Slider

നഗ്നയായ് നിവർന്നു കിടക്കട്ടെ.

0

*******************
സജി വർഗീസ്
*****************
അഴിച്ചിട്ട കാർകൂന്തൽ
രണ്ടായ്പകുത്ത്;
കുറവൻ കുറത്തി മലകളുടെ സംഗമസ്ഥാനത്ത് തലവച്ച്, മലർന്നുകിടക്കുകയായിരുന്നുഞാൻ,
എന്റെപാദങ്ങൾ കൊച്ചിക്കായലുവരെ നീണ്ട് അറബിക്കടലിൽകാലിട്ടടിച്ചിരുന്നു;
മാറുയർത്തിക്കിടന്നു ഞാൻ ചുരത്തിയ നീരുറവയമൃതായിരുന്നു,
വെണ്ണപോലെ മിനുസമുള്ള കാലുകളല്പം ചെരിച്ച്,
മഴമേഘങ്ങളെ നോക്കിയാണ് കിടന്നത്;
അറബിക്കടലെന്റെ വെള്ളി പാദസരമണിഞ്ഞ കാൽവെള്ളയിൽ ചുംബിച്ചിരുന്നു,
വിടർന്ന വിരിമാറിലൂടെയൊഴുകി
നാഭിച്ചുഴിയിലൊന്നു കറങ്ങിയപ്പോൾ;
തെളിനീരുറവ നക്കിക്കുടിച്ചിരുന്നു കാടിന്റെമക്കൾ.
പ്രണയനീരുറവയൊഴുകിയൊരു സമുദ്രമാവുമ്പോൾ,
ഞാൻ വികാരത്തിലമർന്നു കിടന്നു;
സസ്യലതാദികളതുകണ്ടു പൊഴിച്ചപുഷ്പവൃഷ്ടിയെന്റെ മാറിൽ വീണപ്പോൾ,
ഞാൻവികാരവിവശയായ്!
ഇക്കിളിപൂണ്ട് കുലുങ്ങിച്ചിരിച്ചിരുന്നു;
കൂരിരിട്ടിലെന്റെമക്കൾ
വെളിച്ചത്തിനായ് കരഞ്ഞു പറഞ്ഞപ്പോളാണ് ഞാൻ വഴങ്ങിയത്,
നഗ്നയായയെന്റെയിരുമുലഞെട്ടിലുംചേർത്ത്കെട്ടിയപ്പോൾ,
ഞാൻ കണ്ണടച്ചങ്ങനെകിടന്നു;
അപ്പോഴാണവർ കൂട്ടമായെന്നെ മാനഭംഗപ്പെടുത്തിയത്,
എന്റെയരക്കെട്ടിലെയാടയാഭരണങ്ങളഴിച്ചെടുത്തു,
ഹൃദയരക്തമൂറ്റിക്കുടിക്കുവാനും തുടങ്ങി,
വരണ്ടയോനിയിലേക്കവരാഴ്ന്നിറങ്ങിയപ്പോൾ,
ഞാനൊന്നു പിടഞ്ഞു,
പ്രിയനേ! നിന്നിലേക്കൊഴികിയെത്തു വാനെനിക്കു മോഹമുദിക്കുന്നു,
മുലഞ്ഞെട്ടുകളുയർന്നപ്പോൾ ഞാൻ തലയൊന്നു താഴ്ത്തി;
കുറവൻകുറത്തി മലയെന്നെ താങ്ങി നിർത്തി;
ഉയർന്നുപൊങ്ങിയെന്റെ മാറിടവും നാഭിച്ചുഴിയും,
ഞാൻ കൈകാലിട്ടടിച്ചു !തേങ്ങിക്കരഞ്ഞപ്പോളെന്റെ മാറിടത്തിലമർന്ന കൈകൾ മെല്ലെയൊന്നയച്ചപ്പോൾ,
കെട്ടിനിർത്തിയ മദജലമൊഴുകി,
വേഗതകൂടിയൊന്നാകുവാൻ പോയിക്കൊണ്ടേയിരിക്കുന്നു,
കൈകളമരുന്നതിൻമുൻപെനിക്കു സമാഗമം പൂർത്തിയാക്കണം,
യോനിയിലെ വിഷബീജങ്ങൾ !കഴുകിയൊഴുക്കിക്കളയുമ്പോൾ
ഞാൻ കേൾക്കുന്നുണ്ട്;
നിരാലംബരുടെ വിലാപങ്ങൾ!
കഴുകിത്തുടച്ച് വൃത്തിയാക്കി,
പുതുവസ്ത്രങ്ങളണിയുമ്പോൾ,
ആർത്തിമൂത്ത കൈകളെന്റെ മാറിടത്തിലമരുമ്പോൾ,
സർവ്വംസഹയായ്
ഞാൻ ,മലർന്ന് കണ്ണടച്ചു കിടക്കും;
ആരുടെയൊക്കെയോ,
പ്രാർത്ഥനകളെന്റെ കാതുകളിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്,
മാനം കവർന്നെടുത്തവരോട്,
ഞാൻ ക്ഷമിച്ചിരിക്കുന്നു.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo