
ഹൃദയത്തെ തൊട്ടുലച്ച്
സ്വപ്നമൂറിച്ചീർത്ത 2017.
പൊള്ളുന്ന കനലിൽ കത്തിയമർന്നടിഞ്ഞ -
തെത്ര മാസങ്ങളുടെ നെഞ്ചിടിപ്പുകൾ.
അഗ്നിയാളിയ കുംഭത്തിന്റെ
നെറുകയിൽ പതഞ്ഞുപൊങ്ങിയ
കർക്കിടകത്തിൻ കണ്ണീർക്കടലിൽ
നിലവിളികളുടെ പട്ടാഭിഷേകം.
സ്വപ്നമൂറിച്ചീർത്ത 2017.
പൊള്ളുന്ന കനലിൽ കത്തിയമർന്നടിഞ്ഞ -
തെത്ര മാസങ്ങളുടെ നെഞ്ചിടിപ്പുകൾ.
അഗ്നിയാളിയ കുംഭത്തിന്റെ
നെറുകയിൽ പതഞ്ഞുപൊങ്ങിയ
കർക്കിടകത്തിൻ കണ്ണീർക്കടലിൽ
നിലവിളികളുടെ പട്ടാഭിഷേകം.
അനുഭവങ്ങൾ പിഞ്ഞിപ്പോയ,
ആരൂഢമിളകിത്തെറിച്ചു തകർന്ന,
അസ്തിത്വത്തിൻ വിഹ്വലതകളിലേക്ക്
തകർന്നു വീണ ആകാശത്തെ
തിന്നുതീർത്ത ദിനരാത്രങ്ങൾ
ആരൂഢമിളകിത്തെറിച്ചു തകർന്ന,
അസ്തിത്വത്തിൻ വിഹ്വലതകളിലേക്ക്
തകർന്നു വീണ ആകാശത്തെ
തിന്നുതീർത്ത ദിനരാത്രങ്ങൾ
ആത്മഹത്യ ചെയ്ത മാസങ്ങളുടെ
കദന സംഭ്രമങ്ങളിൽ
നിലാവുരുകിയൊളിച്ച തണുവിന്റെ
ധനുമാസരാനിലങ്ങളിൽ
സാന്ത്വന കുളിരലകളൊഴുക്കി,
നിണമൂറും വ്രണങ്ങളിൽ
പ്രത്യാശയുടെ മകരന്ദം പുരട്ടി
താരകൾ പെയ്യുമാകാശത്തെ
ഭൂമിയോടൊട്ടിച്ചു നിന്നു കേണവൾ..
ഇനിയൊരു സംവത്സരത്തിന്റെ
പേറ്റുനോവുമായി
പെയ്തു നിറയാത്ത മാധവങ്ങളെ
മരുഭൂമികളിലടക്കം ചെയ്ത
ആത്മദാഹങ്ങളിലേക്കാനയിക്കാൻ
സൗരയൂഥങ്ങളിൽ തപസ്സനുഷ്ഠിക്കുന്നവൾ
കദന സംഭ്രമങ്ങളിൽ
നിലാവുരുകിയൊളിച്ച തണുവിന്റെ
ധനുമാസരാനിലങ്ങളിൽ
സാന്ത്വന കുളിരലകളൊഴുക്കി,
നിണമൂറും വ്രണങ്ങളിൽ
പ്രത്യാശയുടെ മകരന്ദം പുരട്ടി
താരകൾ പെയ്യുമാകാശത്തെ
ഭൂമിയോടൊട്ടിച്ചു നിന്നു കേണവൾ..
ഇനിയൊരു സംവത്സരത്തിന്റെ
പേറ്റുനോവുമായി
പെയ്തു നിറയാത്ത മാധവങ്ങളെ
മരുഭൂമികളിലടക്കം ചെയ്ത
ആത്മദാഹങ്ങളിലേക്കാനയിക്കാൻ
സൗരയൂഥങ്ങളിൽ തപസ്സനുഷ്ഠിക്കുന്നവൾ
പൊന്നുരുകിപ്പത നുരയുന്ന
സ്വപ്ന വീഥികളിലൂടെ
പാർശ്വവൽക്കരിക്കപ്പെട്ട ശ്വാസത്തെ
സൂര്യതേജസ്സൂട്ടാൻ മുല ചുരന്നവൾ.
സ്വപ്ന വീഥികളിലൂടെ
പാർശ്വവൽക്കരിക്കപ്പെട്ട ശ്വാസത്തെ
സൂര്യതേജസ്സൂട്ടാൻ മുല ചുരന്നവൾ.
വിങ്ങിത്തുളുമ്പും മനസ്സൊളിപ്പിക്കു-
മെന്നെ ചുമക്കാൻ മരിച്ചുവീണ
നക്ഷത്രങ്ങളുടെ കരിന്തിരിയിൽ
സ്വപ്നങ്ങളുടെ എണ്ണയിറ്റിച്ച്,
ആത്മഗന്ധം പൂശി
ഞാൻ സുഗന്ധിയാവുന്നു,
ഇനിയൊരു സംവത്സരത്തിന്
ജീവനേകുവാൻ.
എനിക്ക് ഡിസംബറാകാതെ വയ്യ.
മെന്നെ ചുമക്കാൻ മരിച്ചുവീണ
നക്ഷത്രങ്ങളുടെ കരിന്തിരിയിൽ
സ്വപ്നങ്ങളുടെ എണ്ണയിറ്റിച്ച്,
ആത്മഗന്ധം പൂശി
ഞാൻ സുഗന്ധിയാവുന്നു,
ഇനിയൊരു സംവത്സരത്തിന്
ജീവനേകുവാൻ.
എനിക്ക് ഡിസംബറാകാതെ വയ്യ.
By devamanohar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക