Slider

പോക്കുവഴിയിലെ ഇണചേരലുകളിലെ ശേഷിപ്പുകൾ

0

പോക്കുവഴിയിലെ ഇണചേരലുകളിലെ ശേഷിപ്പുകൾ
.............................................
ദിവസങ്ങൾക്ക് മുമ്പാണ് ഞാൻ ബെല്ലടീച്ചറെ കണ്ട് മുട്ടിയത്. ബെല്ലടീച്ചറെ എനിക്കറിയാം . ഈയിടെ എല്ലാവരാലും പറയപ്പെടാറുണ്ട് ബെല്ലടീച്ചർ . ഞങ്ങൾ കണ്ട് മുട്ടിയ ദിവസം എനിക്ക് വലിയ സന്തോഷമായിരുന്നു .വിശേഷങ്ങൾ പറഞ്ഞ് പറഞ്ഞ് ബെല്ലടീച്ചർ ആകഥ പറഞ്ഞു .
ബെല്ലടീച്ചർ ക്ലാസെടുത്തു കൊണ്ടിരിക്കുകയാണ് .ആച്ചു ഉത്തരങ്ങൾ ഉറക്കെ വിളിച്ച് കൂകി .ടീച്ചർ ആച്ചുവിന് ഗുഡും വെരി ഗുഡും പറഞ്ഞ് കൊണ്ടിരുന്നു .
കഴിഞ്ഞ രണ്ട് ദിവസമായി ആച്ചു ക്ലാസിൽ വന്നിട്ട് .അവൾക്കെന്ത് പറ്റിക്കാണും ......?
ബെല്ലടീച്ചർ അഞ്ചാം ക്ലാസുകാരിയുടെ സ്കൂളിനോട് ചേർന്നുള്ള വാടക വീട് അന്യേഷിച്ചിറങ്ങി .സ്കൂൾ മീറ്റിങ്ങുകളിൽ കലാകായിക ഉൽസവങ്ങളിൽ മുഖം കാണിച്ചിരുന്ന ആച്ചുവിന്റെ ഉമ്മ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു .
" ഉമ്മാ ആച്ചു ക്ലാസിൽ വന്നില്ലല്ലോ അവൾക്കെന്ത് പറ്റി?"
'' രണ്ട് ദിവസമായി ടീച്ചർ അവളേം അവളെ പിതാവിനേയും കാണാനില്ല .അവളേം കൂട്ടി അയാൾ എങ്ങോ പോയി "
ബെല്ലടീച്ചർ വലിയ അങ്കലാപ്പിലായി .ആ ച്ചു വിന്റെ മുഖം മാത്രമായിരുന്നു ടീച്ചറുടെ മനസ് നിറയെ .
ഒടുവിൽ പോലീസുകാർ ആച്ചുവിന്റെ വീട് തേടിയെത്തി .ആ ച്ചു വിന്റെ ഉമ്മയെ പലതരത്തിൽ ചോദ്യം ചെയ്തു .പി താവെന്ന് പറഞ്ഞ ആ മനുഷ്യൻ ആച്ചുവിന് ജന്മം നൽകിയ ആളല്ല എന്നറിഞ്ഞു .
"അദ് ദേഹം എന്റെ ഭർത്താവാണ് .പക്ഷെ ആ ച്ചു വിന്റെ പിതാവല്ല "
ആ സ്ത്രീ നിറകണ്ണുകളോടെ പറഞ്ഞു .
അന്യേഷണങ്ങൾക്കൊടുവിൽ ഒരു പത്ത് വയസ്കാരി മിടുക്കി പെൺകുട്ടിയെ സ്കൂൾ ബാഗുമായ് വഴിയരികിൽ കണ്ടെത്തി .അവൾ വന്ന വീട് അന്വേഷിച്ച പോലീസുകാർ വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്തു .
കുട്ടിയെ അവർ വിലയ്ക്ക് വാങ്ങിയതാത്രേ
സ്‌റ്റേഷനിൽ നിന്നാണ് ബെല്ലടീച്ചച്ചറെത്തേടി ഫോൺ കോൾ എത്തിയത് .ഉടനെ അവിടെയെത്തണമെന്നും ആച്ചുവിനെ കണ്ട് കിട്ടിയെന്നും .ടീച്ചർ ഭർത്താവുമൊത്ത് സറ്റേഷനിലെത്തി .അവിടെയതാ ആ കുഞ്ഞു മാലാഖ .......... ടീച്ചർക്ക് സന്തോഷമായി .
പോലീസ് കാർ അവളെ കുറിച്ചന്യേഷിച്ചറിഞ്ഞ കഥകൾ ബെല്ലടീച്ചറുമായ് പങ്ക് വെച്ചു .അവളെ ഒപ്പം കൂട്ടിയ സ്ത്രീ ആച്ചു വിന്റെ മാതാവല്ല .. ജുവൈനൽ ഹോമിലേക്ക് ഈ കുട്ടിയെ മാറ്റേണ്ടി വരും .
ബെല്ലടീച്ചർ അവളെ ചേർത്ത് പിടിച്ചു .ടീച്ചറുടെ മൂന്ന് മക്കളുടെ മുഖം മനസിൽ തെളിഞ്ഞു .പോലീസ് കാരുമായ് സംസാരിച്ച് അവളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചു .ഒഴിവ് ദിവസങ്ങളിൽ ബെല്ലടീച്ചർ ആച്ചു വിനെ തനിക്കൊപ്പം വീട്ടിൽ താമസിപ്പിച്ചു .
ടീച്ചറിന്റെ മനസിൽ ആച്ചുവിന്റെ മുഖം വിശ്രമമില്ലാതെ കടന്ന് വന്നു .ആ മാതൃഹൃദയം ആച്ചുവിന്റെ മാതാവിനെത്തേടി അലഞ്ഞു .വഴിവക്കിൽ കളിക്കുമ്പൊ മോഷ്ടിക്കപ്പെട്ട കുഞ്ഞാണ് ആച്ചുവെങ്കിൽ അവളെയോർത്ത് നീറിക്കഴിയുന്ന അമ്മ മനസ് ഉണ്ടാവില്ലേ ......
ടീച്ചറുടെ അന്വേഷണങ്ങളിലൊന്നും ആച്ചു വിനെത്തേടി ആരും വന്നില്ല .ആ ച്ചുവിനൊപ്പം നേരത്തെ ഉണ്ടായിരുന്ന ആ സ്ത്രീ ഒടുവിൽ സത്യം പറഞ്ഞു .
"വഴിവക്കിൽ നിന്ന് കിട്ടിയതാണവളെ നടപ്പാതയിൽ വീടുകൾക്ക് നേരെ കൈ നീട്ടി ഞാനവളെ വളർത്തി .അതിനിടയിലാണ് അയാൾ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് ."
ആ സ്ത്രീ പറഞ്ഞ് കൊണ്ടിരുന്നു .ബെല്ലടീച്ചർ അവരെ ആശ്വസിപ്പിച്ചു .കുട്ടിയെ എപ്പോൾ വേണമെങ്കിലും വന്ന് കാണാമെന്നും ഇപ്പോൾ അവൾ സ്വസ്ത്ഥമായി പഠിക്കട്ടെയെന്നും സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കി .
ഇതിനിടയിൽ ആച്ചു വളർന്നു .അവകാശികളായി ആരും തേടിയെത്തില്ല അവളെ .ടീച്ചറുടെ മൂത്ത കുട്ടിയായ് ..... ഇളയ മൂന്ന് മക്കൾക്കൊപ്പം അവളും .ടീച്ചർ അവൾക്ക് വിദ്യാഭ്യാസം നൽകി .അവൾ BSC Nurse ആണിപ്പോൾ .
ആ ച്ചു വിന്റെ കല്യാണത്തിന് ആ സ്ത്രീ വന്നിരുന്നു .അവരിപ്പോൾ വീണ്ടും മറ്റൊരു ഭർത്താവിനൊപ്പം കഴിയുന്നു .
ആച്ചു വിനെക്കുറിച്ച് ടീച്ചർ വീണ്ടും പറഞ്ഞ് കൊണ്ടിരുന്നു .
ആരും ഇഷ്ടപ്പെടുന്ന പെൺകുട്ടി .അവളെ പെണ്ണ് ചോദിച്ച് വന്നതും നല്ല കുടുംബത്തിൽ പിറന്ന ഗവൺമെന്റ് ജോലിയുള്ള ഒരു നല്ല മനസിന്റെ ഉടമയാ ...... വീട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും ഏറെയിഷ്ടമാണ് ആച്ചുവിനെ ...... ഇന്നിപ്പൊ അവൾക്കൊരു കുഞ്ഞ് കൂടിയായി .
ആ പൂർവ്വം ചിലർക്ക് മാത്രം ചെയ്യാൻ കഴിയുന്ന വലിയ നന്മയാണ് ആച്ചു വിന് വേണ്ടി ടീച്ചർ ചെയ്തത് .. എനിക്ക് പോലും ഇത് കേട്ട് മനസ് നിറഞ്ഞു .ടീച്ചർക്കെന്നും നന്മകളുണ്ടാവട്ടെ ....
എന്റെ വാക്കുകൾ ടീച്ചർക്ക് സന്തോഷം തോന്നിയിട്ടുണ്ടാവും .ടീച്ചർ ആച്ചുവിനെ പറ്റി വീണ്ടും പറഞ്ഞു .
" ഞാൻ വരും ആച്ചു വിനെ കാണാൻ "
ടീച്ചറോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ മനസ് നിറയെ ആച്ചു വായിരുന്നു ..... ആച്ചുവിന്റെ കുഞ്ഞും .

Sajira Kareem
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo