Slider

വധശിക്ഷ

0


*********
രചന: ഗിരി ബി വാരിയർ
*********
ഇന്നുവരെ..
ആരെയും കൊന്നിട്ടില്ല,
അന്യന്റെ മുതൽ കട്ടിട്ടില്ല
അന്യന്റെ ഭാര്യയെ തൊട്ടിട്ടില്ല
ആരുടേയും മുൻപിൽ
അഹങ്കരിച്ചു നിന്നിട്ടില്ല
ആരെയും വെല്ലുവിളിച്ചിട്ടില്ല
ആരും കാണാതെ ആവുന്നതും
ഒതുങ്ങി ജീവിച്ചിട്ടേയുള്ളൂ.
പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ,
പണ്ഡിതനെന്നോ, പാമരനെന്നോ,
പൂജാരിയെന്നോ, പാതിരിയെന്നോ
വേർത്തിരിക്കാതെ എല്ലാവരെയും
എന്നും ഒന്നായേ കണ്ടിട്ടുള്ളൂ
പള്ളിയിലും അമ്പലത്തിലും
മസ്ജിത്തിലും ഗുരുദ്വാരയിലും
ജാതിമതഭേദമെന്യേ
കയറിയിറങ്ങിയിട്ടേയുള്ളു
വിശന്നിട്ടും ഭിക്ഷ ചോദിച്ചില്ല ‌
ആരുടെയും ഭക്ഷണം
തട്ടിപ്പറിച്ചില്ലതുമില്ല
വലിച്ചെറിഞ്ഞ എച്ചിൽ തിന്നു
വിശപ്പകറ്റിയതേയുള്ളൂ
ഇങ്ങിനെയൊക്കെ ജീവിച്ചിട്ടും
അവരെനിക്ക്‌‌ വിധിച്ചത് വധശിക്ഷ !
ഇരുളിന്റെ മറവിൽ അന്നം തേടി
ഇറങ്ങിയ എന്നെ പതിയിരുന്ന്
പിടികൂടി കൂട്ടമായ്‌ത്തല്ലി
നിരപരാധിയായിരുന്നിട്ടും
വധശിക്ഷക്ക് വിധേയനാക്കി..
#ഞാൻ പാവം ഒരു മൂഷികൻ..
*******
ഗിരി ബി വാരിയർ
13 ഓഗസ്റ്റ് 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo