---------------------------
ഇണ്ടാവും ന്നോ ഇണ്ടാവില്യാന്നോ മിഷ്ടർ സൂര്യേട്ടന് ആരോടും ഒരൊർപ്പും പറയാൻ പറ്റാതെ വന്നൊരു ദെവസാണ് മിസ്. നിഷ്ക്കു ( ഒരു പാവം പെണ്ണിനെ നമുക്ക് തല്ക്കാലം അങ്ങനെ വിളിക്കാം) ഓൺലൈൻ ലോകത്ത് വന്നു പെട്ടത്!
ന്റമ്മോ!!! എന്തെന്ത് ജാതി ആള്വോളാണീ ലോകത്ത്! ആണെന്നോ, പെണ്ണെന്നോ പോലും അര്ക്കിട്ടൊർപ്പിക്കാൻ വര്ട്ടെ എന്ന മട്ടില് കണ്ണ് മാത്രം കാണിച്ചോരും, കാണിക്കാത്തോരും എല്ലാം ണ്ട്.
സദാചാരക്കാര്ടെ മുന്നിലും, ഒര് മറേ..മില്ലാതെ പലതും വിളിച്ച് പറഞ്ഞ്ട്ട് ള്ള എഴ്ത്ത്കാരീടെ പേര് ന് പിന്നിലൊളിച്ച ഒട്ടേറെ ഫെയ്ക്കത്തീ സിനെ (അതോ ഇനി ഫെയ്ക്കമ്മാരോ) നിഷ്ക്കു നീരസത്തോടെ നോക്കി.
സ്വന്തം ഊരും പേരും കൊടിതോരണങ്ങളാക്കിയ ചെല അന്തസ്സ്ളോരേം അവ്ടെ കാണ്വേണ്ടായി.
മുഖം മൂടി എഴ്ത് ന്ന പലോരേം കൂട്ടില് കേറ്റി മിസ്. നിഷ്ക്കു വിസ്തരിക്കാൻ തൊട്ങ്ങവേ തന്നെയിതാണ്ടെ തോണ്ടാൻ വന്നേക്ക്ണ് ആരോ!
ഓഹൊ!ഇവ് ടീണ്ടൊ ഇമ്മാതിരി പിച്ചലും മാന്തലും! ആളാരവങ്ങൾക്കെടേല് ഉത്സവം കൂടാൻ പോയ കൂട്ടായല്ലോ ന്റീശ്വരാ....
ഈശ്വരനെ വിള്ച്ച നാക്ക് ദേ വായിലേക്കിട്ടേ ഉള്ളു, അപ്പളതാ ഒര് സന്ദേശോമായി വാഹകൻ ഓടിക്കെതച്ച് വര്ണു!
ഓൺലൈൻ ലോകത്ത് എട്ടും പൊട്ടും തിരിയാത്ത മിസ് .അവൾ ചെന്നോക്കാം ന്ന് ഒർപ്പിച്ചു.
ഇളിച്ചോണ്ട്ക്ക്മ്പെ ആരോ പോട്ടം പിടിച്ച കൂട്ട് ഒര് ഫെയ്ക്കൻ!
പടേട്ത്ത് കൊട്ക്കാൻ ഈ ലോകത്ത് ഒര് പടോഗ്രാഫർമാരും ഇല്ലായ് ട്ടാണോ ഏതോ ഒര് മുഖോം ഫിറ്റാക്കി ഇര്ക്കണതാവോ?
എന്തേലുമാവട്ടെ! ഇപ്പുള്ളിയ്ക്കിപ്പെന്താ അറിയേണ്ടത് ആവോ! ഇതിന് മുന്നേ വന്ന ഒന്നു രണ്ട് സേട്ടമ്മാരെ നിഷ്ക്കൂന് ഓർമ്മ വന്നു.
എഞ്ചാതി അഭിമുഖാണ് ന്നാ ഇവറ്റോള് നടത്ത്ന്നെ... പണ്ടേ തൊട് ങ്ങീച്ചാ, ഏതേലും ഇന്റർവ്യൂ ബോർഡിലെ മെമ്പർമാരായി...കഴ്ത്തില് കോണകോം കെട്ടി നെഞ്ചും വിരിയിപ്പിച്ച് ഇരിക്കാൻ പാടില്ലാർന്നോ ഇവറ്റോൾക്ക്?
പെട്ടെന്നാണ് മിസ്റ്റർ ഫെയ്ക്കൻ എന്തരോ എന്തോ മൊഴ്യാൻ തൊടങ്ങ്ണ പുഴു ചാടും സിംബൽ നിഷ്ക്കൂന്റെ കണ്ണ് തുറിപ്പിച്ചത്.
അതിശയായ് ര്ക്ക്ണു! മാന്യത തുള്മ്പി മറേണതും അട് പ്പക്കാരോട് ള്ള പോലേം ആയ സംസാരം!
മൂപ്പര്ടെ രണ്ടു മൂന്നു കഥോ...ള് മിസ്. നിഷ്ക്കു വായ്ക്ക് വേം ,അഭിപ്രായിക്ക് വേം ചെയ്തതിന്റെ പരിണിത ഫലമായ്ണ്ടായ അട്പ്പാണ്.
നിഷ്ക്കൂ നും ഇപ്പുള്ളി കൊഴ്പ്പക്കാരനല്ലാന്ന് തോന്നാന്തൊടങ്ങ്ങീര്ന്നു.അങ്ങനെ പത്ക്കനെ പത്ക്കനെ... അവര് മിസ്. നിഷ്ക്കൂം, മിസ്റ്റർ ഫെയ്ക്കനും ചങ്ക് ബ്രോ_ സിസ് ആയി മാറീര്ന്നു.
ങ്ങനെ മിസ്. നിഷ്ക്കു, ഓൺലൈൻ ലോകത്ത് വന്ന് ഒരു പുത്യെ കാര്യം പഠിച്ചു; അല്ലേല് മിഷ്ടർ ഫെയ്ക്കൻ പഠിപ്പിച്ചു. നെല്ലിലും പതിര്ള്ളത് പോലെ ഓൺലൈൻ ഫെയ്ക്കമ്മാരിലൂണ്ട് ഇഞ്ചാതി മുത്ത് കള്ന്ന്... വേറാര്വല്ലാ.... നിഷ്ക്കു ഗ്യാരന്റി.
ങ്ങനെ മിസ്. നിഷ്ക്കു, ഓൺലൈൻ ലോകത്ത് വന്ന് ഒരു പുത്യെ കാര്യം പഠിച്ചു; അല്ലേല് മിഷ്ടർ ഫെയ്ക്കൻ പഠിപ്പിച്ചു. നെല്ലിലും പതിര്ള്ളത് പോലെ ഓൺലൈൻ ഫെയ്ക്കമ്മാരിലൂണ്ട് ഇഞ്ചാതി മുത്ത് കള്ന്ന്... വേറാര്വല്ലാ.... നിഷ്ക്കു ഗ്യാരന്റി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക