
ചാണക മണോം പോകും, ഗമേം വരും
എന്നെപ്പോഴും അവളു പറഞ്ഞിട്ടാ
കറവപ്പശുക്കളെ വിറ്റു
പഴയ കാറുവാങ്ങിയത്!
എന്നെപ്പോഴും അവളു പറഞ്ഞിട്ടാ
കറവപ്പശുക്കളെ വിറ്റു
പഴയ കാറുവാങ്ങിയത്!
ലോണിനു ചെന്നപ്പം മാനേജരും
ഒരൊന്നൊന്നര ചിരി ചിരിച്ചു.
ഒരൊന്നൊന്നര ചിരി ചിരിച്ചു.
തേഞ്ഞടയറു മാറ്റിയിട്ടതാ
ആദ്യ അടവു തെറ്റാൻ കാരണം.
മുറ്റത്തൊരു കാറിരിക്കുമ്പം
പെയിന്റടിക്കാത്ത വീടൊരു
വൃത്തികേടാണെന്നു തോന്നിയതിനാൽ
അടുത്തതും തെറ്റി!
അമ്പതെഴുതാറുള്ള പാർടിക്കാർ
കാറൊക്കെയുള്ളതുകൊണ്ട്
അയ്യായിരമാക്കിയതിനാൽ
വീണ്ടും തെറ്റി!
ആദ്യ അടവു തെറ്റാൻ കാരണം.
മുറ്റത്തൊരു കാറിരിക്കുമ്പം
പെയിന്റടിക്കാത്ത വീടൊരു
വൃത്തികേടാണെന്നു തോന്നിയതിനാൽ
അടുത്തതും തെറ്റി!
അമ്പതെഴുതാറുള്ള പാർടിക്കാർ
കാറൊക്കെയുള്ളതുകൊണ്ട്
അയ്യായിരമാക്കിയതിനാൽ
വീണ്ടും തെറ്റി!
സ്വന്തമായി ഒരു കാറിരിക്കുമ്പം
ഒരു ടൂറൊക്കെ പോകണ്ടായോ?
ബന്ധങ്ങളു പുതുക്കണ്ടായോ?
എഞ്ചിൻ പണി ചെയ്യണ്ടായോ?...
ഒരു ടൂറൊക്കെ പോകണ്ടായോ?
ബന്ധങ്ങളു പുതുക്കണ്ടായോ?
എഞ്ചിൻ പണി ചെയ്യണ്ടായോ?...
കാറവരുകൊണ്ടു പോയ
സങ്കടം സഹിക്കാനാവാതെ
ഒഴിഞ്ഞ തൊഴുത്തിൽ കയറി
രണ്ടു കൈയ്യും കാലും കുത്തി
'ണ്ണ, ണ്ണാ'ന്ന് ഉറക്കെ കരഞ്ഞു .
സങ്കടം സഹിക്കാനാവാതെ
ഒഴിഞ്ഞ തൊഴുത്തിൽ കയറി
രണ്ടു കൈയ്യും കാലും കുത്തി
'ണ്ണ, ണ്ണാ'ന്ന് ഉറക്കെ കരഞ്ഞു .
അങ്ങനെയാണു പ്രാന്താശുപത്രിയിൽ
എത്തിയത്!
എത്തിയത്!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക