നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവ്.

Image may contain: 3 people, closeup
--------------
കാമദേവനു പോലും അസൂയ തോന്നിയിട്ടുണ്ടാകും,
പതിനേഴിന്റെ നിറവിൽ..
അരണ്ട വെളിച്ചത്തിൽ..
മണിയറയിലെ,
നിന്റെ രതിശിൽപ്പഭംഗിയിൽ.
കൊഴിഞ്ഞുപോയ തൂവലുകളിൽ
നിനക്കായൊന്നും കരുതാതെ
കാലവും കൈവിട്ടപ്പോൾ..
നിന്നിൽ ചിറകടിച്ചു തളർന്ന
പ്രണയസ്വരങ്ങൾ.
രുദ്രജടയിൽ ഒതുക്കികെട്ടിയ
ഗംഗാദേവിയെപ്പോലെ..
തിരുജടയഴിയുന്നതും കാത്ത്
ഉള്ളിൽ നിന്നുംവെമ്പലോടെ,
നിറഞ്ഞുനുരഞ്ഞാഴുകി തളാരൻ കൊതിച്ച്.
നിമ്നോന്നതങ്ങൾക്കിടയിടുക്കിലൂടെ
ഉള്ളു നിറച്ച് സമതലം തേടി
നിന്നിലലിഞ്ഞു പൂർണ്ണത തേടാൻ
കൊതിച്ചു കാത്തിരുന്ന നാളുകൾ.
വേനലിനും വർഷത്തിനും പരിവർത്തനമേകാൻ കഴിയാത്ത
ഉടയാത്ത ഉടലോടെ ഉയരങ്ങളിൽ നിന്നകന്ന്
ഒഴുകി മറയുന്ന മായുന്ന ജീവിതം.
സാവിത്രിയുടെയും, ശീലാവതിയുടെയും കഥകളിൽ മയങ്ങുന്ന നിന്നെ
സ്വപ്നത്തിലെങ്കിലും
തൂവൽ കൊണ്ടൊന്നു തഴുകാൻ കഴിഞ്ഞെങ്കിലെന്നാശിച്ച് .
Babu Thuyyam.
30/08/18.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot