളും ആൺകുട്ടികളും, ഭക്തിയെന്ന മായാലോകത്തിൽ പെട്ട് ജീവിതം കളഞ്ഞിരിക്കുന്നു. ഇപ്പോൾ പലർക്കും ബോധം വന്നെങ്കിലും സമൂഹത്തെ ഭയന്നും, അപമാന ഭാരമോർത്തും മഠത്തിൽ കഴിയുന്നു.
അവരുടെ ലൈംഗികതയും, കുടുംബ ജീവിതവും , സാമൂഹിക ജീവിതവും കെട്ടപ്പെടുന്നു. വിവാഹം കഴിക്കാതെ സന്യസിക്കണമെന്ന് ഒരു ബൈബിളും പറയുന്നില്ല.
എന്നാൽ സാമൂഹിക ആത്‌മീയ പ്രവർത്തനങ്ങൾക്ക് വിവാഹം വേണ്ടന്ന് വെയ്ക്കുന്നത് വ്യക്തി താല്പര്യമാണ്. ( അത് പോലെ ബ്രഹ്മചര്യത്തിന്റെ ശുദ്ധി ശരീരത്തിലും മനസ്സിലും പരിപാലിക്കണം) ആരുണ്ട് അത്രയും ശുദ്ധിയുള്ളവർ?
എന്നാലിവിടെ ബ്രഹ്മചര്യം ചട്ടങ്ങളാൽ കെട്ടപ്പെട്ട് കിടക്കുകയാണ്.
ഈ ചട്ടം മാർപ്പാപ്പയൊന്ന് ഭേദഗതി ചെയ്ത് നോക്കട്ടെ. ഒരു മാസത്തിനുള്ളിൽ എത്ര അച്ഛന്മാരും കന്യാസ്ത്രീകളും വിവാഹിതരായി കുടുംബ ജീവിതം നയിക്കുമെന്ന് കൺ കുളിർക്കെ കാണാം.
പിന്നെ നല്ല വിദ്യാഭ്യാസമുള്ള അച്ചനും കന്യാസ്ത്രീകളും ജോലി ചെയ്ത കിട്ടുന്ന വരുമാനം സഭക്ക് തന്നെയാണ് കിട്ടുന്നത്. അവരുടെ ചിലവിനും അല്പം വട്ടച്ചിലവിനും ഉള്ളത് കൊടുക്കുമെന്നല്ലാതെ, വേറൊരു ഗുണവുമില്ല.
അവരെ പറഞ്ഞ് പിടിപ്പിച്ചിരിക്കുന്നത് ആതുര സേവനവും, എന്നാൽ വിദ്യാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ ഫീ വാങ്ങി സഭ സമ്പന്നമാവുന്നത് കച്ചവടവും.
എന്റെ അഭിപ്രായത്തിൽ ചെറു പ്രായത്തിൽ കന്യാസ്ത്രീ മഠത്തിലും സെമിനാരിയിലും കുട്ടികൾ പോകുന്നത് നിയമം കൊണ്ട് എതിർക്കണം.
പതിനെട്ട് വയസ്സ് പക്വതയുടെ പ്രായമെന്ന് നിയമം പറയുന്നെങ്കിൽ, ആ പ്രായ പരിധി ഇങ്ങനെയുള്ള തീരുമാനങ്ങളെടുക്കാനും കുട്ടികളിലും മാതാപിതാക്കളിലും നിർബന്ധമാക്കണം.
ശരിക്കും ചിന്തിക്കുവാനുള്ള പ്രായമാവുമ്പോൾ കുട്ടികൾക്കിഷ്ടമുള്ളത് പോലെ ചെയ്തു കൊള്ളട്ടെ.
എന്നാൽ പക്വതയെത്താത്ത പ്രായത്തിൽ ഇങ്ങനെ ബ്രെയിൻ വാഷ് ചെയ്യിപ്പിക്കുന്നത് നിർത്തിക്കണം.
എന്നാൽ പക്വതയെത്താത്ത പ്രായത്തിൽ ഇങ്ങനെ ബ്രെയിൻ വാഷ് ചെയ്യിപ്പിക്കുന്നത് നിർത്തിക്കണം.
കുട്ടികളുടെ ചിന്തകൾ, ഭാവി, സ്വപ്നങ്ങൾ, സ്വാതന്ത്ര്യം, ലൈംഗീകത, തുടങ്ങിയവയാണ് ചൂഷണം ചെയ്യപ്പെടുന്നത് .
കുട്ടികളും മുതിർന്നവരും വൈകാരിക ഭക്തിക് അടിമപ്പെടരുത്. ചിന്തിക്കു നല്ലത് തീരുമാനിക്ക്. ക്രിതുവിന്റെ സന്ദേശത്തിലുള്ള ആതുര പ്രവർത്തനം ഇതല്ല എന്ന് മനസ്സിലാക്കണം.
ആത്മ സമർപ്പണമുള്ള ആതുര ശ്രുശ്രുഷ മനസ്സുള്ളവർ എന്നും ബഹുമാനത്തിനർഹരാണ്. അങ്ങനെ ആത്മാർത്ഥതയുള്ള കന്യാസ്ത്രീയോ അച്ചനോ ആരായാലും ഈ ഗണത്തിൽ പെടില്ല
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക