Slider

വാഴത്തോപ്പ്

0
Image may contain: 1 person, smiling, selfie and closeup


*************
കുട്ടൻചേട്ടോ....വാഴേലെ വെള്ളമിറങ്ങിയോ...
ഓ ഇറങ്ങി കുമാരാ..
കുമാരന്റെ ചായക്കടയിൽ കയറിയതും കുട്ടൻപിള്ളയെ വരവെച്ചത്‌ ആ ചോദ്യങ്ങൾ ആയിരുന്നു.നാട്ടിൽ പ്രളയം വന്നാൽ ആദ്യം ബാധിക്കുന്നത് കുട്ടൻപിള്ളയുടെ വാഴത്തോപ്പിൽ ആണ്.എന്നാലും എല്ലാം തവണയും കുട്ടൻപിള്ള അവിടെ വാഴ വെക്കും...
""അല്ല കുട്ടേട്ടാ ഇനിയും വാഴ വെക്കുന്നുണ്ടോ..ഇത്തവണ എല്ലാം പോയെന്നാണല്ലോ കേട്ടത്..""
ചായയടിക്കുന്ന കുട്ടത്തിൽ കുമാരൻ വിശേഷം തിരക്കി...
"വെക്കാം. കുമാരാ.... വെറുതെയിരുന്ന് ശീലമില്ല... ഇത്തവണ അഞ്ഞൂറും പോയി.കൊലച്ചതാണ്.എന്നാലും മൂപ്പില്ല.വെയിലടിച്ചാൽ പിണ്ടി ചീയും.ഇനിയിപ്പോ. ഒള്ള കുല വെട്ടി വിൽക്കാം. രണ്ടുകിലോ കൂടി മൂപ്പ് കിട്ടേണ്ട കൊലയായിരുന്നു.. ""
"എന്തിനാ ചേട്ടാ.. ഈ വേണ്ടതാ പണിക്കു പോണത്.സതീശൻ ഗൾഫിൽ നല്ല ശമ്പളമുണ്ടല്ലോ.അവനോടു പറഞ്ഞാൽ ടൗണിൽ ഒരു പച്ചക്കറി കട തന്ന കിട്ടുമല്ലോ... "
അതും കേട്ട് പഞ്ചായത്ത് മെംബേർ വന്നത്..
"കുട്ടേട്ടാ.ഇത്തവണ കൃഷി നാശത്തിനു നഷ്ടം പരിഹരിക്കാൻ പഞ്ചായത്ത് ഫണ്ട് ഇട്ടിട്ടുണ്ട്... മുഖ്യമന്ത്രിയുടെ ദുരിതശാസഫണ്ടിൽ നിന്ന് കിട്ടാനും ചാൻസ് ഉണ്ട്.വാഴ പോയത് സാരമില്ല. നഷ്ടം നികത്താം... ""
അത് കേട്ട് കുമാരനും അവിടെ ഉള്ളവരും കുട്ടൻചേട്ടന്റെ നോക്കി...
"ഹ.. അതിപ്പോ ലാഭായല്ലോ.. കൊല വിറ്റാൽ കിട്ടുന്നത് പോരാഞ്ഞിട്ട്. ഇതും കിട്ടുമല്ലോ.. ""
എല്ലാം കേട്ട് പുഞ്ചിരിയോടെ..
"അല്ല കുമാരാ. നീ പറഞ്ഞല്ലോ. ഇത് നിർത്തി സതീശനോട് പറഞ്ഞു പച്ചക്കറി കട ഇടുന്നത്..
കാലമത്രയും എന്നെപ്പോലുള്ള പാവം കർഷകർ മണ്ണിനെ സ്നേഹിച്ചതിന്റെ വകയല്ലേ നീ ആ തൂക്കി ഇട്ടിരിക്കുന്ന വാഴക്കുല.ഇന്ന് ഉച്ചയ്ക്ക് വെക്കാൻ ഉള്ള അരിയും പച്ചക്കറിയും കർഷകർ മണ്ണിൽ പണിതത്തിന്റെ ഫലമാണ്.സതീശൻ കട ഇട്ടാലും വിഷമില്ലാത്ത വിൽക്കാൻ പച്ചക്കറി ആരെങ്കിലും കൃഷി ചെയ്യേണ്ടേ കുമാരാ.... """
അൽപ്പം നാണക്കേടോടുകൂടി
"അല്ല കുട്ടേട്ടാ....."
"അല്ല മെമ്പറെ...ഈ ക്യാഷ് കിട്ടാൻ ആണോ ഞാൻ കൃഷി ഇറക്കിയത്. അത് കുറച്ചു നഷ്ടപരിഹാരം കിട്ടിയാൽ തീരുമോ.കൃഷി ഒരു കാത്തിരിപ്പാണ്.ഒരു മനുഷ്യ ജീവിതംപോലെ.. പറമ്പ് കിളച്ചു രണ്ടു വാഴകണ്ണി നട്ടതുമുതൽ പിന്നെ കാത്തിരിപ്പും പ്രതീക്ഷയുമാണ്.വളമിട്ടും വെള്ളം നനച്ചും.തടമിട്ടും കാത്തിരിക്കും. 8വളമിട്ട വാഴ ഒടിഞ്ഞു വീഴുമ്പോൾ കത്തുന്നത് ഒരു കർഷകന്റെ ചങ്കാണ്.അറിയുമോ.... കാറ്റിൽ വീഴാതെ താങ്ങു വെച്ചും വള്ളി കെട്ടിയും ഉറപ്പിച്ചു. അവസാനം കുലച്ചുനിൽക്കുന്ന വാഴ കാണുമ്പോൾ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ.. നിങ്ങൾ ഈ പറഞ്ഞാ കൃഷിനാശം വഴി കിട്ടിയ പണം തരൂല... """
ഇതും പറഞ്ഞു കുട്ടേട്ടൻ നടന്നു... ഒരു നിമിഷം നിന്നിട്ട്..
"മെമ്പറെ... നിങ്ങൾ പറഞ്ഞ കൃഷിനാശത്തിന്റെ കാര്യമില്ലേ... അതിന്റെ പണമില്ലേ.. കാലമത്രയും കാത്തിരുന്നു കിട്ടിയ കുഞ്ഞിന്റെ ജീവന്റെ വിലപോലെയാണ്.ഒരു കർഷകന്..ഞാൻ ഇപ്പൊ നോക്കുന്നത് ആ തോപ്പിൽ ഒരു വാഴ എങ്കിലും ശേഷിക്കുന്നുണ്ട് എങ്കിൽ അതിനു താങ്ങു വെക്കാൻ ആണ്.."
കുട്ടേട്ടാൻ നടക്കുകയാണ്.തകർന്നു കിടക്കുന്ന തോപ്പിൽ ഏതെങ്കിലും ഒരു വാഴ എങ്കിലും അവിശേഷിക്കുന്നുണ്ടോ എന്നറിയാൻ
രചന:#sarath chalakka
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo