Slider

എരകപ്പുല്ല്.

0
Image may contain: 3 people, closeup
------------------
ഓരോ മനസ്സിലും
ഉയിർത്തെഴുന്നേൽക്കുന്ന
ഒരു ചിത്രമുണ്ടാവും.
തന്നിലഹംഭാവത്തോടെ
തലയുയർത്തി നിൽക്കുമ്പോൾ.
ഒരു കൗപീനധാരിയായ ബാലനു മുന്നിൽ
അടിയറവു പറഞ്ഞ് പ്രാർത്ഥിക്കേണ്ട സമയം.
പാതാളത്തിലേക്കാഴ്ന്നാലും
വേട്ടയാടപ്പെടുന്ന വാക്കിന്റെ
നിമിഷത്തെ പശ്ചാത്താപത്തോടെ..
പറഞ്ഞു പോയ വാക്ക്
"എരകപ്പുല്ലു"പോലെ ജീവനെടുത്ത്
കുലം മുടിക്കാൻ മതിയാകും.
പുരാണങ്ങളെപ്പോലെ
ഓരോ വാക്കിലും ഓരോ കഥയുമായ്,
ജീവിതത്തിലും അനുഭവമേകിക്കൊണ്ട്
അനശ്വരമാകും.
അവ പ്രശസ്തമാവണമെന്നില്ല.
ഉള്ളുരുക്കുന്ന വിലാപങ്ങളുളവാക്കാൻ
അതു മതിയാകും.
ഒരു ശപഥം,
ഒരു ശാപം,
ഒരു ശ്ലോകം.
ജീവിതമായും, കവിതയായും.
ഇതിഹാസമായും മാറുന്നിടത്ത്.
എവിടെയോ നമ്മളും.
Babu Thuyyam.
14/08/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo