ഇടവപ്പാതിയിലെ കോരി ചൊരിയുന്ന മഴയിൽ എന്നെ പുൽകാനായെത്തിയ തണുത്ത ഇളം തെന്നലിൽ നിന്നും രക്ഷ നേടാൻ .....ഏതോ ഉന്മാദാവസ്ഥയിൽ അനന്തനിലേക്ക് ഞാൻ കൂടുതൽ ഇഴുകി ചേർന്ന്....എപ്പോഴോ നിദ്രയിൽ ലയിച്ചെങ്കിലും ......പതിവു പോലെ സരസ്വതി യാമത്തിനു മുൻപേ നിദ്ര കൺതടങ്ങളെ വെടിഞ്ഞിരുന്നു ..
ഇളം കാറ്റിന്റെ നേർത്ത താളത്തിൽ ലയിച്ച എന്റെ ശരീരം അപ്പോഴും ഒന്നനങ്ങാനാവാത്ത വിധം അനന്തന്റെ സ്നേഹ വലയത്തിലലിഞ്ഞു...ചുറ്റി പിണഞ്ഞു.... ചേർന്നു കിടന്നു....
പരമശിവന്റെ കണ്ഠത്തിലെ വാസുകിയെന്നപോൽ ..... എന്റെ കഴുത്തിലൂടെ മൃദുവായി ആ മുഖം തഴുകി അവനിലേക് എന്നെ കൂടുതൽ ചേർക്കുമ്പോഴും ....ഉറവ വറ്റാത്ത അനന്തന്റെ പ്രണയം ...ഒരു അനുരാഗ സ്പർശമായി... എന്നിൽ അലിയുമ്പോഴും.. എന്റെ ഉറക്കത്തിനു ഭംഗം തട്ടാതിരിക്കാൻ അവൻ നന്നേ ശ്രമിച്ചു .. അല്ലങ്കിലും അവൻ അങ്ങനെയാണ്..
അനന്തന് എന്നോടുള്ള പ്രണയം... ജാതിയെയും.. വർഗ്ഗത്തെയും... ഭാഷയെയും.... കേൾവിയുടെയും.. എന്തിനു അധികം പ്രപഞ്ച ശക്തികളെ പോലും ഖണ്ഡിക്കുന്നതായിരുന്നു ... അവന്റെ വർഷങ്ങളായുള്ള കഠിന വ്രതത്തിന്റെ പുണ്യമാണ് ഞാനെന്ന ജന്മം തന്നെ...
കടലിന്റെ മാറിലലിയാൻ മത്സരിക്കുന്ന പുഴയെന്നപോൽ ...പ്രണയത്തിന്റെ മധുരം നുണയാൻ ഞങ്ങളും മത്സരിച്ചു.
എന്നിലെ മനുഷ്യത്വത്തെയും മനുഷ്യ വികാരങ്ങളെയും....അറിഞ്ഞവനാണ് അനന്തൻ..
എന്നിലെ മനുഷ്യത്വത്തെയും മനുഷ്യ വികാരങ്ങളെയും....അറിഞ്ഞവനാണ് അനന്തൻ..
ഇന്ന് മാത്രമല്ല പലപ്പോഴും ഞാനവന്റെ കാമുകിയാണ്....ഹിമകണങ്ങൾ പൊഴിയുന്ന നിലാവുള്ള രാത്രിയിൽ പാതിമയക്കത്തിൽ ...എനിക്ക് ചൂടേകി ....എന്നിലേക്ക് ചേർന്നിരുന്ന് മുടിയിഴകളെ തഴുകി നെറ്റിയിൽ ചുടു ചുംബനം നൽകിയാണ് അവൻ..... എന്നെ നിദ്രയിൽ അലിയിക്കുന്നത്...
ചിലപ്പോൾ.. .എന്നിലെ മാതൃത്വത്തെ ഉണർത്തുന്ന അനുസരണയുള്ള പൈതലായി... .എന്റെ മാറിലെ ചൂടേറ്റുറങ്ങുന്ന എന്റെ ഓമന ഉണ്ണിയാകും അനന്തൻ.
എന്നാൽ മറ്റുചിലപ്പോൾ ...അസുര ജന്മങ്ങളെ നിഗ്രഹിക്കുന്ന കലിയുഗവതാരമായി .. തീ പാറും കണ്ണുകളോട് കൂടിയ .. 1000തലയുള്ള അനന്തനെയും നിങ്ങൾക് കാണാം .
നിങ്ങൾ ഇപ്പോൾ സംശയിക്കുന്നുണ്ടാവും ആരാണ് എന്റെ അനന്തനെന്ന് ....??
അനന്തനെ അറിയുന്നതിന് മുൻപ് നിങ്ങൾ എന്നെ അറിയണം
ഞാൻ വാസുകി... .മുൻപ് പറഞ്ഞ പരമശിവന്റെ കണ്ഠത്തിലെ വാസുകി അല്ല ... കോടിശ്വരനും വ്യവസായ പ്രമുഖനുമായ ശങ്കർ മഹാദേവന്റെയും പ്രശസ്ത സാഹിത്യകാരി ഇന്ദിര ദേവിയുടെയും ഏകപുത്രി ... ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ബംഗളൂർ എന്ന മെട്രോ പോളിറ്റൻ സിറ്റിയിൽ.... . ആർഭാടങ്ങളുടെയും ആധുനികതയുടെയും രുചി വേണ്ടുവോളം നുണഞ്ഞവൾ ..
എന്നാൽ താളം തെറ്റിയ... കാപട്യങ്ങളുടെ ഈ ലോകത്ത് ...വിധി എനിക്കായി കാത്തുവച്ചത് ...ഉച്ച വെയിലിനു മുൻപേ...വാടി ...കൊഴിഞ്ഞു വീണ മുല്ലപ്പൂവിതൾ പോലുള്ളോരു പ്രണയമായിരുന്നു ...
പകരക്കാരനില്ല എന്നു കരുതി .. പവിത്രമായി മനസ്സിൽ കൊണ്ട് നടന്ന പ്രണയം ...
ഹൃദയം പകുത്ത് നൽകിയ കാമുകനും അവന്റെ കൂട്ടുകാർക്കും എന്റെ ശരീരത്തോടു മാത്രമാണ് പ്രിയമെന്നറിഞ്ഞ നിമിഷം .... തീക്കനൽ പോലെ മിഴിയിൽ ജ്വലിച്ച ... അവനോടുള്ള പക അവനെ ഇല്ലാതാക്കി....ഒരു തിരിനാളത്തിൽ എരിഞ്ഞടങ്ങേണ്ടതായിരുന്നു എന്റെ ഈ ശരീരം..
ഹൃദയം പകുത്ത് നൽകിയ കാമുകനും അവന്റെ കൂട്ടുകാർക്കും എന്റെ ശരീരത്തോടു മാത്രമാണ് പ്രിയമെന്നറിഞ്ഞ നിമിഷം .... തീക്കനൽ പോലെ മിഴിയിൽ ജ്വലിച്ച ... അവനോടുള്ള പക അവനെ ഇല്ലാതാക്കി....ഒരു തിരിനാളത്തിൽ എരിഞ്ഞടങ്ങേണ്ടതായിരുന്നു എന്റെ ഈ ശരീരം..
വെറുമൊരു കുഞ്ഞു കാറ്റിൽ ഞെട്ടറ്റു വാടി വീഴാനുളളതല്ലാ എന്റെ ഈ ജന്മം എന്ന് തെളിയിച്ചു കൊണ്ട് അന്ന് നിമിത്തം പോലെ അമ്മയുടെ കണ്ണുകൾ മറ്റൊരു ജീവിതത്തിലേക്ക് എന്നെ കൈ പിടിച്ച് ഉയർത്തുമ്പോളും.. അറിഞ്ഞിരുന്നില്ല .....അതെന്റെ ജന്മ ലക്ഷ്യത്തിലേക്കുള്ള പുതിയൊരു കാൽവെപ്പാണെന്ന് ...
ഇതൊന്നുമറിയാതെ അമ്മ അതിനും സർപ്പങ്ങളെ പഴി ചാരി....
സ്വയം ഇല്ലാതാവണം എന്നുള്ള എന്റെ ബുദ്ധി ശൂന്യതയ്ക്ക് കാരണം...സർപ്പ ദോഷമാണത്രെ ...അതിനു അമ്മയ്ക്ക് പറയാൻ ഒരുപാട് തെളിവുകളും ഉണ്ടായിരുന്നു ...
സ്വയം ഇല്ലാതാവണം എന്നുള്ള എന്റെ ബുദ്ധി ശൂന്യതയ്ക്ക് കാരണം...സർപ്പ ദോഷമാണത്രെ ...അതിനു അമ്മയ്ക്ക് പറയാൻ ഒരുപാട് തെളിവുകളും ഉണ്ടായിരുന്നു ...
സർപ്പങ്ങളെക്കാൾ വിഷജന്തുക്കൾ മനുഷ്യരാണമ്മേ എന്ന് പറയാൻ പല തവണ നാവ് പൊങ്ങിയെങ്കിലും ഒന്നും ആരെയും അറിയിക്കാൻ തോന്നിയില്ല....
അതോടെ നാട്ടിൽ പോകണമെന്ന അമ്മയുടെ നിർബന്ധത്തിനു മുന്നിൽ ...എല്ലാത്തവണത്തെയും പോലെ ഒഴിഞ്ഞു മാറാതെ ഞാനും തയ്യാറായത് ചുട്ടു പൊള്ളുന്ന മനസുമായി എരിഞ്ഞടങ്ങുന്നതിലും നല്ലത്...ഈ മാറ്റമാണെന്നുള്ള തിരിച്ചറിവായിരുന്നു ..
***
നാട്ടിലേക്കുളള യാത്രയിൽ .... പിറകിലെക്ക് ഓടി മറയുന്ന മരചില്ലകൾക്കോപ്പം കുട്ടിക്കാലത്തെ ഓർമകളിലൂടെ ഞാനും സഞ്ചരിച്ചു ..
ഒരുകാലത്ത് പോകാൻ ഞാൻ ഏറെ കൊതിച്ചിരുന്ന...അമ്മയുടെതറവാട് ഉദയത്തുർ മഠം .. പിന്നീട് എപ്പോളാണ് ...തറവാട് ഒരു പേടി സ്വപ്നമായി മാറിയത് ..??
വർഷങ്ങൾക്ക് ശേഷമുള്ള എന്റെ മടങ്ങിവരവ് പ്രകൃതി പോലും ആസ്വദിക്കുകയാണെന്ന്.... യാത്രയിലുടനീളം മുഖത്ത് പതിഞ്ഞ സൂര്യകിരണങ്ങൾ എന്നെ ഓർമിപ്പിച്ചു ....
നാഗരികത എത്തി നോക്കിയിട്ട് പോലുമില്ലാത്ത .....നാട്ടിലെ പ്രശസ്തമായ എട്ടുകെട്ട് തറവാടായിരുന്നു അമ്മയുടെത് ...
മുറ്റത്തെ തുളസിത്തറയും... സർപ്പക്കാവും അതിനോട് ചേർന്ന വറ്റാത്ത താമര കുളവും... തേനൂറും മുത്തശ്ശി മാവും... ഏക്കർ കണക്കിന് പാടവും.. തൊടിയിലെ എണ്ണിയാൽ ഒടുങ്ങാത്ത ഔഷധ സസ്യങ്ങളും.... കന്നുകാലികളും... അമ്മ പറഞ്ഞുതന്ന നാട് സ്വപ്നം കണ്ടു ... പണ്ട് ആദ്യമായി തറവാട്ടിൽ ചെല്ലുന്ന എന്നെ വരവേൽക്കാനായി കാത്തു നിന്ന ഒരാളുണ്ടായിരുന്നു... കറുപ്പും വെളുപ്പും ഇഴചേർന്ന് തലയിൽ സ്വർണ്ണത്തിളക്കമുള്ള ഒരു പ്രത്യേകതരം നാഗം....ആദ്യമൊക്കെ കൗതുകത്തോടെ അതിനെ നോക്കി നിന്നു.
പിന്നീടങ്ങോട്ടുളള എല്ലാ ദിവസങ്ങളിലും ഒന്ന് പുറത്തിറങ്ങാനോ കൂട്ടുകാരോടോത്ത് കളിക്കാനോ സമ്മതിക്കാതെ ..അതെന്നെ വിടാതെ പിന്തുടർന്നു .
ഉപദ്രവിച്ചില്ലെങ്കിൽ പോലും ഞാനെവിടെ പോയാലും മാറ്റാരുടെയും കണ്ണിൽ പെടാതെ ആ നാഗത്താൻ എന്നെ തേടിയെത്തുന്നത് പതിവായി....
ആരൊക്കെ അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചാലും... നിമിഷനേരം കൊണ്ടെവിടയോ പോയി മറയും ....
അതോടെ "കുട്ടിക്ക് സർപ്പദോഷമുണ്ടെന്ന മുത്തശ്ശിയുടെ വിലയിരുത്തലും കൂടെ ആയപ്പോൾ... എന്റെ കാര്യത്തിൽ ഒരു തീരുമാനമായി.. അവിടുന്ന് തിരികെ വരുന്നത് വരെ സർപ്പക്കാവിൽ തിരി വയ്ക്കലും... സർപ്പപൂജയും ... വഴിപാടും ... പുള്ളുവൻ പാട്ടും.. നാഗത്താൻ സേവയും ...നൂറും പാലും കൊടുക്കലും ആകെ ബഹളം
എല്ലാം കൂടെ എന്നെ ശ്വാസം മുട്ടിച്ചു .... അന്ന് തീരുമാനിച്ചതാ ഈ തറവാട്ടിലേക്ക് ഇനി തിരിച്ചു വരില്ലെന്ന്..
എല്ലാം കൂടെ എന്നെ ശ്വാസം മുട്ടിച്ചു .... അന്ന് തീരുമാനിച്ചതാ ഈ തറവാട്ടിലേക്ക് ഇനി തിരിച്ചു വരില്ലെന്ന്..
പിന്നീടുള്ള നഗര ജീവിതത്തിലേക്ക് തറവാടും നാഗത്താൻമാരും എത്തിനോക്കിയതേയില്ല ...
എന്നാൽ ...
ആദ്യമായി എന്നിലെ സ്ത്രീത്വത്തെ ഉണർത്തിയ ആ ദിവസങ്ങളിൽ പതിവില്ലാതെ കണ്ട ഒരു സ്വപ്നമായിരുന്നു വീണ്ടും എല്ലാത്തിനും തുടക്കമായത് .... ഇതിനെ കുറിച്ച് അമ്മയോട് പറഞ്ഞപ്പോളും പതിവ് പല്ലവി തന്നെ .... സർപ്പദോഷം...
എന്നാൽ ...
ആദ്യമായി എന്നിലെ സ്ത്രീത്വത്തെ ഉണർത്തിയ ആ ദിവസങ്ങളിൽ പതിവില്ലാതെ കണ്ട ഒരു സ്വപ്നമായിരുന്നു വീണ്ടും എല്ലാത്തിനും തുടക്കമായത് .... ഇതിനെ കുറിച്ച് അമ്മയോട് പറഞ്ഞപ്പോളും പതിവ് പല്ലവി തന്നെ .... സർപ്പദോഷം...
പിന്നീടുള്ള എല്ലാ രാത്രികളിലും എന്റെ ഉറക്കത്തിനു തേരു തെളിച്ചു ആ സ്വപ്നത്തിന്റെ ബാക്കിപത്രം .... എന്റെ ഉറക്കത്തെ കാർന്നുതിന്നു തുടങ്ങി ...
*വർണചിറകുകൾ വിരിച്ച അനേകായിരം മത്സ്യങ്ങൾക്ക് നടുവിൽ ഒരു രാജകുമാരിയെപ്പോലെ ഞാനും പവിഴപുറ്റുകളും ...പല വർണത്തിലുളള മുത്തുകളും ചിപ്പികളും ...കൊണ്ട് അലങ്കരിച്ച ഉൾക്കടലിലെ കൊട്ടാരത്തിൽ എന്റെ ചാരെ സ്നേഹത്തിന്റെ തലോടലുമായി സ്വർണ നാഗത്തിന്റെ തിളക്കവുമായി യുവരാജാവും .....*
മുഖം വ്യക്തമല്ലങ്കിലും.....അതോടെ ഓർമയുടെ ഉള്ളറയിലെ മായാചിത്രങ്ങൾപോലെ.. അതുവരെ ഉള്ള എന്റെ ഭയത്തെ തള്ളിമാറ്റി എന്റെ .....രാത്രികൾ.... ആ സ്വപ്നത്തിനായുളള കാത്തിരുപ്പിലെക്ക് വഴിമാറി .....
****
.അമ്മ തട്ടി വിളിക്കുമ്പോലാണ് തറവാട്ടിൽ എത്തിഎന്ന് ഞാൻ അറിഞ്ഞത്..."നേരം പുലരാൻ ഇനി അധികസമയമില്ല " മുത്തശ്ശി പറയുംമ്പോളേക്കും .... ക്ഷീണമൊന്നും വകവയ്ക്കാതെ ... കുളിച്ചോരുങ്ങി .. ഞങ്ങൾ കോവിലിൽ പോവാൻ തയ്യാറായി കഴിഞ്ഞിരുന്നു ..
.അമ്മ തട്ടി വിളിക്കുമ്പോലാണ് തറവാട്ടിൽ എത്തിഎന്ന് ഞാൻ അറിഞ്ഞത്..."നേരം പുലരാൻ ഇനി അധികസമയമില്ല " മുത്തശ്ശി പറയുംമ്പോളേക്കും .... ക്ഷീണമൊന്നും വകവയ്ക്കാതെ ... കുളിച്ചോരുങ്ങി .. ഞങ്ങൾ കോവിലിൽ പോവാൻ തയ്യാറായി കഴിഞ്ഞിരുന്നു ..
പോകുന്ന വഴിയിലുടെനീളം...പുഴയും മലയും ...ഇളം തെന്നലും
മരചില്ലകൾക്കിടയിലൂടെ എത്തി നോക്കിയ..... സൂര്യന്റെ പൊൻ കിരണങ്ങളും .... എന്റെ വരവിനായി കാത്തിരുന്നതായി തോന്നി ....
മരചില്ലകൾക്കിടയിലൂടെ എത്തി നോക്കിയ..... സൂര്യന്റെ പൊൻ കിരണങ്ങളും .... എന്റെ വരവിനായി കാത്തിരുന്നതായി തോന്നി ....
ആ യാത്ര .. അവസാനിച്ചത് വണ്ടിയിൽ ചെല്ലാൻ കഴിയാത്ത...ഇരു വശത്തും കയ്യാലകൾ തീർത്ത ഒരു നടപ്പാതയുടെ മുൻപിലായിരുന്നു.... എന്റെ കാലുകൾ ആ ഭൂമിയിൽ പതിഞ്ഞതും..ഒരു നിമിഷത്തെക്ക് അന്തരീക്ഷം ആകെ മാറി.... ഇളം കാറ്റിൽ ഒഴുകി വന്ന മേഘ പാളികൾ താഴേയ്ക്കു നോക്കി കൗതുകം പൂണ്ടു നിശ്ചലമായി നിന്നു...പക്ഷിമൃഗാദികളും വൃക്ഷലതാദികളും ജീവശ്വാസം പോലും വെടിഞ്ഞു ചലനമറ്റു....
എന്റെ ഓരോ ചുവടിലും...തലേന്ന് രാത്രിതന്നെ മഴനീരിൽ കുതിർന്ന ചെമ്മൺപാത എന്റെ പാദങ്ങളെ കുളിരണിയിച്ചപ്പോൾ..പല വർണത്തിലുള്ള ചിത്രശലഭങ്ങൾ എനിക്ക് അകമ്പടിസേവിച്ചു....
എന്റെ ഓരോ ചുവടിലും...തലേന്ന് രാത്രിതന്നെ മഴനീരിൽ കുതിർന്ന ചെമ്മൺപാത എന്റെ പാദങ്ങളെ കുളിരണിയിച്ചപ്പോൾ..പല വർണത്തിലുള്ള ചിത്രശലഭങ്ങൾ എനിക്ക് അകമ്പടിസേവിച്ചു....
ജനൽ പാളിയിൽ പതിഞ്ഞ മഞ്ഞു തുള്ളി പോലെ ഒന്നുറങ്ങി എണീക്കുമ്പോളെക്കും മാഞ്ഞു പോവാനായി കണ്ടതായിരുന്നില്ല എന്റെ സ്വപ്നം എന്ന് അറിയിച്ചു കൊണ്ടാണ് ആ ഇടവഴി അവസാനിച്ചത്...
ജലകണികകളെ തന്റെ മനോഹരമായ ഇതളുകളാൽ ഒളിച്ചു വച്ച താമരക്കുളവും അതിനു ഒത്ത നടുക്ക് തല ഉയർത്തി നിൽക്കുന്ന ഒരു കൊച്ചു ദ്വീപ് പോലെ പഴമയുടെ പ്രൗഢിവിളിച്ചറിയിക്കുന്ന പൂർണമായും കരിങ്കല്ലിൽ കൊത്തി എടുത്ത ഒരു കൊച്ചു കോവിൽ.
ഒരു നിമിഷം എന്റെ കണ്ണുകളെ പോലും വിശ്വസിക്കാൻ കഴിയാതെ...സ്വപ്നങ്ങളുടെ പഴയ മായാലോകത്തെയ്ക്കു ഞാൻ വീണ്ടും ഇറങ്ങി പോയോ എന്ന് പോലും സംശയിച്ചു...
കുന്തിരിക്കത്തി ന്റെയോ കർപ്പൂരത്തി ന്റെയോ..... പോലുള്ള ഒരു ഉന്മാദ ഗന്ധം എന്റെ സിരകളെ മത്ത് പിടിപ്പിച് അവിടമാകെ നിറഞ്ഞു നിന്നു ....... ഏതോ കാന്തികശക്തി ശ്രീ കോവിലി ലേക്ക് എന്നെ വലിച്ചടുപ്പിക്കുമ്പോൾ...കാര്യങ്ങൾ ന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു..
ഏതോ മായാ ലോകത്തിൽ എത്തിയപോലെ ശ്രീകോവിൽ ലക്ഷ്യമാക്കി നിലയില്ലാ കുളത്തിലേക്ക് ഇറങ്ങിയ എന്റെ കാൽപാദങ്ങളെ താങ്ങി നിർത്തിയ അദൃശ്യ ശക്തി താമര പൂക്കളാൽ മൂടപ്പെട്ടിരുന്നു...
എന്നാൽ പുറകിൽ നിന്നുള്ള അമ്മയുടെ നിലവിളി ഒരുനിമിഷത്തേക്കെന്നെ ഉണർത്തി....
എന്റെ അടുത്തേക്ക് വരാൻ കുളത്തിലേക്ക് ചാടാൻ ശ്രമിക്കുന്ന അമ്മയെ ആരൊക്കെയോ ചേർന്ന് ബലമായി തടയുന്നുണ്ട്... ഞങ്ങൾക്ക് ചുറ്റും ആളുകളുടെ എണ്ണം കൂടിക്കോണ്ടെ ഇരുന്നു.... ചിലർ അവ്യക്തമായെന്തൊക്കെയോ പറഞ്ഞു.. കൈകൾ കൂപ്പി അവിടമാകേ ഭക്തി സാന്ദ്രമാക്കി....മറ്റുചിലർ വാവിട്ടു കരയുന്നു....
പൊടുന്നനെ ഏവരുടെയും കണ്ണുകളിൽ ഭയം നിഴലിച്ചു .... ചലനമറ്റു കിടന്ന.... കുളത്തിൽ ശക്തമായ ഓളങ്ങൾ അലതല്ലി.... ഉയർന്നു പൊങ്ങിയ ആ ജലകണങ്ങൾ എന്റെ ശിരസ്സിലൂടെ അഭിഷേകമായി ഒഴുകി ഇറങ്ങി....
മേഘപാളികളെ കീറിമുറിച്ചു ശക്തമായ ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ.... തിരമാലകണക്കെ ഉയർന്ന ജലത്തിനൊപ്പം പൊങ്ങി വന്ന ആ കറുപ്പും വെറുപ്പും കലർന്ന രൂപംകണ്ടു ആളുകൾ ഒന്നടങ്കം ഭയന്ന് വിറച്ചു....
വാനിൽ മൂടിക്കെട്ടിയ കാർമേഘപാളികൾ വരണ്ടുഉണങ്ങിയ മണ്ണിൽ ജീവാംശുവായി പെയ്തിറങ്ങിയ പോലെ ...പ്രണയം തുളുമ്പുന്ന തിളങ്ങുന്ന കണ്ണുകളുമായി... കാത്തിരിപ്പിന് വിരാമമിട്ടു ...സിൽക്കാരം മുഴക്കി അനന്തൻ എന്റെ ചാരെയ്ക്കു വന്നണഞ്ഞപ്പോൾ എന്റെ കണ്ണുകളിലെ തിളക്കത്തിനു കാരണം ഭയമായിരുന്നില്ല... മറിച്ചു പ്രണയമായിരുന്നു
അതെ എന്റെ അനന്തൻ വന്നിരിക്കുന്നു.. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ.... തിളങ്ങുന്ന നേത്രങ്ങളും....കൂരിരുട്ടിൽ വെള്ളി വീശിയ നിറവും.... പത്തിവിടർത്തിയ തങ്കത്തിളക്കമാർന്ന ശിരസ്സും..... 20അടിയോളം നീളവുമുള്ള ഉഗ്രവിഷമൂർത്തി... ന്റെ ഈ സ്വപ്നരാജകുമാരനു ഞാൻ നൽകിയ പേരാണ് അനന്തൻ.....
നാഗങ്ങളുടെ ഗണത്തിൽപെട്ടതാണങ്കിലും വാസുകിഎന്ന എന്റെ സാന്നിധ്യത്തിലല്ലാതെ മറ്റാർക്കും അനന്തനെ കാണാൻ കഴിയില്ല.... തന്നെയുമല്ലമറ്റുള്ളവർക്ക് ഭീതി ജനിക്കുന്ന വേളയിൽ ഒരു കുഞ്ഞായി എൻ മടിത്തട്ടിൽ ഒളിച്ചിരിക്കും എന്നതാണ് അവന്റെ ഏറ്റവും വലിയ പ്രത്യേകത .....
കുളത്തിൽ വിടർന്നു പുഞ്ചിരിച്ച താമര ഇതളുകൾ ഇളംകാറ്റിന്റെ ആലാപനത്തിൽ ഞങ്ങളുടെ പ്രണയത്തെ വരവേൽക്കാനായി നൃത്തം ചെയ്തു
കുളത്തിൽ വിടർന്നു പുഞ്ചിരിച്ച താമര ഇതളുകൾ ഇളംകാറ്റിന്റെ ആലാപനത്തിൽ ഞങ്ങളുടെ പ്രണയത്തെ വരവേൽക്കാനായി നൃത്തം ചെയ്തു
പൊടുന്നനെ എന്നേക്കാൾ മൂന്നിരട്ടിയോളം ഉയർന്നു പൊങ്ങിയ അനന്തൻ....എന്നെയും ചുറ്റിവരിഞ്ഞു ഓളങ്ങളെ കീറിമുറിച്ചു അഗാധമായ ഗർത്തത്തിലേക്ക് ഊളിയിടുമ്പോൾ....
അവസാനമായി ഞാൻ അമ്മയെ ഒരുനോക്ക് കണ്ടു.... തിളച്ചുരുകിയ ലാവപോലെ എരിഞ്ഞ അവസാന മിഴിനീർ കണങ്ങൾ പറയാതെ പറഞ്ഞൊരു യാത്രാ മൊഴിയായി കവിളിലുടെ ഒളിച്ചിറങ്ങി....
നിലയില്ലാ കുളത്തിൽ അവനുമാത്രം എത്തിപ്പെടാൻ കഴിയുന്ന ആഴങ്ങളിലേക്ക് എന്നെ കൊണ്ടുപോകുമ്പോഴും ഞാൻ കണ്ടു......വർണചിറകുകൾ വിരിച്ച മോഹന ശലഭം പോൽ അനേകായിരം ജലജീവികൾ പല നിറത്തിലും ഭാവത്തിലും ആഹ്ലാദത്തോടെ ഞങ്ങളെ വരവേൽക്കാൻ.... വരിവരിയായി കാത്തു നിൽക്കുന്നു....
ആ യാത്ര അവസാനിച്ചത് പണ്ടെങ്ങോ കേട്ടുമറന്ന മുത്തശ്ശി കഥയിലെ രാജകൊട്ടാരം പോലെ.. . ഉൾക്കടലിന്റെ അടിത്തട്ടിൽ....ഭംഗിയെറിയ പലവർണത്തിലുള്ള വെള്ളാരം കല്ലുകളാലും... പവിഴ പുറ്റുകളാലും തീർത്ത കഷ്ടിച്ച് ഒരാൾക്ക് കടക്കാൻ മാത്രം വലിപ്പമുള്ള മനോഹരമായോരു ഗുഹ..
അകത്തു കടന്ന ഉടനെ അനന്തൻ എന്നെ താഴെ ഇറക്കി കണ്ണുകൾ തുറക്കാൻ കഴിയാത്തത്ര തിളങ്ങുന്ന പ്രകാശമായിരുന്നു അതിനുള്ളിൽ..
ചിമ്മി ചിമ്മി പാതിതുറന്ന മിഴികൾക്കിടയിലൂടെ പ്രകാശത്തിന്റെ ഉറവിടം കണ്ട് എന്റെ കണ്ണുകൾ വിടർന്നു..... സാക്ഷാൽ നാഗമാണിക്യം
ചിമ്മി ചിമ്മി പാതിതുറന്ന മിഴികൾക്കിടയിലൂടെ പ്രകാശത്തിന്റെ ഉറവിടം കണ്ട് എന്റെ കണ്ണുകൾ വിടർന്നു..... സാക്ഷാൽ നാഗമാണിക്യം
***
കണ്ണുകൾ വലിച്ചു തുറന്ന ഞാൻ ആദ്യം കാണുന്നത് കരഞ്ഞു കലങ്ങിയ അമ്മയുടെ മുഖമാണ്.. പ്രായം ചെന്ന ഒരു മുത്തശ്ശി എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു ചുറ്റും കൂടി നിന്ന കണ്ണുകളിലെ ഭക്തി കണ്ടു ഒന്നും മനസിലാവാതെ പകച്ചു നിന്ന എന്നോട് ഓരോന്നായി മുത്തശ്ശി പറഞ്ഞുതുടങ്ങി ...
കണ്ണുകൾ വലിച്ചു തുറന്ന ഞാൻ ആദ്യം കാണുന്നത് കരഞ്ഞു കലങ്ങിയ അമ്മയുടെ മുഖമാണ്.. പ്രായം ചെന്ന ഒരു മുത്തശ്ശി എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു ചുറ്റും കൂടി നിന്ന കണ്ണുകളിലെ ഭക്തി കണ്ടു ഒന്നും മനസിലാവാതെ പകച്ചു നിന്ന എന്നോട് ഓരോന്നായി മുത്തശ്ശി പറഞ്ഞുതുടങ്ങി ...
"വർഷങ്ങളായി ഈ കോവിലിൽ പൂജകൾക്ക് വിഘ്നം സംഭവിച്ചിരുന്നെന്നും.. പിന്നീട് പ്രശ്ന വിധിയിൽ തെളിഞ്ഞു... "ഇനി ഇവിടെ ആദ്യം വരുന്ന കന്യക ആയ ആയില്യം നക്ഷത്രക്കാരി... നൂറ്റാണ്ടുകൾക്ക് മുൻപ് കോവിലിലെ പ്രധാന മൂർത്തിആയ മഹാദേവന്റെ ശക്തി ആവാഹിച്ച... നാഗമാണിക്യത്തിന്റെ കാവൽക്കാരി ആയിരുന്ന നാഗകന്യകയുടെ പുനർജ്ജന്മമാണെന്നും..... അന്നേവരെ ആരും കണ്ടിട്ടില്ലാത്ത എന്നാൽ ഐതീഹ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്ന എല്ലാവരുടെയും ആരാധനപാത്രവും നാഗകന്യകയുടെ ഇണയുമായ അനന്തൻ..... പാപക്കറയേന്തി മനുഷ്യജന്മം വരിക്കേണ്ടി വന്ന തന്റെ ഇണയെ സ്വന്തമാക്കാൻ..... നാഗമാണിക്യത്തെ സാക്ഷിയായി നൂറ്റാണ്ടുകൾ നീണ്ട കഠിന വ്രതം പൂർത്തിയാക്കി ... തന്റെ ഇണയായ കന്യകയെ അവൻ തന്നെ...... കണ്ടെത്തുമെന്നും ഇനി അവളായിരിക്കും ഈ നാട്കാക്കേണ്ട നാഗമാതാവെന്ന്....." പറഞ്ഞു തീരുമ്പോൾ ആ മുത്തശ്ശിയുടെയും എന്റെ അമ്മയുടെയും കണ്ണുകളിൽ ഞാൻ കണ്ടത് വാത്സല്യമല്ല മറിച്ചു എന്നോടുള്ള ഭക്തിയാണെന്ന് തെളിയിക്കാൻ അധികസമയം വേണ്ടിവന്നില്ല...
മാത്രമല്ല അനന്തൻ എന്നോട് ചേർന്നിരിക്കുന്ന ഓരോ നിമിഷവും... അത് വരെ സൗഹൃദത്തോടെയും വാത്സല്യത്തോടെയും സഹോദര്യത്തോടെയും നോക്കിയ കണ്ണുകളിലൊക്കെയും ഭക്തിയുടേയും ആദരവിന്റെ നിഴലാണ് എനിക്ക് കാണാൻ കഴിഞ്ഞത്
ഞങ്ങൾ പ്രണയത്തിന്റെ ഭാഷയിൽ കഥകൾ പറഞ്ഞു
"അനന്താ...... നമ്മുടെ ഈ മറയില്ലാത്ത ആത്മാർത്ഥ പ്രണയം വീണ്ടും സ്വന്തമാക്കാൻ ഞാനില്ലാതെ എത്രയോ രാവുകളിൽ നീ എന്നെ തേടിയലഞ്ഞു.".
.........അന്നൊക്കെ...ഉണരാത്ത ശരീരവും ഉറങ്ങാത്ത ആത്മാവുമായി..നിന്റെ പ്രണയത്തിന്റെ അനന്തമാം ഇഴയ്ക്കുള്ളിൽ നിനക്കായി ഞാൻ കാത്തിരുന്നു.... ഇന്നിതാ പുനർജനിച്ചിരിക്കുന്നു "
"അനന്താ...... നമ്മുടെ ഈ മറയില്ലാത്ത ആത്മാർത്ഥ പ്രണയം വീണ്ടും സ്വന്തമാക്കാൻ ഞാനില്ലാതെ എത്രയോ രാവുകളിൽ നീ എന്നെ തേടിയലഞ്ഞു.".
.........അന്നൊക്കെ...ഉണരാത്ത ശരീരവും ഉറങ്ങാത്ത ആത്മാവുമായി..നിന്റെ പ്രണയത്തിന്റെ അനന്തമാം ഇഴയ്ക്കുള്ളിൽ നിനക്കായി ഞാൻ കാത്തിരുന്നു.... ഇന്നിതാ പുനർജനിച്ചിരിക്കുന്നു "
എരിഞ്ഞടങ്ങാൻ വെമ്പിനിന്ന മെഴുകുതിരിയിലെ അഗ്നിനാളമായിരുന്ന എന്റെ പ്രണയത്തെ ശോഭയോടെ വീണ്ടും പ്രകാശിപ്പിച്ചത് അനന്തനായിരുന്നു...
ഇനിയുള്ള ജന്മങ്ങളിലും നിന്റെ ജീവന്റെ പതിയായി..നാഗമാതാവിന്റെ കന്യകത്വം കാത്തു സൂക്ഷിക്കുന്ന കാവൽ ഭടനായ അനന്തന്റെ ഇണയായി ജീവിക്കണം എനിക്ക്
സമ്മതം വാങ്ങാതെ പ്രായം കാലത്തിനൊപ്പം സഞ്ചരിക്കുമ്പോഴും അനശ്വരമായ ഞങ്ങളുടെ പ്രണയം തുടർന്നു..
എന്ന്
🙇 പഴേ വൈദേഹി പൊന്നു
😜
ഇപ്പോളത്തെ അഖില രഘുനാഥ്


ഇപ്പോളത്തെ അഖില രഘുനാഥ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക