Slider

ഡിസംബർ നീ തന്ന ഓർമ്മകൾ മായില്ലൊരിക്കലും

0


സഹജീവികളോടുള്ള നിങ്ങളെ സ്നേഹവും കരുതലും നൊമ്പരങ്ങളും കാണുന്ന മനസ് കാണുമ്പോൾ എനിക്കെങ്ങനെ എഴുതാതിരിക്കാനാവും .
ഡിസംബറിന്റെ ഓരോ രാത്രിയിലും പുലരിയിലും മഞ്ഞ് കണങ്ങൾക്ക് പറയാനുണ്ടേറെ .... രാത്രിയിലെ പുറത്തെ ബഹളങ്ങൾ പുതുവൽസരവും ക്രിസ്ത്മസും വരവേൽക്കാൻ ആർപ്പ് വിളിച്ച് കണ്ണഞ്ചിപ്പിക്കുന്ന വിവിധ തരം ലൈറ്റുകൾ മിന്നി മിന്നി .... ലോകം മുഴുവൻ സന്തോഷിക്കുകയാണ് .പുത്തൻ പ്രതീക്ഷകൾ നെയ്ത് കൂട്ടി പുതിയ പുലരിക്കായ് കാത്തിരിക്കുന്നവർ ഏറെ ....
അവിടെ അവളെയെനിക്ക് കാണാം .ഖാജൻ എന്ന പെൺകുട്ടിയുടെ കണ്ണുനീർ ഉറ്റി നില്ക്കുന്ന മുഖം .ഒന്നര വയസ് കാരനെ നെഞ്ചോടടുക്കിപ്പിടിച്ച് അവന് വേണ്ടി പ്രാർത്ഥിക്കുന്ന കുട്ടി ത്വം വിട്ട് മാറാത്ത ഉമ്മയാണവൾ ...
പ്രഭാവതിയെ കുറിച്ചോർക്കുമ്പോൾ ... അവളിപ്പോൾ എവിടെയാണാവോ .....?
വിശ്വേട്ടനും കുട്ടികൾക്കുമൊപ്പം സുഖമായി കഴിയുന്നുണ്ടാവുമോ ...?
കീമോ വാർഡിലെ നിരന്ന് കിടക്കുന്ന ബെഡ്കളിലൊന്നിൽ അവളുണ്ടായിരുന്നു .രോഗികൾക്കും ഉറ്റവർക്കുമിടയിൽ വിശേഷങ്ങൾ പങ്ക് വെച്ച് നടന്ന് നീങ്ങുമ്പോൾ അവളെന്നെ വിളിക്കും .
നോക്കൂ സാജീ
എന്റെ തലമുടിയാകെ കൊഴിഞ്ഞ് ... എത്ര നീളമുള്ള മുടിയായിരുന്നു .
നീ കണ്ടില്ലെ ... എന്റെ കൈകളിലെ കറുത്ത നീളത്തിലുള്ളവര .മരുന്നിന്റെ ശക്തിയിൽ തളർന്ന് ചപ്പിപ്പോയ ഞരമ്പുകളാണവ
ഇന്നെന്റെ വിശ്വേട്ടൻ ലീവ് കഴിഞ്ഞ് പോകുന്ന ദിവസമാ ... എന്നോട് യാത്ര പറയാൻ ഇതിലെ വരും സാജി ...
മക്കള് രണ്ട് പേര് ... എത്ര ദിവസമായി ഞാൻ അവരെയൊന്ന്കൊതി തീരെ ഉമ്മ വെച്ചിട്ട് ..
ഡോക്ട്ടറ് പറയുന്നു സമാധാനായിട്ടിരിക്കാൻ .ഞാനെങ്ങനെ സമാധാനപ്പെടും .
എല്ലാം സുഖമായ് വിശ്വേട്ടനും മക്കൾക്ക് മൊപ്പം പുതിയ വീട്ടിൽ താമസിക്കാൻ ഞാൻ കാണുമോ ....
ദൈവം കാണില്ലേ എന്റെ മോളെ കണ്ണ് നീര് ...... പ്രഭാവതിയുടെ അമ്മ മറ്റൊരു തലയ്ക്കൽ ...
തന്റെ മൊബൈലിൽ പഴയ ഫോട്ടോ കാണിച്ച് ഉറക്കെ ചിരിക്കുന്ന കേണൽ സർ ..
ഇപ്പൊ എന്റെയൊരു കോലം
മുടി വന്നല്ലോ സർ ..... എന്റെ വാക്കുകൾ കേൾക്കുമ്പോൾ സ്വന്തം ഭാര്യയെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് കേണൽ സർ
കരഞ്ഞ് കലങ്ങിയ കണ്ണുകളുമായ് ഉണ്ണിമോളുടെ അമ്മ ..
എന്റെ കൈവിരൽ ചേർത്ത് പിടിച്ച് വയനാട്ട്കാരിഖദീജുമ്മ.
പെരുന്നാള് കൂടാൻ പെരക്ക് പോണം .Dr ഡിസ്ചാർജ് തന്നില്ലേലും നിക്ക് പോണം .അടുത്ത പെരുന്നാളിന് ഞാനുണ്ടാവുമോന്നറിയില്ല
നീ ഉറങ്ങുന്നില്ലേ .......
വേദനകൾക്കിടയിലും എന്നെ ചേർത്ത് പിടിച്ച് എന്റുമ്മയുടെ സ്നേഹം കരുതൽ ........ ജീവിതം ഏറെ പഠിച്ച ആശുപത്രി വരാന്തകൾ ....
ഓർത്തോർത്തിരിക്കുമ്പോൾ ഒരു മുഴക്കത്തോടെ എന്റെ ഫോണിൽ വന്ന് നില്ക്കുന്ന ആ msg
My wife left me Alone .......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo