Slider

മഴയത്തെത്തിയ മാവേലി, !!''

0

Image may contain: Shoukath Maitheen, sitting and indoor

==========
''ഇടുക്കി ഡാമിന്റെ തുറന്ന ഷട്ടറിനുളളിൽ നിന്ന് കുതിച്ചു വീണ വെളളം വീണ സ്ഥലത്ത് രൂപാന്തരപ്പെട്ട വൻ ഗർത്തത്തിലൂടെയാണ് ഇത്തവണ മാവേലി കേരളത്തിലെത്തിയത്,
ഗർത്തത്തിനുളളിലൂടെ പുറത്തേക്ക് വന്ന മാവേലിയുടെ കൈയ്യിലിരുന്ന കുട തെറിച്ച് വെളളത്തിലൂടെ ചെറുതോണി ഡാമിലേക്ക് ഒഴുകി,
കുടയെ രക്ഷിക്കാൻ മാവേലിയും പുറകെ ചാടി , ചെറുതോണി അണക്കെട്ടിൽ കുടുങ്ങികിടന്ന കുടയെ നീന്തി പിടിക്കുന്ന മാവേലിയുടെ ഫോട്ടോ
പാതാളത്തിൽ വൈറലായി എന്ന് പാതാളത്തിലെ ലോക്കൽ ചാനലായ 'വാമന ചാനൽ 'റിപ്പോർട്ട് ചെയ്തു,
നമസ്ക്കാരം .
മാന്യ പ്രേക്ഷകർക്ക് വാമന ചാനലിലേക്ക് സ്വാഗതം,
''മുൻ രാജാവ് ശ്രിമാൻ മാവേലി തമ്പുരാൻ കേരളത്തിലേക്ക് തിരിച്ചു,
ഇന്ന് രാവിലെ ,വാമനപുരം , റെയിൽവേ സ്റ്റേഷനിൽ നിന്നുളള
'മെട്രോ വഴി, പോകുന്ന
പ്രഹ്ളാദൻ എക്സ്പ്രസിനാണ്
യാത്ര തിരിച്ചത്, കനത്ത മഴയെ തുടർന്ന് 'മഴ കോട്ട്'
നല്കികൊണ്ടാണ് ജനം
മാവേലിക്ക് യാത്രയ്പ്പ് നല്കിയത്,
പാ താളത്തിലെ വിവിധ പഞ്ചായത്തുകളിൽ നിർമ്മിച്ച മഴവെളള സംഭരണികളുടെ ഉത്ഘാടനം വാമനൻ മൊതലാളി നിർവഹിച്ചു, ';
പാതാളത്തിലെ ''ചവിട്ടിത്താഴ്ത്തൽ '' പഞ്ചായത്തിന്റെ നേത്യത്വത്തിൽ നിർമ്മിച്ച മഴവെളള സംഭരണിയുടെ
ഉത്ഘാടനമാണ് ആദ്യം നിർവഹിച്ചത്,
ഉത്ഘാടന പ്രസംഗത്തിൽ നിന്ന്,
''കേരളത്തിൽ പെയ്യുന്ന മഴ
യുടെ തോത് കണ്ടാണ് പാതാളത്തിൽ ഇങ്ങനെയൊരു നീക്കം നടത്തിയത്, പാതാളത്തിലേക്ക് ഒഴുകി വരുന്ന വെളളത്തെ സംരക്ഷിക്കുക,
എന്ന ലക്ഷ്യമാകണം ഈ ജല സംഭരണികൾ,
പക്ഷേ, ഒഴുകി വരുന്ന വെളളത്തിൽ
ബംഗാളികൾ ഉണ്ടാകല്ലേ എന്ന് ആത്മാർത്ഥമായി ഞാനാഗ്രഹിക്കുകയാണ്,
കാരണം,
അവരിലൊരുത്തൻ ഈ പാതാളത്തിലെത്തിയാൽ മതി പിന്നെ പാതാളം ''അപ്പനാ ദേശാക്കി '' മാറ്റും
പണ്ട് മാവേലിയെ ചവിട്ടിത്താഴ്ത്തിയതു പോലെ ഞാൻ പിന്നെ ബംഗാളി കളെ ചവിട്ടിത്താഴ്ത്തേണ്ടതായിട്ട് വരും,
മുൻ രാജാവ് മിസ്റ്റർ മാവേലി കേരള സന്ദർശനത്തിന് പോയിരിക്കുകയാണല്ലോ,
ഞാനൊന്ന് ചോദിക്കട്ടെ ,പാതാളി മക്കളെ,
എത്ര രൂപ ചിലവാക്കിയാണ് അങ്ങേരുടെ ഈ യാത്ര, വർഷാവർഷമുളള ഈ ധൂർത്ത് ആർക്കു വേണ്ടിയാണ്,? ഈ നാടിന്റെ വികസനത്തിന് ആ പണം ഉപയോഗിച്ചൂടെ,
അദ്ദേഹത്തിന്റെ നാടായ 'ചവിട്ടിത്താഴ്ത്തൽ ' പഞ്ചായത്തിൽ കുടിവെളളമുണ്ടോ, ? മാവേലിയുടെ
വർഷാവർഷമുളള ഈ വിനോദയാത്ര അവസാനിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം ,
എന്തിനാണ് അദ്ദേഹം കേരളത്തിലേക്ക് പോകുന്നത്, ?
ന്യൂ ജനറേഷൻസിന്റെ ഇടയിൽ അയാൾക്ക് ഒരു വിലയും നിലയുമില്ല,
കേരളത്തിലാണെങ്കിൽ മലയാളികളുമില്ല,
ബംഗാളി കളാണധികവും,
പിന്നെന്തിനാണ് ഈ യാത്ര?
ഈ യാത്രയുടെ ഉദ്ദേശം അദ്ദേഹം വ്യക്തമാക്കണം, തന്നയുമല്ല
കേരള സന്ദർശനം കഴിഞ്ഞു വരുന്ന മഹാബലിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കണം ,
''നിപ'' പോലുളള വൈറസുകൾ പാതാളത്തിൽ വരാൻ സാധ്യതയേറെയാണ്, പാതാളത്തിൽ അങ്ങനെ ആർക്കെങ്കിലും രോഗം വന്നാൽ അതിന്റെ ഉത്തരവാദിത്വം മുൻ മഹാബലി ഏറ്റെടുക്കണം,
ഇതേ സമയം,
പെരിയാറിന്റെ തീരത്ത് മഴ നനഞ്ഞ് നിന്ന മാവേലി ആകെ അസ്വസ്ഥനായി,
അത്തപ്പൂക്കളമിടാൻ മുറ്റമില്ലാത്ത വിധം വെളളം നിറഞ്ഞു കവിഞ്ഞിരിക്കുന്നു,
നാട് പ്രളയക്കെടുതിയിൽ മുങ്ങിയിരിക്കുന്നു,
മഴ പുലിയായി നാട്ടിലിറങ്ങിയപ്പോൾ
പുലി കളിക്കാർ ഭയന്ന് പിന്മാറി,
പെരിയാറിന്റെ തീരത്തിരുന്ന്
നെഞ്ചു പൊട്ടി മാവേലി പാടി,
പെരിയാറേ, പെരിയാറേ,
ദുരന്തത നിരയുടെ കണ്ണീരേ,
മഴയും കൊണ്ട് കുലുങ്ങി നടക്കുന്ന
കൊലയാളി പെണ്ണാണ് നീ
ഒരു കെട്ട്വേഷൻ പെണ്ണാണ് നീ,
(പെരിയാറേ ,)
മൈലാടും കുന്ന് തുരന്നു,
പിന്നെ മൈലാഞ്ചി കാട് കവർന്നു,( 2)
നന്മ കാണാത്ത നാശം മാറാത്ത,
കൈയ്യേറ്റ പെണ്ണാണ് നീ,
ഒരു കൈയ്യേറ്റ പെണ്ണാണ് നീ,
(പെരിയാറേ )
പെൻ മലകൾ പൊൻ മലകൾ
തുരന്നെടുത്ത്,
പണിയാനൊരുങ്ങുകയാണല്ലോ,, (2)
മലയാറ്റൂർ പളളിയിലെ
മലവെളളം തേകണം,
ശിവക്ഷേത്രം കാണേണം നീ
ആറ്റിലെ ശിവക്ഷേത്രം കാണേണം നീ,
(പെരിയാറേ )
നാടാകെ കണ്ണീര് നല്കേണം,
നാട്ടിലാകെ വ്യാധികൾ പരത്തേണം (2)
കടലിൽ നീ ചെല്ലേണം,
മഴയെ നീ കാണണം,
ദുരിതങ്ങൾ അറിയിക്കേണം,
നീ ഞങ്ങടെ
ദുരിതങ്ങൾ അറിയിക്കേണം, !
(പെരിയാറേ )
പെട്ടന്ന് മാവേലി യുടെ മൊബൈൽ ശബ്ദിച്ചു ,
''ഹലോ ഹാപ്പി ഓണം, !
''ഹാപ്പി ഓണം, മിസ്റ്റർ മാവേലി തമ്പുരാനല്ലേ,?
''അതെ, '' ആരാണ്, !
''ഞാൻ പാതാളത്തിൽ നിന്ന്
അങ്ങയുടെ ഭൃത്യനാ,
'ഓ പറയു എന്താ ഭൃത്യാ, പാതളത്തിലെ വിശേഷം ?
''തിരുമേനി എത്രയും വേഗം പാതാളത്തിലേക്ക് മടങ്ങി പോരണം, കേരളത്തിൽ ശക്തിയായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് പാതാളത്തിലെ കാലാവസ്ഥ കേന്ദ്രം അറിയിച്ചു,!
'എടോ ഭൃത്യ എന്റെ ജനതകൾ ഒറ്റക്കെട്ടായി മഴ ദുരന്തങ്ങളെ നേരിടുന്ന കാഴ്ചയാണ് ഇവിടെ അരങ്ങേറുന്നത്,
പൂ വിളികൾക്കു പകരം പ്രാണൻ വിളികളാണ് എങ്ങും,
കളളവും, ചതിയും എളേളാളമില്ലാത്തത് ദുരന്തങ്ങൾ വരുമ്പോഴാണെന്ന് ഇവർക്ക് മനസിലായി,
ഉളളതു കൊണ്ട് ഓണം പോലെ ജീവിക്കാതെ ''പുലി ',കളിയായി നടന്നവർ മഴയിൽ എലികളായ കാഴ്ചകൾ,
അതിർ വരമ്പുകൾ തീർത്ത ഭൂമിക്കു മീതെ അതിരുകളില്ലാതെ ഒഴുകി നടക്കുന്ന വീട്ടുസാധനങ്ങൾ,
ഈ ദാരുണ കാഴ്ചകൾ എന്നെ വേദനിപ്പിക്കുന്നു,
ഈ ദാരുണ കാഴ്ച കണ്ട് മടങ്ങി വരാൻ എനിക്കാവില്ല ഭൃത്യാ,!
ഞാൻ രാജാവായി വാണ ഈ ദേശത്തിന്റെ നാശം ഈ ഓണ നാളിലാണെങ്കിൽ ഈ പ്രജകളോടൊപ്പം ഞാനും മരിക്കട്ടെ,
രാജ്യവും, രാജാവും, പ്രജകളും ഒന്നിച്ചു മരിക്കുന്ന ദിവസം, അതും ഒരോണമാണ്, ചരിത്രത്തിൽ ഒരു രാജാവിനും കിട്ടാത്ത പൊന്നോണം,!
ചവിട്ടിത്താഴ്ത്തപ്പെട്ടവന്റെ ചരിത്രത്തിനേയും നാമവശേഷമാക്കുന്ന പ്രളയക്കെടുതിയാണ് ഇവിടം,
ഇതെന്റെ രാജ്യമാണ്,
ഉല്ലാസത്തിന്റേയും, നന്മയുടേയും ഈ ഓണ നാളിൽ കാണുന്ന കാഴ്ച ഭീകരമാണ്,
ഇല്ല ഭൃത്യ, ഞാൻ വരില്ല, ഈ പ്രജകളോടൊപ്പം ഈ പ്രളയത്തിലവസാനിക്കട്ടെ ഈ ഓണത്തപ്പൻ,!!
മൊബൈൽ കട്ടാക്കി മാവേലി പൊട്ടിക്കരഞ്ഞു,
ശേഷം,
കുലുംക്കുത്തി ഒഴുകുന്ന പെരിയാറിന്റെ ഒഴുക്കിലേക്ക് മൊബൈൽ വലിച്ചെറിഞ്ഞ്,
ദുരിതമനുഭവിക്കുന്ന തന്റെ പ്രജകളുടെ ഇടയിലേക്ക്
വേഷപ്രഛന്നനായി മാവേലി ഇറങ്ങി,
============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo